Search
  • Follow NativePlanet
Share
» »തെരുവോര ഭക്ഷണങ്ങൾ തേടിയൊരു യാത്ര

തെരുവോര ഭക്ഷണങ്ങൾ തേടിയൊരു യാത്ര

ഒരു ദേശത്തിന്റെ സംസ്കാരവും ജീവിതശൈലിയുമൊക്കെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് അവിടുത്തെ ഭക്ഷണവിഭവങ്ങൾ രുചിച്ചു നോക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ഇത്തവണ നമുക്ക് രുചിഭേദങ്ങളെ തിരിച്ചറിയാനായി ഒരു

ആഹാരമെന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകഗുണങ്ങൾ നൽകിക്കൊണ്ട് ആരോഗ്യകരമായ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒന്നാണ് ഓരോ ഭക്ഷണങ്ങളും.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണവിഭവങ്ങൾ ഇക്കാര്യത്തിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ...? ഇല്ല എന്ന കാര്യം തീർച്ചയാണ്... ഒരു ദേശത്തിന്റെ സംസ്കാരവും ജീവിതശൈലിയുമൊക്കെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് അവിടുത്തെ ഭക്ഷണവിഭവങ്ങൾ രുചിച്ചു നോക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ഇത്തവണ നമുക്ക് രുചിഭേദങ്ങളെ തിരിച്ചറിയാനായി ഒരു യാത്ര നടത്തിയാലോ...? നിങ്ങളൊരു ഭോജന പ്രിയനാണെങ്കിൽ ഇത്തരത്തിലൊരു യാത്രാപര്യടനം തീർച്ചയായും ഏറെ രസകരമായിരിക്കും. രാജ്യത്തിലെ ഏറ്റവും രുചിയേറിയ ഭക്ഷണ വിഭവങ്ങൾ നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്ന ഓരോ പ്രധാന സ്ഥലങ്ങളേയും ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇവിടുത്തെ തെരുവോര ഭക്ഷണശാലകളിലേക്ക് വന്നെത്തി നാവിൽ വിസ്മയം തീർക്കുന്ന ഇവിടുത്തെ രുചിഭേദങ്ങളെ ആസ്വദിച്ചു മടങ്ങാം...

ഹൈദരാബാദ്

ഹൈദരാബാദ്

ഹൈദരാബാദി ബിരിയാണിയെക്കുറിച്ച് കേൾക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടേ ഇഷ്ടവിഭവങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മുന്നിൽ തന്നെയുണ്ടാവും നമ്മുടെ ഹൈദരാബാദി ബിരിയാണി. എന്നാൽ അതിമനോഹരമായ ഈ നഗരത്തിന്റെ രുചിഭേദങ്ങൾ ബിരിയാണിയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നുവെന്ന് നിങ്ങൾ കരുതിയിട്ടുണ്ടെങ്കിൽ ഇവിടുത്തെ ഫുഡ് സ്ട്രീറ്റുകളിലേക്ക് ഒരു യാത്ര പോകേണ്ട സമയമായി. മുഗ്ളായ്, ടർക്കിഷ് എന്നീ പാചകശൈലികളുടെ സങ്കലിതമായ ഒരു മിശ്രണം നിങ്ങൾക്കവിടെ രുചിച്ചാസ്വദിക്കാനാവും.. ബിരിയാണിയെ കൂടാതെ, നിങ്ങൾക്കിവിടെ ഇറാനിയൻ തേയിലക്കാപ്പിയും, കീമാ സമോസയും, ഹലീമും, ഫിർനിയുമൊക്കെ കഴിക്കാൻ കിട്ടും. ഒരിക്കൽ ഹൈദരാബാദിലെത്തി ഇവയൊക്കെ രുചിച്ചു കഴിഞ്ഞാൽ പിന്നെ പിന്നീടൊരിക്കലും നിങ്ങൾ രുചിഭേദങ്ങൾ തേടി മറ്റെവിടേക്കും പോകില്ലെന്ന കാര്യം ഉറപ്പാണ്...അപ്പോൾ പിന്നെ എന്തു പറയുന്നു...? വ്യത്യസ്തമായ രുചിമുകുളങ്ങളെ പര്യവേക്ഷണം ചെയ്യാനായി ഇങ്ങോട്ടേക്ക് യാത്ര പുറപ്പെട്ടാലോ..?

