Search
  • Follow NativePlanet
Share
» »യാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെ

യാത്രകള്‍ കൂടുതല്‍ എളുപ്പവും രസകരവുമാക്കാം...2022 ലെ യാത്രാ റെസല്യൂഷനുകളിലൂടെ

യാത്രക്കാർക്ക് അനുയോജ്യമായ 2022-ലെ യാത്രാ റെസലൂഷനുകള്‍ പരിചയപ്പെടാം...

പുതിയ പുതിയ കാഴ്ചകള്‍ കാണുകയും ഇടങ്ങള്‍ പരിചയപ്പെടുകയും ചെയ്യുക എന്നിതിലുപരിയായി ഓരോ യാത്രകളും ഓരോ അനുഭവങ്ങളും പാഠങ്ങളും കൂടിയാണ്.വരുന്ന യാത്രകളെ എങ്ങനെ സമീപിക്കണമെന്നും എങ്ങനെ യാത്ര ചെയ്യാമെന്നും പറഞ്ഞുതരുന്ന ഓരോ അവസരങ്ങള്‍. ഇതാ 2022 എന്ന പുതിയ വര്‍ഷത്തിലേക്ക് കടക്കുവാന്‍ ഇനി വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വരുന്ന വര്‍ഷത്തില്‍ വരാനിരിക്കുന്ന യാത്രകള്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുവാന്‍ നമുക്ക് ശ്രമിക്കാം... യാത്രക്കാർക്ക് അനുയോജ്യമായ 2022-ലെ യാത്രാ റെസലൂഷനുകള്‍ പരിചയപ്പെടാം...

വരും യാത്രകള്‍ക്കായി ഒരുട്രാവല്‍ ഫണ്ട്

വരും യാത്രകള്‍ക്കായി ഒരുട്രാവല്‍ ഫണ്ട്

വലിയ യാത്രകള്‍ ചെയ്യുന്ന സ്വപ്നങ്ങള്‍ നമ്മള്‍ കാണാറുണ്ടെങ്കിലും അത് പലപ്പോഴും സ്വപ്നങ്ങളായി തന്നെ നില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ വലിയ യാത്രകള്‍ എന്ന സ്വപ്നം എത്തിപ്പിടിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ഇത് വളരെ ചെറിയ പ്രവര്‍ത്തികളില്‍ നിന്നും നമുക്ക് ആരംഭിക്കാം. ഇടനേരങ്ങളിലുള്ള കാപ്പികുടി ഒഴിവാക്കുകയോ അല്ലെങ്കില്‍ ചെറിയ ദൂരത്തിന് ടാക്സികളെ ആശ്രയിക്കുകയോ ചെയ്യുന്നതിനു പകരം നടത്തുതയോ ചെയ്താല്‍ ആ പണം മുഴുവനും നിങ്ങളുടെ സ്വപ്ന യാത്രകളിലേക്കായി മാറ്റി വയ്ക്കാം. വീട്ടിലിരുന്ന ജോലി ചെയ്യുവാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് സ്വീകരിക്കുകയും ഹോസ്റ്റല്‍ ഫീസും യാത്രാ ചാര്‍ജും സൂക്ഷിച്ച് വെച്ച് അത് യാത്രയുടെ ഫണ്ടിലേക്കായി മാറ്റുകയും ചെയ്യാം.

പ്രകൃതിയോട് ചേര്‍ന്ന് യാത്ര ചെയ്യാം

പ്രകൃതിയോട് ചേര്‍ന്ന് യാത്ര ചെയ്യാം

മനുഷ്യന്റെ ഓരോ പ്രവര്‍ത്തികളും പ്രകൃതിയോട് ചെയ്യുന്ന ദ്രോഹം വളരെ വലുതാണ്. അതുകൊണ്ടുതന്നെ നമ്മു‌ടെ യാത്രകള്‍ പ്രകൃതിക്ക് അനുകൂലമായി മാറ്റുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ക‌ടമയാണ്. നമ്മൾ കൂടുതൽ കൂടുതൽ ഇടയ്ക്കിടെ യാത്ര ചെയ്യുന്നു, അതിനാൽ നമ്മുടെ ഓരോ യാത്രയുടെയും കാർബൺ കാൽപ്പാടുകളെ (Carbon Footprints) കുറിച്ച് നാം അറിഞ്ഞിരിക്കണം. പ്രകൃതിയോട് ചേര്‍ന്നു യാത്ര ചെയ്യുകവഴി നമ്മുടെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും നമ്മുടെ ഭൂമിയെ ഗ്രഹത്തെ സംരക്ഷിക്കാനും ശ്രമിക്കുക. അങ്ങനെ, വരാനിരിക്കുന്ന തലമുറകള്‍ക്കും നമ്മള്‍ ഇന്ന് ഭൂമിയെ അനുഭവിക്കുന്നതുപോലെ അവര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കും എന്നുറപ്പു വരുത്താം.

