Search
  • Follow NativePlanet
Share
» »ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്കിനി യാത്രയില്ല!!

ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്കിനി യാത്രയില്ല!!

ഇതാ ഈ വര്‍ഷം യാത്ര ചെയ്യുവാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ പരിചയപ്പെ‌ടാം...

കൊറോണയുടെ ഭീതി തെല്ലൊന്നു കുറഞ്ഞതോടെ ലോകം പഴയപടിയിലേക്ക വരുകയാണ്. വിനോദ സഞ്ചാരങ്ങള്‍ മിക്ക രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ലോകത്തിലെ പ്രധാനപ്പെട്ട, സഞ്ചാരികള്‍ ക്ക് പ്രിയപ്പെട്ട യാത്രാ സ്ഥാനങ്ങളില്‍ മിക്കവയും ഈ വര്‍ഷം സഞ്ചാരികള്‍ക്കായി തുറക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്നും രണ്ടാം വരവില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ തീരുമാനം. ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ന‌ടത്തിയിട്ടുമുണ്ട്. ഇതാ ഈ വര്‍ഷം യാത്ര ചെയ്യുവാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ പരിചയപ്പെ‌ടാം...

ഈ വര്‍ഷം യാത്രയില്ല!

ഈ വര്‍ഷം യാത്രയില്ല!

വര്‍ഷാവസാന യാത്രകള്‍ക്കും മറ്റുമായി പലരും പ്ലാന്‍ ചെയ്തിരിക്കുകയാണ്. മാസങ്ങളായി അടഞ്ഞു കിടന്ന പല വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതോടെ പ്ലാനുകള്‍ പലരും പൊടിതട്ടിയെടുത്തു കഴിഞ്ഞു. കൊറോണ ഭീതി ഇനിയും മാറിയിട്ടില്ലാത്തതിനാല്‍ യാത്രകളില്‍ മുന്‍കരുതലുകളെടുക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ സഞ്ചാരികളുടെ ഹോട്ട് ഡെസ്റ്റിനേഷനുകളായിരുന്ന മിക്ക രാജ്യങ്ങളും ഈ വര്‍ഷം അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കുന്നില്ലെന്ന തീരുമാനത്തിലാണ്.

തായ്ലന്‍ഡ്

തായ്ലന്‍ഡ്

2021 വരെ തായ്ലന്‍ഡ് സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നില്ല എന്നാണ് നിലവിലെ തീരുമാനം. ഈ വർഷം അന്താരാഷ്ട്ര സന്ദർശകർക്കായി വാതിൽ തുറക്കാൻ തായ്‌ലാൻഡിന് പദ്ധതിയില്ലെന്ന് സൂചന നൽകി തായ് ഉദ്യോഗസ്ഥൻ അടുത്തിടെ ചില പ്രഖ്യാപനങ്ങള്‍ ന‌ടത്തിയിരുന്നു. നിലവിലെ രാജ്യത്തെ സ്ഥിതി അന്താരാഷ്ട്ര സഞ്ചാരികള്‍ക്കു തുറന്നു കൊടുക്കുവാന്‍ യോജിച്ചതല്ല എന്നതാണ് കാരണം.

ബാലി

ബാലി

അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ബാലി വാതിലുകള്‍ തുറക്കുമെന്ന് നേരത്തേതന്നെ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ബാലി ഈ വര്‍ഷം സഞ്ചാരികള്‍ക്കായി തുറക്കില്ല. ബാലി മാത്രമല്ല, ഇന്തോനേഷ്യയിലെ ഒരിടവും 2020 ല്‍ വിദേശ സഞ്ചാരികള്‍ക്കായി തുറക്കില്ല. എന്നാല്‍ ബാലിയില്‍ ആഭ്യന്തര വിനോദ സഞ്ചാരത്തിന് വലിയ സാധ്യതകള്‍ ആണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള ആഭ്യന്തര സഞ്ചാരികള്‍ക്കായി വലിയ ഓഫറുകളാണ് ബാലി നല്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

വിയറ്റ്നാം

വിയറ്റ്നാം

വിയറ്റ്നാമും ഉടനെയൊന്നും അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിക്കുവാനായി ഒരുങ്ങുന്നില്ല. കഴിഞ്ഞയിടെ പരിമിതമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വിയറ്റ്നാം വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളുമായായിരുന്നു അത്. എന്നാല്‍ അത് വിയറ്റ്നാമീസ് പൗരന്മാർ, വിദ്യാർത്ഥികൾ, ബിസിനസ്സ് ആളുകൾ, നയതന്ത്രജ്ഞർ, മറ്റ് തിരഞ്ഞെടുത്ത യാത്രക്കാർ എന്നിവരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. ഡിസംബർ വരെ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്നാണ് പ്രാദേശിക ട്രാവൽ ഏജന്റുമാരുടെ അഭിപ്രായം. മാത്രമല്ല, അടുത്തിടെ ദനാങിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം വീണ്ടും രാജ്യം സഞ്ചാരികള്‍ക്കായി തുറക്കുന്ന കാര്യത്തില്‍ ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ്

മേല്‍പ്പറഞ്ഞ രാജ്യങ്ങളെപ്പോലെ തന്നെ ന്യൂസിലന്‍ഡും അന്താരാഷ്ട്ര സഞ്ചാരികളെ ഈ വര്‍ഷം രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. എന്നാല്‍ വളരെ അത്യാവശ്യക്കാര്‍ക്കു മാത്രം അതായത് ഒഴിവാക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ല അത്യാവശ്യങ്ങളുള്ളവര്‍ക്ക് ഇവിടേക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. ഇതിായി പ്രത്യേക അനുമതിയും അപേക്ഷയും അത്യാവശ്യമാണ്.

ഓസ്ട്രേലിയ

ഓസ്ട്രേലിയ

അന്താരാഷ്ട്ര സ‍ഞ്ചാരികള്‍ക്ക് ഉടനെയൊന്നും പ്രവേശനം അനുവദിക്കുവാന്‍ സാധ്യതയില്ലാത്ത രാജ്യമാണ് ഓസ്ട്രേലിയ. 2021 പകുതി വരെ രാജ്യം അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജൂൺ അവസാനത്തിൽ സൂചന നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ആഭ്യന്തര വകുപ്പിന്റെ അനുമതിയില്ലാതെ ഓസ്‌ട്രേലിയക്കാർക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ല. കൂടാതെ, അടുത്തിടെ, രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസ് തുടക്കത്തിൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ 2020 ഒക്ടോബർ അവസാനം വരെ താൽക്കാലികമായി നിർത്തിവച്ചിരുന്നു, എന്നാൽ ഇപ്പോൾ 2021 മാർച്ച് വരെയുള്ള വിമാന ടിക്കറ്റ് വില്പനയും പിന്‍വലിച്ചിട്ടുണ്ട്.

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

വരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ലവരൂ നമുക്ക് കാടുകളില്‍ ചെന്നു രാപ്പാര്‍ക്കാം!!പച്ചപ്പും ഹരിതാഭയും മാത്രമല്ല

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയുംഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X