Search
  • Follow NativePlanet
Share
» »യാത്രയിലെ സ്ഥിരം അബദ്ധങ്ങള്‍..ഇതിലൊന്നെങ്കിലും ചെയ്യാത്ത സഞ്ചാരികളുണ്ടാവില്ല!

യാത്രയിലെ സ്ഥിരം അബദ്ധങ്ങള്‍..ഇതിലൊന്നെങ്കിലും ചെയ്യാത്ത സഞ്ചാരികളുണ്ടാവില്ല!

ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ യാത്ര ചിലവ് കുറഞ്ഞതും എളുപ്പവും സ്മാര്‍ട്ടും ആകാം.

യാത്രകളില്‍ അബദ്ധങ്ങള്‍ സംഭവിക്കാത്തവരായി ആരുമില്ല. ബാഗ് പാക്ക് ചെയ്യുന്നതു മുതല്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് യാത്ര പോയി വരുന്നതു വരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടുന്ന ഇടങ്ങള്‍ ഒരുപാടുണ്ട്. വിമാനത്താവളത്തിയിട്ട് പാസ്പോര്‍ട്ട് എടുത്തില്ല എന്നു ഓര്‍ക്കുന്നവരും കാശ്മീരിലേക്ക് പോകുമ്പോള്‍ ജാക്കറ്റ് എടുക്കാതെ പോകുന്നവരും ഒക്കെ നമ്മുടെ ചുറ്റുമുണ്ട്.
എന്നാല്‍, ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ യാത്ര ചിലവ് കുറഞ്ഞതും എളുപ്പവും സ്മാര്‍ട്ടും ആകാം. ഇതിനായി വേണ്ടത് വളരെ ചെറിയ തയ്യാറെടുപ്പുകള്‍ മാത്രമാണ്.

ഓവര്‍ പാക്കിങ്

ഓവര്‍ പാക്കിങ്

ഒരു യാത്ര പോകുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം ബാഗിലെ‌ടുത്ത് വെച്ച് ആവശ്യം വന്നെങ്കിലോ എന്നോര്‍ത്ത് പാക്ക് ചെയ്യുന്ന ഒരുപാടാളുകളുണ്ട്. മിക്കപ്പോഴും ഇങ്ങനെ ബാഗില്‍ എടുത്തുവെച്ച സാധനങ്ങള്‍ ഒരാവശ്യവുമില്ലാതെ വരുന്നതും അത്യാവശ്യം വേണ്ട സാധനങ്ങള്‍ കൊണ്ടുപോകുന്നതും മിക്കവര്‍ക്കും പുതുമയുള്ള കാര്യമല്ല. യാത്ര പോകുന്ന ദിവസങ്ങളും സ്ഥലവും കണക്കാക്കി മാത്രം ബാഗ് പാക്ക് ചെയ്യുക. മുന്‍പ് സ്ഥലം സന്ദര്‍ശിച്ചിട്ടുളള ആളുകളോട് സംസാരിച്ചു മാത്രം പാക്കിങ് നടത്തുക. പോകു്ന സമയത്തെ കാലാവസ്ഥ ശ്രദ്ധിക്കുവാനും അതിനനുസരിച്ചുള്ള വസ്ത്രങ്ങള്‍ എടുക്കുവാനും മറക്കരുത്.

