Search
  • Follow NativePlanet
Share
» »ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

ലോകം ശ്രദ്ധിക്കുന്ന ഈ ബീച്ചുകളെക്കുറിച്ച് കേട്ടിട്ടില്ലേ?!

ഇതാ ഇന്ത്യയിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, പ്രത്യേകതകളുള്ള കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...

എപ്പോഴും എത്ര സമയം വേണമെങ്കിലും പോയിരിക്കുവാൻ പറ്റിയ സ്ഥലം... എന്താണ് അതെന്ന് അധികം ആലോചിക്കേണ്ട... ഒട്ടും മടുപ്പിക്കാതെ പിടിച്ചിരുത്തുന്ന ബീച്ചുകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. മൂന്നിലൊരു ഭാഗവും വെള്ളത്താൽ നിറഞ്ഞു കിടക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നു കൂടിയാണ് ഇവിടുത്തെ ബീച്ചുകൾ. ഏകദേശം 7000 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന നമ്മുടെ കടൽത്തീരങ്ങൾ ലോകത്തിലെ തന്നെ മനോഹരമായ ബീച്ചുകളുടെ സ്ഥാനം കൂടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവിങ്ങ് ബീച്ചും സമയാസമയങ്ങളിൽ കടലിലേക്കറങ്ങി കരയിലേക്ക് കയറുന്ന ബീച്ചുകളും ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചും ഒക്കെ നമ്മുടെ നാടിന്‍റെ മാത്രം പ്രത്യേകതയാണ്. ഇതാ ഇന്ത്യയിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, പ്രത്യേകതകളുള്ള കുറച്ച് ബീച്ചുകൾ പരിചയപ്പെടാം...

ബംഗാരം ബീച്ച്

ബംഗാരം ബീച്ച്

ഏതൊരു പ്രകൃതി സ്നേഹിയേയും ആകർഷിക്കുവാൻ പോന്ന കാഴ്ചകൾ കൊണ്ടു സമൃദ്ധമായ ഇടമാണ് ബംഗാരം. പവിഴപ്പുറ്റുകൾ നിറഞ്ഞു കിടക്കുന്ന ഇവിടുത്തെ കടലിന്റെയും തീരത്തിന്റെയും കാഴ്ച മാത്രം മതി സഞ്ചാരികൾ ഇവിടെ എത്താൻ. എന്നാൽ സാധാരണ സഞ്ചാരികളെക്കാളും അധികമായി ഇവിടെ എത്തുന്നത് ഹണിമൂൺ ആഘോഷിക്കന്നവരാണ്. 120 ൽ അധികം വിസ്തൃതിയുള്ള ഇവിടെ സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും ഒക്കെ ആസ്വദിക്കുവാൻ സാധിക്കും. ലക്ഷദ്വീപില്‍ മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏക ദ്വീപ് എന്ന പ്രത്യേകതയും ബംഗാരത്തിനുണ്ട്.
മറ്റ് ദ്വീപുകളില്‍ നിന്നും വിഭിന്നമായി 60 ലക്ഷ്വറി കോട്ടേജുകളാണ് ബംഗാരത്തുള്ളത്. ബീച്ചിന് സമീപത്തുള്ള ഈ കോട്ടേജുകളാവട്ടെ, അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയതും. നിരവധി തരത്തിലുളള പക്ഷികളെയും മുള്ളന്‍പന്നിയെയു തത്തയയെയും മറ്റ് ജീവജാലങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.

PC:The.chhayachitrakar

ധനുഷ്കോടി, തമിഴ്നാട്

ധനുഷ്കോടി, തമിഴ്നാട്

യാഥാർഥ്യത്തെ ഐതിഹ്യങ്ങൾ കൊണ്ട് മറയ്ക്കുന്ന ഇടമാണ് ധനുഷ്കോടി. ഭൂമിയുടെ ഒരറ്റം എന്നു തന്നെ തോന്നിപ്പിക്കുന്ന ഇടമാണിത്. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന്‍ പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന്‍ തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്‌കോടി ഉണ്ടായത്.
ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു. ഇന്ന് ഒരു പ്രേത നഗരമായാണ് അറിയപ്പെടുന്നതെങ്കിലും ഒരുപാട് സഞ്ചാരികൾ ഇവിടെ എത്തുന്നു.

