Search
  • Follow NativePlanet
Share
» »കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍

കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍

By Maneesh

കുടക് മലനിരകളില്‍ നിന്ന് ഉറവയെടുക്കുന്ന കാവേരി നദി ദക്ഷിണേന്ത്യയിലെ ഒരു പുണ്യ നദിയാണ്. കര്‍ണാടകയിലും തമിഴ്‌നട്ടിലുമായി ഒഴുകുന്ന ഈ നദി ഈ രണ്ട് സംസ്ഥാനക്കാരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നദിയാണ്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി അണക്കെട്ടുകള്‍ ഈ നദിക്ക് കുറുകേ നിര്‍മ്മിച്ചിട്ടുണ്ട്.

സഞ്ചാരികളെ സംബന്ധിച്ചും കാവേരി നദി പ്രിയപ്പെട്ട ഒരു നദിയാണ്. കാവേരി നദിയുടെ തീരത്തായി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കാവേരി പിറവിയെടുക്കുന്ന തലക്കാവേരിയിൽ തുടങ്ങുന്നു ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങൾ. വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന കാവേരി നദി നിരവധി ദ്വീപുകളും വെള്ളച്ചാട്ടങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇവയും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ്.

കർണാടകയിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചില വിനോദ സഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടാം. ബാംഗ്ലൂരിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ സ്ഥലങ്ങലെല്ലാം.

തലക്കാവേരി

തലക്കാവേരി

കാവേരി നദി ഉത്ഭവിക്കുന്ന സ്ഥലം എന്ന് പറയപ്പെടുന്ന തലക്കാവേരി അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രവും ടൂറിസ്റ്റ് കേന്ദ്രവും ആണ്. മടിക്കേരിയിൽ നിന്ന് 48 കിലോമീറ്റർ ദൂരമുണ്ട് തലക്കാവേരിയിലേക്ക്. മടിക്കേരിയിൽ നിന്ന് ഭാഗമണ്ഡലവഴിയാണ് തലക്കാവേരിയിൽ എത്തിച്ചേരേണ്ടത്. കൂടുതൽ വായിക്കാം

Photo courtesy: Vinayaraj

ഭാഗമണ്ഡല

ഭാഗമണ്ഡല

ഭാഗമണ്ഡലയും തലക്കാവേരി പോലെ തന്നെ പ്രശസ്തമായ ഒരു ടൂറിസ്റ്റ്കേന്ദ്രമാണ്. മടിക്കേരിയിൽ നിന്ന് 40 കിലോമീറ്റർ ആണ് ഭാഗമണ്ഡലയിലേക്കുള്ള ദൂരം. ഇവിടുത്തെ ത്രിവേണി സംഗമം പ്രശസ്തമാണ്. മൂന്ന് നദികളുടെ സംഗമമാണ് ത്രിവേണി സംഗമം. തലക്കാവേരിയിൽ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്ക് കനക, സുജോതി എന്നീ നദികൾ സംഗമിക്കുന്ന സ്ഥലമായതിനാലാണ് ഇതിനെ ത്രിവേണി സംഗമം എന്ന് പറയുന്നത്. നദികൾ സംഗമിക്കുന്നത് പുറമേ കാണാൻ കഴിയില്ല. ഭൂഗർഭത്തിലാണ് നദീ സംഗമം നടക്കുന്നത്. കൂടുതൽ വായിക്കാം

Photo courtesy: Rkrish67

കുശാൽ നഗർ

കുശാൽ നഗർ

കര്‍ണാടകയില്‍ കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണങ്ങളില്‍ ഒന്നാണ് കുശാല്‍ നഗര്‍. കൂര്‍ഗ് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുശാല്‍ നഗറിന് ആ പേര് ലഭിച്ചതിന് പിന്നില്‍ ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് ഒരു കഥപറയാനുണ്ട്. ടിപ്പു ജനിച്ച വിവരം അറിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലി ആയിരുന്നത്രേ കുശാല്‍ നഗറിന് ആ പേരിട്ടത്. ആസമയത്ത് ഹൈദരാലി കുശാല്‍ നഗറില്‍ ആയിരുന്നു എന്നാണ് കഥ. കൂടുതൽ വായിക്കാം

Photo Courtesy: Kmkutty at English Wikipedia

നിസര്‍ഗധാമ

നിസര്‍ഗധാമ

കാവേരി നദി വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നതിനിടെ നിരവധി ദ്വീപുകളും തീര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ ഒരു ദ്വീപാണ് നിസര്‍ഗധാമ. കര്‍ണാടകയില്‍ കൂര്‍ഗ് ജില്ലയില്‍ കുശാല്‍ നഗറിന് സമീപത്തായാണ് നിസര്‍ഗധാമ സ്ഥിതി ചെയ്യുന്നത്. കര്‍ണാടക വനം വകുപ്പാണ് മുളംകാടുകള്‍ നിറഞ്ഞ ഈ ദ്വീപ് പരിപാലിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Akarsh Simha