ആക്റ്റീവ് വെക്കേഷന്‍ തിരഞ്ഞെടുക്കാം

ആക്റ്റീവ് വെക്കേഷന്‍ തിരഞ്ഞെടുക്കാം

യാത്രകള്‍ എല്ലായ്പ്പോഴും നമ്മുടെ തിരഞ്ഞെടുപ്പുകളും ഇഷ്ടങ്ങളുമാണ്. എന്നാല്‍ ഒരാഴ്ചത്തെ അവധിക്കുപോയി മുഴുവന്‍ സമയവും ബീച്ചില്‍ മാത്രമായി അല്ലെങ്കില്‍ ട്രക്കിങ് മാത്രമായി ചിലവഴിക്കുക എന്നത് നമ്മുടെ യാത്രകളുടെ സാധ്യതകളെ കുറയ്ക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് യാത്ര പോകുമ്പോള്‍ ആ പ്രദേശത്ത് നമുക്ക് ചെയ്യുവാന്‍ പറ്റുന്നതെല്ലാം കണ്ടെത്തി ലിസ്റ്റ് ചെയ്ത് അതില്‍ ശ്രദ്ധിക്കാം. ക്ലൈംബിങ്ങും ട്രക്കിങ്ങും സൈക്ലിങ്ങും ലോക്കല്‍ ടൂറും പ്രാദേശിക രുചികളും എല്ലാം ഉള്‍പ്പെടുന്ന ഒരു യാത്രയായി നമ്മുടെ യാത്രകളെ മാറ്റാം.

ടിക്കറ്റുകള്‍ നേരത്തെ വാങ്ങാം

ടിക്കറ്റുകള്‍ നേരത്തെ വാങ്ങാം

യാത്ര പ്ലാന്‍ ചെയ്തിട്ടും ടിക്കറ്റ് പര്‍ച്ചേസ് അവസാന നിമിഷത്തിലേക്കായി മാറ്റിവയ്ക്കുന്നത് ഈ വര്‍ഷം നമുക്ക് മാറ്റിയെടുക്കാം. ആഭ്യന്തര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമായി ഏകദേശം ആറാഴ്ച മുന്‍പുള്ള സമയമാണ് കണക്കാക്കുന്നത്. മൂന്ന് മുതൽ ആറ് മാസം വരെ മുൻ‌കൂട്ടിയുള്ളതാണ് അന്താരാഷ്ട്ര ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയമെന്നാണ് പറയപ്പെടുന്നത്. ഇത് യാത്രകള്‍ക്ക് നിങ്ങളെ ഒരുക്കുവാനും സമയമെടുത്ത് പ്ലാന്‍ ചെയ്യുവാനും സഹായിക്കും.

ചെലവ് കുറഞ്ഞ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല ദിവസങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളാണ്, അതേസമയം ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളാണ് കുറഞ്ഞ ചിലവില്‍ വിമാനയാത്ര ചെയ്യുവാന്‍ പറ്റിയ മാസങ്ങള്‍.

പുതിയ കാര്യങ്ങളോട് പറയാം യെസ്!

പുതിയ കാര്യങ്ങളോട് പറയാം യെസ്!

യാത്ര രംഗത്ത് പുതിയ കാര്യങ്ങളോട് നമുക്ക് സങ്കോചമില്ലാതെ യെസ് പറയാം. മുന്‍പ് ചെയ്തിട്ടില്ലാത്ത സാഹസികതകള്‍ ധൈര്യം സംഭരിച്ച് ചെയ്യുക. നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും ചെയ്യാൻ സ്വയം വെല്ലുവിളിക്കുക. അത് പുതിയ സ്ഥലങ്ങൾ, പുതിയ ആളുകൾ, പുതിയ കാഴ്ചപ്പാടുകൾ, വെല്ലുവിളികൾ അല്ലെങ്കിൽ വ്യത്യസ്തമായ ഒരു അവധിക്കാലം എന്നിങ്ങനെ എന്തുമാകാം.

