Search
  • Follow NativePlanet
Share
» »മഴ കാണാന്‍ പോകാം തീവണ്ടിയില്‍

മഴ കാണാന്‍ പോകാം തീവണ്ടിയില്‍

ട്രെയിന്‍ യാത്രകളിഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം വിസ്തൃതവും വിശാലവുമായ കാഴ്ചകള്‍ തേടുവാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിന്‍ യാത്ര. ഒരു ചില്ലിന്‍റെയോ അല്ലെങ്കിലൊരു പാളത്തിന്‍റെയോ അകലത്തിലുള്ള പുതിയൊരു നാടിനെയും കാഴ്ചകളെയും കണ്ടെത്തുവാന്‍ ട്രെയിന്‍ യാത്രയോളം മികച്ച മറ്റൊന്നില്ല. വ്യത്യസ്തങ്ങളായ നൂറുകണക്കിന് മുഖങ്ങള്‍ കണ്ട്, കഥകള്‍ പറഞ്ഞുള്ള ട്രെയിന്‍ യാത്രകള്‍ എന്നും വ്യത്യസ്തതയാണ് സമ്മാനിക്കുക. ഇതാ മഴക്കാലത്ത് പേയിരിക്കേണ്ട കുറച്ച് ട്രെയിന്‍ യാത്രകള്‍ പരിചയപ്പെടാം...

ബാംഗ്ലൂരില്‍ നിന്നും ഗോവയിലേക്ക്

ബാംഗ്ലൂരില്‍ നിന്നും ഗോവയിലേക്ക്

ബാംഗ്സൂരില്‍ നിന്നും ഗോവയിലേക്ക് ട്രെയിന്‍ യാത്ര എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലെത്തുക ദൂത്സാഗര്‍ വെള്ളച്ചാട്ടമായിരിക്കും. നല്ല കിടിലന്‍ മഴയുടെ അകമ്പടിയോടെയാണെങ്കില്‍ പറയുകയും വേണ്ട. ബാംഗ്ലൂരില്‍ നിന്നും ഗോവയിലെ വാസ്കോഡ ഗാമ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര യഥാര്‍ഥത്തില്‍ നഗരത്തിരക്കുകളില്‍ നിന്നും പുറപ്പെട്ട് ഗോവയിലെ കടല്‍ത്തീരം ലക്ഷ്യമാക്കിയുള്ള ഒരു യാത്രയായിരിക്കും. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന പ്രദേശത്തിന്‍റെ ഭംഗി പറഞ്ഞറിയിക്കുവാന്‍ സാധിക്കുന്നതിലും വലുതാണ്.
മഴയു‌ടെ സാന്നിധ്യത്തോടൊപ്പം ഈ യാത്രയുടെ ഭംഗി ദൂത്സാഗര്‍ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച തന്നെയാണ്.

PC:Purshi

കല്‍ക്കയില്‍ നിന്നും ഷിംലയിലേക്ക്

കല്‍ക്കയില്‍ നിന്നും ഷിംലയിലേക്ക്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ‌ട്രെയിന്‍ യാത്രകളിലൊന്നാണ് കല്‍ക്കയില്‍ നിന്നും ഷിംലയിലേക്കുള്ളത്. തണുപ്പുകാലത്ത് മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന മരങ്ങളും നിലയില്ലാത്ത ആഴത്തിലുള്ള കൊക്കയും പാലവും എല്ലാം ചേര്‍ന്ന കല്‍ക്ക-ഷിംല റെയില്‍ പാത എന്നും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഇടമാണ്. ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1898 ല്‍ ആരംഭിച്ച റെയില്‍വേ റൂട്ടാണ് കല്‍ക്ക-ഷിംല റെയില്‍വേ എന്നറിയപ്പെടുന്നത്. 96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത.
മഴക്കാലത്ത് ഈ പാതയിലൂടെയുള്ള യാത്ര വ്യത്യസ്താനുഭവമായിരിക്കും നല്കുക.

 ജയ്സാല്‍മീറില്‍ നിന്നും ജോധ്പൂരിലേക്ക്

ജയ്സാല്‍മീറില്‍ നിന്നും ജോധ്പൂരിലേക്ക്

വേനലിന്‍റെ നാടായ രാജസ്ഥാനിലെ മഴക്കാല കാഴ്ചകള്‍ കാണുവാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളിലൊന്ന് ഇതുവഴിയുള്ള ട്രെയിന്‍ യാത്രയാണ്. ഡല്‍ഹി-ജയ്സാല്‍മീര്‍ എക്സ്പ്രസോ അല്ലെങ്കില്‍ ഡെസേര്‍ട്ട് ക്യൂന്‍ ട്രെയിനോ ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. മണല്‍ക്കൂനകളും ചിതറിക്കിടക്കുന്ന ഗ്രാമങ്ങളും എല്ലാം പിന്നിട്ട് ഇതുവരെ കാണാത്ത രാജസ്ഥാന്‍ കാഴ്ചകള്‍ കാണിക്കും എന്നതില്‍ സംശയമില്ല. ഒപ്പം മരുഭൂമിയിലെ മഴയാത്രയുടെ അപൂര്‍വ്വം അനുഭവങ്ങളും.

തമിഴ്നാട്ടില്‍ നിന്നും രാമേശ്വരത്തേയ്ക്ക്

തമിഴ്നാട്ടില്‍ നിന്നും രാമേശ്വരത്തേയ്ക്ക്

ഇന്ത്യയിലെ ഏറ്റവും മനോഹരവും സാഹസികത നിറഞ്ഞതുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യാത്രയാണ് തമിഴ്നാട്ടില്‍ നിന്നും രാമേശ്വരത്തേയ്ക്കുള്ളത്. പാമ്പന്‍ ദ്വീപിന്‍റെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെയും കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടല്‍പ്പാലത്തിലൂടെ കയറിപ്പോകുന്ന ഈ യാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ട്രെയിന്‍ യാത്ര കൂടിയാണ്.
ഏകദേശം 12 മണിക്കൂറാണ് ഈ യാത്രയ്ക്കായി വേണ്ടത്.

