Search
  • Follow NativePlanet
Share
» »തന്‍റെ പുഞ്ചിരികൊണ്ട് നാടിന്റെ ശാപം മാറ്റിയ ദേവതയുടെ ഇടം!!

തന്‍റെ പുഞ്ചിരികൊണ്ട് നാടിന്റെ ശാപം മാറ്റിയ ദേവതയുടെ ഇടം!!

By Elizabath Joseph

താമരശ്ശേരി ചുരവും വാൽപ്പാറയും ഒക്കെ കൂളായി കടന്നു പോയിട്ടുണ്ടെങ്കിലും എത്ര സാഹസികനാണെങ്കിലും ഇവിടേക്കുള്ള വഴികള്‍ ഒരു നിമിഷമെങ്കിലും നിങ്ങളെ പേടിപ്പിക്കും. വളഞ്ഞും പുളഞ്ഞും തൊട്ടു മുന്നിലുള്ള കാഴ്ച പോലും അനുവദിക്കാത്ത ഹെയർപിൻ റൂട്ടുകൾ നിറഞ്ഞ കൊല്ലിമല പലരുടെയും ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം മാത്രമായി കിടക്കുന്നത് ഇവിടുത്തെ അതിസാഹസികത കൊണ്ടുമാത്രമാണ്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഏറെ വിവരിക്കപ്പെടുന്ന കൊല്ലിമല ചെങ്കുത്തായ ചുരങ്ങളും വ്യൂ പോയിന്റുകളും ഒരുക്കി കാത്തിരിക്കുന്ന ഇടം കൂടിയാണ്. മരണത്തിന്റെ മലയെന്നു അറിയപ്പെടുന്ന കൊല്ലിമലയുടെ വിശേഷങ്ങൾ....

 എവിടെയാണിത്?

എവിടെയാണിത്?

തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ ജില്ലയിലാണ് കൊല്ലിമല സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പൂർവ്വഘട്ട മലനിരകളിലാണ് ഉള്ളത്. തമിഴ്നാടിന്റെ ഏകദേശം മധ്യഭാഗത്തുള്ള വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്.

പേരുവന്ന വഴി

പേരുവന്ന വഴി

മരണത്തിന്റെ മല എന്നാണ് കൊല്ലിമല എന്ന വാക്കിന്റെ അർഥം. പേരിനു പിന്നിൽ രണ്ടു കഥകളാണ് പ്രചാരത്തിലുള്ളത്. അറപ്പാലീശ്വരൻ എന്ന പേരിൽ ശിവനെ ആരാധിക്കുന്ന ഇടം കൂടിയാണ് കൊല്ലമല. ഇവിടുത്തെം ആകാശഗംഗ എന്നു പേരായ വെള്ളച്ചാട്ടത്തിലെ സ്നാനം എല്ലാ വിധ രോഗങ്ങളെയും കൊല്ലുവാൻ പര്യാപ്തമാണ് എന്നാണ് വിശ്വസിക്കുന്നത്. കൊല്ലിമല എന്ന പേര് അങ്ങനെ വന്നുവത്രെ. അടുത്ത കഥ കൊല്ലിപ്പാവൈ എന്ന ദേവതയുമായി ബന്ധപ്പെട്ടതാണ്. ഒരു കാലത്ത് മുനിമാർ തങ്ങളുടെ തപസ്സിനായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നുവത്രെ കൊല്ലിമല. അവരുടെ തപസ്സിന്റെ ശക്തിയാൽ അവിടെയുള്ളവർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയായി. അപ്പോൾ അവിടുത്തെ ജേവതയായ കൊല്ലിപ്പാവൈ തന്റെ പുഞ്ചിരിയുടെ ശക്തി കൊണ്ട് ആ ചൂടിനെ ഇല്ലാതാക്കി എന്നും നാട്ടുകാരുടെ ജീവിതം രക്ഷിച്ചു എന്നും കഥയുണ്ട്. അങ്ങനെ ദേവി വസിക്കുന്ന സ്ഥലത്തെ അവർ കൊല്ലിമല എന്നു വിളിക്കുന്നു.

PC:Rajeshodayanchal

70 ഹെയർപിൻവളവുകൾ

70 ഹെയർപിൻവളവുകൾ

സാഹസികരായ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രസിദ്ധമായ സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലിമല. അതിനുള്ള പ്രധാന കാരണം എന്നത് ഇവിടുത്തെ ഹെയർപിൻ റൂട്ടാണ്. കയറുംതോറും രസം ഏറി വരുന്ന ഈ വളവുകൾ കടക്കണമെങ്കിൽ സാഹസികത കുറച്ചൊന്നുമല്ല വേണ്ടത്. ബ്ലൈൻഡ് സ്പോട്ടുകൾ എന്നാണ് ഇവിടുത്തെ വളവുകൾ അറിയപ്പെടുന്നത്. ഒരു വളവ് കഴിഞ്ഞ് കൂടിയാൽ 30 മീറ്റർ കഴിയുമ്പോളേക്കും അടുത്ത വളവ് എത്തും. അതുകൊണ്ടുതന്നെ ഇതുവഴിയുള്ള യാത്ര അതീവ ശ്രദ്ധയും കരുതലും വേണ്ടതാണ്.

