Search
  • Follow NativePlanet
Share
» »കുശാല്‍ നഗറിന് ചുറ്റും കുശാലായി യാത്ര ചെയ്യാം

കുശാല്‍ നഗറിന് ചുറ്റും കുശാലായി യാത്ര ചെയ്യാം

By Maneesh

കര്‍ണാടകയില്‍ കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങളില്‍ ഒന്നാണ് കുശാല്‍ നഗര്‍. കൂര്‍ഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുശാല്‍ നഗറിന് ആ പേര് ലഭിച്ചതിന് പിന്നില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് ഒരു കഥപറയാനുണ്ട്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. ആസമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്നു എന്നാണ് കഥ.

ഇതൊരു നുണക്കഥ

ടിപ്പുവുമായി ബന്ധപ്പെട്ട ഈ കഥ ഒരു നുണക്കഥയാണ്. കാരണം ടിപ്പു ജനിച്ചത് 1750ൽ ആണ് ഹൈദർ അലി ആദ്യമായി കുടകിൽ കാലുകുത്തിയത് ആകട്ടേ 1760ലും.

കുശാൽ നഗറിന്റെ ഇരട്ട നഗരം എന്ന് അറിയപ്പെടുന്ന ബൈലകുപ്പ സ്ഥിതി ചെയ്യുന്നത് കുശാൽ നഗറിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ്. മൈസൂർ ജില്ലയിലാണ് ബൈലകുപ്പ സ്ഥിതി ചെയ്യുന്നത്. ബുദ്ധവിഹാരങ്ങളുടെ പേരിലാണ് ബൈലകുപ്പ പ്രശസ്തമായത്. ബൈലകുപ്പ കൂടാതെ നിസർഗധാമ, ദുബാരെ എന്നീ സ്ഥലങ്ങളും കുശാൽ നഗറിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

എത്തിച്ചേരാൻ

മൈസൂരിൽ നിന്ന് വളരെ എളുപ്പത്തിൽ കുശാൽ നഗറിൽ എത്തിച്ചേരാം. മൈസൂരിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്താൽ കുശാൽ നഗറിൽ എത്തിച്ചേരാം. യാത്ര മടിക്കേരിയിൽ നിന്നാണെങ്കി‌ൽ 31 കിലോമീറ്റർ യാത്ര ചെയ്താൽ മതിയാകും.

കുശാൽ നഗറിന് സമീപത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങൾ പരിചയപ്പെടാം

നിസർഗധാമ

നിസർഗധാമ

കുശാൽ നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് നിസർഗധാമ സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് നിസർഗധാമ. കുശാ‌ൽ നഗറിൽ നിന്ന് 8 മിനുറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. 90 മീറ്റർ നീളമുള്ള ഒരു തൂക്കുപാലത്തിലൂടെയാണ് നിസർഗധാമയിൽ സഞ്ചാരികൾ എത്തിച്ചേരുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Rameshng
ദുബാരെ

ദുബാരെ

കുശാൽ നഗറിൽ നിന്ന് 16 കിലോമീറ്റർ ആണ് ദുബാരെയിലേക്കുള്ള ദൂരം. കാവേരി നദിയുടെ തീരത്താണ് ദുബാരെ സ്ഥിതി ചെയ്യുന്നത്. കർണാടക വനംവകുപ്പിന് കീഴിലുള്ള ഒരു ആന വളർത്ത് കേന്ദ്രമാണ്. ആനകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും. കൂടുതൽ വായിക്കാം

Photo Courtesy: Potato Potato

വൽനൂർ ഫിഷിംഗ് ക്യാമ്പ്

വൽനൂർ ഫിഷിംഗ് ക്യാമ്പ്

കുശാൽ നഗറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് വൽനൂർ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാവേരി നദിയിലെ ഫിഷിംഗ് ക്യാമ്പ് ടൂറിസ്റ്റുകളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. വൽനൂറിനെക്കുറിച്ച് കൂടുതൽ വായിക്കാം

ബൈലകുപ്പേ

ബൈലകുപ്പേ

ടിബറ്റുകാരുടെ കുടിയേറ്റസ്ഥലമാണ് ബൈലക്കുപ്പ. ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടിബറ്റിയന്‍ സെറ്റില്‍മെന്റാണ് ഇവിടുത്തേത്. കുശാല്‍ നഗറില്‍ നിന്നും 6 കിലോമീറ്ററുണ്ട് ബൈലക്കുപ്പയിലേയ്ക്ക്. ലുഗ്‌സം സാംഡുപ്ലിങ്, ഡിക്കൈ ലാര്‍സോയ് എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ടിബറ്റുകാരുടെ അധിവാസം. ബൈലകുപ്പയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo Courtesy: Vinayaraj

ടിബറ്റ് പോലെ ഒരു സ്ഥലം

ടിബറ്റ് പോലെ ഒരു സ്ഥലം

ആയിരത്തോളം ടിബറ്റുകാരാണ് ഇവിടെ കഴിയുന്നത്. ടിബറ്റിയന്‍ മൊണാസ്ട്രികള്‍, ടിബറ്റന്‍ ഭക്ഷണം, കരകൗശലവസ്തുക്കള്‍, രോമക്കുപ്പായങ്ങള്‍ തുടങ്ങിയ സഞ്ചാരികളെക്കാത്ത് ഒട്ടേറെ ടിബറ്റിയന്‍ കാഴ്ചകളുണ്ടിവിടെ.
Photo Courtesy: Mind meal at en.wikipedia

