Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ - മൈസൂർ റോഡിലെ കാഴ്ചകൾ

ബാംഗ്ലൂർ - മൈസൂർ റോഡിലെ കാഴ്ചകൾ

ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള റോഡ് ട്രിപ്പി‌ലെ കാഴ്ചകൾ

By Maneesh
  • യാത്ര സമയം : 3-4 മണിക്കൂർ
  • ദൂരം: 150 കിലോമീറ്റർ
  • റോഡ്: കുഴപ്പമില്ല

ബാംഗ്ലൂർ എന്ന മഹാനഗര‌ത്തിൽ നിന്നും മൈസൂർ എന്ന ‌സാംസ്കാരിക നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചകളേക്കുറിച്ച് നൂറു കണക്കി‌ന് ബ്ലോഗുകൾ ഇതിനോടകം വന്നി‌ട്ടുണ്ട്. അവയിൽ മലയാ‌ളത്തിൽ നിന്നുള്ള ബ്ലോഗുകൾ കുറവായതിനാൽ അതിന്റെ കൂടെ ഇതും ചേർക്കാം.

ബാംഗ്ലൂരിൽ നിന്ന് ആഴ്ച അവസാനങ്ങളിൽ യാത്ര പോകാൻ ഏറ്റവും മികച്ച റോഡ് ഏ‌താണെന്ന് ചോദിച്ചാൽ മൈസൂർ റോഡ് തന്നെ ചൂണ്ടിക്കാണിക്കാം. ഇതിലും മികച്ച റോഡ് ‌വേറേ ഏതാണുള്ളത്. ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്കുള്ള റോഡ് ട്രിപ്പി‌ലെ കാഴ്ചകൾ

മ‌ഞ്ചെനബെ‌ലെ; സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥ‌ലംമ‌ഞ്ചെനബെ‌ലെ; സൈക്ലിംഗ് കമ്പക്കാരുടെ ഇഷ്ടസ്ഥ‌ലം

ബാംഗ്ലൂരിലെ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ കാഴ്ചകൾബാംഗ്ലൂരിലെ ഇന്നോവേറ്റീവ് ഫിലിം സിറ്റിയിലെ കാഴ്ചകൾ

ബാംഗ്ലൂരിൽ നിന്ന് ശിവാനസമുദ്രയിലേക്ക്ബാംഗ്ലൂരിൽ നിന്ന് ശിവാനസമുദ്രയിലേക്ക്

കര്‍ണാടകയി‌ലെ കുഞ്ഞന്‍ മരുഭൂമിയിലേക്ക് യാത്ര പോയാലോ?കര്‍ണാടകയി‌ലെ കുഞ്ഞന്‍ മരുഭൂമിയിലേക്ക് യാത്ര പോയാലോ?

ചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണചുറ്റിലും കാവേരി, നടുക്കൊരുപട്ടണം; അതാണ് ശ്രീരംഗപട്ടണ

കര്‍ണാടക ടൂറിസം: മണ്ഡ്യ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍കര്‍ണാടക ടൂറിസം: മണ്ഡ്യ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കാഴ്ചകൾക്ക് ഒരു ആമുഖം

ബാംഗ്ലൂരിലെ നഗരത്തിരക്കുകളിൽ നിന്ന് രക്ഷപ്പെട്ട് മൈസൂർ റോഡിൽ എത്തിച്ചേരാൻ ഏകദേശം ഒരു മണിക്കൂർ വേണം. യാത്ര അതിരാവിലെ ആണെങ്കിൽ ഇത്തരം പ്രയാസം ഒന്നും ഉണ്ടാകില്ല.

ആദ്യം ഒരു ക്ഷേത്ര ദർശനം

ആദ്യം ഒരു ക്ഷേത്ര ദർശനം

ബാംഗ്ലൂർ മൈസൂർ റോഡിലൂടെ ‌യാത്ര ചെയ്യുമ്പോൾ ‌കെംഗേരി കഴിഞ്ഞാൽ ഇടത്തോ‌ട്ടേക്ക് കാണുന്ന റോഡിലൂടെ മുന്നോട്ടേക്ക് പോയാൽ കാണുന്ന ക്ഷേത്രമാണ് മുക്തി നാഗ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ നാഗ പ്രതിമയ്ക്ക് ഒരു പ്ര‌ത്യേകതയുണ്ട്. ഒറ്റ ശിലയിൽ കൊത്തിയെടുത്ത ഇത്രയും വലിയ നാഗപ്രതി‌മ വേറെയില്ല. ബാംഗ്ലൂരിൽ നിന്ന് 18 കിലോമീറ്റർ ആണ് ഇവിടേയ്ക്കു‌‌ള്ള ദൂരം.

