Search
  • Follow NativePlanet
Share
» » വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

വിമാന സര്‍വ്വീസ് കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ക്കും മുന്‍പേ എങ്ങനെയൊക്കെ വളരെ ചിലവ് കുറഞ്ഞ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നു നോക്കാം.

ഒരു യാത്രയിലെ ഏറ്റവും ചിലവേറിയ കാര്യങ്ങളിലൊന്ന് യാത്രാ ചാര്‍ജ്. ഫ്ലൈറ്റിലാണ് യാത്രയെങ്കില്‍ പറയുകയും വേണ്ട. ചിലവ് ഒരു കയ്യും കണക്കുമില്ലാതെയായിരിക്കും പറക്കുക. അതുകൊണ്ടു തന്നെ മിക്കവരും അത്യാവശ്യമല്ലെങ്കില്‍ പരമാവധി വിമാന യാത്രകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍, മുന്‍കൂട്ടി പ്ലാന്‍ ചെയ്തു പോകുന്ന യാത്രകളാണെങ്കില്‍ കുറഞ്ഞ ചിലവില്‍ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാം, സാധാരണ മു‌ടക്കുന്ന തുകയില്‍ നിന്നും കുറവായിരിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. വിമാന സര്‍വ്വീസ് കമ്പനികള്‍ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ക്കും മുന്‍പേ എങ്ങനെയൊക്കെ വളരെ ചിലവ് കുറഞ്ഞ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നു നോക്കാം.

നേരത്തെ തന്നെ ബുക്ക് ചെയ്യാം

നേരത്തെ തന്നെ ബുക്ക് ചെയ്യാം

മിക്കപ്പോഴും വലിയ യാത്രകള്‍ നമ്മള്‍ മുന്‍കൂ‌ട്ടി പ്ലാന്‍ ചെയ്യുകയാണെങ്കിലും ടിക്കറ്റിന്‍റെ കാര്യങ്ങള്‍ ആലോചിക്കുക യാത്ര പോകുന്നതിനു കുറച്ചു മുന്‍പായിയിക്കും. കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെങ്കില്‍ കൃത്യ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഈ ശീലമാണ് ആദ്യം മാറേണ്ടത്. യാത്ര ടിക്കറ്റുകള്‍ മൂന്നു മാസം മുന്നേ വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള അവസരമുണ്ട്. നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സാധാരണയിലും കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പിന്നീട് എന്തൊക്കെ ഓഫറുകള്‍ വന്നുവെന്നു പറഞ്ഞാലും മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിനോളം ലാഭം തരുന്നവയായിരിക്കില്ല.

ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കാം

ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കാം

ഫ്ലൈറ്റകളും ടിക്കറ്റ് നിരക്കുകളുമെല്ലാം ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കാം. നമ്മള്‍ സേര്‍ച്ചു ചെയ്യുന്ന കാര്യങ്ങള്‍ സൈറ്റുകളും മറ്റും ശേഖരിക്കുന്നതിനാല്‍ പിന്നീടു വരുന്ന സേര്‍ച്ച് റിസല്‍ട്ടുകള്‍ അതിനോ‌ട് ചേര്‍ന്നുള്ളവയായിരിക്കും. സാധാരണയായി ബ്രൗസിങ് ഹിസ്റ്ററി അനുസരിച്ച് പിന്നീട് ഈ സൈറ്റുകൾ തിരയുമ്പോൾ മുന‍്‍പ് ബുക്ക് ചെയ്തതു നോക്കി കൂടുതൽ വില കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അതൊഴിവാകാക്കാനാണ്
ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നത്.

ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്യാം

ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്യാം

വിവിധ വൈബ് സൈറ്റുകളില്‍ കയറി ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ച‌െയ്ത ശേഷം വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍.ഓഫറുകളും സൈറ്റിന്‍റൈ സ്വീകാര്യതയുമെക്കെ അനുസരിച്ച് വലിയ വില വ്യത്യാസം ചിലപ്പോള്‍ കാണുവാന്‍ സാധിക്കും. എത്ര തിരക്കിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിലും ഇത്തരം സൈറ്റുകളില്‍ കയറി നോക്കിയതിനു ശേഷം മാത്രം വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍. സ്കൈ സ്കാനര്‍, കയാക്ക്, മൊമോണ്ടോ തുടങ്ങിയ സൈറ്റുകള്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നവയാണ്. ഇത് കൂടാതെ യാത്ര ചെയ്യുവാനുദ്ദേശിക്കുന്ന തിയ്യതി ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാതെ മാസം തിരഞ്ഞെടുത്ത് അതില്‍ ഏറ്റവും കുറവ് നിരക്ക് വരുന്ന ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാം.

വ്യത്യസ്ത എയര്‍ലൈനുകള്‍ തിരഞ്ഞെടുക്കാം

വ്യത്യസ്ത എയര്‍ലൈനുകള്‍ തിരഞ്ഞെടുക്കാം

ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ മിക്കവരും തിരികെയുള്ള ടിക്കറ്റുകള്‍ കൂടി ഒപ്പം ബുക്ക് ചെയ്യാറുണ്ട്. എളുപ്പ മാര്‍ഗ്ഗമാണ് ഇതെങ്കിലും ഇതിലും പണം ലാഭിക്കുവാന്‍ മറ്റൊരു വഴിയുണ്ട്. പോയ എയര്‍ലൈന്‍സിലും നിന്ന് വ്യത്യസ്തമായ മറ്റൊരു എയര്‍ലൈന്‍ ബുക്ക് ചെയ്യാം. ചാര്‍ജില്‍ വ്യത്യാസം ഇവിടെ കാണാം. മിക്കപ്പോഴും വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്യും.

ആഴ്ചാവസാനങ്ങളില്‍ യാത്ര വേണ്ട

ആഴ്ചാവസാനങ്ങളില്‍ യാത്ര വേണ്ട


ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും ഉയര്‍ന്നിരിക്കുന്ന സമയമാണ് ആഴ്ചാവസാനങ്ങള്‍. ഏറ്റവും കൂടപതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന സമയമായതിനാല്‍ തീ പിടിച്ച വിലയായിരിക്കും ടിക്കറ്റിന്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് വിനോദ യാത്ര പോകുന്നത് വലിയ ബാധ്യതയായിരിക്കും വരുത്തിവയ്ക്കുക. ആഴ്ചാവസാനങ്ങള്‍ കഴിവതും യാത്രയില്‍ ഒഴിവാക്കി പകരം ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഫ്ലൈറ്റ് യാത്രയ്ക്ക് തിരഞ്ഞെടുക്കാം. ഈ ദിവസങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാവുക.

വൈബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യാം

വൈബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യാം

ഏതു യാത്രാ മാര്‍ഗ്ഗങ്ങളിലാണെങ്കിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ഇന്ന് നൂറു കണക്കിന് വെബ് സൈറ്റുകള്‍ ലഭ്യമാണ്. വലിയ നിരക്കിലുള്ള കിഴിവുകള്‍ തന്നെയായിരിക്കും ഓരോ സൈറ്റിന്‍റെയും ആകര്‍ഷണം. മിക്കപ്പോഴും ബുക്ക് ചെയ്യുവാനുള്ള എളുപ്പവും ഇത്തരം സൈറ്റുകളെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. മിക്കപ്പോഴും ഇത്തരം സൈറ്റകളില്‍ ചെറിയ വില കാണിക്കുമെങ്കിലും പണം അടയ്ക്കുവാന്‍ നേരത്ത ഉയര്‍ന്ന നിരക്കായിരിക്കും അടയ്ക്കേണ്ടി വരിക.ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുവാന്‍ ചെയ്യുവാന്‍ സാധിക്കുന്ന ഒരു കാര്യം എയര്‍ ലൈനുകളുടെ വൈബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുക എന്നതാണ്.

യാത്രകളിൽ ആരും പറഞ്ഞുതരാത്ത ടിപ്സുകൾയാത്രകളിൽ ആരും പറഞ്ഞുതരാത്ത ടിപ്സുകൾ

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X