Search
  • Follow NativePlanet
Share
» » മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്നും രക്ഷപെടുത്തുന്ന ദ്വീപുകൾ

മടുപ്പിക്കുന്ന കാഴ്ചകളിൽ നിന്നും രക്ഷപെടുത്തുന്ന ദ്വീപുകൾ

അപൂർവ്വ കാഴ്ചകളും അനുഭവങ്ങളുമായി ആരെയും കൊതിപ്പിക്കുന്ന ഇന്ത്യയിലെ മനോഹരമായ ദ്വീപുകൾ...

By Elizabath Joseph

എന്നും ഒരേപോലുള്ള ജീവിതത്തിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കാത്തവർ ആരും കാണില്ല. മടുപ്പിക്കുന്ന ജോലിയും ടെൻഷനും എല്ലാം മാറ്റിവെച്ച് ഒരു യാത്ര പോകണമെന്ന് ആഗ്രഹമില്ലേ...എങ്കിൽ ഒരു യാത്രയ്ക്കുള്ള സമയം ഇനിയും അകലെയല്ല. കൂട്ടുകാരുമൊന്നിച്ചുള്ള യാത്രകള്‍ സ്വപ്നം കാണുന്നവർക്ക് പറ്റിയ കുറച്ച് ഇടങ്ങളുണ്ട്. കാടുകളലി്‍ നിന്നും മലകളിൽ നിന്നും ഒക്കെ വ്യത്യസ്തമായി ഇത്തവണത്തെ യാത്രയ്ക്ക് ദ്വീപുകൾ തിരഞ്ഞെടുക്കാം. അപൂർവ്വ കാഴ്ചകളും അനുഭവങ്ങളുമായി ആരെയും കൊതിപ്പിക്കുന്ന ഇന്ത്യയിലെ മനോഹരമായ ദ്വീപുകൾ...

കാളിജെയ് ദ്വീപ്

കാളിജെയ് ദ്വീപ്

ഒഡീഷയിലെ പുരിക്ക് സമീപം സ്ഥിതി ചെയ്യുന്ന കാളിജെയും ചിലിക ദ്വീപും ഒഴിവു ദിനങ്ങൾ ആസ്വദിക്കാനെത്തുന്നവർക്ക് എന്തുകൊണ്ടും പ്രിയപ്പെട്ട ഇടങ്ങളാണ്. ചിലിക തടാകത്തിനോട് ചേർന്നു കിടക്കുന്ന ഈ ദ്വീപ്. വലുപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയുമായ ലഗൂണാണിത്. കുറച്ച് ദൂരത്തായി ഒഴിവു ദിനങ്ങൾ ആസ്വദിക്കാനായി തയ്യാറെടുക്കുന്നവർക്ക് ഏറ്റവും യോജിച്ച സ്ഥലമാണിത്.
ഇവിടുത്തെ തന്നെ കാളിജെയ് ക്ഷേത്രവും യാത്രയിൽ ഉൾപ്പെടുത്താം. അപ്രതീക്ഷിതമായ ഒരു ചുഴലിക്കാറ്റില്‍ മരണമടഞ്ഞ യുവതി ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സംരക്ഷകയായ കഥയാണ് കാളിജെയ് ക്ഷേത്രത്തിന്റെത്. കടലിലും തടാകത്തിലും മത്സ്യബന്ധനത്തിന് പോകുന്ന ആളുകളുടെം പ്രിയദേവതയാണ് കാളിജെയ്. ഇസ്ത ദേവി എന്നാണ് കാളിജെയ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നത്, നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ദേവി ഇവര്‍ക്കുവേണ്ടി കൈകാര്യം ചെയ്തുകൊള്ളും എന്നാണ് വിശ്വാസം.

PC:Sagarchatterjee

ഹോപ്പ് ഐലന്‍ഡ്

ഹോപ്പ് ഐലന്‍ഡ്

ഇന്ത്യയിലെ താരതമ്യേന ചെറുപ്പക്കാരനായ ദ്വീപായാണ് ഹോപ്പ് ദ്വീപ് അറിയപ്പെടുന്നത്. ബംഗാൾ ഉൾക്കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് രൂപപ്പെടുന്നത്. ഗോദാവരി നദിയുടെ കൈവഴിയായ കൊറിംഗാനദിയിൽ നിന്നുമാണ് ഇത് രൂപെ കൊണ്ടിട്ടുള്ളത്. കാകിനന്ദ കടൽത്തീരവും ഹോപ്പ് ദ്വീപും തന്നിൽ യോജിക്കുന്ന സ്ഥലം കാകിനന്ദ ബേ എന്നാണ് അറിയപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ശക്തമായ കാറ്റിൽ നിന്നും കാകിനന്ദയെ സംരക്ഷിക്കുന്നത് ഹോപ്പ് ദ്വീപാണ്. സഞ്ചാരികൾക്കിടയിൽ അധികമൊന്നും കേട്ടിട്ടില്ലാത്ത ഇവിടം അവധി ദിനങ്ങൾ ചെലവഴിക്കുവാന്‌ പറ്റിയ ഇടമാണ്.