ഫോണ്‍ കണക്ഷന്‍

ഫോണ്‍ കണക്ഷന്‍

മിക്കപ്പോഴും ആളുകള്‍ക്ക് യാത്രകളില്‍ സംഭവിക്കുന്ന അബദ്ധങ്ങളിലൊന്ന് ഫോണുമായി ബന്ധപ്പെ‌‌ട്ടതാണ്. മിക്കപ്പോഴും നമ്മുടെ സംസ്ഥാനം കട‌ന്നു പുറത്തു പോയൈല്‍ തന്നെ ചില കമ്പനികള്‍ നിരക്കുകള്‍ റോമിങ്ങിലേക്ക് മാറ്റും. പലപ്പോഴും ആളുകള്‍ ഇതിനെക്കുറിച്ച് അറിഞ്ഞുകൊള്ളണമെന്നില്ല. ഫോണ്‍ വിളിച്ചും നെറ്റ് ഉപയോഗിച്ചും പെട്ടന്ന് പണം തീരുമ്പോള്‍ മാത്രമായിരിക്കും കണക്ഷന്‍ റോമിങ്ങിലായിരുന്നുവെന്ന് ഓര്‍മ്മവരിക. ഓര്‍ത്തിരുന്ന് ചെയ്യുക എന്നതു മാത്രമേ ഇതിനു പരിഹാരമുള്ളൂ. പുറത്തേക്കുള്ള യാത്രകളില്‍ ഇന്‍റര്‍നാഷണല്‍ പ്ലാന്‍ തിരഞ്ഞടുക്കുവാനോ അല്ലെങ്കില്‍ പോകുന്ന സ്ഥലത്തു നിന്നും പ്രദേശിക സിം സംഘടിപ്പിക്കുവാനോ ശ്രമിക്കുന്നത് വളരെ നന്നായിരിക്കും.

തൊ‌‌ട്ടടുത്ത സമയത്തുള്ള ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുന്നത്

തൊ‌‌ട്ടടുത്ത സമയത്തുള്ള ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യുന്നത്

ഒരിക്കലും പ്രവചിക്കുവാന്‍ കഴിയാത്ത കാര്യങ്ങളിലൊന്നാണ് എയര്‍പോര്‍ട്ടിലേത്. ഏതു നിമിഷവും വിമാനങ്ങള്‍ താമസിക്കുവാനും പ്രശ്നങ്ങളുണ്ടാകുവാനും സാധ്യതയുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളില്‍ മിക്കപ്പോഴും പണി കി‌ട്ടുന്നത് യാത്രക്കാര്‍ക്കായിരിക്കും. കണക്ടിങ് ഫ്ലൈറ്റിലാണ് യാത്രയെങ്കില്‍ രണ്ടു ഫ്ലൈറ്റുകളും തമ്മില്‍ ആവശ്യത്തിന് സമയ വ്യത്യാസം വേണം. ഒരു ഫ്ലൈറ്റ് ഒന്നോ രണ്ടോ മണിക്കൂര്‍ താമസിച്ചാലും അടുത്തത് കിട്ടുവാന്‍ പാകത്തിലായിരിക്കണം പ്ലാന്‍ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം തീര്‍ത്തും അപരിചിതമായ എയര്‍പോര്‍‌ട്ടിലൂടെ ഓടുന്നത് ഒട്ടും നല്ല കാര്യമായിരിക്കില്ല. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടക്കുന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളംവഴി പോകുന്നുണ്ടെങ്കില്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ ലേ ഓവര്‍ സമയം മാറ്റിവച്ച് അടുത്ത ഫ്ലൈറ്റ് ബുക്ക് ചെയ്യുക. ഇവിടെ ഒരു ഫ്ലൈറ്റില്‍ നിന്നും അടുത്ത ഫ്ലൈറ്റില്‍ കയറണമെങ്കില്‍ വരെ കര്‍ശനമായ പരിശോധനകള്‍ കടക്കണം. മിക്ക എയര്‍പോര്‍ട്ടുകളിലുംഇത് തന്നെയാണ് അവസ്ഥ. അപ്പോള്‍ അതിനനുസരിച്ച് മാത്രം ഫ്ലൈറ്റ് ബുക്ക് ചെയ്യുവാന്‍ ശ്രമിക്കുക.

