Search
  • Follow NativePlanet
Share
» »26 ഗ്രാമങ്ങളെ ഒഴിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം

26 ഗ്രാമങ്ങളെ ഒഴിപ്പിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കടുവാ സങ്കേതം

പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സങ്കേതമായ ഭദ്ര വന്യജീവി സങ്കേതത്തെക്കുറിച്ച് കൂടുതലറിയാം...

By Elizabath Joseph

റോഡുകളുടെയും വലിയ പദ്ധതികളുടെയും ഒക്കെ നിർമ്മാണത്തിനായി ജനങ്ങളെ ഒഴിപ്പിക്കുന്നതും അവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു വന്യജീവി സങ്കേതത്തിനായി 26 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ച കഥ അറിയുമോ...പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന ഭദ്ര വന്യജീവി സങ്കേതം അപൂർവ്വമായ ജൈവ വ്യവസ്ഥ ഉൾക്കൊള്ളുന്ന സ്ഥലമാണ്. പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സങ്കേതമായ ഭദ്ര വന്യജീവി സങ്കേതത്തെക്കുറിച്ച് കൂടുതലറിയാം...

എവിടെയാണിത്

എവിടെയാണിത്

കർണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി സങ്കേതവും കടുവ സംരക്ഷണ കേന്ദ്രവുമാണ് ഭദ്ര വൈൽഡ് ലൈഫ് സാങ്ച്വറി. ചിക്കമംഗളുരുവിൽ നിന്നും 38 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം മുല്ലയാനഗിരി, ഹെബ്ബേഗിരി,ഗംഗേഗിരി,ബാബാബുധൻഗിരി,എന്നീ മലകളാലും ഭദ്രാ നദിയുടെ കൈവഴികളായ സോമവാഹിനി, തടബേലല്ല, ഒടിരയാനഹള്ള എന്നീ നദികളാലും ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. ചിക്കമംഗളുരു, ഷിമോഗ എന്നീ ജില്ലകളിലായാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്.

പേരുവന്ന വഴി

പേരുവന്ന വഴി

ഈ വന്യജീവി സങ്കേതത്തെ ചുറ്റി ഒവുകുന്ന ഭദ്ര നദിയിൽ നിന്നുമാണ് ഇതിന് ഈ പേരു ലഭിക്കുന്നത്. കൂടാതെ മുത്തോടി വൈൽഡ് ലൈഫ് സാങ്ച്വറി എന്നും പ്രദേശവാസികൾക്കിടയിൽ ഇത് അറിയപ്പെടുന്നു. മുത്തോടി എന്നത് ഈ വന്യജീവി സങ്കേതം ഉൾക്കൊള്ളുന്ന രണ്ട് പ്രധാന ഏരിയകളിലൊന്നാണ്. ലക്കാവല്ലിയാണ് അടുത്ത ഏരിയ.

