Search
  • Follow NativePlanet
Share
» »സഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടക

സഞ്ചാരികള്‍ക്ക് പോരാം ധൈര്യമായി, വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് കര്‍ണ്ണാടക

ഇതാ കര്‍ണ്ണാടകയില്‍ തുറന്നിരിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ലോക്ഡൗണ്‍ കഴിഞ്ഞതോടെ മിക്കയിടങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. ഇതോടെ കര്‍ണ്ണാടകയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. ആവശ്യമായ മുന്‍കരുതലുകളോടെയും സുരക്ഷാ നടപടികളിലൂടെയും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും രോഗഭീതി ഇനിയും മാറിയിട്ടില്ലാത്തതിനാല്‍ എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണം നന്നേ കുറവാണെന്നതാണ് യാഥാര്‍ഥ്യം. കൂര്‍ഗ് പോലുള്ള ചില സ്ഥലങ്ങളൊഴികെ കര്‍ണ്ണാടകയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഇതാ കര്‍ണ്ണാടകയില്‍ തുറന്നിരിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

മൈസൂര്‍ കൊട്ടാരം

മൈസൂര്‍ കൊട്ടാരം

രാജ്യത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് മൈസൂര്‍ പാലസ്. ചരിത്രവും അമ്പപ്പിക്കുന്ന കഥകളും ചേര്‍ന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൊട്ടാരം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇ‍ടമാണ് എന്നതില്‍ തര്‍ക്കമില്ല, 60 ലക്ഷത്തോളം ആളുകള്‍ ഓരോ വര്‍ഷവും ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോക്ഡൗണിനു ശേഷം ജൂണ്‍ എട്ടിന് വീണ്ടും തുറന്നുവെങ്കിലും സഞ്ചാരികള്‍ വളരെ കുറച്ച് മാത്രമേ എത്തുന്നുള്ളൂ. സര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍ അനുസരിച്ചു മാത്രമേ സഞ്ചാരികളെ കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു. 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും നിലവില്‍ പ്രവേശനം ‌അനുവദിക്കുന്നില്ല, സാനിറ്റൈസേഷന്‍ അടക്കമുള്ള സുരക്ഷാ നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുമുണ്ട്.

മൈസൂര്‍ സൂ

മൈസൂര്‍ സൂ


ഇന്ത്യയിലെ ഏറ്റവും പഴയ മൃഗശാലകളില്‍ ഒന്നാണ് മൈസൂര്‍ സൂ അഥവാ ചാമരാജേന്ദ്ര സൂവോളജിക്കല്‍ ഗാര്‍ഡന്‍. മൂന്ന് മാസങ്ങള്‍ക്കു ശേഷം മൃഗശാല ജൂണ്‍ എട്ടിനു തുറന്നപ്പോള്‍ ഇരുന്നൂറോളെ ആളുകള്‍ മാത്രമാണ് ഇവിടെ എത്തിയത്. ആളുകള്‍ക്കൊപ്പം തന്നെ മൃഗങ്ങള്‍ക്കും ഇവിടെ സുരക്ഷ നല്കുന്നുണ്ട്.

ചാമുണ്ഡേശ്വരി ക്ഷേത്രം‌

ചാമുണ്ഡേശ്വരി ക്ഷേത്രം‌

മൈസൂരിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ചാമുണ്ഡേശ്വരി ക്ഷേത്രം.വര്‍ഷത്തില്‍ എപ്പോള്‍ ചെന്നാലും നീണ്ട ക്യൂവുമായി സ്വാഗതം ചെയ്യുന്ന ചാമുണ്ഡേശ്വരി ക്ഷേത്രവും ലോക്ഡൗണിനു ശേഷം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കുമായി തുറന്നിട്ടുണ്ട്. എങ്കിലും വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ എത്തിയിട്ടുള്ളൂ.

PC:wikipedia

ബേലൂര്‍ ഹലേബിഡ് ക്ഷേത്രങ്ങള്‍

ബേലൂര്‍ ഹലേബിഡ് ക്ഷേത്രങ്ങള്‍

കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രനഗരങ്ങളായ . ബേലൂറും ഹലേബിഡും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. ഹൊയ്സാല രാജവംശത്തിന്റെ പ്രൗഢിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഇരട്ട ക്ഷേത്രനഗരങ്ങള്‍ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍. നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടും വാസ്തു വിദ്യ കൊണ്ടും എന്നും സഞ്ചാരികളെ അതിശയിപ്പിക്കുവാന്‍ ഇവിടുത്തെ മിക്ക ക്ഷേത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. രണ്ട് ഇടങ്ങളും തുറന്നിട്ടുണ്ടെങ്കിലും ബേലൂര്‍ ചെന്നകേശവ ക്ഷേത്രവും ഹലേബിഡിലെ ഹൊയ്സാലേശ്വര ക്ഷേത്രവുമാണ് സന്ദര്‍ശകരെത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. തെര്‍മല്‍ സ്ക്രീനിങ്ങ്, മാസ്ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിവ കൂടാതെ സാമൂഹിക അകലം പാലിക്കലും ഇവിടെ നിര്‍ബന്ധമാണ്. ബേലൂര്‍ മഠം ജൂണ്‍ 15ന് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും.

