Search
  • Follow NativePlanet
Share
» »പുതുവര്‍ഷം 2022: ഇന്ത്യയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട യാത്രകളും അനുഭവങ്ങളും!

പുതുവര്‍ഷം 2022: ഇന്ത്യയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട യാത്രകളും അനുഭവങ്ങളും!

എന്നും ആളുകള്‍ ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്ന ബീച്ചുകളും ട്രക്കിങ് സ്പോട്ടുകളും എല്ലാം മാറ്റിനിര്‍ത്തി വ്യത്യസ്തത ആവശ്യപ്പെടുന്ന കുറച്ചധികം ഇടങ്ങളും യാത്രകളും....

ന്യൂ ഇയര്‍ എന്നല്ല, ഏതൊരു തരത്തിലുള്ള യാത്രകളും അല്പം വെറൈറ്റിയായി ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നവരാണ് മലയാളികള്‍. അങ്ങനെയെങ്കില്‍ അധികം ഒന്നും ആലോചിക്കാതെ ഈ വര്‍ഷത്തെ പുതുവര്‍ഷ യാത്രകള്‍ അല്പം മാറ്റിപിടിച്ചാലോ... എന്നും ആളുകള്‍ ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്ന ബീച്ചുകളും ട്രക്കിങ് സ്പോട്ടുകളും എല്ലാം മാറ്റിനിര്‍ത്തി വ്യത്യസ്തത ആവശ്യപ്പെടുന്ന കുറച്ചധികം ഇടങ്ങളും യാത്രകളും....

ഗൊണ്ടോലയിലെ യാത്ര! ഗുല്‍മാര്‍ഗ്, കാശ്മീര്‍

ഗൊണ്ടോലയിലെ യാത്ര! ഗുല്‍മാര്‍ഗ്, കാശ്മീര്‍

കാശ്മീര്‍ യാത്രകളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ഗുല്‍മാര്‍ഗിനെ വ്യത്യസ്കമാക്കുന്നത് ഇവിടുത്തെ വിന്‍റര്‍ കാഴ്ചകളാണ്. ആ സമയം ഈ പ്രദേശം മുഴുവനായും നാടോടിക്കഥകളിലെ നാടുപോലെ കാണപ്പെടും. നിന്നുതിരിയുവാന്‍ സമയമില്ലാത്തവിധത്തില്‍ ഇവിടെ ഒരു ദിനം ചിലവഴിക്കുവാന്‍ സാധിക്കും. സ്കീയിങ്ങും ഗോള്‍ഫിങ്ങും മാത്രമല്ല, ഏറ്റവും പ്രസിദ്ധമായ ഇവിടുത്തെ കേബിള്‍ കാര്‍ റൈഡും തീര്‍ച്ചയായും ആസ്വദിക്കാം,

വാരണാസി വിട്ടുപോവല്ലേ

വാരണാസി വിട്ടുപോവല്ലേ

ബനാറസ് എന്നും കാശി എന്നും വാരണാസി എന്നും എങ്ങനെ അറിയപ്പെട്ടാലും കാശിയാണ് മലയാളികള്‍ക്ക്., പുതുവര്‍ഷ യാത്രകളില്‍ വെറൈറ്റിയും ആത്മീയതയും വേണ്ടവര്‍ക്ക് ആവോളം ആസ്വദിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ കാണാം. വാരണാസിയിലെ ഗംഗയില്‍ ഇറങ്ങിയാല്‍ കുളിച്ചുകയറിയാല്‍ പാപങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുമെന്നും മോക്ഷപ്രാപ്തി കൈവരിക്കുവാന്‍ സാധിക്കുമെന്നുമാണ് വിശ്വാസം. ഇവിടെ വൈകുന്നേരങ്ങളിലെ ഗംഗാ ആരതി തീര്‍ച്ചയായുൂം സന്ദര്‍ശിക്കുക, ഒപ്പം തന്നെ നിരവധിയായ ഘാട്ടുകള്‍ സന്ദര്‍ശിക്കുവാന്‍ മറക്കാതിരിക്കുക

 പോണ്ടിച്ചേരിയിലെ സര്‍ഫിങ്

പോണ്ടിച്ചേരിയിലെ സര്‍ഫിങ്

ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് പോണ്ടിച്ചേരി. പരിധിയില്ലാത്ത ആഘോഷങ്ങള്‍ മാത്രമല്ല, കടലിലെ സാഹസികതയും ഇവിടുത്തെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സർഫിംഗ് സ്കൂളുകളിലൊന്നായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കല്ല്യാലെ സർഫ് സ്കൂൾ ഇവിടെ നിങ്ങള്‍ക്ക് എക്സ്പ്ലോര്‍ ചെയ്യാം.

