Search
  • Follow NativePlanet
Share
» »കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!

കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!

കോവിഡ് കാലത്തിനു ശേഷം ആകെ മൊത്തം സമവാക്യങ്ങള്‍ മാറിയ മേഖലകളിലൊന്ന് യാത്രകളുടേതാണ്. പ്ലാന്‍ ചെയ്ത യാത്രകളെല്ലാം നഷ്ടമായി എന്നു മാത്രമല്ല, പുതിയ യാത്രകള്‍ പോകുവാന്‍ മൂന്നുവട്ടം ആലോചിക്കേണ്ട അവസ്ഥയുമായി. പുതിയ സ്ഥലങ്ങള്‍ തേടിയുള്ള യാത്രകള്‍ ഒക്കെ ഇനി പഴയപടിയാകുവാന്‍ സമയമെടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യാത്ര പോകണമെന്നു തോന്നുമ്പോള്‍ പോകുവാനും പഴയപോലെ രണ്ടു ജീന്‍സും ബനിയനും മാത്രമായി ബാഗ് പാക്ക് ചെയ്യുവാനുമൊന്നും ഇനി നടന്നെന്നു വരില്ല. ബാഗ് പാക്കിങ് മുതല്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്ന സമയം വരെ ചിന്തിച്ച് തീരുമാനമെടുക്കേണ്ട കാര്യങ്ങളായി മാറിയിട്ടുണ്ട്. ഇതാ പോസ്റ്റ് കോവിഡ് യാത്രകളിലെ പുതിയ ട്രെന്‍ഡുകള്‍ നോക്കാം...

സാനിറ്റൈസറും മാസ്കും

സാനിറ്റൈസറും മാസ്കും

ന്യൂ നോര്‍മല്‍ അഥവാ പുതിയ രീതിയിലെ യാത്രകളില്‍ ബാഗ് പാക്കിങ് പ്രധാന കാര്യം തന്നെയാവും. സാധാരണ വസ്ത്രങ്ങളോടൊപ്പം സാനിറ്റൈസര്‍, മാസ്ക്, ഫേസ് ഷീല്‍ഡ്, ടിഷ്യൂ പേപ്പറുകള്‍ തുടങ്ങിയ കാര്യങ്ങളും പാക്ക് ചെയ്യണം. വ്യക്തി ശുചിത്വത്തിന് മുന്‍പത്തേക്കാളും ഏറെ പ്രാധാന്യം വന്നിട്ടുള്ള സമയം കൂടിയാണിത്.

പ്രാദേശിക യാത്രകള്‍

പ്രാദേശിക യാത്രകള്‍

അന്താരാഷ്ട്ര യാത്രകള്‍ എളുപ്പത്തില്‍ നടന്നിരുന്ന ഒരു കാലമാണ് കഴിഞ്ഞുപോകുന്നത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ മാത്രം സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന രാജ്യങ്ങളുണ്ട് മാത്രമല്ല, വിമാനത്താവളങ്ങളും വിമാനങ്ങളും രോഗം പടര്‍ത്തുമെന്ന ഭീതിയുള്ളതിനാല്‍ മിക്കവരും അന്താരാഷ്ട്ര യാത്രകള്‍ ഉപേക്ഷിച്ച മട്ടാണ്. ഈ മാറ്റത്തിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കുവാന്‍ പോകുന്നത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. നാടിന്‍റെ സുരക്ഷിതത്വത്തോടൊപ്പം കുറഞ്ഞ ചിലവില്‍ യാത്ര നടത്താം എന്നതും സഞ്ചാരികളെ പ്രാദേശിക ഇടങ്ങളിലേക്ക് ആകര്‍ഷിക്കും. കുറച്ച് ആളുകള്‍ മാത്രം സന്ദര്‍ശിച്ചു കൊണ്ടിരുന്ന ഇടങ്ങള്‍ ഇനി പ്രശസ്തമാവുകയും ചെയ്യും.

