Search
  • Follow NativePlanet
Share
» »നാഗന്മാരുടെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!

നാഗന്മാരുടെ നാട്ടിലെ കാഴ്ചകൾ ഇതൊക്കെയാണ്!!

നാഗാലാൻഡിലെ പ്രധാനപ്പെട്ട ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം.

ചരിത്രം, സംസ്കാരം, പാരമ്പര്യം, കാഴ്ചകൾ എന്നിവ കൊണ്ടെല്ലാം വടക്കു കിഴക്കൻ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി കിടക്കുന്ന ഒരിടമാണ് നാഗാലാൻഡ്. പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളന്വേഷിച്ച് യാത്ര ചെയ്യുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഇവിടം അറിയപ്പെടുന്നതു തന്നെ കിഴക്കിന്‍റെ സ്വിറ്റ്സർലൻഡ് എന്നാണ്. ടൂറിസത്തിന് ഏറെ പ്രധാന്യം നല്കുന്ന ഇവിടെ നാഗവംശത്തില്‍ പെട്ടവരാണ് കൂടുതലും.
കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന ആചാരങ്ങൾ പിന്തുടരുന്ന ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ഈ നാടിൻറെ സമ്പത്താണ്. നാഗാലാൻഡിലെ പ്രധാനപ്പെട്ട ഇടങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം...

11 ജില്ലകൾ

11 ജില്ലകൾ

11 ജില്ലകളായാണ് നാഗാലാൻഡ് വിഭജിക്കപ്പെട്ടിരിക്കുന്നത്. കൊഹിമ, പെക്, മോക്കോക്ചുങ്, വോഖ,സുൻഹെബോട്ടോ, തുവെൻസാങ്, മോൺ, ദിമാപൂർ, ലോങ്ലെങ്, പെരെൻ എന്നിവയാണവ. കൂടുതലായും ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ വന്നാൽ തീർച്ചയായും ഇവരുടെ ജീവിതങ്ങളാണ് കാണേണ്ടത്.

PC:Abhishekupadhyay609

ദിമാപൂർ

ദിമാപൂർ

നാഗാലാൻഡിൻറെ കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് ദിമാപൂർ. ഇവിടുത്തെ പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രവും ദിമാപൂർ തന്നെയാണ്. പുരാതന കാലത്തെ കച്ചാരി ഗോത്ര വർഗ്ഗക്കാരുടെ തലസ്ഥാനമായിരുന്ന ദിമാപൂർ നാഗ വിഭാഗക്കാർ ഇവിടം കീഴടക്കുന്നതു വരെ ഇവരുടെ കേന്ദ്രമായിരുന്നു. ഈ സംസ്കാരത്തിൻറ അവശിഷ്ടങ്ങൾ ഇവിടുത്തെ പലഭാഗങ്ങളിലും കാണുവാൻ സാധിക്കും.
കൊഹിമ വാർ സെമിത്തേരി, കിസാമ ഹെറിറ്റേജ് വില്ലേജ്, തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങള്‍

PC:Kyuubiiv

 മോക്കോക്ചുങ്

മോക്കോക്ചുങ്

നാഗാലാൻഡിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ മറ്റൊന്നാണ് മോക്കോക്ചുങ്. കൊഹിമയിൽ നിന്നും 6 മണിക്കൂർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം എല്ലാ വർഷവും മേയിൽ നടക്കുന്ന മോവാട്സു ഇവിടെയാണ് നടക്കുക. തീർത്തും ഒരു ഗ്രാമമായ ഇവിടെ തനി നാടൻ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
PC:GuruBidya

മോൺ

മോൺ

നാഗാലാൻഡിലെ തലകൊയ്യുന്ന ഗോത്രവിഭാഗക്കാരിൽ പ്രധാനികളായിരുന്ന കോൻയാങ്സുകാർ വസിക്കുന്ന ഇടമാണ് മോൺ ജില്ല. ദേഹം നിറയെ പച്ചകുത്തിയിരിക്കുന്ന, പരമ്പരാഗത ഭവനങ്ങളിൽ താമസിക്കുന്ന പോരാളികളാണ് ഈ നാടിന്റെ പ്രത്യേകത. ഏറെ ഉള്ളിലോട്ട് ചേർന്ന് കിടക്കുന്ന ഇവർ പൊതുധാരയിൽ നിന്നും മാറിക്കിടക്കുന്നവരാണ്. ഒരു മരുഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ മണലിനുള്ളത്.

PC:Mike Prince

വോഖ

വോഖ

ഒരു ചിത്രം വരച്ചതുപോലെ ഭംഗിയാർന്ന സ്ഥലമാണ് വോഖ. പാടങ്ങളും പുഷ്പങ്ങളും കൃഷികളും ഒക്കെയായി ഒരു മനോഹര ഗ്രാമത്തിനു വേണ്ട ചേരുവകൾ എല്ലാം ചേർന്ന നാടാണിത്. ലോതാ വിഭാഗത്തിൽ പെടുന്ന ആളുകളാണ് ഇവിടെ താമസിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തെ പല കെട്ടിടങ്ങളും ശേഷിപ്പുകളും ഇന്നും ഇവിടെ കാണാം.

മറ്റൊന്നും നോക്കേണ്ട...പിന്നെയും പിന്നെയും സഞ്ചരിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ ഇതാണ് മറ്റൊന്നും നോക്കേണ്ട...പിന്നെയും പിന്നെയും സഞ്ചരിക്കുവാൻ തോന്നിപ്പിക്കുന്ന സ്ഥലങ്ങൾ ഇതാണ്

തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍<br />തണുപ്പിൽ സഞ്ചാരികൾ തേടിയെത്തുന്ന കേരളത്തിലെ സ്വർഗ്ഗങ്ങള്‍

ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ? ബസ് യാത്രയ്ക്ക് പറ്റിയ ഈ പൊളി റൂട്ടുകൾ അറിയുമോ?

PC:P Jeganathan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X