Search
  • Follow NativePlanet
Share
» »രാശി പറയുന്ന യാത്രകള്‍... ജൂണ്‍ മാസം നിങ്ങള്‍ക്കായി കരുതിയിരിക്കുന്ന യാത്രകളിതാ

രാശി പറയുന്ന യാത്രകള്‍... ജൂണ്‍ മാസം നിങ്ങള്‍ക്കായി കരുതിയിരിക്കുന്ന യാത്രകളിതാ

പല കാര്യങ്ങള്‍ക്കും രാശി നോക്കുമെങ്കിലും യാത്രകള്‍ക്കായി രാശി എന്തുപറയുന്നുവെന്ന് ശ്രദ്ധിക്കുന്നവര്‍ ചുരുക്കമാണ്. ഏതുതരത്തിലുള്ള ആളുകളാണെങ്കിലും അവരുടെ യാത്രകളിലും യാത്രകള്‍ സംബന്ധിച്ച തീരുമാനങ്ങളിലുമെല്ലാം രാശികളുടെ പങ്ക് ഒഴിവാക്കുവാന്‍ സാധിക്കില്ല. ഇതാ സൂര്യരാശികള്‍ വഴി ഈ 2022 ജൂണ്‍ മാസം നിങ്ങളെ ഏതുതരത്തിലുള്ള യാത്രകളാണ് കാത്തിരിക്കുന്നതെന്നും അതിന്റെ പ്രത്യേകതകളും നോക്കാം...

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് രാശിക്കാരെ സംബന്ധിച്ചെടുത്തോളം രസകരമായതും മറക്കാനാവാത്തതുമായ ചില യാത്രകള്‍ സംഭവിക്കുന്ന മാസമാണ് ജൂണ്‍ 2022. കരിയർ അടിസ്ഥാനത്തിൽ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള മാറ്റങ്ങള്‍ രാശിയില്‍ സംഭവിക്കും. ണ്ഡീഗഡ്, ഡൽഹി, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കും മറ്റു ചെറിയ ഹില്‍ സ്റ്റേഷനുകളിലേക്കും വാരാന്ത്യയാത്രകള്‍ കുടുംബത്തോടൊപ്പം നടത്താം.

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് (ഏപ്രിൽ 20-മേയ് 20)

അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്, മണാലി, കസോൾ, നൈനിറ്റാൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം. മീഡിയ ഫീല്‍ഡിലും സോഫ്റ്റ്വെര്‍ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ജയ്പൂർ, അഹമ്മദാബാദ്, നോയിഡ അല്ലെങ്കിൽ ഇൻഡോർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റം വന്നേക്കും. വാരാന്ത്യ അവധി ആഘോഷത്തിനായി കേരളവും ഗോവയും തിരഞ്ഞെടുക്കാം,

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി(മെയ് 21- ജൂൺ 20)

മാധ്യമ മേഖലയിലും വിനോദമേഖലയിലും പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചെടുത്തോളം നിരവധി വിദേശയാത്രകളാണ് ഷോകൾ, പ്രകടനങ്ങൾ, തിയേറ്ററുകൾ എന്നിവയുമായി ബന്ധപ്പെട്ടു വരുന്നത്. അമൃത്‌സറിലേക്കും ലേ/ലഡാക്കിലേക്കും യാത്രകള്‍ വരുന്നുണ്ട്. ഡൽഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള യാത്ര നിങ്ങളെ രസകരമായ ആളുകളെ കണ്ടുമുട്ടാനും വിജയത്തിലേക്കുള്ള വാതിൽ തുറക്കാനും സഹായിക്കും.

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കോ കേരളത്തിലേക്കോ ഉള്ള നിങ്ങളുടെ യാത്രകൾ പ്രണയത്തിനും സന്തോഷത്തിനും സമയം കണ്ടെക്കുവാന്‍ നിങ്ങളെ സഹായിക്കും. ഈ രാശിക്കാരിലെ ചിലര്‍ക്ക് ഇത് ആഹ്ലാദപൂര്‍ണ്ണമായ ബിസിനസ് ട്രിപ്പുകളുടെ സമയമാണ്.കണ്ടെത്താനും ഡാർജിലിംഗ്, മുസ്സൂറി, ഷില്ലോംഗ്, ഗാംഗ്‌ടോക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രാ ഓഫറുകള്‍ വന്നാല്‍ വിട്ടുകളയണ്ട. ഫാമിലി ഔട്ടിങ്ങുകൾ അടുത്തുള്ള ബീച്ച് റിസോർട്ടുകളിലേക്ക് നിങ്ങളെ എത്തിക്കും.

