Search
  • Follow NativePlanet
Share
» »ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങള്‍

ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങള്‍

By Maneesh

ഇന്ത്യയിലെ സ്ഥല നാമങ്ങള്‍ പലതും വളരെ വിചിത്രമായതാണ്. പല സ്ഥല നാമങ്ങള്‍ക്ക് പിന്നിലും കൗതുകകരമായ പല കാര്യങ്ങളുമുണ്ട്. അത്തരത്തില്‍ ഒരു സ്ഥലമാണ് ഇസ്‌ലാം നഗര്‍. ഇസ്ലാമിന്റെ നഗരം എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാം നഗറിന് ആ പേര് ലഭിച്ചത്.

ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങള്‍

മധ്യപ്രദേശിൽ

മധ്യപ്രദേശിലാണ് ഇസ്‌ലാം നഗർ സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് ഭോപാലിന്റെ തലസ്ഥാന നഗരം എന്ന പദവി അലങ്കരിച്ചിരുന്നതിനാൽ ഈ നഗരത്തിന് ഏറേ ചരിത്രപ്രാധാന്യവും ഉണ്ട്. മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭോപ്പാല്‍ - ബെരാസിയ റോഡിലാണ് ഈ നഗരം. ഭോപ്പാലില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്. ഒരു കാലത്തെ പ്രൗഡിയുടെ സാക്‍ഷ്യങ്ങളായി നില്ക്കുന്ന തകര്‍ന്നടിഞ്ഞ ശേഷിപ്പുകളാണ് ഇസ്‍ലാം നഗറിലെ പ്രധാന കാഴ്ച.
മധ്യപ്രദേശിലെ മറ്റു ടൂറിസ്റ്റു കേന്ദ്രങ്ങൾ പരിചയപ്പെടാം

ജഗദീഷ്പൂർ എങ്ങനെ ഇസ്‌ലാംനഗറായി?

ഇസ്‌ലാംനഗറിന്‍റെ യഥാര്‍ത്ഥ പേര് ജഗദീഷ്പൂര്‍ എന്നായിരുന്നു. ഇവിടം രജപുത്ത് രാജവംശത്തിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്‍ ഇവിടേക്ക് വരുകയും നഗരം പിടിച്ചടക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇദ്ദേഹം ഈ സ്ഥലത്തിന് ഇസ്‍ലാംനഗര്‍ അഥവാ ഇസ്ലാമിന്‍റെ നഗരം എന്ന പേരിട്ടത്. മുഹമ്മദ് ഖാന്‍ ഭോപ്പാലില്‍ രാജഭരണം ആരംഭിക്കുകയും ഇസ്‌ലാംനഗറിനെ തലസ്ഥാനമാക്കുകയും ചെയ്തു.

ഹോട്ടൽ ബുക്കിംഗ്: നേടാം 50% ഓഫ്

എന്നാല്‍ 1723 ല്‍ നിസാം ഉല്‍ മുല്‍ക്ക് ഇസ്‌ലാംനഗര്‍ കോട്ട പിടച്ചടക്കുകയും ചെറിയ കാലയളവ് മാത്രം നീണ്ടു നിന്ന മുഹമ്മദ് ഖാന്‍റെ ഭരണം അവസാനിക്കുകയും ചെയ്തു. 1806 മുതല്‍ ഇവിടം സിന്ധിയമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഇപ്പോള്‍ ഭോപ്പാലിന് കീഴിലാണിവിടം. ഈ പ്രദേശം മനോഹരമായ ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.

ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങ

കൂടുതൽ ചിത്രങ്ങൾ

ഇസ്‌ലാംനഗര്‍ ടൂറിസം

പുരാതനമായ സ്മാരകങ്ങളാണ് ഇസ്‌ലാംനഗറിലെ ആകര്‍ഷണം. ചേതോഹരമായ ചമന്‍ മഹല്‍, ഔദ്യോഗിക ഇടമായിരുന്ന റാണി മഹല്‍, വാസ്തുവിദ്യയുടെ അതിശയകരമായ സൃഷ്ടിയായ ഗോണ്ട് മഹല്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇസ്‌ലാംനഗറിലെ പ്രധാന കാഴ്ചകളെക്കുറിച്ച് കൂടുതൽ മനസിലാക്കാം.

