Search
  • Follow NativePlanet
Share
» »ഹിമാചല്‍ പ്രദേശില്‍ പോകാം, ബിര്‍ ബില്ലിങ്ങില്‍ പ്രവേശനമില്ല

ഹിമാചല്‍ പ്രദേശില്‍ പോകാം, ബിര്‍ ബില്ലിങ്ങില്‍ പ്രവേശനമില്ല

അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തോടെ ഹിമാചല്‍ പ്രദേശില്‍ വീണ്ടും വിനോദ സഞ്ചാരം ഉണരുകയാണ്.

അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തോടെ ഹിമാചല്‍ പ്രദേശില്‍ വീണ്ടും വിനോദ സഞ്ചാരം ഉണരുകയാണ്. കഴിഞ്ഞയാഴ്ച മുതലാണ് വീണ്ടും ഇവിടെ വിനോദ സഞ്ചാരം പുനരാരംഭിച്ചത്. ഏകദേശം എഴുന്നൂറോളം ആളുകളാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകകളും അനുസരിച്ച് ഇവിടെ സന്ദര്‍ശനത്തിനായി എത്തിയത്.
വിനോദ സഞ്ചാരം പുനരാരംഭിച്ച സംസ്ഥാനങ്ങള്‍ സഞ്ചാരികള്‍ക്കും മറ്റുമായി തയ്യാറാക്കിയ നടപടി ക്രമങ്ങളനുസരിച്ചാണ് ഹിമാചല്‍ പ്രദേശിലേയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

himachal pradesh tourism latest news

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ചാരികള്‍ ഹാജരാക്കുന്ന കോവിഡ് നെഗറ്റീവ് റിസല്‍ട്ട് അടക്കമുള്ള രേഖകള്‍ കൃത്യമായി പരിശോധിച്ച് മാത്രമാണ് സംസ്ഥാനത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത് കൂടാതെ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഹോട്ടലുകളിലും ഹോം സ്റ്റേകളിലും ഈ രേഖകളുടെ കൃത്യമായ പരിശോധന ന‌‌ടത്തുന്നു.

ബിര്‍ ബില്ലിങ്ങില്‍ പ്രവേശനമില്ല
ഇവിടെ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു വാര്‍ത്തയനുസരിച്ച് പ്രമുഖ പാരാഗ്ലൈഡിങ് കേന്ദ്രമായ ബിര്‍ ബില്ലിങ്ങില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. പ്രദേശത്ത് രോഗാവസ്ഥ നിയന്ത്രണാതിതമല്ലെന്നും അതിനാല്‍ സഡ്ചാരികളെ അനുവദിക്കുവാന്‍ സാധിക്കില്ലെന്നും ഇവിടുത്തെ പ‍ഞ്ചായത്തുകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു, ബീര്‍, ഗുനേഹാര്‍, ചോഗാന്‍ എന്നീ പഞ്ചായത്തുകളില്‍ നിന്ന് എതിര്‍പ്പുണ്ടായതു കൊണ്ടാണ് താത്കാലികമായി ഇവിടെ വിനോദ സഞ്ചാരം നിര്‍ത്തലാക്കിയിരിക്കുന്നത്. കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടത്താതെ സ‍ഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

നിലവിലെ നിയമമനുസരിച്ച്, വിനോദസഞ്ചാരികൾ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ടൂറിസ്റ്റ് സെക്ഷൻ പ്രകാരം covid19epass.hp.gov.in ൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഹിമാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ 72 മണിക്കൂറിൽ കൂടാത്ത കൊവിഡ്-19 ടെസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കണം. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഹോട്ടലുകളിലോ ഹോം സ്റ്റേകളിലോ ബുക്ക് ചെയ്യണം. എല്ലാ വിനോദ സഞ്ചാരികളും അവരുടെ മൊബൈൽ ഫോണുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും വേണം.

വാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കുംവാസ്കോഡ ഗാമയെത്തിയ ദ്വീപും മഡഗാസ്കറില്‍ നിന്നും വേര്‍പെട്ട ശിലകളും! ഈ ദ്വീപ് അതിശയിപ്പിക്കും

സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍സാമൂഹിക അകലം ഒരു പ്രശ്നമേയാവില്ല ഈ ദ്വീപുകളുള്ളപ്പോള്‍

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

Read more about: himachal pradesh shimla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X