Search
  • Follow NativePlanet
Share
» »ടോഷ്... വന്നെത്തിയാല്‍ മടങ്ങുവാന്‍ അനുവദിക്കാത്ത നാട്...കാഴ്ചകളുടെ പറുദീസാ

ടോഷ്... വന്നെത്തിയാല്‍ മടങ്ങുവാന്‍ അനുവദിക്കാത്ത നാട്...കാഴ്ചകളുടെ പറുദീസാ

കസോളും പാര്‍വ്വതി വാലിയുമെല്ലാം സഞ്ചാരികളുടെ തിരക്കില്‍ നട്ടംതിരിയുമ്പോഴും അതൊന്നും തീരെ ബാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന ടോഷ് യഥാര്‍ത്ഥത്തില്‍ മറ്റൊരു ലോകത്ത് എത്തുന്ന പ്രതീതിയാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

ഹിമാചല്‍ പ്രദേശിന്‍റെ പകരംവയ്ക്കുവാന്‍ സാധിക്കാത്ത കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരുപാട് നാടുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്... പ്രകൃതിഭംഗിയും പര്‍വ്വത കാഴ്ചകളും മാത്രമല്ല, യാത്രാനുഭവങ്ങളും സഞ്ചാരികളെ മനസ്സുതുറന്നു സ്വീകരിക്കുന്ന സ്ഥിരം ഹിമാചല്‍ ഗ്രാമങ്ങളില്‍ നിന്നും എന്താണ് ഇവിടെ വ്യത്യസ്തമെന്നു ചോദിച്ചാല്‍ ഒന്നു സംശയിക്കേണ്ടി വരും.. എന്നാല്‍ വന്നെത്തിയാല്‍ തിരിച്ചുപോകണമോ എന്ന കാര്യം നിങ്ങള്‍ രണ്ടുപ്രാവശ്യം ചിന്തിക്കും... ഇത് ടോഷ്... ഹിമാചല്‍ പ്രദേശിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഇടങ്ങളിലൊന്ന്... ചുറ്റുമുള്ള കസോളും പാര്‍വ്വതി വാലിയുമെല്ലാം സഞ്ചാരികളുടെ തിരക്കില്‍ നട്ടംതിരിയുമ്പോഴും അതൊന്നും തീരെ ബാധിക്കാത്ത വിധത്തില്‍ നില്‍ക്കുന്ന ടോഷ് യഥാര്‍ത്ഥത്തില്‍ മറ്റൊരു ലോകത്ത് എത്തുന്ന പ്രതീതിയാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

ടോഷ്, ഹിമാചല്‍ പ്രദേശ്

ടോഷ്, ഹിമാചല്‍ പ്രദേശ്

മഞ്ഞുവീണു കിടക്കുന്ന കൊടുമുടികളുടെ പശ്ചാത്തലത്തില്‍ പച്ചപ്പു നിറഞ്ഞു ചിതറിക്കിടക്കുന്ന ഒരുകൂട്ടം ഗ്രാമങ്ങള്‍ ചേരുന്നതാണ് തോഷ്. പ്രകൃതിഭംഗി ഏതു തരത്തിലും ആസ്വദിക്കുവാന്‍ കഴിയുന്ന ഇവിടം ചിലപ്പോള്‍ നിങ്ങളെ മറ്റൊരു രാജ്യത്താണോ എന്നുപോലും തോന്നിപ്പിച്ചേക്കും. ഇന്ത്യയില്‍ നിന്നുള്ളവരെക്കാള്‍ അധികം വിദേശികളാണ് ഈ സ്വര്‍ഗ്ഗം തേടിയെത്തുന്നത്. നിങ്ങൾക്ക് അവരുമായി ഇടപഴകാനും പ്രാദേശിക ഭക്ഷണശാലകളിൽ അവരുടെ വിഭവങ്ങൾ ആസ്വദിക്കാനും കഴിയും.

PC:Amiya Chaturvedi

കസോളിനടുത്ത്

കസോളിനടുത്ത്

ഇന്ത്യയിലെ എണ്ണംപറഞ്ഞ ഹിപ്പി വില്ലേജുകളില്‍ ഒന്നായ കസോളിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കസോളില്‍ വരുന്നവര്‍ യാത്ര ഇങ്ങോട്ടേയ്ക്കും നീട്ടാറുണ്ട്. സമാധാനവും ശാന്തതയും തേടിയെത്തുന്ന ബാക്ക്പാക്കര്‍ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരില്‍ അധികവും. ശുദ്ധവായുവും സമാധാനപൂർണവുമായ ചുറ്റുപാടുമാണ് ഇവിടെയുള്ളത്. യോഗയും ധ്യാനവും പരിശീലിക്കുവാനും ആളുകള്‍ ഇവിടെ വരുന്നു. ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബാക്ക്പാക്കർമാരാണ് ഇത് കൂടുതലായി സന്ദർശിക്കുന്നത്.

