Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

ആറു മാസത്തോളം അ‌ടഞ്ഞുകിടന്ന കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്. അണ്‍ലോക്കിങ്ങിന്റെ ഭാഗമായി യാത്രകളിലും മറ്റും ഇളവുകള്‍ വന്നതോടെ ആളുകള്‍ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ

ആറു മാസത്തോളം അ‌ടഞ്ഞുകിടന്ന കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരിച്ചു വരവിന്‍റെ പാതയിലാണ്. അണ്‍ലോക്കിങ്ങിന്റെ ഭാഗമായി യാത്രകളിലും മറ്റും ഇളവുകള്‍ വന്നതോടെ ആളുകള്‍ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ്. നീണ്ട യാത്രകള്‍ കുറച്ചുകൂടി സമയത്തേയ്ക്ക് മാറ്റി അടുത്തുള്ള ഇ‌ടത്തേയ്ക്ക് ആണ് മിക്ക യാത്രകളും പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തില്‍ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ യാത്രയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്

മേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടിമേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടി

നേരത്തേ അന്വേഷിക്കാം

നേരത്തേ അന്വേഷിക്കാം

കണ്ടെയ്ന്‍മെന്റ് സോണുകളായതിനെ തുടര്‍ന്നും മറ്റും ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനിയും തുറന്നിട്ടില്ല. അതുകൊണ്ടു തന്നെ യാത്ര പോകുവാന്‍ തീരുമാനിക്കുന്ന ഇടത്തിന്‍റെ നിലവിലെ സ്ഥിതി എങ്ങനെയാണെന്ന് മുന്‍കൂട്ടി അന്വേഷിച്ച ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുന്നതായിരിക്കും നല്ലത്. ചിലയിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്. കന്യാകുമാരിയിലെ മിക്ക ഇടങ്ങളിലും ഇപ്പോഴും വിനോദ സഞ്ചാരത്തിന് അനുമതി നല്കിയിട്ടില്ല.

 ഉത്തരവു വരുന്നതുവരെ കാത്തിരിക്കാം

ഉത്തരവു വരുന്നതുവരെ കാത്തിരിക്കാം


സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളള ഇടങ്ങളില്‍ അനധികൃതമായി ചെല്ലാതിരിക്കുക. പല ഇടങ്ങളിലും അനധികൃതമായി ആളുകള്‍ എത്തിച്ചേരുകയും കൂട്ടംകൂടി നിന്നതും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതും സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ പിനാക്കിള്‍ വ്യൂ പോയിന്‍റില്‍ എത്തിച്ചേര്‍ന്ന ആളുകള്‍ക്കെതിരെ പോലീസ് പിഴ ഈടാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതും കൂട്ടം കൂടി നിന്നതിനുമായിരുന്നു ഇത്.‌

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാം

തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഇടങ്ങളെല്ലാം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമാണ് സുരക്ഷിതത്വം മുന്‍നിര്‍ത്തി മിക്ക സ്ഥലങ്ങളിലും അനുവദിക്കുന്നത്. തേക്കടിയില്‍ നേരത്തെ അഞ്ച് ഉണ്ടായിരുന്ന ബോട്ട് സര്‍വ്വീസുകള്‍ രണ്ടായി ചുരുങ്ങിയിട്ടുണ്ട്. 9.30-നും 3.30-നുമായാണ് ബോട്ടിങ് സമയം ക്രമീകരിച്ചിരിക്കുന്നത്.

മാസ്കും സാമൂഹിക അകലവും

മാസ്കും സാമൂഹിക അകലവും

കോവിഡ് രോഗബാധ കേരളത്തില്‍ രൂക്ഷമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടു തന്നെ ആവശ്യമായ മുന്‍കരുതലുകളെടുക്കേണ്ടത് ഓരോരുത്തരുടയും ചുമതലയാണ്. സാമൂഹിക അകലം പാലിച്ചും മാസ്ത ധരിച്ചും കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും ഒക്കെ എല്ലായ്പ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം.

ഇവര്‍ വേണ്ട

ഇവര്‍ വേണ്ട

യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്‌‌ടമാണെങ്കിലും ഈ ഒരു സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരും എന്തെങ്കിലും തരത്തില്‍ രോഗബാധയുള്ളവരും പരമാവധി യാത്രകള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പത്തു വയസ്സിസ്‍ താഴെയുള്ളവര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും യാത്രകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇത് പരമാവധി പാലിക്കുക. കുഞ്ഞുങ്ങളെയുള്ള കൂട്ടി അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാം.

ഓണ്‍ലൈന്‍ ആകാം

ഓണ്‍ലൈന്‍ ആകാം

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ടിക്കറ്റ് എടുക്കുന്നതും മറ്റും ക്യാഷ്ലെസ് ട്രാന്‍സാക്ഷനിലേക്ക് മാറിയിട്ടുണ്ട്. ‌ടിക്കറ്റ് കൗണ്ടറുകളിലേക്കും മറ്റും പണമടയ്ക്കേണ്ടത് ഓണ്‍ലൈന്‍ വഴിയായി മാറ്റിയിട്ടുണ്ട്.

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള മഹാ ക്ഷേത്രം!!

സഞ്ചാരികളെത്തിത്തുടങ്ങി! തേക്കടി പുതുജീവനിലേക്ക്സഞ്ചാരികളെത്തിത്തുടങ്ങി! തേക്കടി പുതുജീവനിലേക്ക്

ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍ധൈര്യമുണ്ടെങ്കില്‍ മാത്രം പരീക്ഷിക്കാം ഈ കാര്യങ്ങള്‍

ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളംഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളം

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

Read more about: travel tips kerala travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X