Search
  • Follow NativePlanet
Share
» »ബാഹുബലിയുടെ 'മഹിഷ്മതി' അല്ല... അഹമ്മദാബാദ് മുതല്‍ മഹേശ്വരം വരെയുള്ള മഹിഷ്മതി

ബാഹുബലിയുടെ 'മഹിഷ്മതി' അല്ല... അഹമ്മദാബാദ് മുതല്‍ മഹേശ്വരം വരെയുള്ള മഹിഷ്മതി

മഹിഷ്മതി അല്ലേങ്കില്‍ മഹേശ്വരം എന്നറിയപ്പെടുന്ന ആ പുരാതന നഗരം മധ്യപ്രദേശിലെ കാര്‍ഗോണ്‍ ജില്ലയിലാല്‍ നര്‍മദയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

By Elizabath Joseph

മഹിഷ്മതി സാമ്രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ബാഹുബലിയുടെ സ്വന്തം സാമ്രാജ്യമല്ല ഈ പറയുന്നത്. പുരാണങ്ങളില്‍ തലയെടുപ്പോടെ നിന്നിരുന്ന ആ പുരാതന നഗരം. മഹിഷ്മതി അല്ലേങ്കില്‍ മഹേശ്വരം എന്നറിയപ്പെടുന്ന ആ പുരാതന നഗരം മധ്യപ്രദേശിലെ കാര്‍ഗോണ്‍ ജില്ലയിലാല്‍ നര്‍മദയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.

ഒരിക്കല്‍ അഗ്നിദേവനില്‍ നിന്ന് നിഷാദ രാജാവായ നളന് ഒരു വരം ലഭിച്ചത്രേ പ്രദേശം ഒരിക്കലും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെടാതെ സംരക്ഷിച്ചുകൊള്ളാമെന്ന്. അത് അങ്ങനെ തന്നെ ആയിരുന്നെന്നാണ് ചരിത്രം. മറാത്ത ഭരിച്ചിരുന്ന മാല്‍വാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ മഹേശ്വര്‍. പക്ഷെ മഹിഷ്മതിയുടെ പ്രത്യേകത അവിടെയൊന്നുമല്ല. സാമ്രാജ്യത്തിന്‍റെ രാഞ്ജി ആയിരുന്ന അഹല്യയുടെ നേതൃത്വത്തില്‍ പണിത തച്ചുശാസ്ത നിര്‍മ്മിതികളാണ് നഗരത്തെ സഞ്ചാരികളോട് അടുപ്പിക്കുന്നത്.

മികച്ച സമയം

മികച്ച സമയം

തണുപ്പ് കാലത്ത് മഹിഷ്മതിയില്‍ എത്തുന്നതാണ് ഏറ്റവും നല്ലത്. കാരണം ചുട്ടുപെള്ളുന്ന സൂര്യന്‍ പലപ്പോഴും മഹിഷ്മതിയിലെ കാഴ്ചകളെ സഞ്ചാരികളില്‍ മടുപ്പുളവാക്കും. അതേസമയം ശീതകാലത്ത് അതിരാവിലെയുള്ള തണുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവേ കാലാവസ്ഥാ വളരെ അനുകൂലമായിരിക്കും. ശിവരാത്രികാലങ്ങളിലും ദീപാവലിയും ദീപാവലിയും ആഘോഷിക്കാന്‍ ഇവിടം സഞ്ചാരികള്‍ ധാരാളം എത്താറുണ്ട്. ദീപപ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന മഹിഷ്മതിയുടെ ഭംഗിയാണ് ഇതിന് കാരണം.