1. ചമന്‍മഹൽ

ദോസ്ത് മുഹമ്മദ് ഖാന്‍ 1715 ല്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ചമന്‍മഹല്‍. ചെങ്കല്ലില്‍ പണിതീര്‍ത്ത ഈ കൊട്ടാരം മനോഹരമായ ഒരു കാഴ്ചയാണ്. ഇതിലെ ശീഷ് മഹലിന് പ്രവേശനത്തിനായി പന്ത്രണ്ട് വാതിലുകളാണുള്ളത്. കൊട്ടാരത്തിന് നടുവിലായി മനോഹരമായ പൂന്തോട്ടവും വ്യത്യസ്ഥതയാര്‍ന്ന ഒരു കാഴ്ചയാണ്. ഇവിടെ ജലധാരകളുമുണ്ട്.

Photo Courtesy: Vu2sga

മുഗള്‍, മാള്‍വ നിര്‍മ്മാണ ശൈലികളുടെ സങ്കലനമാണ് ഇവിടെ കാണാനാവുക. സ്തൂപങ്ങളും, കവാടങ്ങളും സങ്കീര്‍ണ്ണമായ ശൈലിയില്‍ നിര്‍മ്മിച്ച പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ഇസ്‌ലാംനഗര്‍ സന്ദര്‍ശിക്കുന്നവര്‍ വാസ്തുകലയുടെ ഉത്തമനിദര്‍ശനമായ ഈ കൊട്ടാരവും കണ്ടിരിക്കണം. ഇവിടം സജീവമായിരുന്ന കാലത്തുണ്ടായിരുന്ന, ഫൗണ്ടൈനുകളില്‍ നിന്ന് വരുന്ന സുഗന്ധം പരത്തുന്ന വെള്ളം പോലുള്ള സംവിധാനങ്ങള്‍ ഇന്നില്ല.

2. റാണി മഹൽ

രണ്ട് നിലയുള്ള കൊട്ടാരമാണ് റാണി മഹല്‍ അഥവാ ക്വീന്‍സ് പാലസ്. ദോസ്ത് മുഹമ്മദ് ഖാന്‍ സ്ത്രീകള്‍ക്ക് വേണ്ടി 1720 ല്‍ പണി കഴിപ്പിച്ചതാണിത്. മനോഹരമായ ഈ കെട്ടിടത്തില്‍ ബാല്‍ക്കണിയും, ഏകീകരിച്ച തുറന്ന ഉള്‍മുറികളുമുണ്ട്. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കുടകള്‍ നിര്‍മ്മാണശൈലിയിലെ വൈദഗ്ദ്യം കാണിക്കുന്നവയാണ്. മുറികള്‍ക്ക് വലിയ വലുപ്പമില്ലെങ്കിലും മികച്ച നിര്‍മ്മാണ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.

ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങള്‍

Photo Courtesy: Vu2sga

മുഗള്‍, രജപുത്, മാള്‍വ നിര്‍മ്മാണ ശൈലികളുടെ ഒരു സംയോജനമാണ് ഈ കെട്ടിടം. ചതുരകൃതിയിലുള്ള ഉദ്യാനവും നല്ലൊരു കാഴ്ചയാണ്. ഒരു തുറന്ന മുറ്റത്തേക്കാണ് കൊട്ടാരത്തിന്‍റെ ദര്‍ശനം. കൊട്ടാരത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.

3. കോട്ട

ഇസ്‌ലാംനഗറിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇസ്‌ലാംനഗര്‍ കോട്ട. ഈ കോട്ട ഇവിടുത്തെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. 1715 ല്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാനാണ് ഈ കോട്ട സ്ഥാപിച്ചത്. 1723 ല്‍ നിസാം ഉല്‍ മുല്‍ക്ക് ഇവിടം കീഴടക്കി. അല്പകാലത്തെ പ്രതിരോധത്തിന് ശേഷം മുഹമ്മദ് ഖാന് ഈ കോട്ട നിസാമിന് കൈമാറേണ്ടി വന്നു.

പിന്നീട് സിന്ധിയാകള്‍ ഇവിടം കീഴടക്കുകയും 1806 മുതല്‍ 1817 വരെ അവരുടെ കൈവശം വെയ്ക്കുകയും ചെയ്തു. അവസാനം ഭോപ്പാലിന് കീഴിലേക്ക് ഇവിടം വരികയും ചെയ്തു. അതിശയപ്പെടുത്തുന്ന നിര്‍മ്മാണ വൈദഗ്ദ്യത്തിന്‍റെയും, ശൈലിയുടെയും ഉദാഹരണമാണ് ഈ കോട്ട. ഇന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് പച്ചപ്പ് നിറഞ്ഞ ഗ്രാമവും, അതിലെ ഗതകാല പ്രൗഡി പേറുന്ന കോട്ടയുടെ ശേഷിപ്പുകളും കാണാനാവും.

ഇസ്ലാമിന്റെ നഗരമായ ഇസ്‌ലാംനഗറിലെ വിശേഷങ്ങള്‍
Read more about: city madhya pradesh നഗരം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X