Search
  • Follow NativePlanet
Share
» »കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

By Elizabath Joseph

എവിടേക്ക് യാത്ര പോകണമെന്നാണ് ആഗ്രഹം...അല്ലെങ്കിൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സ്ഥലമേതാണ്... ചോദ്യം ഏതായാലും ഉത്തംര നമുക്ക് റെഡിയാണ്. കുളു, മണാലി, ഹിമാചൽ പ്രദേശ്, കാശ്മീർ, തവാങ്ങ് അങ്ങനെ അങ്ങനെ ഉത്തരങ്ങൾ മാറി മാറി വരും. എന്നാൽ എത്ര ചികഞ്ഞ് നോക്കിയാലും കേരളത്തിലെ ഒരിടം പോലും ഈ ലിസ്റ്റിൽ കണ്ടെത്തുവാൻ സാധിക്കില്ല. അപ്പോൾ പിന്നെ ഈ വിദേശികളൊക്കെ നമ്മുടെ കേരളത്തിൽ ഏതു സ്ഥലം കാണാനായിരിക്കും വരുന്നത്? കേരളത്തിൽ സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കണ്ട, ഇല്ലങ്കിൽ നഷ്ടം എന്നു തന്നെ പറയുവാൻ സാധിക്കുന്ന കുറച്ച് കിടിലൻ സ്ഥലങ്ങൾ പരിചയപ്പെടാം...

നരകപാലത്തിലൂടെ കടക്കുവാൻ ഇല്ലിക്കൽ കല്ല്

നരകപാലത്തിലൂടെ കടക്കുവാൻ ഇല്ലിക്കൽ കല്ല്

കരളുറപ്പും സാഹസികതയും മാത്രം കയ്യിലുണ്ടെങ്കിൽ പോയിവരാൻ കഴിയുന്ന ഒരിടമാണ് ഇല്ലിക്കൽകല്ല്. ഒരു സമയത്ത് സഞ്ചാരികൾക്കിടയിൽ ഏറ്റവും ഹിറ്റായി നിന്ന ഈ സ്ഥലം കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ സോഷ്യൽ മീഡിയ ഹിറ്റാക്കിയ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്. കല്ലിനു മേൽ കല്ലു വെച്ചതുപോലെ കിടക്കുന്ന മൂന്നു കല്ലുകളും അതു കൂടിയുണ്ടായ ഒരു ഗുഹയുമാണ് ഇവിടുത്തെ ആകർഷണം.

അരടയി മാത്രം വീതിയുള്ള നരകപാലം എന്ന ഭാഗമാണ് ഇവിടുത്തെ ഏറ്റവും സാഹസികമായ ഇടം. ഈ കൊടുമുടിയുടെ മുകളിൽ നീലക്കൊടുവേലി ഉണ്ട് എന്നാണ് വിശ്വാസം.

PC:Akhilan

 മൂലമറ്റം

മൂലമറ്റം

ഇടുക്കിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ സ്ഥലമാണ് മൂലമറ്റം. മലയാള സിനിമയുടെ ഹോളിവുഡ് ലൊക്കേഷൻ എന്നറിയപ്പെടുന്ന ഇവിടെ ക്ലാപ്പടിക്കാത്ത മലയാള സിനിമകൾ ഇല്ല എന്നു തന്നെ പറയാം. തൊടുപുഴ നദി ഉദ്ഭവിക്കുന്ന ഇവിടം മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. മനോഹരമായ ഭൂപ്രകൃതി തന്നെയാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നായ മൂലമറ്റം പർഹൗസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇലപ്പള്ളി വെള്ളച്ചാട്ടം, ത്രിവേണി സംഗംമം, തൂക്കുപാലം. തുമ്പിച്ചി മല മലങ്കര ജലസംഭരണി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

PC:Robinmemana

നാടുകാണി

നാടുകാണി

കോട്ടയം ജില്ലയിൽ തന്നെ അധികമാർക്കും അറിയപ്പെടാത്ത സ്ഥലങ്ങളിലൊന്നാണ് നാടുകാണി. മൂലമറ്റത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലവും ഇടുക്കിയിലെ മറ്റു സ്ഥലങ്ങളെപോലെ തന്നെ പ്രകൃതിഭംഗിയുടെ പേരിലാണ് അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണ്.

PC:Jaseem Hamza

ആനയടിക്കുത്ത്

ആനയടിക്കുത്ത്

ഇടുക്കിക്കു മാത്രം സ്വന്തമായ രഹസ്യങ്ങളിലൊന്നാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. പുറത്തു നിന്നാർക്കും അത്രയെളുപ്പത്തിലൊന്നും കടന്നു ചെല്ലുവാൻ പറ്റാത്ത ആനയടിക്കുത്തിനെ പുറംലോകം അറിയാത്ത ഇടുക്കിയിലെ സ്ഥലങ്ങളിലൊന്നായാണ് സഞ്ചാരികൾ കണക്കാക്കുന്നത്. ആനച്ചാടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടത്തിനു പേരുണ്ട്. പണ്ട് എപ്പോഴോ രണ്ട ആനകൾ തമ്മിൽ നടത്തിയ അടിപിടിൽ ഒന്ന് ഇവിടെ വെള്ളത്തിൽ വീണി ചരിഞ്ഞുവത്രെ. അങ്ങനെ ആനചാടിയ കുത്ത് അഥവാ ആന ചാടിയ വെള്ളച്ചാട്ടം എന്ന അർഥത്തിലാണ് ഇവിടം ആനയടിക്കുത്ത് എന്നറിയപ്പെടുന്നത്. കുട്ടികളുൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി സമയ ചിലവഴിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