PC: Rashi Kalra

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

അഹമ്മദാബാദില്‍ നിന്ന് 405 കിമി ദൂരത്ത് മാത്രം സ്ഥിതി ചെയ്യുന്ന മഹേശ്വറില്‍ റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ തന്നെ എത്തിച്ചേരാം. പ്രധാനമായും മൂന്ന് മാര്‍ഗങ്ങളാണ് ഇങ്ങോട്ടുള്ളത്.
റൂട്ട് 1.-അഹമ്മദാബാദ്-ഗോദ്ര-ജബുവാ-ദര്‍-ദംനോദ്- ഈ വഴി 403 കിമി വരും.
റൂട്ട് 2-അഹമ്മദാബാദ്-നദിയാദ്-വഡോദര-ബോദെലി-അലിരാജ്പൂര്‍-മനവര്‍-കല്‍ഘട്ട് വഴി ഇത് 403കിമി വരും.
സാധാര യാത്രികര്‍ ഒന്നാമത്തെ റൂട്ടാണ് ഉപയോഗിക്കാറുള്ളത്. തിരക്ക് കുറഞ്ഞതിനാലാണ് ഈ പാത ഉപയോഗിക്കുന്നത്.

ബലസിനോര്‍

ബലസിനോര്‍

ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെടുത്ത ഇവിടം അഹമ്മദാബാദില്‍ നിന്ന് 90 കിമി ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.നിരവധി ഭംഗിയുള്ള കെട്ടിടങ്ങളും നിര്‍മ്മിതികളുമുള്ള ഈ സ്ഥലം നിര്‍മ്മിച്ച കാലയളവ് തൊട്ട് അതുപോലെ സംരക്ഷിച്ച് പോരുന്നുണ്ട്.റായോലി ജില്ലയില്‍ ഒരു ഫോസില്‍ പാര്‍ക്കും സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം ദിനോസറുകളുടെ ഫോസിലുകളും ഇവിടെ സംരക്ഷിപോരുന്നുണ്ട്. വളരെ രാവിലെ തന്നെ ഇവിടം സന്ദര്‍ശിക്കുന്നതാകും നല്ലത് കാരണം. ദിവസത്തിന്‍റെ പകുതി തന്നെ ഇവിടുത്തെ കാഴ്ചകള്‍കള്‍ ഡിമാന്‍റ് ചെയ്യുന്നത് കൊണ്ടാണിത്. ധാരാളം ക്ഷേത്രങ്ങളും ഇവിടെ പരിസരങ്ങളില്‍ ഉണ്ട്. ഭീമന്‍റെ വിവാഹം കഴിഞ്ഞത് ഇവിടെ നിന്നാണെന്നാണ് കരുതി പോരുന്നത്. ഇവിടെ കരിങ്കല്ലില്‍ പതിഞ്ഞ ഭീമന്‍റെ കാല്‍പാടുകള്‍ സംരക്ഷിച്ച് പോരുന്നുണ്ട്.

PC: Shyam parasiya

ദാഹോദ്

ദാഹോദ്

ബലസിനോറില്‍ നിന്ന് 119 കിമി മാറിയാണ് ദഹോദ് സ്ഥിതി ചെയ്യുന്നത്. മുകള്‍ ചക്രവര്‍ത്തിയായ ഔറംഗസേബന്‍റെ ജന്‍മസ്ഥലമാണ് ദാഹോദ്. ഇവിടുത്തെ മംഗദ് കുന്നുകളാണ് മറ്റൊരാകര്‍ഷണം. പ്രകൃതി രമണീയമായ ഈ മേഖല സഞ്ചാരികള്‍ ഏറെ എത്തുന്ന ഇടം കൂടിയാണ്. കരടി സങ്കേതമായ രത്ന മഹലും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധ ശിവക്ഷേത്രമായ ദേവസരി മഹാദേവയും സമീപ പ്രദേശത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

ദര്‍

ദര്‍

ദഹോഡില്‍ നിന്നും 132 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ദര്‍ ഇവിടുത്തെ പുരാതന നഗരങ്ങളില്‍ ഒന്നാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന പാതകളിലൂടെ പോകുന്ന ഈ നഗരം മഴക്കാലങ്ങളില്‍ ഒരുക്കുന്ന കാഴ്ചയുടെ വിസ്മയത്തിന് അതിരുകളില്ല. മാത്രമല്ല, ഇവിടുത്തെ തടാകങ്ങള്‍ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
1405 ല്‍ ദിലാവര്‍ ഖാന്‍ നിര്‍മ്മിച്ച ലത് മസ്ജിദ് അഥവാ പില്ലര്‍ മോസ്‌ക് ഇവിടുത്തെ കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ്. ഇത് പകുതിയും നശിച്ചെങ്കിലും ബാക്കിയുള്ള ഭാഗം ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണ്.