ലക്നൗ

ലക്നൗ

നവാബുകളുടെ സ്വന്തം നഗരമായ ലക്നൗ പട്ടണം രുചിഭേദങ്ങളുടെ കലവറയാണെന്ന കാര്യം അറിയാമോ....? ലക്നൗ നഗരത്തിന്റെ തെരുവിലേക്കിറങ്ങി ഇവിടത്തെ ഭക്ഷണവിഭങ്ങൾ ഒരിക്കലെങ്കിലും രുചിച്ചു നോക്കുകയാണെങ്കിൽ നിങ്ങളുടെ വയറു മാത്രമല്ല മനസ്സും നിറയും.

ടുണ്ടെ കേ കബാബ് എന്നറിയപ്പെടുന്ന ഇവിടുത്തെ വിശിഷ്ട വിഭവം സഞ്ചാരികളുടെ രുചിമുകുളങ്ങളിൽ വിസ്മയം തീർക്കുന്ന ഒന്നാണ്. നവാബി, അവാധി എന്നീ പുരാതനമായ പാചകരീതികൾ ഒരുമിച്ച് ഒത്തുചേരുന്ന ഒരിടമാണ് ലക്നൗ നാടിന്റെ അടുക്കളകൾ. ടുണ്ടെ കേ കബാബിനെ കൂടാതെ കൊറാമാസ്, ഷീർമൽ, കത്തോരി ചാട്ട്, കുൽഫി, മാലൈ മഖാൻ തുടങ്ങിയവയൊക്കെ നിങ്ങൾക്കിവിടുന്ന് രുചിച്ചാസ്വദിക്കാം. നിങ്ങളുടെ വിശപ്പകറ്റാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്..

ഇൻഡോർ

ഇൻഡോർ

തെരുവോരവിഭവങ്ങൾ ആസ്വദിച്ചു ഭക്ഷിക്കാനാഗ്രഹിക്കുന്നവരെ ഇൻഡോർ നഗരം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഉത്തരേന്ത്യയിൽ ഏറ്റവും നല്ല ചാട്ട് വിഭവങ്ങൾ ലഭിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് ഇൻഡോർ. സസ്യാഹാരിയായ ഒരാൾക്ക് രുചിയേറിയ ഭഷ്യവിഭവങ്ങൾ കൊണ്ട് അയാളുടെ വിശപ്പിനെ സംതൃപ്ത്തമാക്കണമെങ്കിൽ വേറെങ്ങും പോകേണ്ടതില്ല....! ഏതൊരാളുടെയും നാവിൻറെ രുചിമുകുളങ്ങളെ സംതൃപ്തമാക്കാനുള്ള മാന്ത്രികശക്തി ഇൻഡോർ നഗരത്തിലെ ഭക്ഷണശാലകളിൽ ഉണ്ട്.. രുചിയൂറുന്ന ഇൻഡോർ ചാട്ടുകളോടൊപ്പം ആലൂ ടിക്കീസും ഉം താങ്കീ കാച്ചൂരിസുമൊക്കെ കഴിക്കാനായി കൊതി തോന്നുന്നുണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ ഇങ്ങോട്ട് പോരാം....!

