Search
  • Follow NativePlanet
Share
» »ലോക്ഡൗണ്‍ ഒരു ഭാരമാവില്ല, ഈ യാത്രകള്‍ കയ്യിലുള്ളപ്പോള്‍

ലോക്ഡൗണ്‍ ഒരു ഭാരമാവില്ല, ഈ യാത്രകള്‍ കയ്യിലുള്ളപ്പോള്‍

ലോക്ഡൗണ്‍ പിന്നെയും നീട്ടിയതോടെ വീ‌‌‌ട്ടിലിരുന്ന മ‌ടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സമയം ചിലവഴിക്കുവാന്‍ പല വഴികളും പയറ്റിയിട്ടുണ്ടെങ്കിലും പുതിയ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ തന്നെയാണ് ആളുകള്‍ക്ക് പ്രിയം. ഫാറോസ് ദ്വീപും അബുദാബിയും ഇറ്റലിയും ഇസ്രായേലും ഒക്കെ പല വ്യത്യസ്തതകളും വിര്‍ച്വല്‍ ‌ടൂറുകളില്‍ കൊണ്ടുവന്നി‌ട്ടുണ്ട്. എങ്കിലും അതില്‍ കൂടുതല്‍ വൈവിധ്യങ്ങളുമായി വേറെയും വിര്‍ച്വല്‍ ടൂറുകള്‍ ലഭ്യമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്ചകളിലൂടെ കൊണ്ടുപോകുന്ന, സാഹസികതയും ജിജ്ഞാസയും ഒരുപോലെ ഉണര്‍ത്തിക്കുന്ന വിര്‍ച്വല്‍ ടൂറുകള്‍ പരിചയപ്പെടാം...

ലൂവ്രേ മ്യൂസിയം

ലൂവ്രേ മ്യൂസിയം

ലോകത്തിലെ തന്ന ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളിലൊന്നാണ് പാരീസിലെ
ലൂവ്രേ മ്യൂസിയം . ലൂയി പതിനാലാമന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കൊട്ടാരം പിന്നീട് മ്യൂസിയമായി മാറുകയായിരുന്നു. ലിയയാര്‍ഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ മോണാലിസ ഉള്‍പ്പെടെയുള്ള വിഖ്യാതമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന ഇടം കൂടിയാണിത്. ഈ കാഴ്തചകള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.

PC:imberly Vardeman

വാന്‍ഗോഗ് മ്യൂസിയം, ആംസ്റ്റര്‍ഡാം

വാന്‍ഗോഗ് മ്യൂസിയം, ആംസ്റ്റര്‍ഡാം

വാന്‍ഗോഗിന്‍റെ ചിത്രങ്ങളെ പ്രണയിക്കാത്ത ഒരു കലാസ്നേഹിയും കാണില്ല. ജീവിതത്തെയും മുന്നില്‍ കാണുന്ന ദൃശ്യങ്ങളെയും ക്യാന്‍വാലിഡ പകര്‍ത്തിയ അദ്ദേഹത്തിന്റെ ഇടത്തിലേക്ക് തേടിച്ചെല്ലുന്ന അനുഭവമാണ് ആസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയം സമ്മാനിക്കുക. വാന്‍ ഗോഗിന്‍റെ ചിത്രങ്ങളില്‍ തുടങ്ങി അദ്ദേഹത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം ഇവിടെ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കും. നെതര്‍ലാന്ഡഡില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മ്യൂസിയം കൂടിയാണിത്. ജീവിതത്തില്‍ ഒരിക്കലും പോകാന്‍ സാധിക്കാത്ത ഇടങ്ങളിലൊന്നായി ഇകിനെ കണക്കാക്കിയവര്‍ക്ക് വിര്‍ച്വല്‍ ടൂര്‍ ഈ മ്യൂസിയത്തിന്‍റെ അതിരുകളില്ലാത്ത കാഴ്ചകളാണ് ഒരുക്കുന്നത്.

PC:Britishfinance

നാസ, വിര്‍ജീനിയ

നാസ, വിര്‍ജീനിയ

നാസയെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ നാസ അമേരിക്കയിലെ വിര്‍ജീനിയയിലാണ് സ്ഥിതി ചെയ്യുന്നത്. ബഹിരാകാശത്തെക്കുറിച്് കൂടുതല്‍ അറിയുവാനും കാഴ്ചകള്‍ കാണുവാനും തയ്യാറുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് നാസയിലെ വിര്‍ച്വല്‍ ടൂര്‍.

PC:NASA

മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ന്യൂ യോര്‍ക്ക്

മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ന്യൂ യോര്‍ക്ക്

അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട്. അമേരിക്കയിലെ കലാസൃഷ്ടികള്‍ മാത്രമല്ല, ചൈന, ഈജിപ്ത്, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നതിനാല്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കിലോമീറ്ററുകളോളം നടന്നാല്‍ മാത്രമേ ഇവിടുത്ത കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കൂ.