PC:Bharat Vyas

വെറും 20 കിലോമീറ്റര്‍ അകലെ

വെറും 20 കിലോമീറ്റര്‍ അകലെ

പാര്‍വ്വതി വാലിയുടെ അങ്ങേയറ്റത്ത് എന്നു കേള്‍ക്കുമ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്തിന്റെ പ്രതീതിയാണ് ടോഷ് മനസ്സിലെത്തിക്കുന്നത്. എന്നാല്‍ അധികം ദൂരെയല്ലാതെയാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഒന്നും ചെയ്യാത്ത അവധിക്കാല സ്ഥലങ്ങളിൽ ഒന്നായാണ് കസോൾ അറിയപ്പെടുന്നത്. അതിന്റെ സ്വപ്നതുല്യമായ അന്തരീക്ഷവും സുഖകരമായ കാലാവസ്ഥയും മനോഹരമായ ബിയാസ് നദിയും ലോകമെമ്പാടുമുള്ള സന്ദർശകരെ ഇവിടെ എത്തിക്കുന്നു. ടോഷിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. അതായത് വികസനമൊട്ടും എത്തിച്ചേരാത്ത ടോഷില്‍ നിന്നും ആധുനികതയിലേക്ക് നിങ്ങൾ ഒരു മണിക്കൂർ മാത്രം അകലെയാണ് എന്ന്!

PC:Alok Kumar

പ്രകൃതിക്ക് നടുവിലെ അവധിക്കാലം

പ്രകൃതിക്ക് നടുവിലെ അവധിക്കാലം

പാർവതി താഴ്‌വരയുടെ അങ്ങേയറ്റത്താണ് തോഷ് സ്ഥിതി ചെയ്യുന്നത്. ടോഷ് സന്ദർശിക്കുന്ന ആളുകൾ അവരുടെ ഗസ്റ്റ് ഹൗസുകളിലോ ഹോട്ടൽ മുറികളിലോ സമയം ആസ്വദിച്ച് താമസിക്കുന്നതിനാണ് ഇഷ്ടപ്പെടുന്നത്, വലിയ ബഹളങ്ങൾ ഉണ്ടാക്കരുത്. ഇത് പ്രകൃതിക്ക് നടുവിൽ ശാന്തമായ ഒരു അവധിക്കാലത്തിന് ടോഷിനെ മികച്ച സ്ഥലമാക്കി മാറ്റുന്നു.

PC:Deepak G Goswami

ബേസ് ക്യാംപ്

ബേസ് ക്യാംപ്

ഹിമാചല്‍ പ്രദേശിലെ ഏറ്റവും ജനപ്രിയമായ ട്രക്കിങ് റൂട്ടുകളിലൊന്നാണ് ഖീര്‍ഗംഗായിലേക്കുള്ളത്. ഖീര്‍ ഗംഗാ ട്രക്കിങ്ങിന്റെ ബേസ് ക്യാംപ് ടോഷിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു മണിക്കൂര്‍ സമയം പ്രകൃതിയുടെ മായക്കാഴ്ചകളിലൂടെ പോകുന്ന ഖീര്‍ഗംഗ യാത്ര നിങ്ങളെ എത്തിക്കുന്നത് ഹിമാലയത്തിന്‍റെ മനോഹര കാഴ്ചകളിലേക്കാണ്. ചൂടുവെള്ള നീരുറവകളും അതിമനോഹരമായ കാഴ്ചകളും ഈ മൂന്നു മണിക്കൂര്‍ യാത്രയെ ഫലവത്താക്കുന്നു. ഖീർഗംഗ ട്രെക്ക് ആരംഭിക്കുന്നതിനുള്ള അടിസ്ഥാനമായ ബർഷേനിക്ക് സമീപമാണ് തോഷ് സ്ഥിതി ചെയ്യുന്നത്. ഇത് ടോഷിനെ നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച ഗ്രാമമാക്കി മാറ്റുന്നു.

PC:Nikhil.m.sharma

കണ്ണുകള്‍ക്ക് വിരുന്ന്

കണ്ണുകള്‍ക്ക് വിരുന്ന്

കാഴ്ചകളുടെ കാര്യത്തില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന നാടാണ് ടോഷ്. ഹിമാചലിലെ ഈ ഓഫ്ബീറ്റ് ഇടത്തിലേക്കുള്ള യാത്രയില്‍ എന്തു കാഴ്ചകളൊക്കെ കാണണമെന്ന് ആഗ്രഹിക്കുന്നോ അതൊക്കെ ടോഷ് നിങ്ങളുടെ മുന്നിലെത്തിക്കും. മഞ്ഞുമൂടിയ കൊടുമുടികളോ പച്ച കുന്നുകളോ വെള്ളച്ചാട്ടങ്ങളോ തെളിഞ്ഞ നീലാകാശമോ അങ്ങനെ കാഴ്ചകളുടെ പറുദീസായാണ് ടോഷ്.