കൊൽക്കത്ത

കൊൽക്കത്ത

ഭക്ഷണ തെരുവുകളുടെ നാടെന്ന് വിശേഷിപ്പിക്കാവുന്ന കൊൽക്കത്ത നഗരം ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ നിങ്ങളുടെ വയറുനിറയ്ക്കാനും വിശപ്പകറ്റാനും സഹായിക്കുന്ന ഒന്നാണ്. വ്യത്യസ്തമായ ചോറുവിഭങ്ങളോടൊപ്പം രുചിയേറിയ മത്സ്യമാംസ വിഭവങ്ങളും നിങ്ങൾക്കവിടെ കണ്ടെത്താനാവും. ഇവിടുത്തെ പാർക്ക് സ്ട്രീറ്റുകളും ന്യൂ മാർക്കറ്റുമൊക്കെ സന്ദർശിച്ച് അവിടെ വിളമ്പുന്ന നൂറുകണക്കിന് ഭക്ഷണപാനീയങ്ങങ്ങളിൽ ചിലതെങ്കിലും ഭക്ഷിച്ചാൽ പിന്നീടൊരിക്കലും നിങ്ങളുടെ നാവിൽ നിന്നും മനസ്സിൽ നിന്നും ആ രുചിമുകുളങ്ങൾ മാഞ്ഞു പോകില്ല. ഗുഗ്നി ചാട്ട്, ജാൽമൗരി, ടെലെബാഹ്ഹജ, സിംഗറാ എന്നിവയൊക്കെ ഇവിടെ ലഭിക്കുന്ന പ്രധാന തെരുവോര ഭക്ഷണങ്ങളാണ്. അതുപോലെതന്നെ ചായകളെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ എരിവുള്ളതും കടുപ്പമേറിയതുമൊക്കെയായ നിരവധി ചായവിഭവങ്ങൾ കൊണ്ട് കൊൽക്കത്ത ഭക്ഷണശാലകൾ തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും. വെറും 5 രൂപ കൊടുത്താൽ നിങ്ങൾക്കിവിടുത്തെ ഏറ്റവും വിശിഷ്ടമായ ചായകൾ ലഭ്യമാകും.

PC:star5112

ചെന്നൈ

ചെന്നൈ

ഇപ്പോ ചുട്ടെടുത്ത ഒരു പാത്രം നെയ്ദോശയിലേക്ക് ചൂടുള്ള കുറച്ച് തേങ്ങാ ചട്നി കൂട ഒഴിച്ചുചേർത്തു കഴിച്ചാൽ എങ്ങനെയിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കിയേ....! ആഹാ എന്ത് രുചിയായിരിക്കും അല്ലേ...! ദോശയെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ..! ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ഏതൊരാളുടേയും രുചിഭേദങ്ങൾക്ക് നിറപ്പകിട്ടുകൾ ചാർത്തുന്ന ഒന്നാണ് ദോശകൾ. അതുകൊണ്ട് തന്നെ വ്യത്യസ്ത തരത്തിലുള്ള അനവദി ദോശരുചികളെ പരീക്ഷിച്ചുനോക്കാനായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചെന്നൈയിലെ ഭക്ഷണശാലകളാണ് അതിന് ഏറ്റവും മികച്ചത്. രൂപഭാവങ്ങളിലും രുചിഭേതങ്ങളിലും വ്യത്യസ്തത പുലർത്തുന്ന വിവിധ തരം ദോശകളെ നിങ്ങൾക്കവിടെ കണ്ടെത്താനാവും. പലതരം ദോശകൾക്ക് പുറമെ, നിങ്ങൾക്കിവിടുത്തെ ഇഡ്ഡലി, ഉത്തപ്പം, പൊങ്കൽ, പണിയാരം, വട, പൂരി എന്നിവയൊക്കെ രുചിച്ച് നോക്കാവുനാണ്.

PC:saurabh sharan

6. മുംബൈ

6. മുംബൈ

സ്വപ്നങ്ങളുടെ നാടായ മുംബൈ നഗരം ജീവിതവിജയം നേടിയെടുത്തവരുടെ മാത്രം പട്ടണമല്ല. പട്ടിണിയിൽ വളർന്നവരുടെയും പട്ടിണിയകറ്റാൻ കഷ്ടപ്പെടുന്നവരുടെയും നഗരം കൂടിയാണ്... മുംബൈ നഗരത്തിന്റെ ഏറ്റവും പ്രിയങ്കരമായ തെരുവുഭക്ഷണവിഭവം വടാ പാവ് ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇവിടുത്തെ മറ്റ് രുചിഭേദങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ.? വടാ പാവിനെ കൂടാതെ, നിങ്ങൾക്ക് മുംബൈയിലെ ഭക്ഷണശാലകളിൽ ബെൽപ്പുരി, പാവ് ഭാജി, മസാല പാവ് എന്നിവയൊക്കെ ലഭ്യമാക്കും.

PC:saurabh sharan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X