Search
  • Follow NativePlanet
Share
» »ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്

ഗോവ...മലയാളിയുടെ മാറാത്ത യാത്ര ഇഷ്ടങ്ങളിലൊന്ന്

ഏതു നാട്ടിൽനിന്നു വരുന്നവരാണെങ്കിലും അവരെയെല്ലാം ആകർഷിക്കുന്ന നൂറുകൂട്ടം കാഴ്ചകൾ ഇവിടെയുണ്ട്. ഇതാ ഗോവയിലെ ഏറ്റവും മനോഹരമായ കുറച്ചിടങ്ങളെ പരിചയപ്പെടാം...

ഗോവ... കാലമെത്ര മാറിയാലും മലയാളികളുടെ യാത്ര ഇഷ്ടങ്ങളിൽ ഇനിയും മാറാതെ കിടക്കുന്ന ഇടങ്ങളിലൊന്ന്... എപ്പോൾ പോയാലും അതിശയിപ്പിക്കുന്ന, ആദ്യമായിട്ടു പോകുന്നവരാണെങ്കിൽ ഓരോ കാഴ്ചകളും അമ്പരപ്പിക്കും എന്നതിൽ ഒരു സംശയവുമിലല്. ഓരോ സീസണിലും ഗോവയ്ക്ക് ഓരോ മുഖമാണ്. മാറാതെ നിൽക്കുന്നതാവട്ടെ ഇവിടുത്തെ ബീച്ചും കാഴ്ചകളുമാണ്.
ഏതു നാട്ടിൽനിന്നു വരുന്നവരാണെങ്കിലും അവരെയെല്ലാം ആകർഷിക്കുന്ന നൂറുകൂട്ടം കാഴ്ചകൾ ഇവിടെയുണ്ട്. ഇതാ ഗോവയിലെ ഏറ്റവും മനോഹരമായ കുറച്ചിടങ്ങളെ പരിചയപ്പെടാം...

ഗോവ സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

ഗോവ സന്ദര്‍ശിക്കുവാൻ പറ്റിയ സമയം


ഓരോ സീസണിലും ഓരോ ആകർഷണങ്ങളാണ് ഗോവയ്ക്കുള്ളത്. എന്നാൽ ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം വിന്‍റർ സീസണാണ്. അതായത് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം. നാടു മുഴുവൻ ഒരു മടുപ്പിമില്ലാതെ കറങ്ങി നടന്നു കാണുവാൻ പറ്റിയ സമം കൂടിയാണിത്.

ബാഗാ ബീച്ച്

ബാഗാ ബീച്ച്

ഗോവയിലെ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളിലൊന്നാണ് ബാഗാ ബീച്ച്. ഏറ്റവും നീളത്തിൽ നീണ്ടു കിടക്കുന്ന തീരമാണ് ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ ഈ ബീച്ച് മാത്രമല്ല ഇവിടെയുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികൾ വിളമ്പുന്ന ഹോട്ടലുകൾ, ബീച്ച് ഷാക്കുകൾ,പബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, ഷോപ്പിങ്ങിനു പറ്റിയ മാർക്കറ്റുകൾ അങ്ങനെ അടിച്ചു പൊളിക്കുവാൻ വേണ്ടതെല്ലാം ഇവിടെ കാണാം. ഗോവയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ വാട്ടർ സ്പോർട്സുകളും ഇവിടെ പരീക്ഷിക്കാം. ബനാനാ റൈഡ്, പാരാഗ്ലൈഡിങ്. സർഫ് ബോർഡിങ്, പാഡ്ഡിൽ ബോർഡിങ് അങ്ങനെ ആകർശകമായ പല കാര്യങ്ങളും ഇവിടെ കാണാം. ഗോവയിലെ രാത്രി ജീവിതത്തെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ ഒരു ദിവസം ചിലവഴിച്ചാൽ മതി.

