Search
  • Follow NativePlanet
Share
» »കർണ്ണാടകയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങള്‍

കർണ്ണാടകയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങള്‍

കർണ്ണാടകയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

സംസ്കാരത്തിലും ചരിത്രത്തിലും ഒട്ടേറെ വൈവിധ്യങ്ങളുള്ള നാടാണ് കർണ്ണാടക. ഇവിടുത്തെ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇത് കാണാൻ സാധിക്കും. രൂപത്തിലും ഭാവത്തിലും ഒക്കെ വ്യത്യസ്തങ്ങളായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവിടുത്തെ വിഷ്ണുവിന്റെ ക്ഷേത്രങ്ങൾ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു നാട് എന്ന നിലയിൽ കർണ്ണാടകയുടെ ചരിത്രത്തിൽ തന്നെ പ്രാധാന്യമുള്ളവയാണ് ഇവ. കർണ്ണാടകയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

ചെലുവനാരായണ ക്ഷേത്രം, മെലുകോട്ടെ

ചെലുവനാരായണ ക്ഷേത്രം, മെലുകോട്ടെ

മൈസൂരിൽ നിന്നും 50 കിലോമീറ്റർ അകലെ ഒരു മേലുകോട്ടയിൽ കുന്നിൻറെ മുകളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ചെലുവനാരായണ ക്ഷേത്രം. ഈ നാട്ടിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് കാഴ്ചയിലും ഏറെ മികച്ചതാണ്.
നിർമ്മാണത്തിന്റെ കാര്യത്തിൽ കർണ്ണാടകയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നാണിത്. മനോഹരമായ കൊത്തുപണികളും ചിത്രപ്പണികളും ഒക്കെ ഇതിന്റെ മാത്രം പ്രത്യേകതയാണ്. ചരിത്രരേഖകളനുസരിച്ച് 16-ാം നൂറ്റാണ്ടിനും 17-ംാ നൂറ്റാണ്ടിനും ഇടയിലായാണ് ഇത് നിർമ്മിക്കപ്പെട്ടത്. വിഷ്ണു സ്വയം നിർമ്മിച്ച ക്ഷേത്രമാണിതെന്നും ഒരു കഥയുണ്ട്.

PC-Prathyush Thomas

രംഗനാഥ സ്വാമി ക്ഷേത്രം ശ്രീരംഗപട്ന

രംഗനാഥ സ്വാമി ക്ഷേത്രം ശ്രീരംഗപട്ന

വിഷ്ണു ഭക്തരുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മൈസൂരിന് സമീപം ശ്രീരംഗപട്ടണത്തെ രംഗനാഥസ്വാമി ക്ഷേത്രം. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ആയിരക്കണക്കിന് വിശ്വാസികളെത്തുന്ന ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ശ്രീരംഗപട്ടണത്തിലെ പ്രധാന ഇടമായ ഇവിടം കാവേരി നദിയിൽ നിന്നും രൂപമെടുത്ത ഒരു ദ്വീപിലാണുള്ളത്.

PC-Adam Jones

ചെന്നകേശവ ക്ഷേത്രം ബേളൂർ

ചെന്നകേശവ ക്ഷേത്രം ബേളൂർ

ജാതിമത വ്യത്യാസങ്ങളില്ലാതെ ആയിരക്കണക്കിനാളുകൾ സന്ദർശിക്കാനെത്തുന്ന പ്രസിദ്ധമായ ഒരു തീർഥാടന കേന്ദ്രമാണ് ബേളൂരിലെ ചെന്നകേശവ ക്ഷേത്രം. ഹൊയ്സാല രാവംശത്തിന്റെ കാലത്ത് 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. ഒരിഞ്ചു പോലും വിടാതെ ക്ഷേത്രത്തിന്റെ ചുവരുകളിലും തൂണുകളിലും ഒക്കെ കൊത്തിയിരിക്കുന്ന പുരാണങ്ങളിലെ കഥാസന്ദർഭങ്ങൾ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

PC-Mashalti

വിറ്റാല ക്ഷേത്രം, ഹംപി

വിറ്റാല ക്ഷേത്രം, ഹംപി

കരിങ്കല്ലിൽ കഥകൾ കൊത്തിയിരിക്കുന്ന ഹംപിയിലും പ്രസിദ്ധമായ ഒരു വിഷ്ണു ക്ഷേത്രമുണ്ട്. നിർമ്മാണത്തിലെ വിസ്മയത്തിനൊപ്പം ഹംപിയുടെ പ്രസിദ്ധിയും കൂടിയാണ് ഇത് തേടിവരുവാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. ദ്രാവിഡ വാസ്തുവിദ്യയിൽ 15-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം.

അനന്തശയന ക്ഷേത്രം കർക്കല

അനന്തശയന ക്ഷേത്രം കർക്കല

ഉഡുപ്പിയിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു വിഷ്ണു ക്ഷേത്രമാണ് അനന്തശയന ക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ ജെയ്ൻ ബസഡിയായിരുന്ന ഇത് പിന്നീട് ഒരു ഹിന്ദു ക്ഷേത്രമായി മാറുകയായിരുന്നു. മഹാ ആത്മീയ ഗുരുവായിരുന്ന നരസിംഹ ഭാരതി സ്വാമിജി ഒരിക്കൽ ഇവിടെ സന്ദർശിക്കുകയും ഇവിടുത്തെ വിഷ്ണു ക്ഷേത്രത്തിൽ താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഈ ജൈന ബസഡി ഒരു ബുദ്ധ ക്ഷേത്രമായി മാറുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്.

പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ..ഇതാ കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ പരിചയപ്പെടാം..!!

അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ.. ആലപ്പുഴയിലെ ഈ ആരാധനാലയങ്ങൾ അത്ഭുതപ്പെടുത്തും!!അയ്യപ്പൻമാർ മാലയൂരുന്ന പള്ളി മുതൽ ഹനുമാന്റെ രൂപം കൊത്തിയ പള്ളിവരെ.. ആലപ്പുഴയിലെ ഈ ആരാധനാലയങ്ങൾ അത്ഭുതപ്പെടുത്തും!!

ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം... ദസറയ്ക്ക് പോകാന്‍ മൈസൂർ മാത്രമല്ല..മലയാളികള്‍ക്ക് വണ്ടി ഇങ്ങോട്ട് തിരിക്കാം...

PC-Shivanayak

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X