നാഗര്‍ഹോളെ ദേശീയോദ്യാനം

നാഗര്‍ഹോളെ ദേശീയോദ്യാനം


കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് നാഗര്‍ഹോളെ. കാടിനുള്ളിലെ താമസവുംസഫാരികളും ഒക്കെയയി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. നിലവില്‍ കൂര്‍ഗിലെ വിനോദ സഞ്ചാരത്തിനു തുടക്കമായില്ലെങ്കിലും നാഗര്‍ഹോളെയില്‍ ജനങ്ങള്‍ എത്തുന്നുണ്ട്. സാമൂഹിക അകലെ പാലിക്കുന്നതിന്‍റെ ഭാഗമായി ആകെ ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ വണ്ടികളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ .

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

ലോകപൈതൃക സ്ഥാനങ്ങളിലൊന്നായ ഹംപിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വിരൂപാക്ഷ ക്ഷേത്രം. തുംഗഭദ്രാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനും പമ്പാ ദേവിയുമാണ് ഇവിടത്തെ പ്രതിഷ്ഠ. ഒന്‍പത് നിലയിലായി അമ്പത് മീറ്റര്‍ നീളമുള്ള ഗോപുരമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.
ഇവി‌‌ടുത്തെ നിത്യപൂജയുള്ള ക്ഷേത്രങ്ങളില്‍ പ്രധാനി കൂടിയാണ് വിരൂപാക്ഷ ക്ഷേത്രം. കാഞ്ചിയിലെ കൈലാസ ക്ഷേത്രമാണ് വിരുപാക്ഷ ക്ഷേത്രത്തിന്റെ നിര്‍മ്മാണ മാതൃക എന്നാണ് കരുതപ്പെടുന്നത്.
ഹംപിയില്‍ കല്‍രഥം ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും. വിരൂപാക്ഷ ക്ഷേത്രം തുറന്നപ്പോള്‍ കൂടുതലും എത്തിയത് പ്രദേശവാസികള്‍ തന്നെയായിരുന്നു,

PC:Sharvarism

ബന്ദിപ്പൂര്‍ ദേശീയോദ്യാനം

ബന്ദിപ്പൂര്‍ ദേശീയോദ്യാനം

നാഗര്‍ഹോളയോടൊപ്പം തന്നെ സഞ്ചാരികള്‍ക്കായി തുറന്നുകൊ‌ടുത്ത വിനോദ സഞ്ചാര കേന്ദ്രമാണ് ബന്ദിപ്പൂര്‍ ദേശീയോദ്യാനം. സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും സുരക്ഷയുടെയും ഭാഗമായി സഫാരിയിലും മറ്റു വാഹനങ്ങളിലും 50 ശതമാനം ആളുകള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സഞ്ചാരികള്‍ക്കായി തുറന്നു കൊ‌ടുത്ത ആദ്യ ദിനം രാവിലത്തെയും വൈകിട്ടത്തേയും സഫാരി സ്ലോ‌ട്ടുകള്‍ പൂര്‍ണ്ണമായിരുന്നു.

രംഗനത്തിട്ടു പക്ഷി സങ്കേതം

രംഗനത്തിട്ടു പക്ഷി സങ്കേതം

78 ദിവസത്തെ അ‌‌ടച്ചി‌‌ടലിനു ശേഷം കര്‍ണ്ണാടകയിലെ ഏറ്റവും വലിയ പക്ഷി സങ്കേതങ്ങളിലൊന്നായ രംഗനത്തിട്ടു പക്ഷി സങ്കേതം ജൂണ്‍ എട്ടിനു സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതാദ്യമായാണ് ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചായി ഈ പക്ഷി സങ്കേതം അടച്ചിടുന്നത്. സുരക്ഷാ നടപ‌‌ടികളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കല്‍, കൈയ്യും കാലും കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ഇവി‌ടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്രപ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കി‍ടിലന്‍ യാത്ര

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!വിര്‍ച്വല്‍ ടൂര്‍ നടത്തിയാല്‍ കൈനിറയേ പണം! വെറൈറ്റിയുമായി ഈ രാജ്യം!!

Read more about: lockdown karnataka travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X