Search
  • Follow NativePlanet
Share
» »പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിൽ നിർബന്ധമായും എന്തൊക്കെയുണ്ടായിരിക്കണമെന്നും എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്നും നോക്കാം....

യാത്രയ്ക്കൊരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ബാഗ് പാക്കിങ്ങാണ്. മിക്കപ്പോഴും അനാവശ്യമായി സാധനങ്ങള്‍ വലിച്ച് വാരിയിട്ട് കൊണ്ടുപോയി അത്യാവശ്യം വേണ്ടുന്ന സധനങ്ങൾ എടുക്കുവാൻ മറക്കുന്ന അവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്ത സഞ്ചാരികളുണ്ടാവില്ല. കൂട്ടുകാരുമൊത്ത് അല്ലെങ്കിൽ ഗ്രൂപ്പായി പോകുന്ന യാത്രയാണെങ്കിൽ ഇതൊരു പ്രശ്നമായി തോന്നില്ല. എന്നാൽ പണി കിട്ടുന്നത് ഒറ്റയ്ക്കുള്ള യാത്രകളിലാണ്. ഒന്നു സഹായം പോലും ചോദിക്കുവാൻ ആളില്ലാതിരിക്കുകയും അതേ സമയം ഫോൺ ഓഫാവുകയും ചെയ്താലുള്ള അവസ്ഥ ആലോചിച്ചു നോക്കിയാൽ മാത്രം മതി ഇതിന്‍റെ ഗൗരവം പിടികിട്ടുവാൻ. ഒറ്റയ്ക്കൊരു പെൺകുട്ടി യാത്ര ചെയ്യുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ? കേൾക്കുമ്പോൾ പേടി തോന്നുമെങ്കിലും ഒറ്റയ്ക്ക് യാത്രപുറപ്പെട്ട ആൾ ഇതൊക്കെ കൂളായി പരിഹരിക്കുമെന്നതുറപ്പ്. ഇതാ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിൽ നിർബന്ധമായും എന്തൊക്കെയുണ്ടായിരിക്കണമെന്നും എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്നും നോക്കാം...

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

യാത്രയ്ക്ക് പറ്റിയ ബാഗ്

യാത്രയ്ക്ക് പറ്റിയ ബാഗ്

ബാഗിൽ എന്തൊക്കെ വയ്ക്കണം എന്നു ആലോചിക്കുന്നതിനു മുൻപ് തന്നെ ഏതു തരത്തിലുള്ള ബാഗാണ് വേണ്ടതെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. പോകുന്നയാളുടെ ശരീരത്തിനും തൂക്കത്തിനും ആരോഗ്യത്തിനും പിന്നെ പോകുന്ന യാത്രയ്ക്കും അനുയോജ്യമായ ബാഗ് വേണം തിരഞ്ഞെടുക്കുവാൻ. മിക്ക യാത്രകൾക്കും ഏറ്റവും സൗകര്യപ്രദമായി കൊണ്ടുനടക്കുവാൻ പറ്റുന്നത് ബാക്ക് പാക്ക് തന്നെയാണ്. കൊണ്ടുപോകേണ്ട സാധനങ്ങളത്രയും കൊള്ളുന്ന ബാഗ് തിരഞ്ഞെടുക്കാം. ഒരു വലിയ ബാഗും പിന്നെ അത്യാവശ്യം പണവും ഫോണും ഹെഡ്സെറ്റും അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിക്കുവാൻ പറ്റുന്ന ഒരു ഹാന്‍ഡ് ബാഗും യാത്രയിൽ ഉപയോഗിക്കാം. അതിൽകൂടുതൽ വരുന്നത് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനെ ബാധിക്കും.

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ

വസ്ത്രങ്ങൾ കൊണ്ട് ആളുകളെ വിലയിരുത്തുന്ന ഒരു നാടാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഒറ്റയ്ക്കുള്ള യാത്രകളിൽ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. വസ്ത്രങ്ങളിൽ പ്രകോപിതരാകുന്ന ആളികൾ ഇവിടുത്തെ സ്ഥിരം കാഴ്ചയായതിനാൽ തന്നെ കഴിവതും സാധാരണ വ്സ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. ടീഷർട്ട്, ജീൻസ്, പാന്‍റ്, ലൂസ് ടോപ്പുകൾ, തുടങ്ങിയവയാണ് ഇവിടുത്തെ കാലാവസ്ഥയ്ക്കും പ്രദേശത്തിനും യോജിച്ച വ്സ്ത്രങ്ങൾ.