സിലിഗുരിയില്‍ നിന്നും ഡാര്‍ജലിങ്ങിലേക്ക്

സിലിഗുരിയില്‍ നിന്നും ഡാര്‍ജലിങ്ങിലേക്ക്

വളവുകളും തിരിവുകളും പിന്നിട്ട് സ്വപ്ന സമാനമായ വഴിയാണ് സിലിഗിരി-ഡാര്‍ജലിങ് ട്രെയിന്‍ യാത്രയുടെ പ്രത്യേകത. പശ്ചിമ ബംഗാളിന്‍റ അതിമനോഹമായ കാഴ്ചകള്‍ ഇവിടെ ആസ്വദിക്കാം. മഴക്കാലത്താണെങ്കില്‍ ഈ ട്രെയിന്‍ യാത്രയുടെ കൗതുകവും രസവും പറയുകയേ വേണ്ട. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നു കൂടിയാണിത്.

മേട്ടുപ്പാളയത്തില്‍ നിന്നും ഊട്ടിയിലേക്ക്

മേട്ടുപ്പാളയത്തില്‍ നിന്നും ഊട്ടിയിലേക്ക്


ഏഷ്യയിലെ ഏറ്റവും കുത്തനെയുള്ള റെയില്‍ പാതയാണ് മേട്ടുപ്പാളയത്തില്‍ നിന്നും ഊട്ടിയിലേക്കുള്ളത്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അല്പം സാഹസികമായിരിക്കുമെന്ന് പറയാതിരിക്കുവാനാവില്ല.

തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക്

തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നാണ് തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്കുള്ളത്.പശ്ചിമഘട്ടത്തിലൂടെയും കൊങ്കണ്‍ പാതയിലൂടെയും സഞ്ചരിക്കുന്ന ഈ യാത്രയില്‍ കണ്ണടയ്ക്കുവാനേ സാധിക്കില്ല. അത്രയും മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരു വശത്ത് അറബിക്കടലും മറുവശത്ത് കാടും കണ്ടുകൊണ്ടുള്ള യാത്രയ്ക്ക് ആരാധകര്‍ നിരവധിയുണ്ട്. ഇങ്ങനെ പോയി മെല്ലെ മുംബൈയിലെത്തുന്ന ഈ യാത്ര മഴക്കാലത്താണെങ്കില്‍ ഇര‌‌ട്ടി ഭംഗിയുണ്ടാവും. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അറിയിപ്പുകള്‍ കൂടി ശ്രദ്ധിക്കുക. മുന്നറിയിപ്പില്ലാതെ മണ്ണി‌ടിച്ചിലുണ്ടാകുന്ന ഇടം കൂടിയാണ് കൊങ്കണ്‍‌.

വിസാകില്‍ നിന്നും അരാകിലേക്ക്

വിസാകില്‍ നിന്നും അരാകിലേക്ക്

വിശാഖപ‌ട്ടണത്തു നിന്നും അരാകുവാലിയിലേക്ക്
അതിമനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് മഴച്ചാറ്റലിന്‍റെ അകമ്പടിയില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ റൂട്ടുകളിലൊന്നാണ് വിശാഖപട്ടണത്തു നിന്നും അരാക് വാലിയിലേക്കുള്ളത്. കണ്ണുകള്‍ക്കു വിരുന്നൊരുക്കുന്ന കാഴ്ചകളാണ് ഇവിടെയുളളത്. പാലങ്ങളും ടണലും കാടും കാപ്പിത്തോട്ടങ്ങളും ഒക്കെ പിന്നിട്ടാണ് ഈ യാത്ര ഹില്‍ സ്റ്റേഷനായ അരാക് വാലി.ില്‍ അവസാനിക്കുന്നത്.

ഹൂബ്ലിയില്‍ നിന്നും മഡ്ഗാവോണിലേക്ക്

ഹൂബ്ലിയില്‍ നിന്നും മഡ്ഗാവോണിലേക്ക്

വെള്ളച്ചാ‌ട്ടങ്ങളുടെ അതിമനോഹരങ്ങളായ കാഴ്ചകള്‍ സമ്മാനിക്കുന്ന യാത്രയാണ് ഹൂബ്ലിയില്‍ നിന്നും മഡ്ഗാവോണിലേക്കുള്ളത്. മഴക്കാലത്ത് മാത്രമല്ല, കടുത്ത വേനലില്‍ പോയാലും വെള്ളച്ചാട്ടത്തിന്റെ ശക്തി കുറച്ചു കുറയുമെന്നല്ലാതെ കാഴ്ചകള്‍ക്ക് ഒരു കുറവും കാണില്ല.

ടണൽ നമ്പർ 33 മുതൽ കള്ളനെ ആരാധിക്കുന്ന സ്റ്റേഷൻ വരെ! വിചിത്രം ഈ തീവണ്ടിക്കഥകൾ!!

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

തിരുവനന്തപുരത്തു നിന്നും കാസര്‍കോഡിന് വെറും നാല് മണിക്കൂര്‍...റൂട്ട് റെഡി..ഇനി നിര്‍മ്മാണം

ഏറ്റവും ചിലവ് കുറഞ്ഞ ആഢംബര യാത്രയ്ക്ക് മഹാരാജാസ് എക്സ്പ്രസ്

യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

Read more about: train monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X