വാള്‍‌ട്ട് ഡിസ്നി വേള്‍ഡ്, ഫ്ലോറിഡ

വാള്‍‌ട്ട് ഡിസ്നി വേള്‍ഡ്, ഫ്ലോറിഡ

കു‌ട്ടികളെ അടക്കി ഇരുത്തുവാന്‍ ഏറ്റവും യോജിച്ച വിര്‍ച്വല്‍ ടൂറുകളിലൊന്നാണ് വാള്‍‌ട്ട് ഡിസ്നിയു‌ടേത്. കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കാര്‍ട്ടൂര്‍ കഥാപാത്രങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയമാണ് ഇവിടെ പ്രധാനപ്പെട്ടത്.

സ്ട്രീറ്റ് ആര്‍ട്ട്

സ്ട്രീറ്റ് ആര്‍ട്ട്

ഏറ്റവും മികച്ച കലാസൃഷ്ടികള്‍ കാണുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ തെരുവുകളിലെ ചുമരുകളാണ്. അത്തരത്തില്‍ ഏറ്റവും മികച്ച തെരുവു കലകള്‍ ചുമരുകളില്‍ കണ്ടെത്തുവാന്‍ സാധിക്കുന്ന ഇടമാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ ചുവരുകള്‍. തുടക്കക്കാര്‍ പ്രഗത്ഭര്‍ വരെയുള്ളവര്‍ ഇവിടുത്തെ ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

വിര്‍ച്വല്‍ ഡൈവ് ഗാലറി, മോണ്ടിറേ ബേ

വിര്‍ച്വല്‍ ഡൈവ് ഗാലറി, മോണ്ടിറേ ബേ


ആഴക്കടലും അതിന്‍റെ അത്ഭുത കാഴ്ചകളും അതിശയിപ്പിക്കാത്ത ആളുകളുണ്ടാവില്ല. ജീവനെ അപകടപ്പെടുത്താതെ ആഴക്കടല്‍ കാഴ്ചകള്‍ കണ്ടുവരുവാന്‍ ഏറ്റവും യോജിച്ച ഒന്നാണ് മോണ്ടിറേയിലെ വിര്‍ച്വല്‍ ഡൈവ് ഗാലറി.

ന്യൂ ഇംഗ്ലണ്ട് അക്വേറിയം ബോസ്റ്റണ്‍

ന്യൂ ഇംഗ്ലണ്ട് അക്വേറിയം ബോസ്റ്റണ്‍

ഇപ്പോളും ജീവിച്ചിരിക്കുന്നു എന്നുപോലും വിശ്വസിക്കുവാന്‍ സാധിക്കാത്തത്രയും വിചിത്കമായ കടല്‍ലോകം പരിചയപ്പെടുന്നുന്ന ഒന്നാണ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് അക്വേറിയം. അക്വേറിയം കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

താജ് മഹല്‍, ആഗ്ര

താജ് മഹല്‍, ആഗ്ര


താജ് മഹലിനെ ഒരിക്കലെങ്കിലും സ്നേഹിക്കാത്ത ആളുകള്‍ ഉണ്ടായിരിക്കില്ല. നിത്യപ്രണയത്തിന്റെ പ്രതീകമായി വെണ്ണക്കല്ലില്‍ കൊത്തിയിരിക്കുന്ന താജ്മഹല്‍ ആഗ്രയില്‍ യമുനാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ടൂറ്‍ നടത്തുവാന്‍ ഏറ്റവും യോജിച്ച ഇടം കൂടിയാണ് താജ്മഹല്‍.

ബുര്‍ജ് ഖലീഫ, ദുബായ്

ബുര്‍ജ് ഖലീഫ, ദുബായ്

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതിയാണ് ബുര്‍ജ് ബുര്‍ജ് ദുബായ് എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫ. 829.8 മീറ്റര്‍ ഉയരമുള്ള ഇതിന് 160 നിലകളാണുള്ളത്. ഏറ്റവും രസകരമായ വിര്‍ച്വല്‍ ‌ടൂറുകളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ബക്കിങ്ഹാം പാലസ്, ലണ്ടന്‍

ബക്കിങ്ഹാം പാലസ്, ലണ്ടന്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഴ്തകളിലേക്ക് കൊണ്ടുപോകുന്ന ഒരി‌മാണ് ലണ്ടനിലെ ബക്കിങ്ഹാം പാലസ്. ക്വീന്‍ വിക്ടോറിയയും പ്രിന്‍സ് ആഡ്രൂവും എലിസബത്ത് രാജ്ഞിയും ഉള്‍പ്പെ‌‌ടെയുള്ളവരു‌‌ടെ കഥകള്‍ ഈ കൊട്ടാരം പറഞ്ഞുതരും.

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

അടുത്ത യാത്ര വീ‌‌ട്ടിലിരുന്ന് ട്രെയിനില്‍അടുത്ത യാത്ര വീ‌‌ട്ടിലിരുന്ന് ട്രെയിനില്‍

Read more about: lockdown virtual tour museum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X