Search
  • Follow NativePlanet
Share
» »ഡബിള്‍ മാസ്കിങ്ങും ഓക്സിമീറ്ററും... മാറുന്ന കാലത്തെ യാത്രകളില്‍ കരുതാം

ഡബിള്‍ മാസ്കിങ്ങും ഓക്സിമീറ്ററും... മാറുന്ന കാലത്തെ യാത്രകളില്‍ കരുതാം

2019 ന്‍റെ അവസാനത്തില്‍ ചൈനയില്‍ തുടങ്ങിയ കൊറോണ ഇന്നും ലോകമെങ്ങും ഭീതിവിതച്ച് നില്‍ക്കുകയാണ്. മാസങ്ങളോളം ലോകത്തെ മുഴുവന്‍ വീടിനുള്ളിലാക്കിയ ഈ പ്രതിസന്ധി എന്ന് മാറുമെന്ന് ഇനിയും കൃത്യമായി പറയുവാനായിട്ടില്ല. എന്തുതന്നെയായാലും പഴയദിനങ്ങളിലേക്ക് ഉടനെയൊരു മടങ്ങിപ്പോക്ക് സാധ്യമാകാത്ത ഈ കാലത്ത് അതിനൊത്തു ജീവിക്കുക മാത്രമാണ് വഴി. പുറത്തിറങ്ങുന്ന ഓരോ നിമിഷങ്ങളിലും സുരക്ഷയുടെ ചങ്ങലയ്ക്ക് തെല്ലുപോലും കേടുവരാതെ വേണം പോകുവാന്‍.

പൂര്‍ണ്ണമായും അടച്ചിട്ട നാളുകള്‍ക്കു ശേഷം കൊറോണയ്ക്കൊപ്പം ജീവിക്കുവാന്‍ ആളുകള്‍ പഠിച്ചു കഴിഞ്ഞു. പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പലതും മാറ്റിയിട്ടുണ്ട്. ആളുകൾ വീണ്ടും യാത്ര ചെയ്യാൻ ധൈര്യം ശേഖരിച്ചു. നിലവിലെ സാഹചര്യങ്ങളിൽ ആവശ്യമായ മുൻകരുതലുകളും നടപടികളുമായി യാത്രക്കാർ ക്രമേണ റോഡുകളിൽ തിരിച്ചെത്തുകയാണ്.
ഇതാ ഈ സമയത്തെ യാത്രകളില്‍ കയ്യില്‍ നിര്‍ബന്ധമായും കരുതിയിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം....

ഡബിള്‍ മാസ്ക്

ഡബിള്‍ മാസ്ക്

കൊറോണ വൈറസിന്‍റെ ആദ്യനാളുകളില്‍ മാസ്ക് ആയിരുന്നു പ്രതിരോധം തീര്‍ത്തിരുന്നത്. വൈറസ് പിടിപെടാതിരിക്കുവാന്‍ മാസ്ക് നിര്‍ബന്ധമായിരുന്നു. എന്നാല്ഡ വൈറസ് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ടിരിക്കുന്നശത്രുവായതോടെ വെറും ഒരു മാസ്കില്‍ തടയുവാന്‍ കഴിയാത്ത പ്രിതയോഗിയായി കൊറോണ മാണി. ഇപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ഡബിള്‍ മാസ്കിങ് അത്യാവശ്യമാണ്. സുരക്ഷ ഇരട്ടിയാക്കുക എന്നതാണ് ഇതിനു പിന്നിലെ കാരണം.

ആദ്യം ഒരു സര്‍ജിക്കല്‍ മാസ്കും അകിനു മുകളിലായി തുണി ഉപയോഗിച്ചുള്ള മാസ്കുമാണ് ധരിക്കേണ്ടത്. മാസ്കിന്‍റെ വശങ്ങളിലൂടെ വായു കടക്കാത്ത രീതിയിലാവണം ധരിക്കേണ്ടത്.
ഡബിള്‍ മാസ്കിങ് നിര്‍ബന്ധമാക്കിയതോടെ ഇനിയുള്ള യാത്രകളില്‍ കരുതേണ്ട മാസ്കുകളുടെ എണ്ണവും കൂടും. യാത്ര പുറപ്പെടുന്നതിനു മുന്‍പേ തുണി മാസ്കും ഒപ്പം സര്‍ജിക്കല്‍ മാസ്കും ആവശ്യത്തിനു കരുതുവാന്‍ ശ്രദ്ധിക്കുക.

ഓക്സിമീറ്റര്‍

ഓക്സിമീറ്റര്‍

രക്തത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്തുവാന്‍ സഹായിക്കുന്ന ഉപകരണമാണ് ഓക്സിമീറ്റര്‍. ഏറ്റവും പുതിയ കൊവിഡ് വകഭേദങ്ങള്‍ ബാധിക്കുമ്പോള്‍ രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്ന ലക്ഷണവും കാണിക്കുന്നുണ്ട്. രക്തത്തിലെ ഓക്സിജന്‍റെ അളവ് 94 ആണ് വേണ്ടത്. ഇതില്‍ കുറയുന്നത് അപകടമണ്. ഓക്സിമീറ്ററിന്റെ സഹായത്താല്‍ ഈ അളവ് കണ്ടെത്താം. 94 ല്‍ കുറഞ്ഞ അളവ് കാണിക്കുന്നത് ശരീര ഭാഗങ്ങളിലും അവയവങ്ങളിലും ആവശ്യത്തിന് ഓക്സിജന്‍ എത്തുന്നില്ല എന്നതാണ്.

