Search
  • Follow NativePlanet
Share
» »ചിക്കമഗളൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

ചിക്കമഗളൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

By Maneesh

ഏകദേശം 350 വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ കാപ്പികൃഷിക്ക് തുടക്കമായത്. കര്‍ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പി കൃഷിചെയ്തതെന്നാണ് പറയപ്പെടുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചിക്കമഗളൂര്‍ ഇന്ത്യയിലെ കര്‍ണാടകയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ചിക്കമഗളൂരിനേക്കുറിച്ച് വിശദമായി വായിക്കാം

ചിക്കമഗളൂര്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ബാബ ബുദാന്‍ ഗിരി

01. ബാബ ബുദാന്‍ ഗിരി

ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: S N Barid
02. മുല്ലയാനഗിരി

02. മുല്ലയാനഗിരി

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം. വിശദമായി വായിക്കാം

Photo Courtesy: Lakshmipathi23

03. അയ്യങ്കരെ തടാകം

03. അയ്യങ്കരെ തടാകം

ചിക്കമംഗളൂര്‍ ടൗണില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക്. സമയം അനുവദിക്കുമെങ്കില്‍ ചിക്കമംഗളൂരിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് അയ്യങ്കരെ തടാകം. മനോഹരമായ കാലാവസ്ഥയില്‍ പ്രകൃതിഭംഗിയാര്‍ന്ന ചുറ്റുപാടുകളുമായി നിലകൊള്ളുന്ന അയ്യങ്കരെ തടാകം കര്‍ണാടകയിലെ രണ്ടാമത്തെ വലിപ്പമേറിയ തടാകമാണ്. വിശദമായി വായിക്കാം

04. മുത്തോടി ഫോറസ്റ്റ് ക്യാമ്പ്

04. മുത്തോടി ഫോറസ്റ്റ് ക്യാമ്പ്

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് മുത്തോടി ഫോറസ്റ്റ്. ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രശസ്തമായ ഈ വനപ്രദേശം. താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നിവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങള്‍. ചിക്കമഗളൂരില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo Courtesy: shrikant rao

05. മാണിക്യധാര വെള്ളച്ചാട്ടം

05. മാണിക്യധാര വെള്ളച്ചാട്ടം

ചിക്കമഗളൂര്‍ ടൗണില്‍നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് മാണിക്യധാര വെള്ളച്ചാട്ടം. ചിക്കമഗളൂരുവിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ പോകാവുന്ന മനോഹരമായ പ്രദേശമാണിത്. മാണിക്യക്കല്ലുകളുടെ അരുവി എന്നാണ് മാണിക്യധാര എന്ന വാക്കിനര്‍ത്ഥം. കെമ്മനഗുണ്ടിയിലേക്കുള്ള വഴിമദ്ധ്യേ ബാബ ബുദാന്‍ ഗിരിക്കരികിലായാണ് മാണിക്യധാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഷോല ഫോറസ്റ്റിന് നടുവിലായുള്ള മാണിക്യധാര വെള്ളച്ചാട്ടം ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം

Photo Courtesy: Sampigesrini
06. കെമ്മനഗുണ്ടി

06. കെമ്മനഗുണ്ടി

ഒറ്റദിനം കൊണ്ട് ആകെ ചുറ്റിക്കളയാം എന്നു വിചാരിച്ചാല്‍ കെമ്മനഗുണ്ടി മുഴുവന്‍ കാണാന്‍ കഴിയില്ല. അത്രയേറെയുണ്ട് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മുപ്പത് മിനിറ്റ് മലകയറിയാല്‍ മലയുടെ ഏറ്റവും മുകളിലെത്താം. സെഡ് പോയിന്റ് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ഇവിടെയെത്തിയാല്‍ പരിസപ്രദേശങ്ങളുടെ മനോഹരമായ കാഴ്ച കാണാം, ഒപ്പം ശാന്തി ഫാള്‍സ് എന്ന വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ചയുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Yathin S Krishnappa
07. ഹെബ്ബേ വെള്ളച്ചാട്ടം

07. ഹെബ്ബേ വെള്ളച്ചാട്ടം

കെമ്മനഗുണ്ടിയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. 168 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം വീഴുന്നത്. ഒരു കാപ്പിത്തോട്ടത്തിന് നടുവിലൂടെയാണ് വെള്ളം താഴേയ്ക്ക് ഒഴുകിവീഴുന്നത്. നടന്നും, വാഹനങ്ങളിലും വെള്ളച്ചാട്ടത്തിന്റെ താഴേ ഭാഗംവരെ എത്താന്‍ കഴിയും. രണ്ട് ഭാഗങ്ങളായിട്ടാണ് വെള്ളം താഴേയ്ക്കുവീഴുന്നത് ഇതില്‍ വലിയ വെള്ളച്ചാട്ടത്തെ ദൊഡ്ഡ ഹെബ്ബെയെന്നും ചെറുതിനെ ചിക്ക ഹെബ്ബെയെന്നുമാണ് പറയുന്നത്. വിശദമായി വായിക്കാം

Photo Courtesy: Srinivasa83
08. കാലഹസ്ഥി വെള്ളച്ചാട്ടം

08. കാലഹസ്ഥി വെള്ളച്ചാട്ടം

122 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന് കാലഹസ്തി വെള്ളച്ചാട്ടമെന്നും കല്ലത്തിഗിരി വെള്ളച്ചാട്ടമെന്നുമെല്ലാം പേരുകളുണ്ട്. അഗസ്ത്യമുനിയുമായി ബന്ധമുള്ളതാണ് ഈ വെള്ളച്ചാട്ടമെന്നാണ് തദ്ദേശീയര്‍ പറയുന്നത്. വിജയനഗര കാലത്ത് പണിത വീരഭ്ദ്ര ക്ഷേത്രം വെള്ളച്ചാട്ടത്തിനടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