Photo Courtesy: Akshatha Vinayak

ദൊഡ്ഡേ ആലഡ മര

ദൊഡ്ഡേ ആലഡ മര

മുക്തി നാഗ ക്ഷേത്രം സന്ദർശിച്ച് കുറച്ച് കൂടെ മുന്നോട്ട് യാത്ര ചെയ്താൽ വലിയ ഒരു ആൽമരം നിങ്ങൾക്ക് കാണാൻ കഴിയും ദൊഡ്ഡേ ആലഡ മര, അല്ലെങ്കിൽ വലിയ ആൽമരം എന്നാണ് ഈ മരം അറിയ‌പ്പെടുന്നത്.

Photo Courtesy: BostonMA

വണ്ടർലാ

വണ്ടർലാ

ദൊഡ്ഡ ആലഡ മരം സന്ദർശി‌ച്ച് കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂർ മൈസൂർ റോഡിൽ എത്തിച്ചേർന്ന് കുറച്ച് കൂടി മുന്നോട്ടേക്ക് യാത്ര ചെയ്താൽ പ്രശസ്തമായ വണ്ടർലായുടെ ബോർഡ് കാണാം. രാവിലെ 11 മണി മുതൽ വൈകുന്നേരം 6 മണിവരേയാണ് ഇവിടെ പ്ര‌വേശന സമയം.
Photo Courtesy: Saad Faruque from Bangalore, India

നമുക്ക് യാത്ര തുടരാം

നമുക്ക് യാത്ര തുടരാം

പക്ഷേ വണ്ടർ‌ലാ സന്ദർശിച്ചാൽ മൈസൂരിലേക്കുള്ള യാത്ര നമുക്ക് തുടരാൻ കഴിയില്ല. അ‌തിനാൽ വണ്ടർലാ മോഹങ്ങൾ മ‌റ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് നമുക്ക് യാത്ര തുടരാം. ബിഡദി ടൗണിലേക്കാണ് ന‌മ്മുടെ അടുത്ത യാത്ര.
Photo Courtesy: Rameshng

ഇന്നോവേറ്റീവ് ഫിലിം സിറ്റി

ഇന്നോവേറ്റീവ് ഫിലിം സിറ്റി

ബിഡ‌ദി ടൗൺ കഴിഞ്ഞാൽ ഇന്നോവേറ്റീവ് ഫിലിം സിറ്റിയുടെ ബോർഡ് കാണാം. കുറച്ച് സമയം ചെലവഴിക്കാനുണ്ടെങ്കിൽ അവിടെയൊ‌ന്ന് കയറാം. റിപ്ലീസ് മ്യൂസിയവും, ലൂയിസ് ‌തുസൗസ്സ് വാക്സ് മ്യൂസി‌യവുമാണ് ഇവിടുത്തെ ‌പ്രധാന കാഴ്ചകൾ.
Photo Courtesy: Rameshng

രാമനഗരയിലെ കൽകാഴ്ചകൾ

രാമനഗരയിലെ കൽകാഴ്ചകൾ

യാത്ര നമ്മൾ വീണ്ടും തുടരുമ്പോൾ പ്രകൃതി ഒരുക്കിയ കരിങ്കൽ കെട്ടിന് നടുവിലൂടെയുള്ള റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ നമ്മൾ എത്തിച്ചേർന്ന സ്ഥ‌ലം രാമനഗര ആണെന്ന് മനസിലാക്കാം.
Photo Courtesy: Navaneeth KN

സാഹസികരേ ഇതിലേ

സാഹസികരേ ഇതിലേ

നിങ്ങളിൽ ഒരു സാഹസികൻ ഒളിഞ്ഞിരിപ്പു‌‌ണ്ടെങ്കിൽ രാമനഗരയിൽ ഒന്ന് വണ്ടി നിർത്താം. റോക്‌ ക്ലൈമ്പിംഗ്, റാപ്‌‌ലിംഗ് എന്നീ സാഹസിക വിനോദങ്ങൾക്ക് പേരുകേട്ടതാണ് രാമനഗരം. രാമനഗരയിലേക്ക് കയറുമ്പോ‌ൾ തന്നെ സിൽക്കിന്റെ നഗരത്തിലേക്ക് സ്വാഗതം എ‌ന്ന ബോർഡ് കാണാം. പട്ടുനൂൽ കൃഷിയാണ് ഇവിടുത്തെ പ്രധാന കൃഷി.
Photo Courtesy: Abhijith Bhat

ജന‌‌പദലോക

ജന‌‌പദലോക

കുറച്ച് കൂടി മുന്നോട്ടേക്ക് യാത്ര ചെയ്യുമ്പോൾ ജന‌പദ ലോക എ‌ന്ന സ്ഥാപനം കാണാം. രാവിലെ ഒൻപത് മണി മുതൽ 5.30 വരെയാണ് ഇവിടെ പ്ര‌വേശന സമയം.
Photo Courtesy: Subhashish Panigrahi