കൊവിഡ് ബാധിത പ്രദേശങ്ങളിലോ രോഗം പകരുവാന്‍ സാധ്യതുള്ള സ്ഥലങ്ങളിലേക്കോ യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യമായും ഒരു ഓക്സിമീറ്റര്‍ കരുതാം. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിവതും യാത്രകള്‍ ഒഴിവാക്കുക എന്നതാണ്.

സാനിറ്റൈസര്‍

സാനിറ്റൈസര്‍

പറയാതെയും പ്രത്യേകിച്ച് ഓര്‍മ്മിപ്പിക്കാതെയും തന്നെ യാത്രകളില്‍ തീര്‍ച്ചയായും കരുതേണ്ടതും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമായ കാര്യമാണ് ഹാന്‍ഡ് സാനിറ്റൈസര്‍. രോഗം പകരുവാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ സ്പര്‍ശിച്ചാലോ പുറത്തിറങ്ങിയാലോ ഒക്കെ നിര്‍ബന്ധമായും കൈകള്‍ ഉടനടി സാനിറ്റൈസ് ചെയ്തിരിക്കണം. പണമിടപാടുകള്‍ നടത്തിയാലോ കടയില്‍ കയറിയാലോ പുറത്തിറങ്ങിയാലോ ഒക്കെ നിര്‍ബന്ധമായും കൈകള്‍ സാനിറ്റൈസ് ചെയ്യണം. 60 മുതല്‍ 70 ശതമാനം വറെ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ വേണം ഉപയോഗിക്കുവാന്‍.

 ഗ്ലൗസ്

ഗ്ലൗസ്

യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചായും ഉപയോഗിക്കേണ്ടതും കരുതേണ്ടതുമായ ഒന്നാണ് ഗ്ലൗസുകള്‍. പുറത്ത് എവിടെയൊക്കെ ഇറങ്ങേണ്ടി വരുമെന്ന് അറിയാത്ത സാഹചര്യത്തില്‍ നിര്‍ബന്ധമായും ഗ്ലൗസ് ഉപയോഗിക്കുക. പൊതുവാഹനങ്ങളിലും പുറത്തേയ്ക്കം ഇറങ്ങുമ്പോഴും ആളുകളുമായി ഇടപെടുമ്പോഴും എല്ലാം മുഴുവന്‍ സമയവും ഇത് ധരിക്കുക.

ഡിസ്ഇന്‍ഫെക്ടന്‍റ് വൈപ്പ്

ഡിസ്ഇന്‍ഫെക്ടന്‍റ് വൈപ്പ്

ഉപരിതലത്തിൽ നിന്ന് വൈറസിനെ തൽക്ഷണം നീക്കംചെയ്യാൻ കഴിയുന്ന ചില ഡിസ്ഇന്‍ഫെക്ടന്‍റ് വൈപ്പുകൾ നിങ്ങൾ യാത്രാ കിറ്റില്‍ കരുതേണ്ട മറ്റൊന്നാണ്. ഈ വൈപ്പുകൾ ബ്ലീച്ച് അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് അടിസ്ഥാനമാക്കിയുള്ള ക്ലീനർ ആണ്. നിങ്ങളുടെ മൊബൈൽ ഫോണുകളും വാലറ്റുകളും തുടയ്ക്കുവാനും കൈകള്‍ ശുചിയാക്കുവാനുമെല്ലാം ഇത് ഉപയോഗിക്കാം,

 അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍

അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍

പനിക്കും ചുമയ്ക്കും പെട്ടന്ന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന അത്യാവശ്യം മരുന്നുകളും യാത്രയില്‍ ഉപയോഗിക്കാ.യാത്രകള്‍ക്കു മുന്‍പ് ഡോക്ടറുമായി സംസാരിച്ച് മരുന്ന് കുറിപ്പടി വാങ്ങിക്കുക. പാരസെറ്റമോൾ പോലുള്ള മരുന്നും തെര്‍മോ മീറ്ററും യാത്രയില്‍ കരുതാം

 കൈനീളമുള്ള വസ്ത്രങ്ങള്‍

കൈനീളമുള്ള വസ്ത്രങ്ങള്‍

പുറത്തേക്കിറങ്ങിയുള്ള യാത്രകളില്‍ കഴിവതും കൈനീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുവാന്‍ ശ്രദ്ധിക്കുക. പുറമേയുള്ള വസ്തുക്കളും അന്തരീക്ഷവുമായി ശരീരം നേരിട്ട് പരമാവധി സമ്പര്‍ക്കത്തില്‍ വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയുംകൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയും

അടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസംഅടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസം

മലകള്‍ക്കു ന‌ടുവില്‍, കാടിനാല്‍ ചുറ്റിയ ഗ്രാമം... കാശ്മീരീലെ കാണാക്കാഴ്ചകളുമായി ഡാക്സംമലകള്‍ക്കു ന‌ടുവില്‍, കാടിനാല്‍ ചുറ്റിയ ഗ്രാമം... കാശ്മീരീലെ കാണാക്കാഴ്ചകളുമായി ഡാക്സം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X