Search
  • Follow NativePlanet
Share
» »ഗുജറാത്ത് യാത്ര; ചില തടാകങ്ങള്‍ പരിചയപ്പെടാം

ഗുജറാത്ത് യാത്ര; ചില തടാകങ്ങള്‍ പരിചയപ്പെടാം

By Maneesh

ഗുജറാത്തിനേക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് വരുന്നത് ഒരു പക്ഷെ ക്ഷേത്രങ്ങളാകാം അതിനുമപ്പുറം ഗുജറാത്തിലെ ചില ദേശീയോദ്യാനങ്ങളാകം. എന്നാല്‍ ഗുജറാത്ത് ടൂറിസത്തിന്റെ പരിതിയില്‍ ഇതുമാത്രമല്ല എന്നതാണ് വാസ്തവം. നിരവധി സുന്ദരമായ തടാകങ്ങള്‍ക്കും ബീച്ചുകള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗുജറാത്ത്.

ഗുജറാത്തിൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില ബീച്ചുകൾ നമുക്ക് പരിചയപ്പെടാം. ഈ തടാകങ്ങളിൽ പലതും ഗുജറാത്തിലെ പേരുകേട്ട പക്ഷി സങ്കേതം കൂടിയാണ്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

കൂടുതൽ വായിക്കാം

കാട്ടുകഴുതകളേ തേടി ഗുജറാത്തിലേക്ക്കാട്ടുകഴുതകളേ തേടി ഗുജറാത്തിലേക്ക്

മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍മഹത്തായ കച്ചിലേക്ക് യാത്ര തിരിക്കുമ്പോള്‍

1008 ക്ഷേത്രങ്ങളുള്ള അത്ഭുതമല ഗുജറാത്തിലാണ്1008 ക്ഷേത്രങ്ങളുള്ള അത്ഭുതമല ഗുജറാത്തിലാണ്

ഹമിർസർ തടാകം

ഹമിർസർ തടാകം

ഗുജറാത്തിലെ ബുജിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണാധികാരിയായിരുന്ന റാവു ഹാമിറാണ് ഈ തടാകം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ തടാകത്തിന് ഹമിർസർ തടാകം എന്ന പേര് ലഭിച്ചത്. 450 ഓളം വര്‍ഷം പഴക്കമുള്ള ഈ തടാകത്തിന്‍റെ കിഴക്ക് ഭാഗത്താണ് ബുജിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ തടാകത്തിന് നടുവിലായി ഒരു പന്തോട്ടവും നിര്‍മ്മിച്ചിട്ടുണ്ട്.

Photo Courtesy: Nizil Shah

കന്‍കാരിയ തടാകം

കന്‍കാരിയ തടാകം

കുതുബുദ്ദീന്‍ സുല്‍ത്താന്‍ പണിത മനോഹരമായ ജലാശയമാണ് കന്‍കാരിയ. ഗുജറാത്തിലെ അഹമ്മബാദിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജലാശയത്തിന് നടുവിലായി ഒരു മണ്‍തുരുത്തില്‍ വേനല്‍കാല വസതിയും അതിന് ചുറ്റും നഗീന വാടി എന്ന സുന്ദരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദങ്ങള്‍ ഈ ജലാശയത്തിനരികിലുണ്ട്.

Photo Courtesy: Kondicherry

ന‌ൽ സരോവർ

ന‌ൽ സരോവർ

ഗുജറാത്തിലെ അഹമ്മെദാബാദിൽ നിന്ന് 64 കിലോമീറ്റർ അകലെയായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ദേശാടനക്കിളികളുടെ സങ്കേതമായ ഈ സ്ഥലം ഒരു പക്ഷി സങ്കേതം കൂടിയാണ്. നൂറുകണക്കിന് ഇനത്തിൽപ്പെട്ട പക്ഷികളെ ഇവിടെ കാണാൻ കഴിയും. രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഇവിടെ സന്ദർശന സമയം. തടാകത്തിലൂടെ ബോട്ടിംഗിനും തടാകത്തിന് ചുറ്റും കുതിരസവാരിക്കും സൗകര്യമുണ്ട്.

Photo Courtesy: ix4svs

തോൽ തടാകം

തോൽ തടാകം

അഹമ്മദാബാദില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് തോല്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. തടാകവും, അതിന് ചുറ്റുമുള്ള 7 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശവും, 1988 ലാണ് പക്ഷി സംരക്ഷണ കേന്ദ്രമാക്കിയത്. വിവിധയിനം ദേശാടനപക്ഷികള്‍ ഇവിടെ പ്രജനനം നടത്താനെത്തുന്നു. നൂറിലേറെ ഇനം പക്ഷികളെ ഇവിടെ കാണാനാവും. പെലിക്കണ്‍, സ്പൂണ്‍ബില്‍, ഗീസ്, ഫ്ലാമിങ്കോ, തുടങ്ങി അനേകയിനം പക്ഷികളെ ഇവിടെ കാണാം. മഴക്കാലത്തിന് ശേഷം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടം
സന്ദര്‍ശിക്കാനനുയോജ്യം.

Photo Courtesy: Kaushik Patel

വസ്ത്രാപൂർ തടാകം

വസ്ത്രാപൂർ തടാകം

അഹമ്മദാബാദിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്ന് വളരെ എളുപ്പത്തിൽ
എത്തിച്ചേരാം എന്നതിനാൽ നിരവധി ആളുകൾ ഈ തടാകക്കരയിൽ എത്തിച്ചേരാറുണ്ട്. ഇതിന് അടുത്തുള്ള ഓപ്പൺ എയർ തിയേറ്ററും കുട്ടികളുടെ പാർക്കും സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കി ഈ തടാകത്തിനെ മാറ്റുന്നു.

Photo Courtesy: Uditsood

ലഖോട്ട തലാവ്

ലഖോട്ട തലാവ്

ഗുജറാത്തിലെ ജാംനഗറിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ദേശാടനപ്പക്ഷികളാല്‍ സമൃദ്ധമായ തടാകമാണ് ലഖോട്ട തലാവ്. 75 ഓളം ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഈ തടാക സമീപത്ത് സന്ദര്‍ശനത്തിനത്തൊറുണ്ട്. വൈകുന്നേരവും വാരാന്ത്യവും ഇവിടെ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്. ശാന്തമായ തടാകത്തിലൂടെ ബോട്ട് സവാരിയും ആസ്വദിക്കാം ഇവിടത്തെ കടകളില്‍ നിന്ന് ലഭിക്കുന്ന പ്രാദേശിക രുചികളും ആസ്വദിക്കാം.

Photo Courtesy: Rangilo Gujarati

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X