PC:wikipedia

രാധാനഗർ ബീച്ച്

രാധാനഗർ ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ചായാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ രാധാനഗർ ബീച്ച് അറിയപ്പെടുന്നത്. നീല നിറത്തിലുള്ള കടൽ വെള്ളവും പഞ്ചസാര തരി പോലുള്ള മണലും ഒക്കെയായി നിൽക്കുന്ന ഇവിടം ഏതൊരു യാത്രികന്റെയും മനസ്സ് നിറയ്ക്കുന്ന ഇടമാണ്. പലപ്പോളും ലോകത്തിലെ തന്നെ എണ്ണപ്പെട്ട ബീച്ചുകളിലൊന്നായി ഇതും അറിയപ്പെടുന്നു. സൂര്യാസ്തമയ സമയത്ത് മാത്രമേ ഈ ബീച്ചിന്റെ ഭംഗി പൂർണ്ണമായും മനസ്സിലാക്കുവാൻ സാധിക്കൂ. വർഷത്തിൽ എപ്പോൾ വന്നാലും ഒരേ ഭംഗി നിലനിർത്തുന്ന ഇടം കൂടിയാണിത്. ആന്‌‍ഡമാനിലെ ഹാവ്ലോക്ക് ഐലൻഡിലാണ് ഇവിടമുള്ളത്.

PC:Shimjithsr

ആരംബോൾ ബീച്ച്, ഗോവ

ആരംബോൾ ബീച്ച്, ഗോവ

നോർക്ക് ഗോവയിലെ പ്രശസ്തമായ ബീച്ചാണ് ആർമൽ ബീച്ച് എന്നും അറിയപ്പെടുന്ന ആരംഭോൽ ബീച്ച്. ഗോവയിൽ തീർച്ചായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നുകൂടിയാണ് ഇത്. ഒരു താഴ്വരയിൽ നിന്നും കാടിലേക്ക് നീണ്ടു കിടക്കുമ്മ മധുരവെള്ളമുള്ള ഒരു തടാകമാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചയും അനുഭവവും. ഇന്ത്യയിൽ തന്നെ ഇത്തരത്തിലൊന്നു മാത്രമേയുള്ളൂ. ഗോവയിലെ മറ്റു ബീച്ചുകളായ ബാഗാ, കാലൻഗുട്ടെ, അർജുന ബീച്ച് തുടങ്ങിയവയെയൊക്കെ അപേക്ഷിച്ച് ഏറ്റവും ശാന്ത തരുന്ന ഇടം കൂടിയാണിത്. പാരാഗ്ലൈഡിങ്ങിനും മറ്റ് ബീച്ച് ആക്ടിവിറ്റികൾക്കും ഇവിടെ സൗകര്യമുണ്ട്.

PC:Ridinghag

സെന്റ് മേരീസ് ഐലൻഡ്

സെന്റ് മേരീസ് ഐലൻഡ്

കരീബിയന്‍ ബീച്ചുകളെ ഓർമ്മപ്പെടുത്തുന്ന സൗന്ദര്യമാണ് കർണ്ണാടകയിലെ ഉഡുപ്പിയ്ക്ക് സമീപത്തുള്ള സെന്റ് മേരീസ് ഐലൻഡിന്. പണ്ട് എപ്പോഴോ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ബാക്കി പത്രമാണ് ഈ ദ്വീപും ഇവിടുത്തെ കാഴ്ചകളും. അന്നത്തെ സ്‌ഫോടനത്തില്‍ ബാക്കിയായ കൃഷ്ണശിലകളാണ് ദ്വീപിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ലാവയില്‍ രൂപപ്പെട്ടതാണിവ.

യഥാര്‍ഥത്തില്‍ മാല്‍പേ ബീച്ചില്‍ എത്തുന്നവരാണ് സെന്റ് മേരീസ് ഐലന്‍ഡിലും എത്തുന്നത്. ഇതിന് പ്രധാന കാരണം സെന്റ് മേരീസില്‍ നിന്നാണ് മാല്‍പേ ബീച്ചിന്റെ മനോഹാരിത ഏറ്റവും നന്നായ രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്നത് എന്നതിനാലാണ്.