എയര്‍പോര്‍ട്ടില്‍ നിന്നും കറന്‍സി വിനിമയം നടത്താത്തത്

എയര്‍പോര്‍ട്ടില്‍ നിന്നും കറന്‍സി വിനിമയം നടത്താത്തത്

വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ആവശ്യത്തിന് തുക അതാത് ഇടത്തിന്‍റെ കറന്‍സിയില്‍ കരുതുവാന്‍ ശ്രദ്ധിക്കുക. എയര്‍പോര്‍‌ട്ടില്‍ നിന്നും ഇറങ്ങിയാലുടന്‍ അവിടുത്തെ കറന്‍സിയായിരിക്കും ഗതാഗത ആവശ്യങ്ങള്‍ക്കും മറ്റും വേണ്ടിവരിക. ഇത്തരം സന്ദര്‍ഭങ്ങളില്‍ കറന്‍സി കയ്യിലില്ലാതെ വന്ന് കുറച്ചെങ്കിലും വിയര്‍ക്കാത്ത വിദേശ സഞ്ചാരികള്‍ കുറവായിരിക്കും. ഇത്തരം ഘട്ടങ്ങളില്‍ ചെയ്യേണ്ടത് എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ആവശ്യത്തിനു പണം അവരുടെ കറന്‍സിയില്‍ കരുതുക എന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ കുറച്ചുപണം മാറ്റിയും വയ്ക്കാം.
മറ്റൊരു കാര്യം ചെയ്യുവാനുള്ളത് പറ്റുമ്പോഴെല്ലാം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം എന്നതാണ്. എന്നാല്‍ പ്രാദേശിക മാര്‍ക്കറ്റുകളിലും മറ്റും പോകുമ്പോള്‍ അവിടുത്തെ കറന്‍സി തന്നെ വിനിമയം നടത്തുക. മാര്‍ക്കറ്റുകളില്‍ കാര്‍ഡ് സ്വീകരിക്കുന്നത് വളരെ കുറവായിരിക്കും.

യാത്രാ പദ്ധതികള്‍ ബാങ്കിനെ അറിയിക്കാതിരിക്കുന്നത്

യാത്രാ പദ്ധതികള്‍ ബാങ്കിനെ അറിയിക്കാതിരിക്കുന്നത്

വിദേശ യാത്രകളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അബദ്ധങ്ങളിലൊന്ന് ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടാണ്. യാത്ര പോകുന്ന വിവരം ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ അല്ലെങ്കില്‍ ബന്ധപ്പെട്ട ബാങ്കിനെ യാത്ര പോകുന്നതിനു മുന്‍പുതന്നെ അറിയിക്കുക. അല്ലാത്തപക്ഷം, വിദേശത്തു നിന്നും നടത്തുന്ന പണമിടപാടുകള്‍ അസ്വാഭാവീകമായി കണ്ട് അവര്‍ നടപടിയെടുക്കുവാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ പണമിടപാട് തന്നെ മരവിപ്പിച്ചു എന്നും വരാം.

 ട്രാവല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ യാത്ര ചെയ്യുന്നത്

ട്രാവല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ യാത്ര ചെയ്യുന്നത്

യാത്രകളില്‍ പ്രത്യേകിച്ച് വിദേശ യാത്രകളില്‍ തീര്‍ച്ചായും കരുതേണ്ട ഒന്നാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. മിക്കപ്പോളും ആളുകള്‍ ഇതിനെ ഒരു അനാവശ്യ ചിലവായി മാത്രമേ കണക്കാക്കാറുള്ളൂ, എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്ക് പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന അവിചാരിതമായ അത്യാഹിതങ്ങൾ, അപകടങ്ങൾ, ചികിത്സ,മോഷണം, കയ്യിൽ കരുതുന്ന വസ്തുക്കൾ, പണം, തുടങ്ങിയവയെല്ലാം ട്രാവൽ ഇന്‍ഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്താം. അടിച്ചുപൊളിക്കുക എന്ന ഉദ്ദേശത്തിൽ യാത്ര പോയാലും അവിചാരിതമായി നേരിടേണ്ടി വരുന്ന മോഷണം, അസുഖങ്ങൾ. ചികിത്സ തുടങ്ങിയവയെല്ലാം യാത്രയുടെ രസംകൊല്ലികളായി മാറുമ്പോൾ അതിൽ നിന്നും രക്ഷപെടുവാൻ ഇൻഷുറൻസ് സഹായിക്കും. ഇവ മൂലമുണ്ടാകുന്ന കനത്ത നഷ്ടം ലളിതമാക്കി തരും ട്രാവൽ ഇന്‍ഷുറന്‍സുകൾ.