സ്കീയിങ്ങിന് പോകാം ഔലിയിലേക്ക്

സ്കീയിങ്ങിന് പോകാം ഔലിയിലേക്ക്

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കീയിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ഔലി. പുതുവത്സരക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ച ഇവിടെ നിന്നും അതിമനോഹരമായി ആസ്വദിക്കാം.സാഹസിക പ്രവർത്തനങ്ങൾക്ക് ധാരാളം അവസരങ്ങൾ ജനുവരിയില്‍ ഇവിടെ ലഭിക്കും.

സംസ്കാരം തേടിപ്പോകാം ബിക്കനീറിലേക്ക്

സംസ്കാരം തേടിപ്പോകാം ബിക്കനീറിലേക്ക്

സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള കാഴ്ചകളും അനുഭവങ്ങളുമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ബിക്കനീറിലേക്ക് പോകാം. ഒട്ടക സൗന്ദര്യമത്സരങ്ങൾ, ഒട്ടക നൃത്തം, ഒട്ടക ഓട്ടമത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. രാജസ്ഥാൻ സർക്കാർ ടൂറിസം, കല, സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ബിക്കാനീർ ഒട്ടക മേള പര്യവേക്ഷണം ചെയ്യാൻ ജനുവരിയിൽ ബിക്കാനീർ നിങ്ങളെ അനുവദിക്കും.

ഭുവനേശ്വറിലേക്ക് പോയാലോ

ഭുവനേശ്വറിലേക്ക് പോയാലോ

പുരാതന ക്ഷേത്രങ്ങളെ അറിയുവാനും പരിചയപ്പെടുവാനും പോകുവാന്‍ പറ്റിയ സ്ഥലമാണ് ഒഡീഷയിലെ ഭുവനേശ്വര്‍. രസകരമായ ഒരു അവധിക്കാലം ആസ്വദിക്കാം എന്നതിലുപരിയായി തീര്‍ത്ഥാടനവും ബീച്ച് യാത്രകളുമാണ് ഇവിടേക്ക് നിങ്ങളെ കൂടുതലായും ആകര്‍ഷിക്കുക.
PC:wikipedia

ജയ്സാല്‍മീര്‍ കാണാം

ജയ്സാല്‍മീര്‍ കാണാം

കോട്ടകളുടെയും ഹവേലികളുടെയും നാടായ രാജസ്ഥാനിലെ ജയ്‌സാൽമീർ പുതുവര്‍ഷ യാത്രകളില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ ഒരു സ്ഥലമാണ്. രാജസ്ഥാനിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്നായ ഇവിടം മഹാരാജാ ജയ്‌സൽ സിംഗിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡെസേർട്ട് സഫാരി, ക്യാമ്പിംഗ്, പാരാസെയിലിംഗ്, പാരാമോട്ടറിംഗ് എന്നിങങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.
PC:Debnathsonu1996

യോഗ പഠിക്കാം ഋഷികേശില്‍

യോഗ പഠിക്കാം ഋഷികേശില്‍

ഇന്ത്യയുടെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരിടമാണ്. യോഗ പഠിക്കാനും പരിശീലിക്കാനും അനുയോജ്യമായ നിരവധി ഇടങ്ങള്‍ ഇവിടെ കാണാം. യോഗയ്ക്ക് പുറമേ സാഹസിക പ്രവര്‍ത്തികള്‍ക്കും നദീതട വിനോദങ്ങള്‍ക്കും ഇവി‌ടെ പ്രാധാന്യമുണ്ട്.

ആയുര്‍വ്വേദം പരീക്ഷിക്കാം നമ്മു‌ടെ നാട്ടില്‍

ആയുര്‍വ്വേദം പരീക്ഷിക്കാം നമ്മു‌ടെ നാട്ടില്‍

ഇനി പുറത്തൊന്നും പോകുവാന്‍ താല്പര്യമില്ലെങ്കില്‍ നമ്മുടെ നാട്ടില്‍ തന്നെ കറങ്ങാം. പല കാരണങ്ങളാല്‍ കേരളം ഒരു മികച്ച യാത്രാ സ്ഥാനമാണ്. 00 വർഷത്തിലേറെയായി ആയുർവേദ സമ്പ്രദായങ്ങൾ അനുഷ്ഠിക്കുന്നതിന് പേരുകേട്ട ഇവിടെ ആയുര്‍വ്വേദം പരീക്ഷിക്കാം. സുഖ ചികിത്സയും പഥ്യവും ആയുര്‍വ്വേദ ഭക്ഷണങ്ങളുമായി ഒരു ആഴ്ചയോളം നീളുന്ന നിരവധി പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്.

2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം

പുതുവര്‍ഷം ആഘോഷിക്കാം... ലോകോത്തര കാഴ്ചകള്‍ ഒരുക്കുന്ന ഇന്ത്യയിലെ ബീച്ചുകള്‍പുതുവര്‍ഷം ആഘോഷിക്കാം... ലോകോത്തര കാഴ്ചകള്‍ ഒരുക്കുന്ന ഇന്ത്യയിലെ ബീച്ചുകള്‍

Read more about: new year travel travel plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X