Search
  • Follow NativePlanet
Share
» »ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്..12 ദിവസം, 2000 കിലോമീറ്റര്‍... വ്യത്യസ്ത കാഴ്ചകളിലേക്ക് ഒരു യാത്ര

ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്..12 ദിവസം, 2000 കിലോമീറ്റര്‍... വ്യത്യസ്ത കാഴ്ചകളിലേക്ക് ഒരു യാത്ര

അരുണാചല്‍ പ്രദേശിന്‍റെ കാണാക്കാഴ്ചകളിലേക്കും അതിശയങ്ങളിലേക്കും ഒരിക്കലെങ്കിലും കയറിച്ചെല്ലണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കാണില്ല. ചരിത്രവും പൈതൃകവും പ്രകൃതിഭംഗിയും ഒന്നിനൊന്ന് മെച്ചപ്പെട്ടു നില്‍ക്കുന്ന, പുറംലോകത്തിന് അത്ര പെട്ടന്നൊന്നും എത്തിപ്പെടുവാന്‍ സാധിക്കാത്ത നൂറുകണക്കിനു സ്ഥലങ്ങള്‍ ഉദയസൂര്യന്‍റെ ഈ നാടിനുണ്ട്. ഈ കാഴ്ചകളിലേക്ക് എളുപ്പത്തില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് അരുണാചല്‍ ടൂറിസം. ട്രാന്‍സ് അരുണാചല്‍ ഡ്രൈവ് എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ ജീവിതകാലം മുഴുന്‍ ഓര്‍ത്തിരിക്കുവാനുള്ള യാത്രാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് സ്വന്തമാക്കാം....

ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്

ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്

അരുണാചലിന്‍റെ ഭംഗി പുറംലോകത്തിനു വെളിപ്പെടുത്തുവാനായി രണ്ടാം തവണയാണ് ട്രാന്‍സ് അരുണാചല്‍ ഡ്രൈവ് സംഘടിപ്പിക്കുന്നത്. അരുണാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാര്‍, ടൂറിസം വകുപ്പ്, ദേഖോ അപ്നാ ദേശ് പരിപാടി ‌എന്നിവര്‍ സംയുക്തമായാണ് ഇത് നടത്തുന്നത്.

കാണാത്ത, കീഴടക്കാത്ത ഭൂമിയിലൂടെ

കാണാത്ത, കീഴടക്കാത്ത ഭൂമിയിലൂടെ

അധികമാരും കണ്ടു കാടുകയറാത്ത ഇടങ്ങളിലൂടെ അരുണാചലിന്‍റെ ഭംഗി ആസ്വദിക്കുവാനും വിനോദ സഞ്ചാരം വളര്‍ത്തുവാനുമായാണ് ട്രാന്‍സ് അരുണാചല്‍ ഡ്രൈവ്സംഘടിപ്പിക്കുന്നത്. സാഹസിക ടൂറിസവും പാരമ്പര്യ ടൂറിസവും ഒപ്പം തന്നെ ഉള്ളിലേക്ക് കയറിക്കിടക്കുന്ന, ആളുകള്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഇടങ്ങളും ഈ യാത്രയില്‍ കണ്ടുപോകാം...

12 ദിവസം

12 ദിവസം

മേയ് 1 ന് റോയിങ്ങില്‍ നിന്നാരംഭിച്ച് 13ന് തവാങ്ങില്‍ അവസാനിക്കുന്ന വിധത്തില്‍ 12 ദിവസത്തെ യാത്രയാണിത്. ആകെ 2000 കിലോമീറ്റര്‍ ഇതില്‍ സഞ്ചരിക്കും. ട്രാൻസ്-അരുണാചൽ ഹൈവേ സംസ്ഥാനത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു ഹൈവേ പദ്ധതിയാണ്, കൂടാതെ രണ്ട് പാതകളുമുണ്ട്. റോയിങ്ങിൽ നിന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും.