ലക്ഷ്യസ്ഥാനം-മഹേശ്വര്‍
നമ്മുടെ ഈ യാത്രയുടെ ലക്ഷ്യസ്ഥാനം മഹേശ്വറാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളാണ് ഇവിടുത്തെ കാഴ്ച. മാത്രമല്ല, കൊട്ടാരങ്ങളും സ്‌നാനഘട്ടങ്ങളും കോട്ടകളും ഒക്കെയായി ഒരു വന്‍നഗരത്തിനു സദൃശ്യമാണ് ഇവിടം. മാത്രമല്ല, നര്‍മ്മദാനദിയുടെ സാന്നിധ്യം നഗരത്തിന്റെ ഭംഗി പതിന്‍മടങ്ങ് വര്‍ധിപ്പിക്കുന്നു.

PC: McKay Savage

മഹേശ്വര്‍ ഫോര്‍ട്ട്

മഹേശ്വര്‍ ഫോര്‍ട്ട്

റാണി അഹല്യാഭായ് ഹോല്‍ക്കര്‍ 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മഹേശ്വര്‍ ഫോര്‍ട്ട് നഗരത്തെ സംരക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം നിര്‍മ്മിച്ചതാണ്. ഇവിടെ നിന്നും നര്‍മ്മദാ നദിയും സൂര്യാസ്തമവും കാണുവാന്‍ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്. കോട്ടയും കൊട്ടാരവും പ്രസിദ്ധമാ സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ കൂടിയാണ്.

PC: Bernard Gagnon

ബനേശ്വര്‍ മഹാദേവ് ക്ഷേത്രം

ബനേശ്വര്‍ മഹാദേവ് ക്ഷേത്രം

അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബനേശ്വര്‍ മഹാദേവ് ക്ഷേത്രം നര്‍മ്മദാ നദിയിലെ ഒരു ചെറിയ ദ്വീപിലാണ് ഉള്ളത്. അനൃ്രന്ദ് രാജ് പാര്‍മര്‍ നിര്‍മ്മിച്ച ഈ ക്ഷേത്ത്രതിലേക്ക് ബോട്ട് വഴി മാത്രമേ എത്തിപ്പെടാന്‍ സാധിക്കൂ.

ഏക്മുഖി ദത്താ ക്ഷേത്രം

ഏക്മുഖി ദത്താ ക്ഷേത്രം

ശിവ ദത്താ ദാം ക്ഷേത്രം എന്നും അറിയപ്പെടുന്ന ഏക്മുഖി ദത്താ ക്ഷേത്രം സഹസ്ത്രദാരാ ജില്‍കോട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. മുപ്പത് ഏക്കറോളം സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഈ ക്ഷേത്രം നടന്നു കാണ്ടേണ്ട കാഴ്ചയാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ വലിയ തിരക്കാണ് അനുഭവപ്പെടുക. വ്യത്യസ്തമായ വാസ്തുശൈലിയും നിര്‍മ്മാണ രീതിയും ആണെന്നതിനാല്‍ ചരിത്രകാരന്‍മാര്‍ക്ക് ഇവിടം ഏറെ പ്രിയപ്പെട്ടതാണ്.


രാജരാജേശ്വരി ക്ഷേത്രം
ശിവന് സമര്‍പ്പിച്ചിരിക്കുന്ന രാജരാജേശ്വരി ക്ഷേത്രം 11 അഖണ്ഡജ്യോതി ദീപങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. വിശിഷ്ടങ്ങളായ ഒട്ടേറെ ശില്പങ്ങള്‍ ക്ഷേത്രത്തിനകത്ത് കാണുവാന്‍ സാധിക്കും.

PC: Nilrocks

Read more about: travel epic forts palace ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X