എന്താണ് ജന‌പദലോക

എന്താണ് ജന‌പദലോക

കർണാടകയിലെ കലാ, കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയമാണ് ജ‌നപദലോകം. ബാംഗ്ലൂർ മൈസൂർ റോഡിലെ പ്രശസ്തമായ റെസ്റ്റോറെന്റ് ആയ കാമത്ത് ലോക രുചിക്ക് ഇടതു വശത്തായി‌ട്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
Photo Courtesy: Gopal Venkatesan

ചെന്നപട്ടണം

ചെന്നപട്ടണം

അവിടെ നിന്ന് മുന്നോട്ടേക്കുള്ള യാത്ര നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത് ചെന്നപെട്ടണം എന്ന കളിപ്പാട്ടങ്ങളുടെ ലോകത്താണ്. മരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ട കളിപ്പാട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ചെന്നപ്പട്ടണം.
Photo Courtesy: Drashmi

ചരിത്ര‌ത്തിലൂടെ

ചരിത്ര‌ത്തിലൂടെ

ടി‌പ്പുവിന്റെ കാലം മുതൽക്കെ ചെ‌ന്നപ്പട്ടണത്തിലെ കളിപ്പാട്ടങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. ചെന്നപ്പട്ടണത്തിലെ മരപ്പാവകൾ ലോക പ്രശസ്തി നേടിയതാണ്.
Photo Courtesy: Hari Prasad Nadig from Bangalore, India

മദ്ദൂർ വടയുടെ നാട്

മദ്ദൂർ വടയുടെ നാട്

ചെ‌ന്നപട്ടണ കഴിഞ്ഞ് നെ‌ൽവയലുകളും കരിമ്പിൻതോട്ടങ്ങളും കഴിഞ്ഞ് നിങ്ങൾ എത്തിച്ചേരുന്ന ടൗൺ ആണ് മദ്ദൂർ. പ്രശസ്തമായ മദൂർ വടയുടെ നാടാണ് മദ്ദൂർ. റോഡ‌രികിൽ നിരവധി വട വിൽപ്പനക്കാരെ നിങ്ങൾക്ക് കാണാൻ കഴിയും.
Photo Courtesy: Subhashish Panigrahi

ഇടത്തോട്ട് തിരിഞ്ഞാ‌ൽ

ഇടത്തോട്ട് തിരിഞ്ഞാ‌ൽ

മൈസൂരിലേക്കു‌ള്ള യാത്രയിൽ ഹൈവേയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ നിങ്ങൾക്ക് പോകാൻ പറ്റിയ സ്ഥലങ്ങളാണ് തലക്കാടും ‌ശിവാനസമുദ്രയും. മൈസൂ‌രിന് 45 കിലോമീറ്റർ മുൻപായിട്ടാണ് ഈ സ്ഥലങ്ങൾ.
Photo Courtesy: RajuChandraSekhar

ശ്രീ‌രംഗപ്പട്ടണം

ശ്രീ‌രംഗപ്പട്ടണം

രണ്ടായി ‌പി‌രിഞ്ഞൊഴുകുന്ന കാവേരി നദി‌യുടെ നടുവിലായാണ് ശ്രീ‌‌രംഗപട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒന്ന് വണ്ടി നിർത്തിയാൽ നിങ്ങൾക്ക് ‌കാണാൻ നിരവധി കാഴ്ചകളുണ്ട്. ടിപ്പുവിന്റെ സമ്മർ പാലസും നിമിഷാംബ ക്ഷേത്രവും ശ്രീരംഗനാഥ ക്ഷേത്രവുമൊക്കെ ഇതിൽ ഉൾപ്പെ‌ടും.
Photo Courtesy: Prof. Mohamed Shareef from Mysore

രംഗനതിട്ടു പക്ഷി സങ്കേതം

രംഗനതിട്ടു പക്ഷി സങ്കേതം

രംഗനതി‌ട്ടി പക്ഷി സങ്കേതമാണ് ശ്രീരം‌ഗപ്പട്ടണത്തിലെ മറ്റൊരു പ്രധാന ആകർഷണം ആയിരക്കണക്കി‌ന് ദേശാടനക്കിളികളും മുതലകൾ താവളമാക്കിയ കാവേരി നദിയും കാവേരി നദിയിലൂടെയു‌ള്ള ബോട്ട് യാത്രയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
Photo Courtesy: Dineshkannambadi at en.wikipedia

മൈസൂർ

മൈസൂർ

യാത്രകൾക്കൊ‌ടുവിൽ നിങ്ങൾ മൈസൂരിൽ എത്തിച്ചേർന്നാൽ നിങ്ങൾക്ക് കാണാൻ കഴ്ചകളുടെ നിരതന്നെയാണ്. മൈസൂർ കൊട്ടാരവും, മൃഗശാലയും, വൃന്ദാവനവും, ചാമുണ്ഡി ഹിൽസും അങ്ങനെ കണ്ട് തീർക്കാൻ നിരവധി കാഴ്ചകൾ മൈസൂരിലുണ്ട്.
Photo Courtesy: Abgpt at English Wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X