സാമൂഹിക അകലം

സാമൂഹിക അകലം

യാത്രകളിലെ സ്വകാര്യതയ്ക്കും സാമൂഹിക അകലത്തിനും ഇനി പ്രാധാന്യം വര്‍ധിക്കും. യാത്രയില്‍ കാണുന്ന ആളുകളോടു പോയി സംസാരിക്കുന്നതും അവര്‍ക്ക് അടുത്തിരിക്കുന്നതുമെല്ലാം ഇനി മുതല്‍ മാറ്റി നിര്‍ത്തേണ്ട കാര്യങ്ങളായി മാറും. ഒരുപാട് ആളുകള്‍ വരുന്ന മ്യൂസിയങ്ങള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം പുതിയ യാഥാര്‍ഥ്യങ്ങളിലേക്ക് വരും.

പ്രകൃതിയിലേക്കുള്ള മടക്കം

പ്രകൃതിയിലേക്കുള്ള മടക്കം

ആളുകള്‍ തിങ്ങിക്കൂടുന്നതും പൊതുവായതുമായ യാത്ര ഇടങ്ങള്‍ ആളുകള്‍ മാറ്റി നിര്‍ത്തും . പകരം തിരക്കു കുറഞ്ഞതും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ഇടങ്ങളായിരിക്കും യാത്രകളില്‍ മുന്നില്‍ നില്‍ക്കുക. സാമൂഹിക അകലം പാലിക്കുന്നതിനും സുരക്ഷിതരായിരിക്കുന്നതിനും ഇത് സഹായിക്കും.

ചെറിയ യാത്രകള്‍

ചെറിയ യാത്രകള്‍

ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന യാത്രകളൊക്കെ ഇനി പഴങ്കഥയാകും. യാത്ര പോയി കാഴ്ചകള്‍ കണ്ട് വേഗം തന്നെ തിരികെ വരുന്ന വിധത്തിലായിരിക്കും പോസ്റ്റ് കോവിഡ് യാത്രകളൊക്കെയും പ്ലാന്‍ ചെയ്യുവാന്‍ പോകുന്നത്. അതിനോടൊപ്പം തന്നെ നമ്മുടെ ഇ‌ടത്തോ‌‌ട് ചേര്‍ന്നു നില്‍ക്കുന്ന, ഒരുപാട് യാത്ര വേണ്ടിവരില്ലാത്ത ഇടങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്കുക.

തിരികെ വരുന്ന റോഡ് ട്രിപ്പുകള്‍

തിരികെ വരുന്ന റോഡ് ട്രിപ്പുകള്‍

ചെലവു കുറയ്ക്കുവാനും പുതിയ ഇടങ്ങള്‍ അടുത്തു നിന്നു പരിചയപ്പെടുവാനുമെല്ലാം സാധാകണ സഞ്ചാരികള്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. പോസ്റ്റ് കോവിഡ് യാത്രകള്‍ ഇതിനും മാറ്റം സൃഷ്ടിക്കും. ആളുകള്‍ പരമാവധി പൊതുഗതാഗത സംവിധാനം ഉപേക്ഷിച്ച് യാത്രകള്‍ കൂടുതലും സ്വന്തം വാഹനങ്ങളിലേക്ക് മാറ്റും,

ടെന്‍റിംഗും ക്യാംപിങ്ങും

ടെന്‍റിംഗും ക്യാംപിങ്ങും

ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളും പരമാവധി ഒഴിവാക്കിയായിരിക്കും മിക്ക യാത്രകളും പ്ലാന്‍ ചെയ്യുക. ഭക്ഷണവും വെള്ളവും കഴിയുന്നതും വീടുകളില്‍ നിന്നു കൊണ്ടുപോകുന്നതും താമസ സൗകര്യങ്ങള്‍ ഏറ്റവും വൃത്തിയുള്ള ഹോട്ടലുകളിലേക്ക് മാറുന്നതും ഇനി കാണുവാന്‍ സാധിക്കും. ശുചിത്വത്തിന്റെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും ഇനി ആരും തയ്യാറാവില്ല. ചിലവ് കുറഞ്ഞ യാത്രകളാണെങ്കില്‍ സുരക്ഷിതമായ പ്രദേശത്ത് ടെന്‍റ് അടിച്ച് ക്യാംപ് ചെയ്യുവാനായിരിക്കും കൂടുതലും ആളുകള്‍ ശ്രമിക്കുക.

സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഇളവുമായി കേരളം, ഹ്രസ്വ സന്ദര്‍ശനത്തിന് ക്വാറന്‍റൈന്‍ വേണ്ട!

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

Read more about: lockdown travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X