Search
  • Follow NativePlanet
Share
» »റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

ക‍ൊവിഡ് കാലമാണെങ്കിലും ലോകം മുഴുവനും ഒരു തിരികെ വരവിന്‍റെ പാതയിലാണ്. കുറേയേറെ രാജ്യങ്ങള്‍ സഞ്ചാരികളെ സ്വീകരിക്കുവാന്‍ തുടങ്ങി. കേരളത്തിലും സ്ഥിതി മറ്റ‍ൊന്നുല്ല, നിയന്ത്രണങ്ങളുണ്ടെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. കര്‍ശനമായ മുന്‍കരുതലുകളില്‍ പലരും യാത്രകള്‍ ആരംഭിച്ചു കഴിഞ്ഞു. ആളുകള്‍ കൂടുതലും പൊതുഗതാഗത മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാതെ സ്വന്തം വണ്ടികളിലുള്ള റോഡ് ട്രിപ്പുകള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതാ റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബസുകളിലും ടാക്സികളിലും കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടവയും നോക്കാം

 വാഹനം സാനിറ്റൈസ് ചെയ്യാം

വാഹനം സാനിറ്റൈസ് ചെയ്യാം

യാത്രകള്‍ പോകുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ടത് നമ്മുടെ വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യുവാനാണ്. ഗ്സൗസ് ധരിച്ച് ആല്‍ക്കഹോള്‍ അടങ്ങി സാനിറ്റൈസര്‍ ഉപയോഗിച്ച് വേണം വാഹനം സാനിറ്റൈസേഷന്‍ നടത്തുവാന്‍. സാനിറ്റൈസര്‍ അല്ലെങ്കില്‍ വൈപ്പുകള്‍ ഉപയോഗിച്ചും വ‍ൃത്തിയാക്കാം. ഡാഷ് ബോര്‍ഡ്, സ്റ്റീറിങ് വീല്‍, സീറ്റ് ബ‌െല്‍റ്റ്, ഗിയര്‍ ഷിഫ്ട്, തുടങ്ങി ഒരു കാറില്‍ ഏറ്റവും കൂടുതല്‍ സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ വേണം സാനിറ്റൈസ് ചെയ്യുവാന്‍. ഇടത്തു നിന്നും വലതു വശത്തേയ്ക്ക് വേണം ക്ലീന്‍ ചെയ്യുവാന്‍. കൂടാതെ ഒരിക്കല്‍ വ‍ൃത്തിയാക്കിയ ഇടത്തേയ്ക്ക് വീണ്ടും അതേ തുണി ഉപയോഗിച്ച് രണ്ടാമത് ക്ലീന്‍ ചെയ്യരുത്. അതിനു ശേഷം സീറ്റ്, സീലിങ്, വിന്‍ഡോ പാന്‍ തുടങ്ങി ബാക്കി എല്ലാ ഇടങ്ങളും വൃത്തിയാക്കാം.

അത്യാവശ്യം വേണ്ട കാര്യങ്ങള്‍

അത്യാവശ്യം വേണ്ട കാര്യങ്ങള്‍

ഇനിയുള്ള യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയുണ്ട്. ഡിസ്പോസിബിള്‍ ടിഷ്യൂ, ആല്‍ക്കഹോള്‍ അടങ്ങി സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ ആവശ്യത്തിനു നിര്‍ബന്ധമായും കരുതുണം. യാത്രയില്‍ ടയറിന് എന്തെങ്കിലും സംഭവിക്കുക പോലുള്ള സമയത്ത് ഗ്ലൗസുകള്‍ അത്യാവശ്യമായി വന്നേക്കാം.
ആവശ്യത്തിലധികം വെള്ളം യാത്രയില്‍ കരുതാം. സുരക്ഷിതവും വൃത്തിയുമുണ്ടെന്ന് തോന്നുന്നിടത്തു നിന്നു മാത്രം വീണ്ടും ജാറില്‍ വെള്ളം നിറയ്ക്കാം.
കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. യാത്രയില്‍ കുറഞ്ഞത് 20 മിനിട്ട് ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാം.

