Search
  • Follow NativePlanet
Share
» »റാഞ്ചിയിലെ കാഴ്ചകളിതാ ഇങ്ങനെയാണ്!

റാഞ്ചിയിലെ കാഴ്ചകളിതാ ഇങ്ങനെയാണ്!

ഇതാ റാഞ്ചിയിലെത്തിയാൽ തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം...

റാഞ്ചിയെന്നു കേട്ടാൽ ആദ്യം മനസ്സിലോടിയെത്തുക ക്യാപറ്റൻ കൂൾ മഹേന്ദ്രസിംഗ് ധോണിയേയാണ്. ധോണിയോടൊപ്പം വാർത്തകളിൽ ‍ നിറഞ്ഞു നിൽക്കുന്ന റാഞ്ചി സഞ്ചാരികൾക്ക് എന്നും വ്യത്യസ്തമായ കാഴ്ചകൾ നല്കുന്ന നാടാണ്. കനത്ത കാടുകളും വെള്ളച്ചാട്ടവും പുരാതനമായ ക്ഷേത്രങ്ങളും ഒക്കെയുള്ള ഈ നാടിൻറെ ചരിത്രവും സംസ്കാരവും എന്നും ആകർഷണീയമാണ്. അത്രയൊന്നും പ്രശസ്തമല്ലെങ്കിലും ഇവിടെ നിന്നും ലഭിക്കുന്ന അനുഭവങ്ങൾ എന്നും ഓർമ്മയിൽ സൂക്ഷിക്കുവാനുള്ളതായിരിക്കും എന്നതിൽ തർക്കമില്ല. ഇതാ റാഞ്ചിയിലെത്തിയാൽ തീർച്ചയായും ചെയ്തിരിക്കേണ്ട കുറച്ചു കാര്യങ്ങൾ നോക്കാം...

ടാഗോർ ഹില്‍സിൽ പോകാം

ടാഗോർ ഹില്‍സിൽ പോകാം

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പേരിലുള്ള ഒരു വലിയ കുന്നാണിത്. റാഞ്ചിയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടാഗോർ ഹിൽസ് സമുദ്ര നിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ടാഗോർ ഇവിടം സന്ദർശിച്ചിരുന്നു എന്നും ഇവിടെ വെച്ച് ചില രചനകൾ നടത്തി എന്നുമാണ് വിശ്വാസം. അദ്ദേഹം താമസിച്ചിരുന്ന ഒരു ഭവനവും ഇവിടെയുണ്ട്. റാഞ്ചി മുൻസിപ്പാലിറ്റിയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഭവനം കാണുവാൻ ഒട്ടേറെ ആളുകൾ എത്തുന്നു. ടാഗോർ ഹിൽസിനു മുകളിൽ കയറിയാൽ ‍ റാഞ്ചിയുടെ ആകാശ താഴ്ച കാണാം.

PC:IM3847

എവിടെയും കാണാം വെള്ളച്ചാട്ടങ്ങൾ

എവിടെയും കാണാം വെള്ളച്ചാട്ടങ്ങൾ

റാഞ്ചിയുടെ പ്രത്യേകതയാണ് ഇവിടെ എവിടെ നോക്കിയാലും കാണുന്ന വെള്ളച്ചാട്ടങ്ങള്‍. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നാണ് റാഞ്ചിയുടെ പേരു പോലും. നഗരപരിധിയിലായി തന്നെ എണ്ണിത്തീർക്കാവുന്നതിലുമധികം വെള്ളച്ചാട്ടങ്ങൾ ഇവിടുണ്ട്. ഹുണ്ടു വെള്ളച്ചാട്ടം, ദാഷം വെള്ളച്ചാട്ടം,ജോഹ്നാ വെള്ളച്ചാട്ടം, ഹിർനി വെള്ളച്ചാട്ടം തുടങ്ങിയവയാണ് റാഞ്ചിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ. സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒക്കെ റാഞ്ചിയെ പ്രിയപ്പെട്ടതാക്കുന്നതും ഇവിടുത്തെ ഈ വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും ഒക്കെയാണ്. ഗാഹ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന, ആറു പടവുകളിലൂടെ താഴെയെത്തുന്ന വെള്ളച്ചാട്ടവും ഇവിടെ കാണേണ്ടതു തന്നെയാണ്.

ക്ഷേത്രങ്ങളിലൂടെയൊരു തീർഥാടനം

ക്ഷേത്രങ്ങളിലൂടെയൊരു തീർഥാടനം

റാഞ്ചിയിലെത്തുന്ന വിശ്വാസികൾക്ക് സന്ദർശിക്കുവാൻ ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. പുരാണങ്ങളുമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. റാഞ്ചി ഹിൽസിന്‍റെ മുകളിലുള്ള ശിവ ക്ഷേത്രം, കുന്തി ജില്ലയിലെ അമരേശ്വർ ധാം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.മറ്റു ക്ഷേത്രങ്ങൾ പോലെ ഇവിടുത്തെ ക്ഷേത്രങ്ങൾക്ക് മേൽക്കൂരയില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.

നക്ഷത്ര വനത്തിലേക്ക് പോകാം

നക്ഷത്ര വനത്തിലേക്ക് പോകാം

ഓരോ നക്ഷത്രത്തിനും അനുസരിച്ചുള്ള മരങ്ങൾ നട്ടു വളർത്തിയിരിക്കുന്ന വനമാണ് നക്ഷത്ര വനം. ജ്യോതിഷമനുസരിച്ച് 27 നക്ഷത്രങ്ങൾക്കും യോജിച്ച വൃക്ഷങ്ങൾ ഇവിടെ കാണാം. റാഞ്ചി രാജ്ഭവന് സമീപത്താണ് ഈ നക്ഷത്രവനം സ്ഥിതി ചെയ്യുന്നത്.

ഭഗവാൻ ബിർസാ ബയോളജിക്കൽ പാർക്ക്

ഭഗവാൻ ബിർസാ ബയോളജിക്കൽ പാർക്ക്

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ റാഞ്ചി മറ്റെല്ലാ ഇടങ്ങളോടും ചേർന്നു നിൽക്കുന്ന സ്ഥലമാണ്. ഭഗവാൻ ബിർസാ ബയോളജിക്കൽ പാർക്കാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഉണങ്ങിയ മരങ്ങളും വന്യജീവികളും ഒക്കെയുള്ള ഈ വന്യജീവി സങ്കേതം റാഞ്ചി-റാംഗഡ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. റാഞ്ചിയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്.

Read more about: ranchi temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X