ഗോൾഡൻ ടെമ്പിൾ

ഗോൾഡൻ ടെമ്പിൾ

ഗോള്‍ഡന്‍ ടെമ്പിൾ ബൈലക്കുപ്പയിലെ പ്രധാന ആകര്‍ഷണം. നംഡ്രോളിങ് മൊണാസ്ട്രിയെന്നാണ് ടിബറ്റുകാര്‍ ഇതിനെ വിളിക്കുന്നത്. പരമ്പരാഗത ടിബറ്റിയന്‍ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Akshayprabhu2005

പ്രയർ ഡ്രമ്മുകൾ

പ്രയർ ഡ്രമ്മുകൾ

അതിമനോഹരമായ അലങ്കാരപ്പണികളുള്ള ക്ഷേത്രത്തില്‍ പ്രയര്‍ ഡ്രമ്മുകള്‍, പ്രയര്‍ വീല്‍സ് എന്നിവയെല്ലാം കാണാം.
Photo Courtesy: Sahyadri H S

ചിത്രപ്പണികൾ

ചിത്രപ്പണികൾ

ക്ഷേത്രവാതിലുകളെല്ലാം ചിത്രപ്പണികളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ക്ഷേത്രച്ചുമരുകളിലെല്ലാം ബുദ്ധന്റെ അവതാരങ്ങളെക്കുറിച്ചും വജ്രയാന ബുദ്ധിസത്തെക്കുറിച്ചുമുള്ള എഴുത്തുകളും ചിത്രങ്ങളുമാണ്.
Photo Courtesy: Akshatha

സ്വർണ ബുദ്ധൻ

സ്വർണ ബുദ്ധൻ

60 അടിയിലുള്ള ബുദ്ധന്റെ സുവര്‍ണ പ്രതിമ, ഇരുവശത്തും 58 അടിയോളമുള്ള ഗുരു പദ്മസംഭവയുടെയും ബുദ്ധ അമിതായുസിന്റെയും സുവര്‍ണ പ്രതിമകള്‍ തുടങ്ങി അധികമെവിടെയും കാണാന്‍ കിട്ടാത്ത അപൂര്‍വ്വമായ പലതുമുണ്ട് ഗോള്‍ഡന്‍ ടെമ്പിളിൽ
Photo Courtesy: Aneezone at ml.wikipedia

ബുദ്ധവിഹാരങ്ങൾ

ബുദ്ധവിഹാരങ്ങൾ

1961 ലാണ് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ബൈലക്കുപ്പയിലെത്തിയത്. കര്‍ണാടക സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്കായി ഭൂമി നല്‍കുകയായിരുന്നു. ബൈലക്കുപ്പയില്‍ ആദ്യം ഇവരുണ്ടാക്കിയത് മുളകൊണ്ടുള്ള കെട്ടിടങ്ങളാണ്. പിന്നീട് ഈ ബുദ്ധവിഹാരം വളരുകയായിരുന്നു.
Photo Courtesy: Rameshng

ദലൈ ലാമ

ദലൈ ലാമ

ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ ദലൈലാമയാണ് ബൈലക്കുപ്പ ബുദ്ധവിഹാരത്തിന് നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവര്‍ണ ക്ഷേത്രം എന്ന പേര് നല്‍കിയത്.
Photo Courtesy: Sahyadri H S

ബുദ്ധമത പഠനകേന്ദ്രം

ബുദ്ധമത പഠനകേന്ദ്രം

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠന കേന്ദ്രമാണ് ബൈലക്കുപ്പ. അയ്യായിരത്തിലധികം സന്യാസിമാരാണ് വിഹാരത്തില്‍. ഇതുകൂടാതെ കോളേജും ആശുപത്രിയും വീടുകളും കൃഷിയിടങ്ങളുമെല്ലാമുണ്ട്.
Photo Courtesy: Sahyadri H S

ബൈലകുപ്പയാത്രയുടെ പ്രാധാന്യം

ബൈലകുപ്പയാത്രയുടെ പ്രാധാന്യം

ഇവരുടെ സംസ്‌കാരവും ജീവിതരീതികളുമെല്ലാം അറിയാന്‍ ബൈലക്കുപ്പയാത്ര സഹായിക്കും. ദക്ഷിണേന്ത്യയില്‍ അധികസ്ഥലങ്ങളിലൊന്നും ടിബറ്റിയന്‍ സെറ്റില്‍മെന്റ് കാണാനും മനസ്സിലാക്കാനും കഴിയില്ല, അതിനാല്‍ത്തന്നെ ബൈലക്കുപ്പ യാത്ര അറിവുകൊണ്ടും, അനുഭവം കൊണ്ടും വേറിട്ടുനില്‍ക്കും.
Photo Courtesy: Arkarjun1

റിലാക്സ് ചെയ്യാൻ കാവേരി നദീ തീരം

റിലാക്സ് ചെയ്യാൻ കാവേരി നദീ തീരം

യാത്രകൾ അവസാനിച്ച് കഴിഞ്ഞാൽ കുശാ‌ൽ നഗറിലെ കാവേരി നദിയുടെ തീരത്ത് കുറച്ച് നേരം റിലാക്സ് ചെയ്യാം
Photo Courtesy: Kmkutty at English Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X