PC:Najeeb Kassim

ഗവി

ഗവി

പുറത്ത് എത്ര വലിയ വെയിലും ആയിക്കോട്ടെ, അതൊന്നും ബാധിക്കാതെ, സ‍ഞ്ചാരികളെ സ്വീകരിക്കുന്ന ഇടമാണ് പതത്നംതിട്ടയിലെ ഗവി. വളരെ കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായ ഇവിടം ആദ്യകാലത്ത് തേയിലത്തോട്ടങ്ങൾ മാത്രമുള്ള ഇടമായിരുന്നു. ഇന്നു കാണുന്ന രീതിയിൽ ഇവിടം മാറിയിട്ട് കുറച്ചു നാളുകളായതേയുള്ളൂ. കാടിനുള്ളിലൂടെയുള്ള നടത്തവും കാടിന്റെ കാഴ്ചകളും ഒക്കെയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾയ

PC:Samson Joseph

 പറമ്പിക്കുളം

പറമ്പിക്കുളം

കാടിന്റെ കാഴ്ചകളിൽ താല്പര്യമുള്ളവർക്ക് പറ്റിയ ഇടങ്ങളിലൊന്നാണ് പറമ്പിക്കുളം. സാഹസികരായവർക്ക് പറ്റിയ ഇടമാണിതെന്ന കാര്യത്തിൽ സംശയമില്ല. ആനകളുടെ താവളമായ ഇവിടെ കൂടുതലായും കാട്ടുമൃഗങ്ങളെയാണ് കാണുവാൻ സാധിക്കുക. കേരളത്തിലെ രണ്ടാമത്തെ കടുവ സംരക്ഷണ കേന്ദ്രം കൂടിയാണിത്. ജങ്കിൾ സഫാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:Abykurian274 -

പരുന്തുംപാറ

പരുന്തുംപാറ

പീരുമേടിനും തേക്കടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണ് പരുന്തുംപാറ. ഇടുക്കിക്കാരുടെയും കോട്ടയംകാരുടെയും വീക്കൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ ഇവിടം കാടിന്‍റെ കാഴ്ചകളും മറ്റും കാണുവാൻ പറ്റിയ ഇടം കൂടിയാണ്. പുറംലോകത്തിന് ഒരുപാടൊന്നും ഈ സ്ഥലത്തെക്കുറിച്ച് അറിയില്ലെങ്കിലും ഇവിടെ എത്തിയാൽ പിന്നെ അറിഞ്ഞിട്ട് മാത്രമേ ഒരു തിരികെപ്പോക്കുണ്ടാവൂ. അത്രയധികം മനോഹരമാണ് ഇവിടം. എപ്പോൾ ചെന്നാലും കോടമഞ്ഞിനാൽ മൂടപ്പെട്ടുകാണാം എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.

PC:Reji Jacob

മൂന്നാർ ടോപ് സ്റ്റേഷൻ

മൂന്നാർ ടോപ് സ്റ്റേഷൻ

കേരളത്തിന് അകത്തും പുറത്തുമുള്ളവരുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മൂന്നാർ ടോപ് സ്റ്റേഷൻ. മൂന്നാറിന്റെ ഭംഗിയും ഉയരങ്ങളിലെ കാഴ്ചയും ഒക്കെ തേടി സഞ്ചാരികളെത്തുന്ന ഇവിടെ സമയം കളയുവാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. തേയിലത്തോട്ടങ്ങൾ,, കാടിനൂള്ളിലൂടെയുള്ള യാത്രകൾ, ട്രക്കിങ്ങ്, കൊടൈക്കനാലിലേക്കുള്ള നടപ്പ വഴി, പാമ്പാടുംഷോല ദേശീയോദ്യാനം, വട്ടവട ഒക്കെയും ഇവിടെ നിന്നും പോകാവുന്ന സ്ഥലങ്ങളാണ്.

PC:Jaseem Hamza

വാഗമൺ

വാഗമൺ

കേരളത്തിൽ ജീവിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് കോട്ടയത്തിനും ഇടക്കിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന വാഗമൺ. പാറക്കൂട്ടങ്ങൾ അരിഞ്ഞുണ്ടാക്കിയ വഴിയിലൂടെയുള്ള യാത്രയ്ക്കു ശേഷം എത്തിപ്പെടുന്ന ഇവിടം ഏതൊരു സഞ്ചാരിയുടെയും മനസ്സും കണ്ണും നിറയ്ക്കുന്ന ഇടമാണ്. പൈൻ മരങ്ങളും മൊട്ടക്കുന്നുകളും ആശ്രമവും വ്യൂ പോയിന്റുകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Prasanths

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more