യാത്രയ്ക്കൊരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ബാഗ് പാക്കിങ്ങാണ്. മിക്കപ്പോഴും അനാവശ്യമായി സാധനങ്ങള്‍ വലിച്ച് വാരിയിട്ട് കൊണ്ടുപോയി അത്യാവശ്യം വേണ്ടുന്ന സധനങ്ങൾ എടുക്കുവാൻ മറക്കുന്ന അവസ്ഥ ഒരിക്കലെങ്കിലും അനുഭവിക്കാത്ത സഞ്ചാരികളുണ്ടാവില്ല. കൂട്ടുകാരുമൊത്ത് അല്ലെങ്കിൽ ഗ്രൂപ്പായി പോകുന്ന യാത്രയാണെങ്കിൽ ഇതൊരു പ്രശ്നമായി തോന്നില്ല. എന്നാൽ പണി കിട്ടുന്നത് ഒറ്റയ്ക്കുള്ള യാത്രകളിലാണ്. ഒന്നു സഹായം പോലും ചോദിക്കുവാൻ ആളില്ലാതിരിക്കുകയും അതേ സമയം ഫോൺ ഓഫാവുകയും ചെയ്താലുള്ള അവസ്ഥ ആലോചിച്ചു നോക്കിയാൽ മാത്രം മതി ഇതിന്റെ ഗൗരവം പിടികിട്ടുവാൻ. ഒറ്റയ്ക്കൊരു പെൺകുട്ടി യാത്ര ചെയ്യുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ? കേൾക്കുമ്പോൾ പേടി തോന്നുമെങ്കിലും ഒറ്റയ്ക്ക് യാത്രപുറപ്പെട്ട ആൾ ഇതൊക്കെ കൂളായി പരിഹരിക്കുമെന്നതുറപ്പ്. ഇതാ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിൽ നിർബന്ധമായും എന്തൊക്കെയുണ്ടായിരിക്കണമെന്നും എങ്ങനെ ബാഗ് പാക്ക് ചെയ്യണമെന്നും നോക്കാം...
സ്ത്രീകൾ യാത്രകളിൽ ഒരിക്കലും മറക്കരുതാത്തരണ്ടു കാര്യങ്ങളാണ് മരുന്നും സാനിട്ടറി നാപ്കിന്നും. പീരിഡ്സിന്റെ കാര്യം മറക്കുമെങ്കിലും ബാഗ് പാക്ക് ചെയ്യുമ്പോൾ തന്നെ ഒരു പാക്കറ്റ് സാനിട്ടറി നാപ്കിൻ എടുത്തുവയ്ക്കുക. പീരിഡ്സിലെ വയറു വേദന മാറുവാനായി മെഫ്താൽസ്പാസ് പോലുള്ള ടാബ്ലറ്റും അത്യാവശ്യം അസുഖങ്ങൾക്കുള്ള മരുന്നുകളും ഇതിനൊപ്പം വയ്ക്കാം.