PC:Sanchitgarg888

ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാംഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം

ടോഷ് വാലി ട്രക്ക്

ടോഷ് വാലി ട്രക്ക്

ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട യാത്രകളില്‍ ഒന്നാണ് ടോഷ് വാലി ട്രക്ക്, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ, മഞ്ഞുമൂടിയ മലനിരകൾ, മനോഹരമായ സസ്യജന്തുജാലങ്ങൾ, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, മോഹിപ്പിക്കുന്ന മലയിടുക്കുകൾ എന്നിവയ്ക്ക് പേരുകേട്ട തോഷ്, ഹിമാചൽ പ്രദേശിന്റെ പ്രകൃതിസൗന്ദര്യം പര്യവേക്ഷണം ചെയ്യുന്നതിനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നു. പാർവതി താഴ്‌വരയുടെ അരികിൽ, 7,874 അടി ഉയരത്തിൽ ആണ് ഇവിടമുള്ളത്. ഹിമാചൽ പ്രദേശിലെ പ്രകൃതിയുടെ അതിരുകളില്ലാത്ത സൗന്ദര്യത്തിലേക്ക് ഏറ്റവും എളുപ്പത്തില്‍ കയറിച്ചെല്ലുന്നതിനുള്ള മാര്‍ഗ്ഗമാണ് ടോഷ് വാലി ട്രക്ക്.

PC:Jan J George

 മലാനയിലേക്ക് നടക്കാം

മലാനയിലേക്ക് നടക്കാം

ടോഷില്‍ ചെയ്യുവാന്‍ സാധിക്കുന്ന രസകരും അതേസമയം സാഹസികവുമായ കാര്യങ്ങളില്‍ ഒന്നാണ് മലാനയെന്ന ഗ്രാമത്തിലേക്കുള്ള നീണ്ട നടത്തം. സമുദ്രനിരപ്പിൽ നിന്ന് 9,938 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലാന ഒത്തിരി പ്രത്യേകതകളുള്ള നാടാണ്. മലാന ഗ്രാമത്തിലെ ആകർഷണങ്ങളായ ചന്ദർഖനി ചുരത്തിലേക്കും റാഷോൽ ചുരത്തിലേക്കും ട്രെക്കിംഗ് നടത്താൻ തയ്യാറായി വേണം പോകുവാന്‍. തോഷിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് മലാനയുള്ളത്.

PC:Anees Mohammed KP

ഖീര്‍ഗംഗാ ട്രക്കിങ്

ഖീര്‍ഗംഗാ ട്രക്കിങ്

ടോഷില്‍ ചെയ്യുവാന്‍ മറ്റൊരു സാഹസിക കാര്യം ഖീര്‍ഗംഗയിലേക്കുള്ള ട്രക്കിങ് ആണ്. തോഷിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം നിസ്സംശയമായും സ്വർഗമാണ്, കാരണം ഈ സ്ഥലം പ്രകൃതിദൃശ്യങ്ങളുടെ വിസ്മയങ്ങളാൽ നിറഞ്ഞിരിക്കുന്നു.

PC:Rishabh Dharmani

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയുണ്ടെങ്കിലും ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ടോഷ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.മഞ്ഞുമൂടിക്കിടക്കുന്ന ടോഷിനെയാണ് കാണേണ്ടതെങ്കില്‍ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം പ്രയോജനപ്പെടുത്താം. മനസ്സില്‍ കയറിക്കൂടുന്ന ഇവിടം ഏറ്റവും ഭംഗിയുള്ള സ്ഥലമായി മാറുന്നത് വേനല്‍ക്കാലത്താണ്.

PC:Ramkishan950

കുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാകുളുവും മണാലിയും പിന്നെ ചണ്ഡിഗഡും.. കുറഞ്ഞ ചിലവില്‍ ചുറ്റിയടിക്കാം ഐആര്‍സിടിസി പാക്കേജ് ഇതാ

കാസാ മുതല്‍ കോമിക് വരെ... സാഹസിക യാത്രയ്ക്കായി ചന്ദ്രതാലും... സ്പിതിയിലെ കാഴ്ചകളിലൂ‌ടെകാസാ മുതല്‍ കോമിക് വരെ... സാഹസിക യാത്രയ്ക്കായി ചന്ദ്രതാലും... സ്പിതിയിലെ കാഴ്ചകളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X