09. സെഡ് പോയിന്റ്

09. സെഡ് പോയിന്റ്

മുപ്പത് മിനിറ്റ് മലകയറാന്‍ തയ്യാറാണെങ്കില്‍ മുകളില്‍ കാത്തിരിക്കുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. ഈ ഭാഗത്തെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് സെഡ് പോയിന്റ്. മുകളിലെത്തിക്കഴിഞ്ഞാല്‍ ചുറ്റുമുള്ള മലനിരകളുടെയും നടുക്കായുള്ള സമതലത്തിന്റെയും മനോഹാരിത കാണാം. അസ്തമയക്കാഴ്ചയ്ക്കും പ്രശസ്തമാണ് ഈ സെഡ് പോയിന്റ്. പശ്ചിമഘട്ടത്തിലെ പുല്‍മേടുകളും ഇവിടെനിന്നാല്‍ കാണാം. വിശദമായി വായിക്കാം

Photo Courtesy: Vijay Sawant from Bangalore, India
10. റോക്ക് ഗാര്‍ഡന്‍

10. റോക്ക് ഗാര്‍ഡന്‍

കെമ്മനഗുണ്ടിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് റോക്ക് ഗാര്‍ഡന്‍. പാറകളില്‍കൊത്തിയുണ്ടാക്കിയ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഒട്ടേറെ തരത്തിലുള്ള പൂച്ചെടികളുണ്ടിവിടെ. ഇവിടെയെത്തിയാല്‍ സമീപത്തെ മലകളുടെ മനോഹരദൃശ്യമാണ് കാണാനാവുക. വൈകുന്നേരമാണെങ്കില്‍ മനോഹരമായ അസ്തമയക്കാഴ്ചയും കാണാം. റോക്ക് ഗാര്‍ഡന്റെ അറ്റത്തേയ്ക്ക് പോയാല്‍ അവിടെനിന്നും അകലെ ഭദ്ര റിസര്‍വ്വോയര്‍ കാണാനാകും. മനോഹരമായ അസ്തമയക്കാഴ്ചയുള്ളതുകൊണ്ടുതന്നെ സഞ്ചാരികള്‍ ഇവിടെയെത്തുന്നത് ഏറെയും വൈകുന്നേരത്തോടെയാണ്. വിശദമായി വായിക്കാം

Photo Courtesy: Rathindra
11. ഭദ്ര

11. ഭദ്ര

കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. വിശദമായി വായിക്കാം

Photo Courtesy: solarisgirl

12. കുദ്രേമുഖ്

12. കുദ്രേമുഖ്

പശ്ചിമഘട്ടത്തിലെ സംരക്ഷിത മേഖലകളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കുദ്രെമുഖ് നാഷണല്‍ പാര്‍ക്ക്. 600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുകയാണ് ഈ ദേശീയോദ്യാനം. പുല്‍മേടുകളും നിത്യഹരിതവനങ്ങളുമാണ് പ്രധാനമായും ഇവിടെയുള്ളത്. എല്ലാവര്‍ഷവും 700 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിയ്ക്കുന്നത്. തുംഗ, ഭദ്ര, നേത്രാവതി എന്നീ നദികളുടെ ഉത്ഭവസ്ഥാനമാണ് ഇവിടം. വിശദമായി വായിക്കാം

Photo Courtesy: Nabeelhut
13. ഹൊറനാട്

13. ഹൊറനാട്

കാഴ്ചയുടെ ഉത്സവം തീര്‍ക്കുന്ന അന്നപൂര്‍ണേശ്വരീക്ഷേത്രമാണ് സഞ്ചാരഭൂപടത്തില്‍ ഹൊറനാടുവിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട വിശേഷങ്ങളില്‍ പ്രധാനം. പ്രകൃതിരമണീയമായ സ്ഥലമാണ് ഹൊറനാടുവിന്റെ മറ്റൊരു സവിശേഷത. കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിശദമായി വായിക്കാം

Photo Courtesy: Madhava 1947
14. ശൃംഗേരി

14. ശൃംഗേരി

അദൈ്വത സിദ്ധാന്തകനായ ആദിഗുരു ശങ്കരാചാര്യര്‍ സ്ഥാപിച്ച മഠങ്ങളില്‍ ആദ്യത്തേതാണ് ശൃംഗേരിയിലേത്. പ്രശാന്തമായൊഴുകുന്ന തുംഗനദിയുടെ കരയിലാണ് ഹൈന്ദവസംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ആദിശങ്കരനിന്റെ ശൃംഗേരി ആശ്രമം. വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഈ അദൈ്വതത്തിന്റെ പൊരുള്‍ തേടി ഈ പാഠശാലയിലെത്തുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vijayakumarblathur
15. കിഗ്ഗ

15. കിഗ്ഗ

ശൃംഗേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരാവുന്ന മനോഹരമായ ഗ്രാമമാണ് കിഗ്ഗ. ശൃംഗേരിയിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കിഗ്ഗയില്‍ പോകുന്നത് മനോഹരമായ ഒരു അനുഭവമായിരിക്കും. മനോഹരമായ ഭൂപ്രകൃതിയും നരസിംഹ പര്‍വ്വതത്തിലേക്കുള്ള ട്രക്കിംഗ് സൗകര്യവുമാണ് കിഗ്ഗയിലെ പ്രത്യേകതകള്‍. ഋഷ്യശൃംഗന് വേണ്ടി പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രധാന പ്രത്യേകത. വിശദമായി വായിക്കാം

Image source:www.itslife.in

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X