Search
  • Follow NativePlanet
Share
» »വിസ്മയങ്ങളുടെ ഒഡീഷ

വിസ്മയങ്ങളുടെ ഒഡീഷ

മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ഒഡീഷ ആകെ മാറി. സാഹസികമായി, കാണാത്ത ദേശങ്ങള്‍ കാണാനാഗ്രഹിച്ച് പോകുന്നവരുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഒഡീഷയ്ക്കും സ്ഥാനമുണ്ട്.

By Elizabath

ഒഡീഷ സഞ്ചാരികളുടെ ഇടയില്‍ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരിടമാണ്. ഗോത്രവര്‍ഗ്ഗക്കാരും ക്ഷേത്രങ്ങളും നിറഞ്ഞ ഈ നാട് സഞ്ചാരികളുടെ ലിസ്റ്റില്‍ വരുന്നതുപോലും മെല്ലെയായിരുന്നു. എന്നാല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ഒഡീഷ ആകെ മാറി. സാഹസികമായി, കാണാത്ത ദേശങ്ങള്‍ കാണാനാഗ്രഹിച്ച് പോകുന്നവരുടെ ലിസ്റ്റില്‍ ഇപ്പോള്‍ ഒഡീഷയ്ക്കും സ്ഥാനമുണ്ട്.
62 ട്രൈബല്‍ വില്ലേജുകളുള്ള ഒഡീഷ ഇന്ന് അറിയപ്പെടുന്നത് അവരുടെ തനതായ വാസ്തുവിദ്യയുടെ പേരിലാണ്. തലസ്ഥാനമായ ഭുവനേശ്വറില്‍ മാത്രം കാണാന്‍ സാധിക്കുന്നത് 600 ക്ഷേത്രങ്ങളാണ്.
സാഹസികത ആഗ്രഹിച്ചെത്തുന്നവര്‍ക്കായി പ്രശസ്തമായ ഇന്ത്യ സര്‍ഫ് ഫെസ്റ്റിവലും ഇവിടെയുണ്ട്.

ചിലിക തടാകത്തിലെ ഡോള്‍ഫിനുകള്‍

ചിലിക തടാകത്തിലെ ഡോള്‍ഫിനുകള്‍

ഡോള്‍ഫിനുകളെ കാണാന്‍ സാധിക്കുന്നതില്‍ പേരുകേട്ടതാണ് സത്തപാടയെന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചിലിക തടാകം. കടലിനോട് ചേരുന്ന ഈ തടാകത്തില്‍ മിക്കപ്പോഴും ഡോള്‍ഫിനുകളെ കാണുവാന്‍ സാധിക്കും. കൂടാതെ ദേശാടന പക്ഷികളുടെ ഒരു സങ്കേതം കൂടിയാണിവിടം.

PC: Rajanikant Mishra(rkmbpt)

ചന്ദ്രബാഗ ബീച്ച്

ചന്ദ്രബാഗ ബീച്ച്

അധികം ആളുകള്‍ക്ക് അറിയാത്ത ഒരു വിസ്മയമാണ പുരിയില്‍ നിന്നും 37 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രബാഗ ബീച്ച്. കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ മാഘ മാസത്തിലെ ഏഴാം നാളില്‍ ധാരാളം ആളുകള്‍ എത്തിച്ചേരും. ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരുടെ പ്രിയകേന്ദ്രം കൂടിയാണിത്.

PC: Tanbatra

ഇന്ത്യാ സര്‍ഫ് ഫെസ്റ്റിവല്‍

ഇന്ത്യാ സര്‍ഫ് ഫെസ്റ്റിവല്‍

സര്‍ഫിങ് എന്ന ജലവിനോദത്തിനു ഇന്ത്യയില്‍ പറ്റിയ പ്രധാന ഇടങ്ങളിലൊന്നാണ് ഒഡീഷ. ഇവിടുത്തെ രാംചണ്ഡി ബീച്ചില്‍ 2012 ല്‍ ആരംഭിച്ച ഇന്ത്യാ സര്‍ഫ് ഫെസ്റ്റിവല്‍ വളരെ പെട്ടന്നാണ് ശ്രദ്ധയാകര്‍ഷിച്ചത്. കൊണാര്‍ക്കിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്

