Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ നനവാർന്ന ഇടങ്ങൾ ഇതാണത്രെ!

ഇന്ത്യയിലെ നനവാർന്ന ഇടങ്ങൾ ഇതാണത്രെ!

വടക്കു കിഴക്കൻ ഇന്ത്യയിലെ ചിറാപുഞ്ചി മുതൽ ഇങ്ങ് കർണ്ണാടകയിലെ അഗുംബെ വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് കിടിലൻ കാഴ്ചകളാണ്.

മഴയുടെ അടയാളങ്ങൾ ചേർന്നിരിക്കുന്ന ഇടങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മഞ്ഞിൽ കുളിച്ച്, മഴയിൽ നനഞ്ഞിരിക്കുന്ന നാടുകൾ ഒരുപാട് കാണാനുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട കുറച്ചിടങ്ങളുണ്ട്. നാടിന്റെ തനതായ ഭംഗി കൊണ്ട് ആകർഷിക്കുന്ന കുറച്ച് നാടുകൾ... വടക്കു കിഴക്കൻ ഇന്ത്യയിലെ ചിറാപുഞ്ചി മുതൽ ഇങ്ങ് കർണ്ണാടകയിലെ അഗുംബെ വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് കിടിലൻ കാഴ്ചകളാണ്...

മൗസിന്‍റാം

മൗസിന്‍റാം

നിർത്താതെ പെയ്യുന്ന മഴയിൽ എന്നും കുടിചൂടി നിൽക്കുന്ന നാടാണ് മൗസിന്‍റാം. മേഘങ്ങളുടെ വീടായ മേഘാലയയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും നനവാർന്ന ഇടങ്ങളിലൊന്നായി അറിയപ്പെടുന്ന മൗസിന്‍റാം ശരീരത്തെ മാത്രമല്ല, മനസ്സിനെയും നനച്ച് കുളിപ്പിച്ചു വിടുന്ന സ്ഥലമാണ്. മേഘാലയയിലെ ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ഒരു മുന്നറിയിപ്പും തരാതെ കിടിലൻ മഴയായിരിക്കും ഇവിടെ. ഒരു തുള്ളി പോലും മഴ ചാറാത്ത ദിവസങ്ങൾ ഇവിടുത്തുകാരുടെ ജീവിതത്തിൽ ഇല്ല എന്നു തന്നെ പറയാം. കോടയിൽ പുതച്ചെത്തുന്ന മഴയാണ് ഇവിടുത്തെ പ്രത്യേകത.
PC:Akash Mahanta

ചിറാപുഞ്ചി

ചിറാപുഞ്ചി

മൗസിന്‍റാമിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന, മഴയുടെ പേരിൽ മാത്രം മനസ്സിൽ കയറിക്കൂടിയ ഇടമാണ് ചിറാപുഞ്ചി. ചിറാപുഞ്ചി എന്ന വാക്കിനർഥം ഓറഞ്ചുകളുടെ നാട് എന്നാണെങ്കിലും നിർത്താതെ പെയ്യുന്ന മഴ തന്നെയാണ് ഇവിടുത്തെ താരം. ഇവിടേക്കുള്ള യാത്ര തന്നെ അതിമനോഹരമാണ്. ഇപ്പോൾ വീണു പോകും എന്നു തോന്നിപ്പിക്കുന്ന ചെങ്കുത്തായയ പാതകളും കാടും കൊക്കകളും മലമടക്കും പിന്നെയും സഞ്ചരിച്ചാൽ കാണുന്ന പാടങ്ങളും ഒക്കെ ചേരുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായി ഇത് മാറും എന്നതിൽ ഒരു സംശയവുമില്ല. ജീവനുള്ള വേരുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗുഹകളും ഒക്കെയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.

PC:Pamathai

അഗുംബെ

അഗുംബെ

തെക്കേ ഇന്ത്യയുടെ സ്വന്തം മഴക്കാടാണ് അഗുംബെ. ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നും മഴയിൽ കുളിച്ച് സുന്ദരിയായി നിൽക്കുന്ന ഈ നാട് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാകുന്നതിനു പിന്നിലും ഈ മഴ തന്നെയാണ്. പച്ചപ്പിന്റെ ആധിക്യം കൊണ്ട് ഒരു കാടാണോ ഈ നാട് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആളുകളെ ചേർത്തുന്ന ഇടം. രാജവെമ്പാലകളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ഇവിടെ കാട്ടിലൂടെ ഏറെ നടന്നുള്ള കാഴ്ചകളാണ് ഉള്ളത്. പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ അഗുംബെയിൽ 7691 മില്ലീ മീറ്ററാണ് ശരാശരി ലഭിക്കുന്ന മഴ. ട്രക്കിങ്ങ് പോയന്റുകളും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടെയും സമീപ പ്രദേശത്തുമായി കാണുവാനുള്ള കാഴ്ചകൾ.

അംബോലി

അംബോലി

മഹാരാഷ്ട്രയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ അംബോലിയും മഴയുടെ കഥകേൾക്കാനിഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഇടമാണ്. മഞ്ഞിന്റെ സ്വർഗ്ഗം എന്നാണ് ഇവിടം സ‍ഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. എല്ലാ കാലത്തും ഹിറ്റായ ഇടമാണെങ്കിലും കൂടുതലും ആളുകൾ ഈ നാട് തേടിയെത്തുന്നത് മഴക്കാലത്താണ്. കുന്നിൻ മുകളിലെ മഴ ആസ്വദിച്ചു കാണുവാൻ അംബോലിയോളം മികച്ച ഇടം വേറെയില്ല എന്നാണ് ഇവിടെ വന്നിട്ടുള്ളവരുടെ അഭിപ്രായം. മഴക്കാലത്ത് സജീവമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. പശ്ചിമ ഘട്ടത്തിന‍്റെ ഒരു ചെരുവിുൽ സമുദ്ര നിരപ്പിൽ നിന്നും 690 മീറ്റർ ഉയരെയാണ് അംബോലി സ്ഥിതി ചെയ്യുന്നത്. 7500 മില്ലിമീറ്ററാണ് ഇവിടെ ഒരു വർഷം ലഭിക്കുന്ന മഴയുടെ ശരാശരി അളവ്.

PC:Ashwin Kumar

പാസിഘട്ട്

പാസിഘട്ട്

തേയിലത്തോട്ടങ്ങളാൽ നിറഞ്ഞു കിടക്കുന്ന പാസിഘട്ട് അരുണാചൽ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അസമിനെപോലെ കിടക്കുന്ന ഇവിടം പുരാതന ഗ്രാമങ്ങളുടെ കേന്ദ്രം കൂടിയാണ്. സിയാങ് നദിയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശം വളരെ ശാന്തമാണെന്നു മാത്രമല്ല, അധികം സഞ്ചാരികൾ തേടിയെത്താത്ത പ്രദേശം കൂടിയാണ്.

വേരുകൊണ്ടുള്ള പാലങ്ങളും രഹസ്യങ്ങളുള്ള ഗുഹകളും ചേർന്ന ചിറാപുഞ്ചി വേരുകൊണ്ടുള്ള പാലങ്ങളും രഹസ്യങ്ങളുള്ള ഗുഹകളും ചേർന്ന ചിറാപുഞ്ചി

മഴക്കാലത്ത് മഴ പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര പോയാലോ? മഴക്കാലത്ത് മഴ പോലെ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര പോയാലോ?

ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ... ആയിരങ്ങളെ കൊന്ന ഖനി മുതൽ കുന്നിനു മുകളിലെ ഹോട്ടൽ വരെ...

PC:Sindhuja0505

Read more about: monsoon മഴ യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X