Search
  • Follow NativePlanet
Share
» »പണം ഇതാ പിടിച്ചോ.. യാത്ര പോകാം... സമയം പോലെ തിരിച്ചടച്ചാൽ മതി! ട്രാവൽ നൗ പേ ലേറ്റർ പദ്ധതി അറിയാം

പണം ഇതാ പിടിച്ചോ.. യാത്ര പോകാം... സമയം പോലെ തിരിച്ചടച്ചാൽ മതി! ട്രാവൽ നൗ പേ ലേറ്റർ പദ്ധതി അറിയാം

ഇതാ 'ട്രാവൽ നൗ പേ ലേറ്റർ' എന്ന പദ്ധതിയെക്കുറിച്ചും ഇതു വഴി എങ്ങനെ പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാമെന്നും എങ്ങനെ യാത്ര ചെയ്യാമെന്നും വിശദമായി വായിക്കാം

പാരീസിൽ ഐഫൽ ടവർ കാണാനാണോ ഏറ്റവും ആഗ്രഹം? അതോ ഇസ്താംബൂളിലെ ഇടവഴികളിലൂടെ നടക്കുവാനോ? ഇതൊന്നുമല്ല, മസായി മാരയിലെ വൈൽഡ് ലൈഫ് സഫാരി ആസ്വദിക്കണോ?? യാത്രകളുടെ കാര്യത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ളവരാണ് നമ്മൾ. എന്നാൽ പോക്കറ്റിലത്രയും പണം ഒറ്റയടിക്കു ചിലവാക്കുവാൻ പറ്റാത്തതിനാൽ യാത്രാമോഹങ്ങൾ തത്കാലത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ് പലരും. എന്നാൽ ഒരുമിച്ച് ചിലവാക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങളുടെ സ്വപ്നയാത്ര പോകുവാൻ ഒരു വഴിയുണ്ട്. ട്രാവൽ നൗ പേ ലേറ്റർ!
യാത്രകളിലെ ഏറ്റവും പുതിയ ട്രെൻഡുകളിലൊന്നാണ് ട്രാവൽ നൗ പേ ലേറ്റർ - Travel Now Pay Later. യാത്ര പോകുവാൻ ആവശ്യമായ മുഴുവൻ പണവും കയ്യിലില്ലെങ്കിലും നിങ്ങളുടെ യാത്രകൾ ഇതു സാധ്യമാക്കും. പകരം ഈ തുക ചെറിയ തവണകളായി തിരികെ അടച്ചാൽ മതി. ഇതാ 'ട്രാവൽ നൗ പേ ലേറ്റർ' എന്ന പദ്ധതിയെക്കുറിച്ചും ഇതു വഴി എങ്ങനെ പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാമെന്നും എങ്ങനെ യാത്ര ചെയ്യാമെന്നും വിശദമായി വായിക്കാം

എന്താണ് ട്രാവൽ നൗ പേ ലേറ്റർ

എന്താണ് ട്രാവൽ നൗ പേ ലേറ്റർ

ഓൺലൈൻ വ്യാപാര സൈറ്റുകളില് പ്രത്യക്ഷമായ ബൈ നൗ പേ ലേറ്റർ പദ്ധതികളുടെ യാത്രാ രംഗത്തുള്ള ട്രാവൽ നൗ പേ ലേറ്റർ പദ്ധതികളും. ഇപ്പോൾ നിങ്ങളുടെ യാത്ര പോവുക. അതിനു ചിലവായ പണം പിന്നീട് ഞങ്ങൾക്ക് തിരിച്ചയ്ക്കുക എന്ന വാഗ്ദാനമാണ് സൈറ്റുകളും ട്രാവൽ ഏജൻസികളും വാഗ്ദാനം ചെയ്യുന്നത്. യാത്രയുടെ മുഴുവൻ ചിലവും ഈ ഏജൻസികളോ അല്ലെങ്കിൽ അവർ ഏർപ്പെടുത്തിയിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളോ ആയിരിക്കും നിങ്ങൾക്കുവേണ്ടി ഇപ്പോൾ വഹിക്കുക.

