Search
  • Follow NativePlanet
Share
» »ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

കൊവിഡ് നഷ്ടമാക്കിയ അവധി ദിനങ്ങളും യാത്രകളും ക്രിസ്മസിനും ന്യൂ ഇയറിനുമായി തിരിച്ചു പിടിക്കുകയാണ് സഞ്ചാരികള്‍. തിരച്ചുവരവിന്‍റെ പാതയിലുള്ള വിനോദ സഞ്ചാരമാകട്ടെ, സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ തയ്യാറെടുത്തും കഴിഞ്ഞു. മിക്കവരുടെയും ദീര്‍ഘനാളുകള്‍ക്കു ശേഷമുള്ള യാത്രയായതിനാല്‍ തന്നെ ആകാംക്ഷയും തിരക്കും കൂടുതലായിരിക്കും. എന്നാല്‍ കൊവിഡിന്‍റെ ഭീതി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പഴയതുപോലെ യാത്രകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നതിനു മുന്‍പ് രണ്ടു വട്ടം കൂടി ചിന്തിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. പുതുവര്‍ഷാഘോഷ യാത്രകള്‍ക്കു പുറപ്പെടുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും നോക്കാം

ഉറപ്പു വരുത്താം

ഉറപ്പു വരുത്താം

യാത്ര പോകുവാനായി തിരഞ്ഞെടുക്കുന്ന ഇടം രോഗബാധയില്ലാത്തതാണെന്നു ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ചില ഇടങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ തന്നെയാണ്. ഇതിമാല്‍ യാത്ര പോകുന്നതിനു മുന്‍പായി പോകുന്ന സഥലത്തിന്റെ നിലവിലെ അവസ്ഥയും അവിടുത്തെ സാഹചര്യങ്ങളും അറിയുവാന്‍ ശ്രദ്ധിക്കുക. അതിനനുസരിച്ചു മാത്രം യാത്ര പ്ലാന്‍ ചെയ്യാം. രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാമെങ്കില്‍ അവിടേക്കുള്ല യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം.

ഒപ്പമുള്ളവര്‍

ഒപ്പമുള്ളവര്‍

യാത്ര ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഒപ്പമുള്ളവരുടെ കാര്യം കൂടി പരിഗണിക്കുക. റിസ്ക് എടുത്തു ചെയ്യുന്ന യാത്രകളായതിനാല്‍ തന്നെ എല്ലാവര്‍ക്കും ആസ്വദിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. അങ്ങനെ ഒരിടം ലഭിച്ചില്ലങ്കില്‍ അതിനോട് ചേരുന്ന പോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം

കുട്ടികളും മുതിര്‍ന്നവരും

കുട്ടികളും മുതിര്‍ന്നവരും

10 വയസ്സില്‍ താഴെയുള്ള ആളുകള്‍ക്കും 60 വയസ്സിനു മുകളിലുള്ള ആളുകള്‍ക്കും യാത്ര ചെയ്യുന്നതിന് ഇപ്പോഴും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഈ വിഭാഗക്കാരെ യാത്രകളില്‍ അധികം ഉള്‍പ്പെടുത്താതിരിക്കുകയാവും നല്ലത്. അനുമതിയുണ്ടെങ്കില്‍ ചെറിയ യാത്രകളാവാം. വണ്ടിയില്‍ നിന്നും പുറത്തിറങ്ങാതെ സ്ഥലം കണ്ടുവരുന്ന തരത്തിലുള്ല യാത്രകളും ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്കായി പരിഗണിക്കാം

നേരത്തെ ബുക്ക് ചെയ്യാം

നേരത്തെ ബുക്ക് ചെയ്യാം

രണ്ടും മൂന്നും ദിവസം നീണ്ടു നില്‍ക്കുന്ന യാത്രകളാണെങ്കില്‍ താമസ സൗകര്യങ്ങള്‍ നേരത്തെ തന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ന്യൂ ഉയര്‍ ആഘോഷം നടക്കുന്ന സമയമായതിനാല്‍ ഹോട്ടലുകളും മറ്റും നേരത്തെ തന്നെ ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ടാവും. യാത്ര ചെയ്ത് ക്ഷീണിച്ച് താമസ സൗകര്യം നോക്കി നടക്കുന്നതിനു പകരം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്. ഇപരിചിതമായ സ്ഥലങ്ങളിലൂടെ അലഞ്ഞു തിരിയുന്നതും ഒഴിവാക്കുവാന്‍ സാധിക്കും.