PC: Aziz J.Hayat

ഉമാനന്ദ ദ്വീപ്

ഉമാനന്ദ ദ്വീപ്

ലോകത്തിലെ തന്നെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണ് ഉമാനന്ദ ദ്വീപ്. ആസാമിലെ ഗുവാഹത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് വിചിത്രമായ ഒട്ടേറെ കഥകൾക്കും ഐതിഹ്യങ്ങൾക്കും ഒക്കെ പേരുകേട്ട സ്ഥലമാണ്. ബ്രഹ്മപുത്ര നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്താൻ ഗുവാഹത്തി ഫെറിയിൽ നിന്നും 10 മിനിട്ട് മതി. പീകോക്ക് ഐലൻഡ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഉമാനന്ദ ക്ഷേത്രം. അഹോം രാജാവായിരുന്ന ഗദാദാര്‍ സിംഗ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 1964 ല്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം. ആസാമിലെ ശൈവവിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നുകൂടിയാണിത്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഭസ്മാചല കുന്ന് എന്നാണ് അറിയപ്പെടുന്നത്. വടക്കു കിഴക്കന്‍ ഇന്ത്യയുടെയും ആസാമിന്റെയും വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭിക്കുന്ന ഒരിടമാണ് ഉമാനന്ദ ദ്വീപ്. ഒഴിവു സമയങ്ങള്‍ ചിലവഴിക്കാന്‍ വിദേശികള്‍ മാത്രമലല്, തദ്ദേശിയരായ ആളുകളും ഇവിടം തിരഞ്ഞെടുക്കാറുണ്ട്.

PC:Kinshuk Kashyap

ദിവാർ ഐലൻഡ്, ഗോവ

ദിവാർ ഐലൻഡ്, ഗോവ

ഇന്ത്യയിലെ ദ്വീപുകളിൽ തീരെ അറിയപ്പെടാതെ കിടക്കുന്ന ഒന്നാണ് ദിവാർ ഐലൻഡ്.മനോഹരങ്ങളായ കാഴ്ചകളാലും പോർച്ചുഗീസ് കാലത്തെ നിർമ്മിതികളാലും ബീച്ചിന്റെ സാമീപ്യം കൊണ്ടും ഒക്കെ പ്രശസ്തമായിരിക്കുന്ന ഇത് ഓൾഡ് ഗോവയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കുന്നിന്റെ മുകളിലായി രണ്ടു ക്ഷേത്രങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഇവിടുത്തെ മറ്റു കാഴ്ചകളിൽ ഉൾപ്പെടുന്നു.
പനാജിമിൽ നിന്നും പത്തു കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.

PC: Inshaanshah62

മൺറോ ദ്വീപ്

മൺറോ ദ്വീപ്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ തുരുത്തുകളിലൊന്നാണ് മൺറോ ദ്വീപ്. മൂന്നുവശത്തും കല്ലടയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ തുരുത്ത് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്.
തോണിയില്‍ തുരുത്തിലെ വീടുകളില്‍ മത്സ്യം വില്‍ക്കാന്‍ വരുന്നവരും തെങ്ങിനു വളമായി ചെളിമണ്ണും ചകിരിയും ഒക്കെ കൊണ്ടു വരുന്നവരും വീട്ടിലിരുന്ന് കയര്‍ പിരിക്കുന്നവരും ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരും മുറ്റത്ത് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവരുമെല്ലാം ഇവിടുത്തെ സഥിരം കാഴ്ചകളാണ്
കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. അതിരാവിലെയോ വൈകിട്ട് മൂന്നു മണിക്ക് ശേഷമോ ആണ് തുരുത്ത് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

PC: Girish Gopi

നേത്രാണി ഐലന്‍ഡ്, കർണ്ണാടക

നേത്രാണി ഐലന്‍ഡ്, കർണ്ണാടക

മുരുഡേശ്വറിൽ നിന്നും 16 കിലോമീറ്റർ അകലെയായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപ് കർണ്ണാടകയിലെ ഉയർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യയിൽ സ്കൂബാ ഡൈവിങ്ങ് നടത്തുവാൻ പറ്റിയ അപൂർവ്വ സ്ഥലങ്ങളിലൊന്നായ ഇവിടം പ്രാവുകളുടെ സാന്നിധ്യം കൊണ്ട് പീജിയൺ ദ്വീപ് എന്നും അറിയപ്പെടുന്നു. കരയിൽ നിന്നും 10 നോട്ടിക്കൽ മൈൽ ദൂരം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Subhas nayak

വലിയ പറമ്പ ദ്വീപ്

വലിയ പറമ്പ ദ്വീപ്

മലബാറിന്റെ കുമരകം എന്നറിയപ്പെടുന്ന സ്ഥലമാണ് കാസർകോഡ് ജില്ലയിലെ വലിയപറമ്പ ദ്വീപ്. കവ്വായി കായലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇനിയും തിരക്കേറിയിട്ടില്ലാത്ത മലബാറിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്.

PC:Ajaiprabha

സെന്റ് മേരീസ് ഐലൻഡ്

സെന്റ് മേരീസ് ഐലൻഡ്

കരീബിയൻ ബീച്ചുകളെ ഓർമ്മപ്പെടുത്തുന്നത്രയും സൗന്ദര്യമുള്ള കർണ്ണാടകയിലെ സെന്റ് മേരീസ് ഐലൻഡ് ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. പണ്ട് എപ്പോഴോ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഈ ദ്വീപും ഇവിടുത്തെ കാഴ്ചകളും. അന്നത്തെ സ്‌ഫോടനത്തില്‍ ബാക്കിയായ കൃഷ്ണശിലകളാണ് ദ്വീപിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ലാവയില്‍ രൂപപ്പെട്ടതാണിവ. നാളികേരകൃഷിക്കും അതിന്റെ അനുബന്ധ വ്യവസായങ്ങള്‍ക്കും പേരുകേട്ടയിടമാണ് സെന്റ് മേരീസ് ഐലന്‍ഡ്. കോക്കനട്ട് ഐലന്‍ഡ് എന്നും ഇതറിയപ്പെടുന്നു. കേരളത്തിനു പുറത്ത് കേരവൃക്ഷത്തിന്റെ പേരില്‍ അറിയപ്പെടുന് മറ്റൊരിടം കൂടിയാണിത്.

PC:Manojz Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X