Search
  • Follow NativePlanet
Share
» »പ്ലാന്‍ ചെയ്തു തുടങ്ങാം.. ഗുരെസ് മുതല്‍ ഹെമിസ് വരെ.. ആളുകളില്ലാ നാടുകളിലൂടെ

പ്ലാന്‍ ചെയ്തു തുടങ്ങാം.. ഗുരെസ് മുതല്‍ ഹെമിസ് വരെ.. ആളുകളില്ലാ നാടുകളിലൂടെ

2022-ൽ നിങ്ങൾക്ക് സന്ദർശിക്കാനാകുന്ന, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഓഫ്‌ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം....

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി യാത്രകളൊക്കെ വിചാരിക്കാത്ത രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്. എത്ര പ്ലാന്‍ ചെയ്താലും പോകുമെന്ന് ഉറപ്പില്ലാത്ത യാത്രകളും കൊറോണയുടെ പശ്ചാത്തലത്തില്‍ എടുക്കുന്ന മുന്‍കരുതലുകളും കൊണ്ട് മാറിമറിഞ്ഞ യാത്രക്കാലത്ത് പലരും യാത്രകള്‍ പോയിട്ടുണ്ടെങ്കിലും അതെല്ലാം ഗംഭീരമായ അനുഭവം നല്കുന്ന സഞ്ചാരത്തിലേക്ക് ചേര്‍ത്തുവയ്ക്കുവാന്‍ സാധിക്കില്ല.

1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!

രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകൾ സജീവമായി നടക്കുന്നതിനാൽ, 2022-ൽ യാത്രകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. എന്നിരുന്നാലും ആളുകളുടെ യാത്രാ രീതികളിലും മുന്‍ഗണനകളിലും മൊത്തത്തില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്. മാറ്റിവച്ചതും പോകുവാന്ഡ സാധിക്കാത്തതുമായ യാത്രകളുടെ ക്ഷീണം മാറ്റുവാനാള്ള യാത്രകളാണ് ഇപ്പോള്‍ ആളുകള്‍ നടത്തുന്നത്. 2022-ൽ നിങ്ങൾക്ക് സന്ദർശിക്കാനാകുന്ന, ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഓഫ്‌ബീറ്റ് സ്ഥലങ്ങള്‍ പരിചയപ്പെടാം....

ഗുരെസ് വാലി, കാശ്മീര്‍

ഗുരെസ് വാലി, കാശ്മീര്‍

കാശ്മീരിന്‍റെ രഹസ്യഇടങ്ങളില്‍ ഒന്നായാണ് ഗുരെസ് വാലി അറിയപ്പെടുന്നത്. പാക്കിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗുരസ് വാലിയില്‍ താമസ സൗകര്യങ്ങളും ജനവാസവും വിരളമാണെങ്കില്‍ പോലും ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞു പുതച്ച പര്‍വ്വതങ്ങളും അതിന്റെ താഴ്വരകളും പിന്നെ ഇടയ്ക്കിടെ കാണുന്ന വീടുകളും ദാബ്ബകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. ശ്രീനഗറിൽ നിന്നും 123 കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ഇവിടെ എത്തുവാന്‍.
'നിയന്ത്രണരേഖയ്ക്ക്' താഴെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായതിനാല്‍ തന്നെ സൈന്യത്തിന്റെ നിരന്തരമായ പട്രോളിങ് ഇവിടെയുണ്ട്.
PC:Sarmad8bit