PC:Dilshad Roshan

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണ് മുഴപ്പിലങ്ങാട് ബീച്ച്. നാലു കിലോമീറ്ററിലധികം നീളത്തിലുള്ള ഇവിടുത്തെ തീരത്തുകൂടെ വണ്ടിയോടിച്ചു പോകുന്ന കാഴ്ച മനോഹരമാണ്. തലശ്ശേരിയില്‍ നിന്നും എട്ടും കണ്ണൂരില്‍ നിന്നും 16 ഉം കിലോമീറ്റര്‍ ദൂരത്തിലാണ് മുഴപ്പിലങ്ങാട് ബീച്ച്. നാഷണല്‍ ഹൈവേ 17 ന് സമാന്തരമായി കിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദിനം പ്രതി ആയിരക്കണക്കിന് സഞ്ചാരികളാണ് വന്നെത്തുന്നത്. ഏപ്രില്‍ മാസത്തെ ഉത്സവസീസണില്‍ മുഴപ്പിലങ്ങാട് ബീച്ച് തിരക്കേറിയതാകും.

PC:Shagil Kannur

ചന്ദിപ്പൂര്‍ ബീച്ച്

ചന്ദിപ്പൂര്‍ ബീച്ച്

ഒളിച്ചേ-കണ്ടേ കളിക്കുന്ന വിചിത്രമായ തീരമാണ് ഒഡീഷയിലെ ചന്ദിപ്പൂർ ബീച്ച്. ഒരു നിമിഷത്തില്‍ അപ്രത്യക്ഷമാകുന്ന തിരകള്‍ അടുത്ത നിമിഷം തീരത്തെ പൂര്‍ണമായി മൂടികൊണ്ട്‌ തിരിച്ചുവരുന്ന പ്രകൃതിയുടെ മനോഹരമായ പ്രതിഭാസമാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്.

PC:Subhasisa Panigahi

ഓം ബീച്ച്

ഓം ബീച്ച്

ബീച്ച് പ്രേമികളുടെ സ്വർഗ്ഗമായ ഗോകർണ്ണയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് ഓം ബീച്ച്. ഓം ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇതിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ നൂറിൽ 100 മാർക്കും നല്കാൻ കഴിയുന്ന ഇടം കൂടിയാണിത് . സ്‌കീയിങ്, സര്‍ഫിങ്, ബനാനബോട്ട് ക്രൂയിസിങ് എന്നിവയ്‌ക്കെല്ലാം ഓം ബീച്ചില്‍ സൗകര്യമുണ്ട്. വാട്ടര്‍സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും നല്‍കാനായി പരിശീലനം നടിയ ഗൈഡുകളും ഇവിടെയുണ്ട്.

PC:Axis of eran

നഗോവ ബീച്ച്

നഗോവ ബീച്ച്

പകർന്നു നല്കുന്ന പോസിറ്റിവിറ്റിയുടെ കാര്യത്തിൽ പ്രശസ്തമാണ് ദിയുവിലെ നഗോവ ബീച്ച്. ഹോകാ മരങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഈ തീരം ഈ മരങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരം കാഴ്ചകൾ കാണാൻ സാധിക്കില്ല. അർധ ചന്ദ്രന്റെ ആകൃതിയിലാണ് ഈ ദ്വീപുള്ളത്. അന്തരീക്ഷം കൊണ്ടും ഇവിടുത്തെ കാഴ്ടകൾ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും ഒക്കെ ഇവിടം സഞ്ചാരികളുടെ ഒരു സ്വർഗ്ഗമാണ്.

PC:Sudhakar Kumawat

കുങ്കേശ്വർ ബീച്ച്

കുങ്കേശ്വർ ബീച്ച്

മഹാരാഷ്ട്രയിലെ ദേവ്ഗഡിൽ സ്ഥിതി ചെയ്യുന്ന കുങ്കേശ്വർ ബീച്ചും വ്യത്യസ്തമായ ഒരിടമാണ്. മലിനമാകാത്ത പ്രകൃതിയും കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. തീരത്തിനു സമീപത്തെ തെങ്ങിൻ തോപ്പും മാവിൻ തോപ്പുകളുമെല്ലാം ഇവിടുത്തെ കാഴ്ചയുടെ സൗന്ദര്യത്തെ വര്‍ധിപ്പിക്കുന്നു. ഇതിനു തൊട്ടടുത്തായി ഒരു പുരാതന ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..<br />വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല വിഗ്രഹമില്ലാത്ത ക്ഷേത്രം...പ്രാർഥിച്ചാൽ പക്ഷെ കൈവിടില്ല

മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്! മണാലി യാത്രയിൽ ഒരു രാത്രി ഇവിടെ ചിലവഴിക്കണം... കാരണം ഇതാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X