PC:balu

26 ഗ്രാമങ്ങളെ ഒഴിപ്പിച്ചുണ്ടാക്കിയ കടുവാസങ്കേതം

26 ഗ്രാമങ്ങളെ ഒഴിപ്പിച്ചുണ്ടാക്കിയ കടുവാസങ്കേതം

ഇപ്പോഴത്തെ ഭദ്ര വന്യജീവി സങ്കേതം ആദ്യകാലങ്ങളിൽ ജഗര വാലി വന്യജീവി സങ്കേതം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മൈസൂരിനു കീഴിൽ 1951 ൽ ആയിരുന്നു ഈ പ്രദേശത്തെ ജഗര വാലി വന്യജീവി സങ്കേതം സ്ഥാപിക്കപ്പെട്ടത്. അപ്പോൾ 77.45സ്ക്വയർ കിലോമീറ്റായിരുന്നു ഇതിന്റെ ഏരിയ. പിന്നീട് നടന്ന സര്‍വ്വേകളും പഠനങ്ങളും പരിഗണിച്ച് ഇവിടുത്തെ വന്യജീവി ജന്തുജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി ഇന്ന് ഇതിനുള്ളയത്രയും ഏരിയയിൽ ഭദ്രാ വൈൽഡ് ലൈഫ് സാങ്ച്വറി എന്ന പേരിൽ 1974 ൽ ഇത് വന്നു.യ
പിന്നീട് 1998 ൽ ഇവിടം ഒരു കടുവാ സംരക്ഷണ കേന്ദ്രമാക്കി ഉയർത്തുകയുണ്ടായി. ഇന്ത്യയിൽതന്നെ ആദ്യമായി പദ്ധതിയുടെ സമീപ പ്രദേശങ്ങളിൽ നിന്നും ഗ്രാമങ്ങളെ മാറ്റിപ്പാർപ്പിച്ചാണ് കടുവാ സംരക്ഷണ കേന്ദ്രം യാഥാർഥ്യമാക്കിയത്. 1974 ൽ തന്നെ ഗ്രാമങ്ങളെ മാറ്റി പാർപ്പിക്കുവാന്‍ തുടങ്ങിയിരുന്നുവെങ്കിലും 2993 ലാണ് ഇത് പൂർത്തിയാകുന്നത്. അപ്പോഴേക്കും ഏകദേശം 26 ഗ്രാമങ്ങളെയാണ് ഇവിടെ നിന്നും 50 കിലോമീറ്റർ അകലെയുള്ള എംസി ഹള്ളിയിലേക്ക് മാറ്റിയത്.

PC:balu

ജൈവവൈവിധ്യം

ജൈവവൈവിധ്യം

അപൂർവ്വങ്ങളായ ഒട്ടേറെ സസ്യങ്ങളും ജന്തുക്കളും അതിവസിക്കുന്ന ഇവിടം ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. 492.46 കിലോമീറ്റർ സ്ക്വയർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ 120 വ്യത്യസ്ത തരത്തിലുള്ള വൃക്ഷങ്ങളാണ് പച്ചപ്പിന്റെ മേൽക്കൂര തീർക്കുന്നത്.
ആന, കടുവ, രുലി, പുള്ളിമാൻ, കരടി, ചെന്നായ്ക്കൾ തുടങ്ങി വിവിധങ്ങളായ വന്യജീവികളും ഇവിടെയുണ്ട്. 250 തരം പക്ഷികൾ,ചിത്രശലഭങ്ങൾ, മുതലകൾ തുടങ്ങിയും ഇവിടെ അധിവസിക്കുന്നു.

PC:Yathin S Krishnappa

മികച്ച രീതിയില്‍ ഇവിടെ സമയം ചിലവഴിക്കാൻ

മികച്ച രീതിയില്‍ ഇവിടെ സമയം ചിലവഴിക്കാൻ

പ്രകൃതി സ്നേഹകൾ കൂടുതലായും സന്ദർശിക്കുന്ന ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റി ജംഗിൾ സഫാരിയാണ്. കൂടാതെ ട്രക്കിങ്ങ്, ഐലൻഡ് ക്യാംപിങ്, പക്ഷി നിരീക്ഷണം, റോക്ക് ക്ലൈംബിങ് തുടങ്ങിയവ ഇവിടെ എത്തുന്നവർക്ക് പരീക്ഷിക്കാം. മുത്തോടിലേക്കുള്ള 3.5 കിലോമീറ്ററ്‍ നേച്ചർ ട്രയിലും ഇവിടെയുണ്ട്.