സ്ലീപ്പിങ്ങ് ബാഗ്

സ്ലീപ്പിങ്ങ് ബാഗ്

മുൻകൂട്ടി പ്ലാൻ ചെയ്യാത്ത യാത്രയാണെങ്കിൽ നിർബന്ധമായും സ്ലീപ്പിങ് ബാഗ് കരുതാം. ഒറ്റയ്ക്കുള്ള യാത്രകളിൽ ഏറ്റവും അത്യവശ്യംവേണ്ടുന്ന കാര്യങ്ങളിലൊന്നാണിത്. ട്രക്കിങ്ങിലും ഹൈക്കിങ്ങിലും ഇതിനോളം ആവശ്യമുള്ള മറ്റൊരു കാര്യവുമില്ല. ചില യാത്രകളിൽ സ്ലീപ്പിങ് ബാഗിന്‍റെ ആവശ്യം വരില്ലെങ്കിലും അപ്പോൾ സ്ലീപ്പിങ് ബാഗ് ലൈനർ കരുതാം. രാത്രിയിൽ ബസ് യാത്രയോ ട്രെയിൻ യാത്രയോ ഉണ്ടെങ്കിൽ മൂടിപ്പുതച്ചിരിക്കുവാനും ഇതുപയോഗിക്കാം.

ബ്രഷും ഷൂവും ടോയ്ലറ്റ് കിറ്റും ചാർജറും

ബ്രഷും ഷൂവും ടോയ്ലറ്റ് കിറ്റും ചാർജറും

അത്യവശ്യം വേണ്ടുന്ന ബ്രഷ്, ടോയ്ലറ്റ് കിറ്റ്, ഫോൺ, ക്യാമറ, മെമ്മറി കാർഡ് തുടങ്ങിയവയും അവയുടെ ചാർജറും മറക്കാതെ എടുക്കുക. ചെറിയ സൈസിലുള്ള പേസ്റ്റ്, സോപ്പ്, ഷാംപൂ, ബാത് ടവ്വൽ, ബോഡീ വാഷ്, ക്രീമുകൾ തുടങ്ങിയവ മറക്കാതെ എടുക്കുക.

ട്രാവൽ പില്ലോ

ട്രാവൽ പില്ലോ

ബസിൽ കുറേ സമയം ഒരേപോലെ തലവെച്ചിരിക്കുന്നത് മിക്കപ്പോഴും അലോസരപ്പെടുത്തുന്ന ഒന്നാണ്. കട്ടിയുള്ള സീറ്റാണെങ്കിൽ പറയുകയും വേണ്ട. ചിലപ്പോൾ ഉറങ്ങി അടുത്തുള്ള ആളുടെ തോളിലേക്കായിരിക്കും ചായുന്നത്. ഇതൊക്കെ ഒഴിവാക്കുവാൻ പറ്റിയ ഒന്നാണ് ട്രാവൽ പില്ലോ. ഒരു തലയിണയുടെ എല്ലാ സുഖവും ഈ കുഞ്ഞു സാധനത്തിന് തരുവാൻ സാധിക്കും. ട്രെയിനിലെയും ബസിലെയും യാത്രകള്‍ക്ക് ഇതുതരുന്ന സുഖം വേറെ തന്നെയാണ്. മടക്കി സൂക്ഷിക്കുവാൻ സാധിക്കുന്നതിനാൽ ബാഗിൽ അധികം സ്ഥലം അപഹരിക്കുകയുമില്ല.

മൈക്രോ ഫൈബർ ട്രാവൽ ടവ്വൽ

മൈക്രോ ഫൈബർ ട്രാവൽ ടവ്വൽ

നമ്മുടെ നാട്ടിലെ യാത്രകളിൽ നിർബന്ധമായും കരുതേണ്ട ഒന്നാണ് മൈക്രോ ഫൈബർ ട്രാവൽ ടവ്വൽ. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോഴും റൂം എടുക്കുമ്പോഴും ഒക്കെ ഇത്രയും സഹായിക്കുന്ന മറ്റൊരു സാധനമില്ല.എത്ര നനഞ്ഞാലും വളരെ പെട്ടന്ന് ഉണങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത.