ഹെമിസ്

ഹെമിസ്

ദീര്‍ഘദൂരയാത്രയാണ് അടുത്തവര്‍ഷത്തെ പ്ലാനെങ്കില്‍ ഹെമിസ് തിരഞ്ഞെടുക്കാം. ജമ്മു കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഹെമിസ് നിരവധി ആശ്രമങ്ങളാല്‍ സമ്പന്നമായ പ്രദേശമാണ്. ഹെമിസ് ആശ്രമം, ഗോട്സാങ് ഗോംപ, സ്ടാക്നാ ആശ്രമം, ഹെമിസ് ദേശീയോദ്യാനം, എന്നിവയാണ് ഇവിടുത്തെ കാഴ്ചകൾ. . ലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹെമിസില്‍ 1630-ൽ പണികഴിപ്പിച്ച പ്രസിദ്ധവും മനോഹരവുമായ ഹെമിസ് മൊണാസ്ട്രി തീര്‍ച്ചയായും സന്ദര്‍ശിക്കണം. ഹെമിസ് നാഷണൽ പാർക്കിൽ മാത്രം കാണാവുന്ന മഞ്ഞു പുള്ളിപ്പുലിയെ കാണാനുള്ള അവസരവും ഇവിടെ എത്തിയാല്‍ ഉപകാരപ്പെടുത്താം.

PC:Nmangal

കലിംപോങ്

കലിംപോങ്

ഡാര്‍ജലിങ്ങില്‍ നിന്നും ഒരുമണിക്കൂര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കലിംപോങ് പശ്ചിമ ബംഗാളിന്റെ വ്യത്യസ്ത കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഇടമാണ്. ആധുനികതയും പാമ്പര്യവും ഇടകലര്‍ന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ഡര്‍പിന്‍ ഗോംപ ബുദ്ധാശ്രമം, കാഞ്ചൻജംഗ വ്യൂ പോയിന്‍റ്, മാർക്കറ്റുകൾ എന്നിവയാണ് ഇവിടെ സഞ്ചാരികള്‍ക്ക് എക്സ്പ്ലോര്‍ ചെയ്യുവാന്‍ സാധിക്കുന്ന ഇടങ്ങള്‍.
എല്ലായ്പ്പോഴും സുഖകരമായ കാലാവസ്ഥയായതിനാല്‍ തന്നെ മിക്ക സീസണുകളിലും ആളുകള്‍ ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നു.
PC:wikimedia

ചിത്കുല്‍

ചിത്കുല്‍

ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന ചിത്കുല്‍ ഓഫ്ബീറ്റ് സഞ്ചാരികളുടെയും സാഹസികരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്നും 3450 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമാണുള്ളത്. എടുത്തുപറയുവാന്‍ കാഴ്ചകള്‍ ഒരുപാടില്ല എങ്കില്‍പോലും എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്ന അനുഭവങ്ങള്‍ ഈ ഗ്രാമവും ഇവിടുത്തെ ജനങ്ങളും നല്കുമെന്നത് ഉറപ്പാണ്.
PC:Footloosedev

ചൈല്‍

ചൈല്‍

ഷിംലയിൽ നിന്ന് 44 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇപ്പോഴും നഗരവൽക്കരണത്തിൽ നിന്ന് വളരെ അകലെയാണ്. മനോഹരമായ ചുറ്റുപാടുകൾ, പ്രകൃതി ഭംഗി, പച്ചപ്പ് നിറഞ്ഞ വനങ്ങൾ, പഴയ കൊളോണിയൽ കെട്ടിടങ്ങൾ എന്നിവയ്‌ക്ക് പേരുകേട്ട നിങ്ങൾ ഈ മനോഹരമായ നഗരം സന്ദർശിക്കുന്നത് വളരെ രസകരമായ ഒരു അനുഭവം ആയിരിക്കും.

PC:Sandeep Brar Jat

ലോണാവാല

ലോണാവാല


പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്ന ലോണാവാലയാണ് 2022 ലെ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ മറ്റൊരു നഗരം. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെങ്കിലും രണ്ടു നഗരങ്ങളുടേയും ഒരു സാമ്യം പോലും ലോണാവാലയ്ക്കില്ല. വെള്ളച്ചാട്ടങ്ങളും താഴ്വരകളും പച്ചപ്പും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. സഹ്യാദ്രിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് ലോണാവാല.
PC:Arjun Singh Kulkarni

Read more about: travel travel ideas offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X