PC:D.V. Girish

ജംഗിൾ സഫാരി

ജംഗിൾ സഫാരി

പുലർച്ചെയും മൂവന്തിക്കുമാണ് കൂടുതൽ മൃഗങ്ങളും പക്ഷികളും തങ്ങളുടെ വാസസ്ഥലത്തിനു പുറത്ത് തീറ്റതേടുവാനും മറ്റുമായി പുറത്തിറങ്ങുന്നത്. ഈ സമയത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ ജംഗിൾ സഫാരികൾ നടത്തുന്നത്. പുലർച്ചെ 6.30 മുതൽ 8.30 വരെയും വൈകിട്ട് 4.00 മുതൽ 6.00 വരെയുമാണ് ഇവിടെ ജംഗിൾ സഫാരി സംഘടിപ്പിക്കുക.
ജീപ്പിലുള്ള ജംഗിൾ സഫാരിക്ക് ഒരാൾക്ക് 400 രൂപയാണ് ചിലവാകുക. ഡ്രൈവറെയും ഗൈഡിനെയും കൂടാതെ ആറു പേർക്കാണ് ഒരു സമയം ജീപ്പിൽ പോകാൻ സാധിക്കുക. ബസിൽ ജംഗിൾ സഫാരിക്ക് പോകുന്നതിന് ഒരാൾക്ക് 300 രൂപയാണ് നല്കേണ്ടത്. 25 പേർക്കാണ് ഒരുസമയം ബസില്‍ യാത്ര ചെയ്യുവാൻ സാധിക്കുക.

PC:Subharnab Majumdar

സന്ദർശിക്കാൻ പറ്റിയ സമയം

സന്ദർശിക്കാൻ പറ്റിയ സമയം

വേനൽക്കാലങ്ങളിൽ ഇവിടെ എത്തിയാലാണ്കൂടുതൽ വന്യജീവികളെ കാണുവാൻ സാധിക്കുക. തങ്ങളുടെ വാസസ്ഥതത്തിനു സമീപത്ത് വേനൽക്കാലങ്ങളിൽ ജലക്ഷാമം ഉണ്ടാകുമ്പോൾ ഈ ജീവികൾ ഭദ്രാ നദിയിലേക്കും മറ്റു വലിയ ജലാശയങ്ങളുടെ സമീപത്തേക്കും എത്തും. ഈ സമയങ്ങളിലാണ് മൃഗങ്ങളെ കാണുവാൻ കൂടുതൽ അവസരം ലഭിക്കുന്നത്. അതിനാൽ ഭദ്ര വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകൾ മാർച്ച്, ഏപ്രിൽ, മേയ് തുടങ്ങിയ മാസങ്ങളിലാക്കുന്നതായിരിക്കും നല്ലത്. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയവും യോജിച്ചതാണ്.

PC: Hbsahoo1986

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വനങ്ങളിലേക്കുള്ള യാത്രയിൽ കാടിന്റെ നിറത്തിനു യോജിച്ച വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക.
വസ്ത്രധാരണം ലളിതമായിരിക്കണം.
തൊപ്പിയും ബൈനോക്കുലറും എടുക്കാൻ മറക്കരുത്. വനത്തിലൂടെയുള്ള യാത്രയിൽ ക്യാമറ കഴിവതും ഒഴിവാക്കുക
നിശബ്ദരായിരിക്കുവാൻ ശ്രമിക്കുക.

PC:Subharnab Majumdar

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചിക്കമംഗളുരു, ഷിമോഗ എന്നീ ജില്ലകളിലായാണ് ഭദ്ര വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. ചിക്കമംഗളുരുവിൽ നിന്നും 38 കിലോമീറ്ററും മംഗളുരുവിൽ നിന്നും 180 കിലോമീറ്ററും കഡൂരിൽ നിന്നും 40 കിലോമീറ്ററും ബെംഗളുരവിൽ നിന്നും 270 കിലോമീറ്ററും ഹാസനിൽ നിന്നും 83 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ചിക്കമംഗളുരുവിൽ റെയിൽവേ സ്റ്റേഷനില്ലാത്തതിനാൽ ട്രെയിനിൽ വരുന്നവർ 51 കിലോമീറ്റർ അകലെയുള്ള കഡൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും ഒരുമണിക്കൂർ യാത്ര ചെയ്താൽ വന്യജീവി സങ്കേതത്തിലെത്താം. 185 കിലോമീറ്റർ അകലെയുള്ള മംഗലാപുരമാണ് അടുത്തുള്ള വിമാനത്താവളം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X