ഓഫ്ബീറ്റ് ഇടങ്ങള്‍ മുതല്‍ ജൈവവൈവിധ്യം വരെ

ഓഫ്ബീറ്റ് ഇടങ്ങള്‍ മുതല്‍ ജൈവവൈവിധ്യം വരെ

അരുണാചലില്‍ തീര്‍ത്തും പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭാഗങ്ങളില്‍ ഒന്നാണ് റോയിംഗ്. ഇവിടെ നിന്നും ആരംഭിക്കുന്ന യാത്ര ലോവർ ദിബാംഗ് വാലി ജില്ലയിലുള്ള ബോംജീറിലേക്ക് പോകും. 6.2 കിലോമീറ്റ നീളത്തിലുള്ള ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ പാലമായ ദിബാംഗ് പാലത്തിന് സമീപമാണ് ബോംജീർ സ്ഥിതി ചെയ്യുന്നത്.

മെഹുക

മെഹുക

യാത്രയില്‍ കടന്നുപോകുന്ന മറ്റൊരു പ്രധാന ഇടമാണ് മെഹുക. ഔഷധഗുണമുള്ള മഞ്ഞ് നിറഞ്ഞ നദികൾക്കും അരുവികൾക്കും പേരുകേട്ടതാണ് ഇവിടം. തുടര്‍ന്ന് അരുണാചലിന്‍റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പാസിഘട്ട് സന്ദര്‍ശിക്കും.

പാസിഘട്ട്

പാസിഘട്ട്

അരുണാചലിന്റെ കവാടം എന്നാണ് പാസിഘട്ട്
അറിയപ്പെടുന്നത്. സിയോങ് നദിയുടെ തീരത്തെ ഈ നാട് തൂക്കുപാലങ്ങളും പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ കൊണ്ട് സമ്പന്നമാണ്. അരുണാചലിലെ ഏറ്റവും പഴയ നഗരം കൂടിയാണ് പാസിഘട്ട്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് രൂപപ്പെട്ട ഇവിടം അബോർ ഹില്ലിലേക്കു എളുപ്പത്തിൽ എത്തുവാനും ഭരണപരമായ മറ്റു കാര്യങ്ങൾക്കുമായാണ് ബ്രിട്ടീഷുകാര്‍ 1901 ല്‍ ഈ പ്രദേശത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. അക്കാലത്ത് ആദി എന്നു പേരായ ഗോത്രവര്‍ഗ്ഗക്കാര്‍ ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്.

തുടരുന്ന യാത്ര

തുടരുന്ന യാത്ര

ഇവിടെ നിന്നു യാത്ര പക്കെ-കെസാങ്ങിലേക്ക് പോകും. പക്കെ ടൈഗർ റിസർവ് ഇവിടെ കാണുവാന്‍ പറ്റിയ സ്ഥലമാണ്. ദിരാംഗിലെ മനോഹരമായ കിവി, ആപ്പിൾ തോട്ടങ്ങളിലേക്കും ട്രാന്‍സ് അരുണാചല്‍ ഡ്രൈവ് സഞ്ചാരികളെ നയിക്കും. ഒടുവിൽ മെയ് 13-ന് തവാങ്ങില്‍ അവസാനിക്കും.

സ്വന്തമാക്കാം യാത്രാനുഭവങ്ങള്‍

സ്വന്തമാക്കാം യാത്രാനുഭവങ്ങള്‍

12 ദിവസം നീളുന്ന യാത്ര മുഴുവന്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അരുണാചൽ പ്രദേശിന്റെ അതിമനോഹരമായ സൗന്ദര്യം പര്യവേക്ഷണം ചെയ്യാനുള്ള അവസരമാണിത്. പൗതൃകവും സംസ്കാരവും ആചാരങ്ങളും ജീവിതരീതികളും സാഹസികതകളും എല്ലാം നിങ്ങള്‍ക്ക് ആ യാത്രയില്‍ പരിചയപ്പെടുവാന്‍ സാധിക്കും.

പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്പോയാല്‍ തിരികെ വരുവാന്‍ പോലും തോന്നില്ല... സഞ്ചാരികളെ പിടിച്ചുനിര്‍ത്തുന്ന ഗാംങ്ടോക്ക്

ഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെഡല്‍ഹിയില്‍ നിന്നുള്ള യാത്രാചെലവും താമസവും അടക്കം മൂവായിരത്തില്‍ താഴെ...പരിചയപ്പെടാം ഈ സ്ഥലങ്ങളെ

Read more about: arunachal pradesh offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X