PC: mik_c

ഒലിവ് റിഡ്‌ലി ആമകള്‍

ഒലിവ് റിഡ്‌ലി ആമകള്‍

ഋഷികുല്യ നദിയുടെ തീരത്ത് കാണുന്ന ഒലിവ് റിഡ്‌ലി ആമകള്‍ ഒഡീഷയുടെ മറ്റൊരു ആകര്‍ഷണമാണ്. യാത്രക്കാരും ഫോട്ടോഗ്രാഫര്‍മാരും ധാരാളമായി എത്തിച്ചേരുന്ന ഇവിടുത്തെ പ്രധാന കാഴ്ച മുട്ടവിരിഞ്ഞ് കടലിലേക്ക് ഇറങ്ങുന്ന ഈ ആമകളാണ്.

PC: Pinku Halder

ദേശീയോദ്യാനത്തിലൂടെ ഒരു ബോട്ട് സഫാരി

ദേശീയോദ്യാനത്തിലൂടെ ഒരു ബോട്ട് സഫാരി

672 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്ന ബിത്തര്‍കനിക ദേശീയോദ്യാനം ഒഡീഷയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. ഇതിനുള്ളിലൂടെ നടത്തുന്ന ബോട്ട് യാത്രയില്‍ നിരവധി അപൂര്‍വ്വ ജീവികളെ കാണാന്‍ സാധിക്കും.

PC: Puru150

ചാന്ദിപൂരിലെ ഹൈഡ് ആന്‍ഡ് സീക്ക് ബീച്ച്

ചാന്ദിപൂരിലെ ഹൈഡ് ആന്‍ഡ് സീക്ക് ബീച്ച്

ഒഡീഷന്‍ തീരങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ചാന്ദിപൂരിലെ ഹൈഡ് ആന്‍ഡ് സീക്ക് ബീച്ച്. വേലിയിറക്കങ്ങളില്‍ അഞ്ച് കിലോമീറ്ററോളം ദൂരം കടലിനുള്ളിലേക്കിറങ്ങുന്ന ഇവിടുത്തെ ബീച്ച് കരയിലേക്കും കൂടുതല്‍ ദൂരം കയറി വരാറുണ്ട്.

PC: Surjapolleywiki

രഘുരാജ്പൂര്‍ വില്ലേജ് സന്ദര്‍ശനം

രഘുരാജ്പൂര്‍ വില്ലേജ് സന്ദര്‍ശനം

കരകൗശല വിദ്യയ്ക്ക പേരുകേട്ട ഗ്രാമമെന്ന് ഒറ്റവാക്കില്‍ രഘുരാജ്പൂരിനെ വിശേഷിപ്പിക്കാം. തുണികളിലും പനയോലകളിലും ചിത്രം വരയ്ക്കുന്ന പട്ടചിത്ര എന്ന കലയില്‍ നിപുണരാണ് ഇവിടുത്തെ ഗ്രാമീണര്‍. ഇവിടുത്തെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൂടിയാണ് ഈ ചിത്രപ്പണി.

PC: Ben30ghosh

കന്ധാഗിരി ഗുഹകള്‍

കന്ധാഗിരി ഗുഹകള്‍

കല്ലില്‍ കൊത്തിയ ഗുഹകള്‍ എന്ന പേരില്‍ ഇന്ത്യയില്‍ തന്നെ ഏറെ പ്രശസ്തമാണ് കന്ധാഗിരി ഗുഹകള്‍. കരാവേല രാജാവിന്റെ കാലത്താണ് ജൈനസന്യാസിമാര്‍ക്ക് താമസിക്കാനായി ഇവിടെ പാറയില്‍ കൊത്തിയ ഗുഹകള്‍ നിര്‍മ്മിച്ചത്. ഇവിടെ നിന്നും ഒരുമണിക്കൂര്‍ നേരത്തെ യാത്ര മാത്രമേയുള്ളു ഭുവനേശ്വറിലെ ജൈനക്ഷേത്രത്തിലെത്താന്‍.

PC: Palak.maheshwari

Read more about: odisha beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X