സ്മാര്‍ട് ആയി പാക്ക് ചെയ്യാം

സ്മാര്‍ട് ആയി പാക്ക് ചെയ്യാം

പ‍ൊടിയും മാലിന്യവും തന്നെയാണ് എല്ലാം റോഡ് ട്രിപ്പുകളുടെയും അവസ്ഥ. അതുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കുവാന്‍ പാകത്തിലുള്ളതായിരിക്കണം വസ്ത്രങ്ങള്‍. തൊപ്പിയും സ്കാര്‍ഫും എടുക്കുന്നത് നല്ലതായിരിക്കും. യാത്ര ചെയ്യുന്ന ദിവസങ്ങും പോകുന്ന സ്ഥലങ്ങളും അനുസരിച്ച് അതിനാവശ്യമായ രീതിയില്‍ വേണം പാക്ക് ചെയ്യുവാന്‍. ചെറിയ സാഷെ ഡിറ്റര്‍ജന്റുകളും കരുതാം.

മാസ്ക് മറക്കരുത്

മാസ്ക് മറക്കരുത്


റോഡ് ട്രിപ്പില് ഒട്ടേറെ യാത്രക്കാരെയും മറ്റ് ആളുകളെയും കണ്ട് ഇടപഴകേണ്ടതായി വന്നേക്കാം. രോഗം എവിടെനിന്നും പിടിക്കുവന്‍ സാധ്യതകളുള്ളതിനാല്‍ അതിനുള്ള വഴികള്‍ ആദ്യം തന്നെ ഒഴിവാക്കാം. മാസ്കുകള്‍ എല്ലായ്പ്പോഴും ധരിക്കുവാന്‍ ശ്രദ്ധിക്കുക.കുറച്ചധികം മാസ്കുകള്‍ മേടിച്ചു വണ്ടിയില്‍ വയ്ക്കുന്നത് നല്ലതായിരിക്കും. നീണ്ട യാത്രകളാണെങ്കില്
പത്ത് മണിക്കൂറില്‍ കുറഞ്ഞ സമയത്ത് മാസ്കുകള്‍ മാറ്റാം.

യാത്രയില്

യാത്രയില്

എപ്പോള്‍ പുറത്തിറങ്ങേണ്ടി വന്നാലും മറ്റിടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാലും സാനിറ്റൈസര്‍ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്രദ്ധിക്കുക. കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക, ഡിസ്പോസിഹിള്‍ ബാഗുകള്‍ എപ്പോഴും കരുതുകയും ഉപയോഗിക്കുകയും ചെയ്യുക.
ഭക്ഷണം ആവശ്യത്തിനു വീട്ടില്‍ നിന്നും കരുതാം. വളരെ അത്യാശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തു നിന്നും കഴിക്കാം. അതും പാഴ്സലായി വാങ്ങി കഴിക്കുവാന്‍ ശ്രദ്ധിക്കാം.

 ഡ‍ിജിറ്റലാവാം

ഡ‍ിജിറ്റലാവാം

ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാടുകള്‍ കഴിവതും ഉപയോഗിക്കാം. ഇത് ശീലമാക്കാം. അനാവശ്യമായി ആളുകളോട് ഇടപഴകുന്നത് കുറയ്ക്കുവാനും സാമൂഹിക അകലം പാലിക്കുവാനുമെല്ലാം ഇത് സഹായിക്കും. മാത്രമല്ല, കറന്‍സികള്‍ മിക്കപ്പോഴും രോഗവാഹകര്‍ കൂടിയാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ ഇത്തരത്തിലുള്ള സാധ്യതകള്‍ കുറയ്ക്കും.

 ബസുകളിലും ടാക്സികളിലും കയറുമ്പോള്‍

ബസുകളിലും ടാക്സികളിലും കയറുമ്പോള്‍

ബസുകളിലും ടാക്സികളിലും കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ നിരവധിയുണ്ട്. വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുന്‍പായി കൈകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക.സാമൂഹിക അകലം പാലിക്കുക, കഴിവതും ഒരിടത്തും സ്പര്‍ശിക്കാതിരിക്കുക.
ബസുകളില്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്ന സീറ്റിങ് അറേഞ്ചുമെന്റുകള്‍ ശ്രദ്ധിക്കുക. രോഗ ലക്ഷണങ്ങളോ വയ്യായ്കയോ ഉണ്ടെങ്കില്‍ യാത്ര ഒഴിവാക്കുക.

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു! യാത്ര പോകും മുന്‍പേ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X