Search
  • Follow NativePlanet
Share
» »കര്‍ണാടകയിലെ വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര പോകാം

കര്‍ണാടകയിലെ വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര പോകാം

By Maneesh

വന്യജീവി സങ്കേതങ്ങളിലൂടെ ഒരു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സഞ്ചാ‌രികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില വന്യജീവി സങ്കേതങ്ങള്‍ കര്‍ണാടകയില്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട വനമേഖലയില്‍ ആണെന്നതിനാല്‍ ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്ത് നിന്നും വളരെ എളു‌പ്പത്തില്‍ ഇവിടെ എത്തിച്ചേരാം.

വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശി‌ക്കാന്‍ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കണം. ചില വന്യജീവി സങ്കേതങ്ങളില്‍ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെയെ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു. പല വന്യജീവി സങ്കേതങ്ങളിലും സഞ്ചാരികള്‍ക്കായി ജീപ്പ് സഫാരിയുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

01. ഡാന്‍ഡേലി വന്യജീവി സങ്കേതം

01. ഡാന്‍ഡേലി വന്യജീവി സങ്കേതം

ഡാന്‍ഡേലിയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഡാന്‍ഡേലി വന്യജീവിസങ്കേതം. പരിചയസമ്പന്നരായ ഗൈഡുകളോടൊപ്പം തുറന്ന ജീപ്പില്‍ ഇവിടെ ചുറ്റിക്കറങ്ങി കാണുക എന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. ഒക്‌ടോബറിനും ജൂണിവനുമിടയിലുള്ള മാസങ്ങളാണ് ദാണ്‌ഡേലി വന്യജീവിസങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. വിശദമായി വായിക്കാം

Photo Courtesy: Prajwalkm

02. ബ്രഹ്മഗിരി വന്യജീവി സങ്കേ‌തം

02. ബ്രഹ്മഗിരി വന്യജീവി സങ്കേ‌തം

കര്‍ണാടകയിലെ മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ എത്താം. നിത്യഹരിത മരങ്ങള്‍ നിറഞ്ഞ വനമാണിത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Praveenp

03. സോമേശ്വര വന്യജീവി സങ്കേതം

03. സോമേശ്വര വന്യജീവി സങ്കേതം

കര്‍ണാടകയിലെ ഷിമോഗ, ഉഡിപ്പി ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സങ്കേ‌തമാണ് ഇത്. ഷിമോഗയിലെ പ്രശസ്തമാ‌യ മഴക്കാടായ അഗുംബ മഴക്കാടുകളോട് ചേര്‍ന്നാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. നിരവധി വന്യജീവികളുടെ വിഹാ‌ര കേന്ദ്രമായ ഈ സ്ഥലത്ത് നല്ല രീതിയില്‍ മഴ ലഭിക്കാറുണ്ട്. നവംബര്‍ മു‌തല്‍ ഏപ്രില്‍ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

Photo Courtesy: Karunakar Rayker

04. ഭദ്ര വന്യജീവി സങ്കേതം

04. ഭദ്ര വന്യജീവി സങ്കേതം

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. ഭദ്ര നദിയുടെ പേരില്‍നിന്നാണ് വന്യജീവി സങ്കേതത്തിന് ഈ പേര് ലഭിച്ചത്. ഒക്ടോബര്‍ മുതല്‍ ഫെബ്രു‌വരി വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ‌മയം. വിശദമായി വായിക്കാം

Photo Courtesy: Dineshkannambadi

05. ദരോജി കരടി സങ്കേതം

05. ദരോജി കരടി സങ്കേതം

കര്‍ണാടകയിലെ ഈ കരടി സങ്കേതം സ്ഥിതി ചെയ്യുന്ന ബെല്ലാരി ജില്ലയിലാണ്. ഹംപിയില്‍ നിന്ന് 65 കിലോമീറ്റര്‍ യാ‌ത്ര ചെയ്താല്‍ ഈ കരടി സങ്കേതത്തില്‍ എത്തിച്ചേരാം. കരടികള്‍ക്ക് പുറമെ മറ്റു വന്യജീവികളേയും ഇവിടെ കാണാം.

Photo Courtesy: L. Shyamal

06. ശരാവതി വാലി വന്യജീവി സങ്കേതം

06. ശരാവതി വാലി വന്യജീവി സങ്കേതം

ഷിമോഗ ജില്ലയിലാണ് ഈ വന്യജീ‌വി സങ്കേതം സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ. നിബിഢവനത്തിലൂടെ ഒഴുകുന്ന ശരാവതി നദിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. മംഗലാപുരത്ത് നിന്നും ഭട്കല്‍ വഴി തലുഗുപ്പയില്‍ വന്നും ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താന്‍ സാധിക്കും. ശരാവതി വാലി വന്യജീവി സങ്കേതത്തിലേക്ക് വരുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന റൂട്ട് ഇതാണ്. വിശദമായി വായിക്കാം

Photo Courtesy: UtherSRG

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X