കൊല്ലിമല കയറാൻ

കൊല്ലിമല കയറാൻ

നാമക്കല്ലിലെ അടിവാരം എന്ന സ്ഥലത്തു നിന്നുമാണ് കൊല്ലിമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. കാരവല്ലി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ചെങ്കുത്തായ 70 വളവുകൾ കയറി വേണം ഇവിടെ എത്തുവാൻ. ഓരോ വളവിലും മനോഹരങ്ങളായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചുരം അവസാനിക്കുന്നതിനു തൊട്ടു മുൻപുള്ള 69-ാമത്തെ വളവിൽ ഒരു വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്. കടന്നു വന്ന വഴികളത്രയും കാണാൻ സാധിക്കുന്ന ഇവടെ നിന്നുള്ള കാഴ്ചകൾ കിടിലനാണ് എന്നു പറയാതെ വയ്യ.

കൊല്ലിമലയിലെ കാഴ്ചകൾ

കൊല്ലിമലയിലെ കാഴ്ചകൾ

കൊല്ലിമലയുടെ പ്രധാന ആകർഷണം എന്നു പറയുന്നത് ഇവിടുത്തെ വ്യൂ പോയിന്റും കാഴ്ചകളുമാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരിയായി ഒരു തീർഥാടന കേന്ദ്രമാണ് തമിഴ്നാട്ടിലുള്ളവർക്ക് കൊല്ലിമല. സീകുപാറ, സേലാർ നാട് എന്നിവയാണ് ഇവിടുത്തെ പ്രധാന വ്യൂ പോയിന്റുകൾ. മാത്രമല്ല, ട്രക്കിങ്ങ്, ഹൈക്കിങ്,ബോട്ടിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കും ഇവിടെ സൗകര്യങ്ങളുണ്ട്.

PC:Karthickbala

 ആകാശഗംഗൈ വെള്ളച്ചാട്ടം

ആകാശഗംഗൈ വെള്ളച്ചാട്ടം

കൊല്ലിമലയിലെ മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് ആകാശഗംഗ വെള്ളച്ചാട്ടം. മലകളാൽ ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടം അയിരു നദിയുടെ ബാഗമാണ്. 300 അടി മുകളിൽ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്. അറപ്പാലീശ്വരൻ ക്ഷേത്രത്തിന്റെ സമീപത്താണ് വെള്ളച്ചാട്ടമുള്ളത്. ചെങ്കുത്തായ ആയിരത്തോളം പടികളിറങ്ങി വേണം വെള്ളച്ചാട്ടത്തിലെത്താൻ. കാടുകൾക്കുള്ളിൽ നിന്നും വരുന്ന വെള്ളത്തിന് ഔഷധ ശക്തികളുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ തീർഥാടകരാണ് ഇവിടെ കൂടുതലും എത്തുന്നത്.

PC:Dilli2040

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എല്ലായ്പ്പോഴും സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് കൊല്ലിമല. എന്നാൽ സാഹസികമായ വളവുകൾ പിന്നിട്ടുള്ള യാത്രയായതിമാൽ മഴക്കാലം ഒഴിവാക്കുന്നതായിരിക്കും ഉചിതം. അങ്ങനെയെങ്കിൽ വേനൽക്കാലത്ത് ഇവിടേക്ക് യാത്ര ചെയ്യാം.

PC:Karthickbala

യാത്രയിൽ ശ്രദ്ധിക്കുവാൻ

യാത്രയിൽ ശ്രദ്ധിക്കുവാൻ

എസ് ആകൃതിയിലുള്ള ഹെയർപിൻ വളവുകൾ ബ്ലൈൻഡ് സ്‌പോട്ടുകളാണ്. ഒരു ബെന്റ് കഴിഞ്ഞ് 30 മീറ്റർ കടക്കുമ്പോഴേയ്ക്കും അടുത്ത വളവ് എത്തും. അതിനാൽത്തന്നെ വളരെ ശ്രദ്ധിച്ച് മാത്രമേ ഇവിടെ വണ്ടി ഓടിക്കാൻ കഴിയൂ. തിരിച്ചിറങ്ങുമ്പോൾ എൻജിൻ ഓഫ് ചെയ്യാതെ ഇറങ്ങുന്നതാണ് സുരക്ഷയ്ക്ക് നല്ലത്. രാത്രികാലങ്ങളിൽ ചുരം കയറാനെത്തുന്നവരെ പ്രദേശവാസികൾ പ്രോത്സാഹിപ്പിക്കാറില്ല. രാത്രിയിൽ ചുരം കയറുന്നവർ തിരിച്ചിറങ്ങില്ല എന്നൊരു വിശ്വാസമാണ് ഇതിനു കാരണം. രാത്രി അടിവാരത്തു താമസിച്ച് അതിരാവിലെ ചുരം കയറുന്നത് മനോഹരമായ കാഴ്ചകൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല.

PC:Karthickbala

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സേലമാണ് കൊല്ലിമലയ്ക്കു സമീപത്തുള്ള വലിയ പട്ടണം. കൊല്ലിമലയിൽ നിന്നും 7 കിലോമീറ്റർ അകലെയാണിവിടം. സേലം, ഈ റോഡ് എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. കോയമ്പത്തൂരിൽ നിന്നും 3350 കിലോമീറ്ററാണ് കൊല്ലിമലയിലേക്കുള്ളത്.

ചെന്നൈയിൽ നിന്നും സേലത്തേക്ക് ഒരുപാട് ബസുകൾ ഉള്ളതിനാൽ ഇവിടെ എത്തിച്ചേരുവാൻ വലിയ പ്രയാസം ഉണ്ടാവില്ല.

ബാംഗ്ലൂരിൽ നിന്ന് വരുമ്പോൾ എൻ.എച്ച്.44 വഴി കൃഷ്ഗിരി എന്ന സ്ഥലത്തെത്താം. അവിടുന്ന് സേലം ഹൈവേയിൽ നിന്ന് രാസിപുരം എന്ന സ്ഥലത്തുവെച്ചാണ് ഇവിടേക്കുള്ള റോഡ് തിരിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more