ബുദ്ധിപരമായി പാക്ക് ചെയ്യാം

ബുദ്ധിപരമായി പാക്ക് ചെയ്യാം

മികച്ച രീതിയില്‍ പാക്ക് ചെയ്യുവാന്‍ സാധിക്കുവാന്‍ എന്നത് അത്രയെളുപ്പം നടക്കുന്ന ഒരു കാര്യമല്ല. പോകുന്ന യാത്രയുടെ സ്വഭാവത്തിനനുസരിച്ച് കൃത്യമയും വ്യക്തമായും പാക്ക് ചെയ്യുന്ന എന്നതാണ് കാര്യം.
മൂന്ന് ജോഡി വസ്ത്രം- ഒരു സ്മാർട്ട് ജോഡി, നടക്കാൻ സൗകര്യപ്രദമായ ഒരു ജോടി, ഒരു കാഷ്വൽ ജോടി, സൗകര്യപ്രദമായ പാദരക്ഷ, തൊപ്പി എന്നിവ നിര്‍ബന്ധമായും വയ്ക്കുക. ബെല്‍റ്റ് മറക്കാതെ ൽ ഉരുട്ടി നിങ്ങളുടെ കോളർ ഷർട്ടിന്റെ കഴുത്തിൽ വയ്ക്കുക. വസ്ത്രങ്ങള്‍ റോള്‍ ചെയ്തു വയ്ക്കുന്നത് ചുളിവ് കുറയ്ക്കുവാന്‍ സഹായിക്കും. കനമുള്ള സാധനങ്ങള്‍ ബാഗിന്‍റെ ഏറ്റവും അടിയില്‍ വയ്ക്കുക. നിങ്ങളുടെ ഷൂസ് പ്രത്യേകം കവറിലാക്കി വയ്ക്കുക.

കൂടുതല്‍ വീക്കെന്‍ഡ് ട്രിപ്പുകള്‍ നടത്താം

കൂടുതല്‍ വീക്കെന്‍ഡ് ട്രിപ്പുകള്‍ നടത്താം

കൂടുതല്‍ യാത്രകള്‍ ചെയ്യുക എന്നതായിരിക്കണം നിങ്ങളുടെ ഈ വര്‍ഷത്തെ തീരുമാനങ്ങളിലൊന്ന്. യാത്രകള്‍ ഒരിക്കലും സമയം മെനക്കെടുത്തുന്നവ അല്ല, പതകം നമ്മമലെ കൂടുതല്‍ ആനന്ദിപ്പിക്കുന്നവയാണെന്ന തിരിച്ചറിവ് വന്നാല്‍ പിന്നെ ഒന്നും യാത്രകള്‍ക്ക് തടസ്സമായിരിക്കില്ല. വാരാന്ത്യങ്ങള്‍ യാത്രകള്‍ക്കായി മാറ്റിവയ്ക്കാം. ചിലവ് കുറഞ്‍ ആഭ്യന്തര ഫ്ലൈറ്റുകള്‍ തിരഞ്ഞെടുത്താല്‍ ദൂരമുള്ല യാത്രകള്‍ വീക്കെന്‍ഡില്‍ തന്നെ ചെയ്യാം.

കൂടുതല്‍ പ്രാദേശിക ഇടങ്ങള്‍

കൂടുതല്‍ പ്രാദേശിക ഇടങ്ങള്‍

പ്രസിദ്ധമായ ഇടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതുമാത്രം കാണാതെ ആ പ്രദേശത്തെ മുഴുവനായും കാണുവാന്‍ ശ്രമിക്കുക. പ്രാദേശിക രുചികളും അവിടുത്തെ ജീവിത രീതികളും പരിചയപ്പെടുക. പ്രദേശവാസികളോട് സംസാരിച്ച് അവിടുത്തെ യാത്രാ സ്ഥാനങ്ങള്‍ കാണാം. ചിലപ്പോള്‍ രസകരമായ പല ഇടങ്ങളും കാഴ്ചകളുമായിരിക്കും നിങ്ങളെ കാത്തിരിപ്പുണ്ടാവുക,

പുതിയ ഭാഷ പഠിക്കാം

പുതിയ ഭാഷ പഠിക്കാം


യാത്രകള്‍ നമ്മള്‍ ചിലപ്പോള്‍ നേരത്തെ പ്ലാന്‍ ചെയ്യുമല്ലോ. വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിലെ ഭാഷ പഠിക്കുവാന്‍ ശ്രമിക്കുന്നത് വളരെ നല്ല ഒരു കാര്യയിരിക്കും. ഒരു പുതിയ ഭാഷ പഠിക്കുക എന്നത് യാത്ര ചെയ്യുന്നതിനും നിങ്ങളുടെ പുതിയ വൈദഗ്ധ്യം ഉപയോഗിക്കുന്നതിനുമുള്ള ഒരു മികച്ച പ്രചോദനമാണ്. ബാഴ്‌സലോണയിലേക്കുള്ള യാത്രയ്‌ക്ക് സ്പാനിഷ് അല്ലെങ്കിൽ പാരീസിലേക്കുള്ള ഒരു യാത്രയ്‌ക്ക് ഫ്രഞ്ച് പഠിക്കുക.

ഈ അഞ്ച് കാര്യങ്ങള്‍ മാത്രം മതി... ചിലവ് കുറച്ച് ഇന്ത്യയില്‍ കറങ്ങുവാന്‍ഈ അഞ്ച് കാര്യങ്ങള്‍ മാത്രം മതി... ചിലവ് കുറച്ച് ഇന്ത്യയില്‍ കറങ്ങുവാന്‍

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X