ദുബാരെ

ദുബാരെ

കാവേരി നദിയുടെ തീരങ്ങളെല്ലാം തന്നെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ദുബാരെ അതില്‍ ഒന്ന് മാത്രം, മറ്റു സ്ഥലങ്ങളില്‍ നിന്ന് ദുബാരെയെ വേറിട്ട് നിര്‍ത്തുന്നത് അവിടുത്തെ എലിഫന്റ് ക്യാമ്പ് ആണ്. തൃശൂര്‍ പൂരത്തിന് ആനകളെ കാണുന്നത് പോലെ വെറുതെ ആനകളെ കണ്ടിട്ട് പോകാനുള്ള സ്ഥലമല്ല ഇത്. ആനകളെ അടുത്തറിയാനുള്ള സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy: Philanthropist 1

ശ്രീരംഗപട്ടണം

ശ്രീരംഗപട്ടണം

തലക്കാവേരിയില്‍ നിന്ന് ഉറവയെടുക്കുന്ന കാവേരി നദി കുടക് മലനിരകളിലൂടെ ഒഴുകിയിറങ്ങി കര്‍ണാടകയിലെ ഡെക്കാന്‍ പീഠഭൂമിയിലൂടെ പരന്നൊഴുകുന്നതിനിടെ രണ്ടായി വേര്‍പിരിയുന്നു. അങ്ങനെ രണ്ടായി വേര്‍പിരിഞ്ഞ് ഒഴുകുന്ന രണ്ട് കാവേരി നദികളുടെ ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ശ്രീരംഗപട്ടണ. കൂടുതൽ വായിക്കാം

ഭീമേശ്വരി

ഭീമേശ്വരി

കാവേരി നദിയുടെ കരയിലായി വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയസ്ഥലമാണ്. അതിനാൽ നിരവധി പ്രകൃതി സ്നേഹികൾ ഇവിടെ എത്താറുണ്ട്. കാനന മധ്യത്തിലായാലും കാവേരി നദിയിലായാലും നിങ്ങൾക്ക്
ചെയ്യാൻ പറ്റുന്ന നിരവധി സാഹസിക വിനോദങ്ങളാണ് ഇവിടെയുള്ളത്. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtsy: Manoj Vasanth

ശിവാന സമുദ്ര

ശിവാന സമുദ്ര

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് ശിവാനസമുദ്രമെന്നും ശിവസമുദ്രമെന്നും അറിയപ്പെടുന്ന പ്രശസ്ത പിക്‌നിക് സ്‌പോട്ട്. പുണ്യനദിയായ കാവേരിയിലാണ് ശിവന്റെ കടല്‍ എന്നര്‍ത്ഥം വരുന്ന ശിവാനസമുദ്രമെന്ന സുന്ദരദ്വീപ് നിലകൊള്ളുന്നത്. കാവേരി നദിയിൽ രൂപം കൊണ്ട രണ്ട് പ്രശസ്ത വെള്ളച്ചാട്ടങ്ങളാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtsy: MikeLynch

ടി നരസിപുര

ടി നരസിപുര

മൈസൂരിന് സമീപത്തയാണ് തിരുമാൽ കൂടൽ നരസിപുര എന്ന നരസിപുര സ്ഥിതി ചെയ്യുന്നത്. കബനി നദി കാവേരി നദിയുമായി സംഗമിക്കുന്നത് ഇവിടെയാണ്. ദക്ഷിണേന്ത്യയിലെ പ്രയാഗ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് മൂന്ന് വർഷത്തിൽ ഒരിക്കൽ കുംഭമേള നടക്കാറുണ്ട്.
Photo Courtsy: Nvvchar

സംഗമം

സംഗമം

ബാംഗ്ലൂരില്‍ നിന്നും 92 കിലേമീറ്റര്‍ ദൂരെയായി നിലകൊള്ളൂന്ന നയനമനോഹരമായ പിക്‌നിക് സ്‌പോട്ടാണ് സംഗമം. അര്‍ക്കാവതി നദി കാവേരിയുമായി കൂടിച്ചേരുന്ന ഇടമാണ് സംഗമം എന്ന പേരില്‍ പ്രശസ്തമായ ഈ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. ബാംഗ്ലൂരില്‍ നിന്നും രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കൂടുതൽ വായിക്കാം

തലക്കാട്

തലക്കാട്

തലക്കാടിനെ കൂടുതല്‍ മനോഹരമാക്കുന്നത് കാവേരി നദിയാണെന്ന് പറയാതെ വയ്യ. കാവേരിയുടെ തീരങ്ങളില്‍ നിന്നുള്ള പ്രകൃതി ദൃശ്യങ്ങള്‍ മനോഹരമാണ്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍മാത്രം കാണാന്‍ കഴിയുന്ന പഞ്ചലിംഗദര്‍ശനത്തിന്റെ പേരിലും തലക്കാട് പ്രശസ്തമാണ്. കൂടുതൽ വായിക്കാം

Photo Courtsy: Anoop Kumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X