വിസാ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുക

വിസാ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുക

ഓരോ രാജ്യത്തിനും വിസയ്ക്ക് ഓരോ നിബന്ധനകളാണ്. അത് പൂര്‍ത്തിയാകാതെ യാത്ര ചെയ്യുന്നത് യാത്രയെ തന്നെ മൊത്തത്തില്‍ ബാധിക്കും. യാത്രയുടെ അസാന ഘ‌ട്ടത്തില്‍ ചെക്ക് പോയിന്‍റില്‍ നിന്ന് യാത്ര മുടങ്ങുന്നതും ചെക്കിങ്ങിനു കൂടുതല്‍ സമയമെടുക്കുന്നതും യാത്രയെ മൊത്തത്തില്‍ ബാധിച്ചേക്കും. ഏതു രാജ്യത്തേയ്ക്കാണോ പോകുന്നത്, അവിടുത്തെ വിസ ലഭിക്കുവാന്‍ വേണ്ട നിബന്ധനകളും കാര്യങ്ങളും മുന്‍കൂട്ടി തന്നെ അറിയുവാന്‍ ശ്രദ്ധിക്കുക.

പ്ലാന്‍ ചെയ്യാതിരിക്കുന്നത്

പ്ലാന്‍ ചെയ്യാതിരിക്കുന്നത്

യാത്രകളില്‍ വിദേശയാത്രകളില്‍ മുന്‍കൂട്ടി പ്ലാനിങ്ങില്ലാതെ പോകുന്നത് തികച്ചും അനാരോഗ്യകരമായ ഒരു പ്രവണതയാണ്. ഒറ്റയാത്രയില്‍ പരമാവധി ഇടങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് മിക്കപ്പോഴും മടുപ്പിക്കും. വിശ്രമിച്ചും ആവശ്യത്തിനു സമയമെടുത്തും മാത്രം കാണാന്‍ സാധിക്കുന്ന തരത്തില്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുക. വിദേശ യാത്രകളില്‍ പോകേണ്ട ഇടങ്ങളും സ്ഥലങ്ങളും മുന്‍കൂട്ടി മാത്രം പ്ലാന്‍ ചെയ്യുക.

സ്ഥലത്തെക്കുറിച്ച് അറിയാതെ യാത്ര ചെയ്യുന്നത്

സ്ഥലത്തെക്കുറിച്ച് അറിയാതെ യാത്ര ചെയ്യുന്നത്

ഒരാവേശത്തില്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ആ പ്രദേശത്ത് കാണേണ്ട കാഴ്ചകള്‍ മാത്രമായിരിക്കും ശ്രദ്ധിക്കുക. അവിടുത്തെ കാലാവസ്ഥയും ആളുകളുടെ രീതിയും ഒക്കെ മിക്കപ്പോഴും ശ്രദ്ധിക്കാതിരിക്കുകയാണ് പതിവ്. എന്നാല്‍ യാത്രയില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതാണ് ഈ കാര്യങ്ങളും. ബാഗ് പാക്ക് ചെയ്യുന്നതിനും കയ്യില്‍ കരുതേണ്ട പണം എത്രയെന്നു തീരുമാനിക്കുന്നതിനും ഒക്കെ ഈ വിവരങ്ങള്‍ സഹായിക്കും.

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!

പാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടംപാല്‍ക്കടലായി ആര്‍ത്തലച്ചെത്തുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടം

Read more about: travel tips travel ideas travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X