Search
  • Follow NativePlanet
Share
» »ഹംപിയിലെ കാഴ്ചകൾ കാണാം

ഹംപിയിലെ കാഴ്ചകൾ കാണാം

By Maneesh

വിജയ നഗര സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടത്തിന്റെ മഹിമ മനസിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ മാത്രം കണ്ടറിഞ്ഞാല്‍ മതിയാകും. കര്‍ണാടകയിലെ ഹംപിയില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണാനാകും വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകള്‍. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് ഹംപി.

വിരുപക്ഷ ക്ഷേത്രം

ഹംപിയിലേക്ക് പോകുമ്പോൾ വിരുപക്ഷ ക്ഷേത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്. രാജമാർഗ എന്നാണ് മുൻപ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഹംപിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ വായിക്കാംഹംപിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ വായിക്കാം

സൊനാന ചത്വരം

സൊനാന ചത്വരം

കരിങ്കല്‍പ്പാളികളാല്‍ നിര്‍മ്മിച്ച ഉയരമേറിയ ചുമരുകളുള്ള ചത്വരമാണ് സെനാന. രാജുകുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരാതിരിക്കാനാണ് ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Dr Murali Mohan Gurram

ആനപന്തി

ആനപന്തി

അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന ചത്വരത്തിന് പുറത്തായിട്ടാണ് ആനപ്പന്തിയുള്ളത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ആനകള്‍ക്കുള്ള വിശ്രമസ്ഥലമായിരുന്നു ഇത്. ഇന്തോ - ഇസ്ലാമിക് വാസ്തുവിദ്യാ രീതി സമന്വയിപ്പിച്ചാണ് ആനപ്പന്തി നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Bjørn Christian Tørrissen

കരിങ്കൽ കനാലുകൾ

കരിങ്കൽ കനാലുകൾ

ഹംപിയിലെ പ്രമുഖ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും കൃഷിഭൂമികളെയുമെല്ലാം ബന്ധിപ്പിക്കുന്ന തരത്തില്‍ പണികഴിപ്പിച്ച കനാലുകള്‍ വിസ്മയിപ്പിക്കുന്നവയാണ്. ഇവയില്‍ ഏറെയും വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ചവയാണ്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Dr Murali Mohan Gurram


ഹസാരെ രാമക്ഷേത്രം

ഹസാരെ രാമക്ഷേത്രം

കൊട്ടാരവളപ്പിന് മധ്യത്തിലായിട്ടാണ് ഹസാര രാമ ക്ഷേത്രമുള്ളത്, ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ക്കും മറ്റുമാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. കൂടുതൽ വായിക്കാം


ചിത്രത്തിന് കടപ്പാട്: Dineshkannambadi

ശശിവേകലു ഗണേശ ക്ഷേത്രം

ശശിവേകലു ഗണേശ ക്ഷേത്രം

ഹേമകുട കുന്നിന് താഴെയായിട്ടാണ് ശശിവേകലു ഗണേശ ക്ഷേത്രമുള്ളത്. 8അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണിയെന്നാണ് അര്‍ത്ഥം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Tania Dey

വിരുപക്ഷ ക്ഷേത്രം

വിരുപക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രവും ഹംപിയുടെ വിസ്മയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നയിടമാണ്. ശിവനും പമ്പാ ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Jirijindra

ആഞ്ജനാദ്രി

ആഞ്ജനാദ്രി

ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ആഞ്ജനാദ്രിയില്‍ മനോഹരമായ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. മലയുടെ ഏറ്റവും മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 570 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. ഈ ഭാഗം കുരങ്ങന്മാരുടെ വിഹാരകേന്ദ്രം കൂടിയാണ്. ഹംപി സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ആഞ്ജനാദ്രി. കൂടുതൽ വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X