PC: Amboeing747 (talk)

അൻജുനാ ബുധനാഴ്ച മാർക്കറ്റ്

അൻജുനാ ബുധനാഴ്ച മാർക്കറ്റ്

ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സന്ദർശകരെത്തി ചേരുന്ന നൈറ്റ് മാർക്കറ്റുകളിലൊന്നാണ് അന്‍ജുനാ ബുധനാഴ്ച മാർക്കറ്റ്. 1960കളിൽ ഹിപ്പി സംസ്കാരം തുടങ്ങിയ കാലം മുതൽ ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
450ൽ അധികം സ്റ്റാളുകളിലായി എന്തു സാധനവും കിട്ടുന്ന ഒരു മാർക്കറ്റ് കൂടിയാണിത്. കരകൗശല ആഭരണങ്ങൾ മുതൽ ബാഗുകളും വസ്ത്രങ്ങളും ഒക്കെ ഇവിടെ സുലഭമാണ്. ബുധനാഴ്ചകളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇതിന്റെ പ്രവർത്തന സമയം

PC:G patkar

അഗോണ്ട ബീച്ച്

അഗോണ്ട ബീച്ച്

സൗത്ത് ഗോവയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമാണ് അഗോണ്ട ബീച്ച്. മരങ്ങളും സ്വർണ്ണ മണൽത്തരികളും ഒക്കെയായി ഗോവയിലെ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളുടെ പട്ടികയിൽ അഗോണ്ട ബീച്ചും ഉൾപ്പെട്ടിട്ടുണ്ട്. ബീച്ചിലിറങ്ങാനല്ലെങ്കിലും ഇവിടെ എത്തുവാൻ വേറേയും കുറേ കാരണങ്ങളുണ്ട്. യോഗ സെന്‍ററുകൾ,ഹോട്ടലുകൾ, മസാജ് പാർലറുകൾ, കഫേ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC: Mahabalaindia

അഗ്വാഡ കോട്ട

അഗ്വാഡ കോട്ട

അറബിക്കടലും മാണ്ഡോവി നദിയും തമ്മിൽ ചേരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അഗ്വാഡ കോട്ട സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.നോർത്ത് ഗോവയിലെ ഒരു കുന്നിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ട 17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് പ്രതിരോധത്തിന്റെ ഇന്നും നിലനിൽക്കുന്ന അടയാളം കൂടിയാണ്. ഡച്ചുകാരെയും മറാത്ത സൈനികരെയും നേരിടുക എന്ന ലക്ഷ്യത്തിന്‌റെ ഭാഗമായാണ് ഇത് നിർമ്മിച്ചത്.

PC: Nanasur

ചപോര കോട്ട

ചപോര കോട്ട

വഗാതോർ ബീച്ചിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ചപോര കോട്ട ഗോവയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. അഗ്വാഡ കോട്ടപോലെ തന്നെ അറബിക്കടലിന്റെയും ചപോര നദിയുടെയും സംഗമ സ്ഥാനത്താണ് ചപോര കോട്ട സ്ഥിതി ചെയ്യുന്നത്. ദിൽ ചാഹ്താ ഹേ എന്ന ബോളിവുഡ് സിനിമയിലൂടെ പ്രശസ്തം കൂടിയാണ് ഈ കോട്ട. കോട്ടയുടെ കുറേയേറെ ഭാഗങ്ങൾ നശിച്ചു പോയി എങ്കിലും ഉള്ള ഭാഗങ്ങൾ മാത്രം മതി ഈ കോട്ടയുടെ പ്രാധാന്യവും നിർമ്മാണത്തിലെ പ്രത്യേകതകളും തിരിച്ചറിയുവാൻ.

PC: Nikhilb239

ബസലിക്ക ഓഫ് ബോം ജീസസ്

ബസലിക്ക ഓഫ് ബോം ജീസസ്

ഭാരതത്തിന്റെ ദ്വിതീയ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് സേവ്യറിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നു എന്ന നിലയിൽ പ്രസിദ്ധമാണ് ബസലിക്ക ഓഫ് ബോം ജീസസ്. വിശ്വാസികൾ മാത്രമല്ല, എല്ലാ തരത്തിലുള്ള ആളുകളും എത്തിച്ചേരുന്ന പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. യുനസ്കോയുടെ ലോക പാതൃക സ്മാരകങ്ങളുടെ പട്ടികയിലും ഈ ദേവാലയം ഉൾപ്പെട്ടിട്ടുണ്ട്.

