Search
  • Follow NativePlanet
Share
» »നിര്‍ത്തിവെച്ച യാത്രകള്‍ തുടരാം...കണ്ണൂര്‍ റെഡിയാണ്!

നിര്‍ത്തിവെച്ച യാത്രകള്‍ തുടരാം...കണ്ണൂര്‍ റെഡിയാണ്!

കൊവിഡ് രോഗ വ്യാപന മുന്‍കരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരുമിച്ച് തുറക്കാതെ ഘട്ടം ഘട്ടമായി തുറക്കുവാനാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ പട്ടികയില്‍ അഞ്ച് കേന്ദ്രങ്ങളാണ് ഉള്ളത്. പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, തലശ്ശേരിയിലെ സിവി പാർക്ക്, ഓവർബെറീസ് ഫോളി, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സ‍ഞ്ചാരികള്‍ക്കായി തുറന്നേക്കുക.

 നിയന്ത്രണങ്ങളോടെ മാത്രം

നിയന്ത്രണങ്ങളോടെ മാത്രം

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍തുറന്നു കൊടുക്കുകയാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ മാത്രമേ സഞ്ചാരികളെ അനുവദിക്കൂ. സാമൂഹിക അകലം പാലിച്ചും ഏറ്റവുമധികം സന്ദര്‍ശകരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നതുമായ ഇടങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന നല്കുക.

എണ്ണം ഇങ്ങനെ

എണ്ണം ഇങ്ങനെ


സാധാരണ ഗതിയില്‍ ആയിരങ്ങള്‍ സന്ദര്‍ശകരായുണ്ടായിരുന്ന സ്ഥാനത്ത് എണ്ണം വെറും നൂറും ഇരുന്നൂറുമായി ചുരുങ്ങും. സാമൂഹിക അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകള‌ോടെ ആളുകളെ പ്രവേശിക്കുമ്പോള്‍ എണ്ണത്തിന്റെ കാര്യത്തില്‍ വലിയ നിയന്ത്രണങ്ങളുണ്ടാവും. അങ്ങനെ നോക്കിയാല്‍ പാലക്കയം തട്ടില്‍ 250 പേരെ മാത്രമായിരിക്കും ഒരു സമയം പാലക്കയം ത‌ട്ടിന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക.

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

വീണ്ടു തുറക്കുമ്പോള്‍ പ്രവേശിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ ചുരുങ്ങു. നിലവിലെ നിര്‍ദ്ദേശം അനുസരിച്ച് ഏഴരക്കുണ്ട് വെള്ളച്ചാട്ടം, തലശ്ശേരിയിലെ സിവി പാർക്ക്, ഓവർബെറീസ് ഫോളി എന്നിവിടങ്ങളിൽ 50 മുതൽ 100 പേരെ വരെയായിരിക്കും പ്രവേശിപ്പിക്കുക. ഓരോ വാഹനത്തിനും ഒരു മണിക്കൂര്‍ വീതം ചിലവഴിക്കുവാന്‍ കഴിയുന്ന രീതിയില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ക്രമീകരണങ്ങള്‍ നടത്തും.

കോട്ട തേടി

കോട്ട തേടി

കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട നേരത്തെ തന്നെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരുന്നു. എന്നാല്‍ കോട്ട സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടയ്ന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് അ‌ടച്ചിട്ടിരുന്നെങ്കിലും പിന്നീട് തുറന്നു. പഴയ പോലെ ആളുകള്‍ വരുന്നില്ലെങ്കിലും സന്ദര്‍ശകര്‍ എത്താറുണ്ട്. നേരിട്ട് ടിക്കറ്റ് എടുക്കുന്നതിനു പകരം കൗണ്ടറിലെ ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് ഓണ്‍ലൈനായാണ് പണമിടപാടും ടിക്കറ്റ് വില്പനയും. മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലംപാലിക്കല്‍ തുടങ്ങിയവ സന്ദര്‍ശകര്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

PC:Suraj

ആളൊഴിഞ്ഞ് പയ്യാമ്പലം

ആളൊഴിഞ്ഞ് പയ്യാമ്പലം

കണ്ണൂരുകാര്‍ വൈകുന്നേരങ്ങള്‍ ചിലവഴിച്ചിരുന്ന പയ്യാമ്പലവും ഇപ്പോള്‍ ആളൊഴിഞ്ഞ നിലയിലാണ്. മുന്‍പ് ഏതു നേരവും സഞ്ചാരികളുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ പ്രഭാത സവാരിക്കാരാണ് കൂടുതലും എത്തുന്നത്.
ജില്ലയിലെ മിക്ക വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കുകയാണ്. പയ്യന്നൂർ കാപ്പാട് തണൽ ഇക്കോ പാർക്ക്, മയ്യഴി പുഴയോര നടപ്പാത, വെള്ളിക്കീല്‍, മലബാര്‍ റിവല്‍ ക്രൂയിസ് എന്നിവയെല്ലാം എന്ന് സഞ്ചാരികളെത്തുമെന്നറിയാതെയുള്ള കാത്തിരിപ്പിലാണ്.
PC:Kpsudeep

ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!<br />ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!<br />70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ<br />ചിലവ് ഇങ്ങനെയും കുറയ്ക്കാം...പേഴ്സ് കാലിയാവാതെ റോഡ് ട്രിപ് നടത്താൻ ഈ വഴികൾ

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ<br />ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X