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

നിങ്ങളുടെ നിലവിലെ പ്രോജക്റ്റുകൾക്ക് നാഗ്പൂർ, അഹമ്മദാബാദ് അല്ലെങ്കിൽ കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പെട്ടന്നുള്ള യാത്രകള്‍ വന്നേക്കാം. ഉത്തരനാദിത്വം കുറച്ച് കൂടുതലായിരിക്കുമെങ്കിലും യാത്രയുടെ സന്തോഷം നിങ്ങളെ ഉത്മേഷവാന്മാരാക്കും. മെഡിക്കൽ അല്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ മേഖലയിലുള്ള ആളുകൾ ലണ്ടൻ, അബുദാബി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് കണക്ഷനുകളും ജോലി സംബന്ധമായ യാത്രകള്‍ നടത്തിയേക്കാം. പുറത്തുപോയി പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ അവരുടെ സർവ്വകലാശാലകളിലേക്ക് പോകുന്നവര്‍ക്ക് തയ്യാറായി ഇരിക്കാം.

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

ചൈന, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, അവിടെ പോയാല്‍ ജോലിക്കും മറ്റുമുള്ള സാധ്യതകള്‍ക്കായി ഇപ്പോഴേ ഒരുങ്ങാം. പഠനത്തിനും ഗവേഷണത്തിനുമായി ഈ സമയം മാറ്റിവെക്കാം. ബിർ, ധർമ്മശാല എന്നിവിടങ്ങളിലേക്കുള്ള ട്രെക്കിംഗിൽ അല്ലെങ്കിൽ ഗംഗാ നദിയിൽ റാഫ്റ്റിംഗ് നടത്തുമ്പോൾ നിങ്ങൾക്ക് നിരവധി പ്രതീക്ഷകൾ ലഭിക്കും. മറ്റുചിലർ ഈ സീസണിൽ ധാരാളം അവധിക്കാലം ആസൂത്രണം ചെയ്യുകയും ജയ്പൂരിലേക്കും ഉദയ്പൂരിലേക്കും പോകുകയും രാജസ്ഥാന്റെ രുചികൾ ആസ്വദിക്കുകയും ചെയ്യുന്നു.

ലിബ്രാ (സെപ്റ്രംബർ 23-ഒക്ടോബർ 22)

ലിബ്രാ (സെപ്റ്രംബർ 23-ഒക്ടോബർ 22)


വാരാന്ത്യ അവധിക്ക് പോകുമ്പോൾ മഴയുടെ തുടക്കം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയില്‍ പ്ലാന്‍ ചെയയ്ുക. മൗറീഷ്യസും ഗോവയും മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളും കൊടൈക്കനാലും വരെയുള്ള ഇടങ്ങളാണ് ഈ രാശിയെ ഈ മാസത്തില്‍ യാത്രയുടെ ലോകത്ത് എത്തിക്കുന്നത്. നിങ്ങളുടെ നഗരത്തിനടുത്തുള്ള മലനിരകളിലൂടെയുള്ള ഒരു ട്രെക്ക് പോലും നിങ്ങൾക്ക് നവോന്മേഷം നൽകും. ചെന്നൈയിലും ബാംഗ്ലൂരിലും അസൈൻമെന്റുകളും പ്രധാനപ്പെട്ട മീറ്റിംഗുകളും പൂർത്തിയാക്കാൻ യാത്ര ചെയ്യുന്നത് ഫലം നൽകുന്നു. തായ്ലന്‍ഡിലേക്കോ നേപ്പാളിലേക്കോ വടക്കുകിഴക്കേയിലേക്കോ ഒരുമിച്ച് കാത്തിരിക്കുന്ന ഒരു യാത്ര ആസൂത്രണം ചെയ്യുവാനുള്ള സമയവും ഇതാണ്.

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോര്‍പ്പിയോ രാശിക്കാരുടെ ഈ മാസം യാത്രകള്‍ക്കായി മാത്രം മാറ്റിവെച്ചിരിക്കുന്നതാണ്. ബാഗുകൾ പാക്ക് ചെയ്ത് സുഹൃത്തുക്കളോടൊപ്പം ഊട്ടി, കൂർഗ്, മൂന്നാർ അല്ലെങ്കിൽ കുമരകം എന്നിവിടങ്ങളിലേക്ക് പോകാനുള്ള കാരണങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. പലർക്കും പുതിയ പാചകരീതികൾ പരീക്ഷിക്കുന്നതുപോലുള്ള പുതിയ അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗോവയിലോ ദുബായിലോ ബാലിയിലേയ്‌ക്കോ യാത്ര ചെയ്യുന്നത് പ്രകൃതിയെ അതിന്റെ എല്ലാ രൂപത്തിലും ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കും. നിങ്ങളുടെ നഗരത്തിൽ നിന്ന് മഹാബ്ലേശ്വർ, മൗണ്ട് അബു, ഷിംല, ചൈൽ എന്നിവിടങ്ങളിലേക്കുള്ള ചെറിയ വാരാന്ത്യ യാത്രകൾ ഉൾപ്പെടുന്നതാണ് യാത്രകൾ.