PC: Jupitus Smart

പനാജിയിലെ കാസിനോകൾ

പനാജിയിലെ കാസിനോകൾ

ഒരേ സമയം പൈസ കിട്ടുവാനും അതേപോലെ കിട്ടിയതിലും അധികമായി കളയുവാനും സാധിക്കുന്ന ഒരിടമാണ് കാസിനോകൾ. ഗോവയിൽ പലയിടങ്ങളിലും കാസിനോകൾ കാണാമെങ്കിലും അതിലേറ്റവും പ്രസിദ്ധം പനാജിയിലെ കാസിനോകളാണ്. മാണ്ഡോവി നദിയോട് ചേർന്നു കിടക്കുന്ന ഈ കാസിനോകൾ എന്നും സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. ഡാൻസ്, ലൈവ് മ്യൂസിക്, വിനോദത്തിനായുള്ള പരിപാടികൾ, അടിപൊളി വിഭവങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും.

ഗ്രാൻഡെ ഐലൻഡ്

ഗ്രാൻഡെ ഐലൻഡ്

ഗോവയിലെ മറ്റൊരു ആകർഷണമാണ് ഗ്രാൻഡെ ഐലൻഡ്. ഗോവയിലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നായ ഗ്രാൻഡെ ഐലൻഡ് സഞ്ചാരികൾ തേടിപ്പിടിച്ച് എത്തുന്ന ഇടമാണ്.സമുദ്ര സമ്പത്തിന് പേരുകേട്ട ഇവിടെ അപൂർവ്വങ്ങളായ പവിഴപ്പുറ്റുകളും കാണുവാൻ സാധിക്കും. റീഫ് ഡൈവിങ്,സ്കൂബാ ഡൈവിങ്,സ്നോർകലിങ്, ഫിഷിങ്, ഡോൾഫിൻ വാച്ചിങ് തുടങ്ങിയവയ്ക്കും ആ സ്ഥലം പരീക്ഷിക്കാം.

PC:Karthikeyangopinathan

ആരംഭോൽ

ആരംഭോൽ

ഗോവയിലെ സാഹസിക വിനോദങ്ങൾ പരീക്ഷിക്കുവാനാണ് താല്പര്യമെങ്കിൽ ആദ്യം പറഞ്ഞ ഒൻപതിടങ്ങളും മാറ്റിവെച്ച് ഈരംബോൽ തിരഞ്ഞെടുക്കാം. പറന്നു നടന്നുള്ള കാഴ്ചകളാണ് ഇവിടുത്തേത്. ആദ്യം കുന്നിനു മുകളിൽ ഹൈക്ക് ചെയ്ത് എത്തിയതിനു ശേഷമാണ് പാരാഗ്ലൈഡിങ്ങിനുള്ള അവസരമുള്ളത്.

PC:Ridinghag

പാലോലം ബീച്ച്

പാലോലം ബീച്ച്

സൗത്ത് ഗോവയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് പാലോലം ബീച്ച്. അഗോണ്ട ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പാലോലം ബീച്ച് അധികം തിരക്കുകളൊന്നുമില്ലാതെ ആളുകൾക്ക് പോയിവരുവാൻ പറ്റിയ ഇടം കൂടിയാണ്. ഒരു പാർട്ടി ഡെസ്റ്റിനേഷൻ അല്ലാത്തതു കൊണ്ടു തന്നെ വലിയ ബഹളങ്ങളൊന്നും ഇവിടെ എത്തുന്നവരെ അലട്ടാറില്ല. എല്ലാ ശനിയാഴ്ചകളിലും രാവിലെ വൈകിട്ട് 9.00 മുതൽ 4.00 വരെ ഇവിടെ ഒരു സൈലന്റ് നോയ്സ് പാർട്ടി നടക്കാറുണ്ട്.

മണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾമണാലി യാത്രയിൽ മലയാളികള്‍ ഏറ്റവുമധികം ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാംകൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം

PC: Satyajit Nayak

Read more about: goa ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X