PC:Dan Freeman/Unsplash

എങ്ങനെയാണിത് പ്രവർത്തിക്കുന്നത്

എങ്ങനെയാണിത് പ്രവർത്തിക്കുന്നത്

'ഇപ്പോൾ യാത്ര ചെയ്യുക, പിന്നീട് പണം നൽകുക' എന്ന രീതി കഴിഞ്ഞ കുറച്ചു കാലങ്ങളായി വലിയ പ്രചാരം നേടിയിട്ടുണ്ട്. ഹോട്ടലോ അല്ലെങ്കിൽ ഫ്ലൈറ്റോ ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ പേയ്മെന്‍റ് സമയത്ത് ഇങ്ങനെയൊരു ഓപ്ഷൻ കാണുവാന് സാധിച്ചാൽ നിങ്ങൾക്കത് പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാർഡ് ഇതിനായി യോജിച്ചതാണോ എന്ന് ഓൺലൈൻ ആപ്ലിക്കേഷനുകൾ വഴി നോക്കാം. എത്ര തവണകളായി തിരികെ അടയ്ക്കുവാനാണ് നിങ്ങൾ അർഹരായിരിക്കുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

PC:Sam Williams/unsplash

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഇങ്ങനെ പണം എടുക്കുമ്പോൾ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ നിങ്ങള്‍ ഓരോ തവണയും അടയ്ക്കേണ്ട തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്നും കൃത്യമായി പിടിക്കും. വ്യത്യസ്‌ത റീട്ടെയിലർമാർക്ക് വ്യത്യസ്‌ത പേയ്‌മെന്റ് സംവിധാനങ്ങളുമായി പങ്കാളിത്തമുണ്ട്. അതിനുസരിച്ചുള്ള വ്യത്യാസങ്ങൾ പേയ്മെന്‍റിൽ വ്യത്യാസം വരാം.

PC: Kai Pilger/Unsplash

ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്ഇപ്പോള്‍ യാത്ര ചെയ്യാം... പണം പിന്നെ നല്കാം.. വിദേശയാത്രകള്‍ക്കായി ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ്

തിരിച്ചടവിൽ ശ്രദ്ധിക്കാം

തിരിച്ചടവിൽ ശ്രദ്ധിക്കാം

ട്രാവൽ നൗ പേ ലേറ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. പെട്ടന്നുള്ള യാത്രകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ രണ്ടോ മൂന്നോ മാസങ്ങൾക്കു ശേഷം പോകുവാൻ പ്ലാൻ ചെയ്യുന്ന യാത്രകൾ ഇങ്ങനെ ബുക്ക് ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ബാധ്യതയുമുണ്ടാക്കും, കാരണം മിക്ക കമ്പനികളും ബുക്ക് ചെയ്തു തൊട്ടടുത്ത മാസം മുതല്‍ തിരിച്ചടവ് ആരംഭിക്കാറുണ്ട്. അതിനാൽ യാത്ര ചെയ്യുന്ന സമയത്തോടടുപ്പിച്ച് ഈ സംവിധാനം വഴി ബുക്ക് ചെയ്യുന്നതാണ് നല്ലത്.

PC: Chris Karidis/Unsplash

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

 തിരിച്ചടവും പലിശയും

തിരിച്ചടവും പലിശയും

ഓരോ കമ്പനിക്കും ധനകാര്യസ്ഥാപനത്തിനും വ്യത്യസ്തമായയ തിരിച്ചടവ് രീതികളും പലിശയുമാണ് ഉള്ളത്. ട്രാവൽ നൗ പേ ലേറ്റർ വഴി പണമെടുക്കുന്നവർത്ത് ഒരു മാസം കഴിഞ്ഞു മുതൽ തന്നെ തിരിച്ചടവ് ആരംഭിക്കാം. 18 മാസം വരെ തിരിച്ചടവ് കാലാവധിയുണ്ട്. വാര്‍ഷിക പലിശ നിരക്ക് 13% മുതല്‍ 30% വരെയാണ്.

PC:Francesca Tirico/Unsplash

ഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രംഗോവയിൽ ക്രിസ്മസും ന്യൂ ഇയറും പൊളിക്കാം! വെറും 3500 രൂപയ്ക്ക്.. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം

സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാം! കൂടുതലൊന്നും വേണ്ട.. ഈ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിസമ്മർദ്ദമില്ലാതെ യാത്ര ചെയ്യാം! കൂടുതലൊന്നും വേണ്ട.. ഈ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി

Read more about: travel travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X