Search
  • Follow NativePlanet
Share
» »ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!

ഓണത്തിന് പൂക്കളമിട്ട് നീലക്കുറിഞ്ഞി പൂത്തു!സഞ്ചാരികളേ പോരെ!

കൊവിഡിലും ഉരുള്‍പൊട്ടലിലുമെല്ലാം തകര്‍ന്നിരുന്ന നാടിന് പുതിയ നിറങ്ങളുമായാണ് നീലക്കുറിഞ്ഞി വിരുന്നെത്തിയിരിക്കുന്നത്.

ഓണക്കാലമിങ്ങ് അടുത്തെത്തിയതോടെ മൂന്നാറും പരിസരങ്ങളും സഞ്ചാരികള്‍ക്കായി നിരവധി വിസ്മയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിലും ഉരുള്‍പൊട്ടലിലുമെല്ലാം തകര്‍ന്നിരുന്ന നാടിന് പുതിയ നിറങ്ങളുമായാണ് നീലക്കുറിഞ്ഞി വിരുന്നെത്തിയിരിക്കുന്നത്.
പൂപ്പാറ തോണ്ടിമലയിലാണ് കണ്ണുകള്‍ക്കു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.

neelakurinji
പൂപ്പാറ-ധനുഷ്കോടി ദേശീയ പാതയിലെ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി മൊട്ടക്കുന്ന് പ്രദേശത്താണ് കുറിഞ്ഞി പൂവി‌‌‌ട്ടിരിക്കുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പൂത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞി കാണുവാനായി ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ എത്തുന്നു. ആനയിറങ്കല്‍ അണക്കെട്ടിന്റെ മനോഹര ദൃശ്യവും ഇവിടെ നിന്നും വ്യക്തമായി കാണാം.

കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാംകൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം

ശാന്തന്‍പാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നേരത്തെ തന്നെ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നു.

നീലക്കുറിഞ്ഞി അവസാനമായി വന്നത് 2018 ല്‍ രാജമലയില്‍ ആയിരുന്നു. എങ്കിലും അത് പ്രളയം കവര്‍ന്നതിനാല്‍ സ‍ഞ്ചാരികള്‍ക്ക് കാണുവാന്‍ സാധിച്ചിരുന്നില്ല.

neelakurinji

12 വര്‍ഷത്തിലൊരിക്കല്‍
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി. കുറിഞ്ഞികള്‍ പലവിധമുണ്ടെങ്കിലും അതിലേറ്റവും പ്രസിദ്ധം നീലക്കുറിഞ്ഞിയാണ്. സാധാരണ ഗതിയില്‍ നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്.

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വരഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

കയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതികയറിപ്പോകുവാന്‍ 1024 വഴികള്‍, തിരിച്ചിറങ്ങുവാന്‍ രണ്ടെണ്ണം മാത്രം, വിചിത്രമാണ് ഈ നിര്‍മ്മിതി

ഫോട്ടോ കടപ്പാട്‌ Ashish Varghese

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X