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

ബിസിനസ്സിനും ഉല്ലാസത്തിനും വേണ്ടിയുള്ള യാത്രകള്‍ സാജിറ്റേറിയസ് രാശിക്കാര്‍ക്ക് ഈ മാസമാണ്. ഭോപ്പാൽ, ഭുവനേശ്വർ, പട്ന, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള യാത്ര നിങ്ങളുടെ കരിയറിനെ മാറ്റും, ഒറ്റയ്ക്ക് കുറച്ച് സമയം ലഭിക്കുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്. ഋഷികേശിലും കേരളത്തിലും നിങ്ങൾ റിസോർട്ടുകളും ഹെൽത്ത് സ്പാകളും സന്ദർശിക്കുമ്പോൾ നിങ്ങളെ സ്വയം മനസ്സിലാക്കുവാന്‍ ഒരവസരം ലഭിക്കും.

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

കൂടിക്കാഴ്ചകളും ബിസിനസ് യാത്രകളും നിങ്ങളെ ജയ്പൂരിലേക്കും മുംബൈയിൽ നിന്ന് സൂററ്റിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകും. സിംഗപ്പൂർ, ഷാങ്ഹായ്, ബ്രസൽസ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഫലാധിഷ്ഠിതമാണ്. അപ്രതീക്ഷിതമായ യാത്രകളുടെ സമയമാണ് കാപ്രിക്കോണുകാരെ സംബന്ധിച്ചെടുത്തോളം ജൂണ്‍ മാസം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

ഈ മാസം പൂനെ, കൊച്ചി, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ പതിവുള്ളതും അനിവാര്യവുമാണ്. ഇങ്ങനെയാണെങ്കിലും നിങ്ങളുടെ ജീവിതം അതനുസരിച്ച് ക്രമീകരിക്കുക. ചെറിയ അവധി ദിനങ്ങൾ നിർബന്ധമാണ്; ധർമ്മശാല, ഡൽഹൗസി, കസോൾ, കശ്മീർ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് സാധ്യതയുണ്ട്. ജോലിയും ജീവിതവും സന്തുലിതമാക്കാനുള്ള നിങ്ങളുടെ തീരുമാനം ഇപ്പോൾ നിങ്ങളെ അവധിയെടുക്കുന്നതിലേക്ക് നയിക്കും. അമേരിക്കയിലോ ന്യൂസിലാന്റിലോ ഉള്ള സർവ്വകലാശാലകളിൽ ചേരാൻ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെടുന്നു, അവർ പുതിയ തുടക്കങ്ങൾക്കായി കാത്തിരിക്കുന്നു.

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

നിങ്ങളിൽ പലരും ഈ മാസം ജോലിക്കായി മുംബൈ, ജയ്പൂർ, നോയിഡ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് താമസം മാറിയേക്കാം. സെയിൽസ്/മാർക്കറ്റിംഗ് മേഖലയിലുള്ളവര്‍ക്ക് വിദേശത്തും ഹോങ്കോങ്ങിലും ജക്കാർത്തയിലും നടക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുവാന്‍ സാധിച്ചേക്കും. പാഞ്ചഗണി, മക്‌ലിയോഡ്ഗഞ്ച്, ബിർ, ഡാർജിലിംഗ് എന്നിവിടങ്ങളിൽ ശാന്തമായ സൂര്യാസ്തമയം ആസ്വദിച്ച് സുഖപ്രദവും അവിസ്മരണീയവുമായ സമയം ആസൂത്രണം ചെയ്യുവാനും ഈ രാശിയിലുള്ളവര്‍ക്ക് കഴിയും.

മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍മിന്നാമിനുങ്ങുകള്‍ക്കൊപ്പം ഒരു രാത്രി നടക്കാം.. ഒപ്പം ക്യാംപിങ്ങും ഹൈക്കിങ്ങും... ആഘോഷമാക്കാം ഈ ദിവസങ്ങള്‍

ജൂണ്‍ മാസത്തിലെ യാത്രകള്‍ക്കൊരുങ്ങാം... സൗത്ത് ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ റെഡിയാണ്!!ജൂണ്‍ മാസത്തിലെ യാത്രകള്‍ക്കൊരുങ്ങാം... സൗത്ത് ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ റെഡിയാണ്!!

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X