ലോക്കും ചെയിനും

ലോക്കും ചെയിനും

പ്രാദേശിക യാത്രകളിൽ, പ്രത്യേകിച്ച് ട്രെയിനിലും മറ്റും പോകുമ്പോൾ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കുവാൻ ലോക്കും ചെയിനും ഉപയോഗിക്കാം. കൂടാതെ റൂമുകളിലും മറ്റും സുരക്ഷിതത്വം പോരാ എന്നു തോന്നിയാലും ഉള്ളിൽ നിന്നും പൂട്ടുവാനും ഇത് ഉപയോഗിക്കാം.

മണി ബെൽറ്റ്

മണി ബെൽറ്റ്

ഹാൻഡ് ബാഗിൽ എപ്പോഴും പണം സൂക്ഷിക്കുന്നത് സുരക്ഷിതമായിരിക്കില്ല. അത്തരം ഘട്ടങ്ങളിൽ മണി ബെൽറ്റ് ഉപയോഗിക്കാം. ഏറ്റവും ആവശ്യമായ കുറച്ച് പണവും അത്യവശ്യം രേഖകളും ഇവിടെ സൂക്ഷിക്കാം.

പെപ്പർ സ്പ്രേ

പെപ്പർ സ്പ്രേ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ നിരവധിയുണ്ട്. തുറിച്ചു നോട്ടങ്ങളും കമന്റടികളും പരമാവധി അവഗണിക്കാമെങ്കിലും ചിലപ്പോഴൊക്കെ അതിരു വിടാറുണ്ട്. അങ്ങനെയുള്ള ഘട്ടങ്ങളിൽ ശാരീരിക ആക്രമണങ്ങളെ നേരിടുവാൻ ഏറ്റവും നല്ലത് പെപ്പർ സ്പ്രേ തന്നെയാണ്. എന്നാല്‍ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് യാത്ര തുടങ്ങും മുൻപ് തന്നെ പഠിച്ചിരിക്കണം.

ടോർച്ചും ചെറിയ കത്തിയും

ടോർച്ചും ചെറിയ കത്തിയും

പെപ്പർ സ്പ്രേയൊടൊപ്പം തന്നെ കരുതേണ്ടതാണ് ടോർച്ചും ചെറിയ ഒരു കത്തിയും. ഇത് രണ്ടും പെട്ടന്നു കിട്ടുന്ന ഇടങ്ങളിൽ വേണം സൂക്ഷിക്കുവാൻ. പുറത്തിറങ്ങി തനിച്ച് നടക്കുമ്പോഴും തീർത്തും അപരിചിതമായ ഇടങ്ങളിലേക്ക് പോകുമ്പോഴും ഇവ രണ്ടും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.

റെയിൻ കവർ

റെയിൻ കവർ

കാലാവസ്ഥയുടെ കാര്യത്തിൽ ഒരു ഗ്യാരന്‍റിയും പറയുവാൻ സാധിക്കാത്ത നാടാണ് നമ്മുടേത്. എപ്പോൾ മഴ പെയ്യുമെന്നോ എപ്പോൾ വെയിൽ മാറുമെന്നോ ഒന്നും പറയുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ യാത്രകളിൽ ഒരു റെയിൻകവർ കൂടി കരുതുവാൻ മറക്കാതിരിക്കുക.

വനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾവനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾ

മരുന്നും സാനിട്ടറി നാപ്കിന്നും

മരുന്നും സാനിട്ടറി നാപ്കിന്നും

സ്ത്രീകൾ യാത്രകളിൽ ഒരിക്കലും മറക്കരുതാത്തരണ്ടു കാര്യങ്ങളാണ് മരുന്നും സാനിട്ടറി നാപ്കിന്നും. പീരിഡ്സിന്റെ കാര്യം മറക്കുമെങ്കിലും ബാഗ് പാക്ക് ചെയ്യുമ്പോൾ ‍ തന്നെ ഒരു പാക്കറ്റ് സാനിട്ടറി നാപ്കിൻ എടുത്തുവയ്ക്കുക. പീരിഡ്സിലെ വയറു വേദന മാറുവാനായി മെഫ്താൽസ്പാസ് പോലുള്ള ടാബ്ലറ്റും അത്യാവശ്യം അസുഖങ്ങൾക്കുള്ള മരുന്നുകളും ഇതിനൊപ്പം വയ്ക്കാം.

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

രാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതിരാത്രിയിലെ ബസ് യാത്രകൾ സുരക്ഷിതമാക്കാം...ഈ കാര്യങ്ങൾ നോക്കിയാൽ മതി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X