 കൊവിഡ്-19 ടെസ്റ്റ് നടത്താം

കൊവിഡ്-19 ടെസ്റ്റ് നടത്താം

ചില സംസ്ഥാനങ്ങളും രാജ്യങ്ങളും അവിടേക്ക് പ്രവേശിക്കുന്നതിന് കൊവിഡ്-19 സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. നിങ്ങളെയും കൂടെയുള്ളവരെയും മറ്റുള്ള ആളുകളെയും സുരക്ഷിതരാക്കുവാനും അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കുവാനും ഏറ്റവുമുചിതം കൊവിഡ് ടെസ്റ്റ് നടത്തുന്നതാണ്. യാത്രയ്ക്കു മുന്‍പും യാത്രയ്ക്ക് ശേഷവും ടെസ്റ്റ് നടത്താം.

പുറത്തു നിന്നുള്ള ഭക്ഷണം

പുറത്തു നിന്നുള്ള ഭക്ഷണം

തുറന്നുവച്ചിരിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നുമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.. അത്യാവശ്യമെങ്കില്‍ പാക്കറ്റ് ഭക്ഷണം മേടിക്കുക. വെള്ളം ആവശ്യത്തിനു യാത്രയില്‍ കരുതണം. ഓരോരുത്തരുടെയും ആവശ്യമനുസരിത്ത് വേണം വെള്ളം കരുതുവാന്‍. വെള്ളം തീര്‍ന്നു പോയാല്‍ കുപ്പിയിലുള്ള വെള്ളമോ അല്ലെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളമോ സംഘടിപ്പിക്കുവാന്‍ ശ്രമിക്കാം. പുറത്തിറങ്ങുമ്പോളും തിരികെ വരുമ്പോഴും, ഭക്ഷണത്തിനു മുന്‍പും ശേഷവും സാനിറ്റൈസര്‍ ഇട്ട് കൈ വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കണം

സാമൂഹിക അകലം പാലിക്കാം

സാമൂഹിക അകലം പാലിക്കാം

പുറത്തിറങ്ങേണ്ടി വരുമ്പോഴെല്ലാം സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ അശ്രദ്ധ വേണ്ട. പുറത്തിറങ്ങുമ്പോള്‍ കുറഞ്ഞത് ആറ് അടിയെങ്കിലും അകലം പാലിക്കുവാന്‍ ശ്രദ്ധിക്കുക. മാസ്ക് ധരിച്ച് സാനിറ്റൈസര്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. പുറത്തിറങ്ങുന്നതിനു മുന്‍പും തിരികെ വണ്ടിയില്‍ കയറുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കാം. അപരിചിതരുമായി കൊടുക്കല്‍ വാങ്ങലുകള്‍ ഒഴിവാക്കാം,

പണം കൈമാറുമ്പോള്‍

പണം കൈമാറുമ്പോള്‍

കറന്‍സി കഴിവതും കുറച്ച് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുവാന്‍ ശ്രദ്ധിക്കുക. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഓണ്‍ലൈനായി ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യങ്ങളുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്താം. ക്യൂ നില്‍ക്കുന്ന ബുദ്ധിമുട്ട് ഇതുവഴി ഇല്ലാതാക്കാം. സുരക്ഷിതരായിരിക്കുകയും ചെയ്യും

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!<br />ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!<br />മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X