Search
  • Follow NativePlanet
Share
» »മേഡക്കിൽ കാണേണ്ട ഈ സ്ഥലങ്ങൾ അറിയുമോ ?

മേഡക്കിൽ കാണേണ്ട ഈ സ്ഥലങ്ങൾ അറിയുമോ ?

പഴയതിന്റെ സ്മരണകൾ ഒന്നും അവശേഷിപ്പിക്കാതെ തെലുങ്കാനയിലെ ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മേഡക്

By Elizabath Joseph

നാട്ടുരാജ്യങ്ങളുടെ കാലത്ത് ഹൈദരാബാദിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മേഡക് ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരിടമാണ്.
പഴയതിന്റെ സ്മരണകൾ ഒന്നും അവശേഷിപ്പിക്കാതെ തെലുങ്കാനയിലെ ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മേഡക്. കോട്ടകളും ദേവാലയങ്ങളും ഒക്കെയായി സഞ്ചാരികൾക്ക് വ്യത്യസ്തത ഒരുക്കി കാത്തിരിക്കുന്ന മേഡക്കിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം..

മേഡക് കോട്ട

മേഡക് കോട്ട

കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന മേഡക് കോട്ട മേഡക് പട്ടണത്തിൻറെ അടയാളമാണ്. കാകതീയ രാജാകക്ൻമാരുടെ ഇടത്താവളം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഈ കോട്ട പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രതാപ രുദ്രയുടെ കാലത്താണ് നിർമ്മിക്കുന്നത്. മേതുകുതുർഗം എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇതിന്റെ നിർമ്മാണത്തിൽ ചില പ്രത്യേകതകൾ കാണാം. കോട്ടയുടെ പ്രധാനപ്പെട്ട രണ്ടു വാതിലുകളിൽ ഹിന്ദു-ഇസ്ലാം വാസ്തു വിദ്യകൾ ഒരുപോലെ കൂടിച്ചേർന്നിട്ടുണ്ട്. കാലങ്ങളോളം കുത്തബ് ഷാഹികളുടെ കീഴിലായിരുന്നു കോട്ട. അവരാണ് കോട്ടയ്ക്കുള്ളിൽ മസ്ജിദും പത്തായപ്പുരയുമൊക്കെ നിർമ്മിച്ചിരിക്കുന്നത്.

PC:Fazilsajeer

മേഡക് കത്തിഡ്രൽ

മേഡക് കത്തിഡ്രൽ

മേഡക് രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന മേഡക് കത്തീഡ്രൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേവലയങ്ങളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ രൂപതകളിലൊന്നായാണ് മേഡക് രൂപത അറിയപ്പെടുന്നത്. ചാൾസ് വാക്കർ പോസ്നെറ്റ് എന്ന വിദഗ്ദനായ ആളുടെ കീഴിൽ 1924 ലാണ് ഇതിൻറെ നിർമ്മാണം പൂർത്തിയാകുന്നത്. ഒരേ സമയം അയ്യായിരം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ ദേവാലയം ഗോഥിക് റിവൈവൽ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ സൂചിപ്പിക്കുന്ന ഗ്ലാാസിൽ തീർത്ത പെയിന്റിംഗുകളുള്ള ജനാലകൾ, ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്ത ആറു നിറങ്ങളിലുള്ള മൊസൈക്കുകൾ, മണി ഗോപുരം, തൂണുകൾ ഒക്കെ ഇതിന്റെ ഭംഗി വർധിപ്പിക്കുന്നു.

PC:Myrtleship

പൊച്ചാരം വന്യജീവി സങ്കേതം

പൊച്ചാരം വന്യജീവി സങ്കേതം

മേഡക്കിൽ നിന്നും 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊച്ചാരം വന്യജീവി സങ്കേതം തെലുങ്കാനയിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിലൊന്നാണ്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഹൈദരാബാദ് നിസാമിന്റെ വേട്ടയാടൽ കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടം ഇന്ന് ഇക്കോ ടൂറിസത്തിനു പേരു കേട്ട ഇടമാണ്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും പക്ഷികളുടെ കാര്യത്തിലും തെലുങ്രാനയിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്.

PC:J.M.Garg

എടിത്തനൂർ ഗുഹ

എടിത്തനൂർ ഗുഹ

ചരിത്രത്തിന്റെ അങ്ങേ അറ്റങ്ങളിലേക്ക് യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്കു പറ്റിയ ഇടമാണ് എടിത്തനൂർ ഗുഹ. ശിലായുഗത്തിന്റെ അവസാന കാലഘട്ടത്തിൽ മനുഷ്യൻ ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന എടിത്തനൂർ ഗുഹ ഇത്തരത്തിലുള്ള ഒരിടമാണ്. കല്ലുകളിൽ വരച്ചിരിക്കുന്ന ആദിമമനുഷ്യരുടെ രൂപങ്ങളാണ് ഇവിടുത്തെ കാഴ്ച

PC:Tilemahos Efthimiadis f

 ആർക്കിയോളജിക്കൽ മ്യൂസിയം

ആർക്കിയോളജിക്കൽ മ്യൂസിയം

ഒരു സ്ഥലത്തേക്കുറിച്ചുള്ള ഏറ്റവും നല്ല, പെട്ടന്നുള്ള അറിവുകൾക്ക് സമീപിക്കുവാൻ പറ്റിയ സ്ഥലമാണ് ആർക്കിയോളജിക്കൽ മ്യൂസിയം. മേഡക്കിനടുത്ത് കൊണ്ടാപൂർ എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള, ഖനനത്തിലൂടെയും മറ്റും ലഭിച്ച വസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
PC:Shyamal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X