Search
  • Follow NativePlanet
Share
» »2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം

2022 ലെ യാത്രകള്‍ രാശി പറയുംപോലെ.... ഇങ്ങനെയും യാത്രകള്‍ പ്ലാന്‍ ചെയ്യാം

കഴിഞ്ഞ ഒന്നര വര്‍ഷത്തെ കാര്യം നോക്കിയാല്‍ പ്ലാന്‍ ചെയ്ത യാത്രകളേക്കാള്‍ അധികം പോകാതിരുന്ന യാത്രകളാണ് കൂടുതലെന്ന് കാണാം. ചരിത്രത്തില്‍ ഇതുപോലെ വിനോദ സഞ്ചാരമേഖലയെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയ അവസരം വേറെ ഉണ്ടായിട്ടേയില്ല. എന്തുതന്നെയായാലും കാര്യങ്ങള്‍ ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണ്. നിബനധനകള്‍ പാലിച്ചാണെങ്കില്‍ പോലും രാജ്യങ്ങള്‍ അന്താരാഷ്ട്ര സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്. എങ്കില്‍ പിന്നെ 2022 ലെ യാത്രകള്‍ നമ്മള്‍ അടിച്ചുപൊളിക്കുകയല്ലേ...!! ഓരോരുത്തര്‍ക്കും അവരുടെ സൂര്യരാശി എന്താണ് പറയുന്നത് എന്നു നോക്കി യാത്ര പ്ലാന്‍ ചെയ്താലോ...

1. ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

1. ഏരിസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

വ്യക്തിത്വം: സാഹസികര്‍, ആകാംക്ഷയുള്ളവര്‍, യാത്രകളെ ഊര്‍ജസ്വലതയോടെ സമീപിക്കുന്നവര്‍

അധികമാരും കണ്ടിട്ടും പോയിട്ടുമില്ലാത്ത ഇടങ്ങള്‍ തേടിപ്പോകുന്ന കാര്യത്തില്‍ ഏരിസ് ഒരു പ്രത്യേകതരക്കാര്‍ തന്നെയാണ്. 2022-ൽ അലാസ്ക പോലുള്ള വിദൂര സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരാണത്രെ ഇവര്‍. ഇച്ഛാശക്തിയുടെ കാര്യത്തിലും ഇവരെ വെല്ലുവാന്‍ ആളുകള്‍ കുറവാണ്. സ്കീയിംഗ്, ബൈക്കിംഗ്, മലകയറ്റം എന്നിവ ഇവര്‍ ആസ്വദിക്കും.
വിദേശയാത്രകള്‍ക്ക് ഇത്തവണ ഇവര്‍ക്ക് പല തടസ്സങ്ങളും നേരിട്ടേക്കുമെങ്കിലും അവസാനം കാര്യങ്ങള്‍ എളുപ്പമാവും.

2. ടോറസ്(ഏപ്രില്‍ 20- മേയ് 20)

2. ടോറസ്(ഏപ്രില്‍ 20- മേയ് 20)

വ്യക്തിത്വം: വിശ്വസ്തര്‍, കലയില്‍ അഗ്രഗണ്യര്‍
സൂര്യരാശികളിലെ ഏറ്റവും റൊമാന്‍റിക് ആയവര്‍ എന്നാണ് ടോറസ് വിഭാഗത്തില്‍പെട്ടവരെ വിശേഷിപ്പിക്കുന്നത്. വിദേശ വൈന്‍, രുചികരമായ ഭക്ഷണം, പ്രകൃതി സൗന്ദര്യത്തിന്റെ സമൃദ്ധി എന്നിവയില്‍ ജീവിക്കുവാന്‍ താല്പര്യപ്പെടുന്നവരാണ് ഇവര്‍. ഈ വര്‍ഷം യാത്ര ചെയ്യുവാന്‍ ടോഫസുകാര്‍ക്ക് ഫ്രാൻസും ഇറ്റലിയും തിരഞ്ഞെടുക്കാം. അവർക്ക് കുറച്ച് വീഞ്ഞ് കുടിക്കാനും പ്രദേശത്തെ വൈനറികൾ പര്യവേക്ഷണം ചെയ്യാനും ഇവിടെ സാധിക്കും.

3. ജെമിനി(മേയ് 21- ജൂണ്‍ 20)

3. ജെമിനി(മേയ് 21- ജൂണ്‍ 20)

വ്യക്തിത്വം: പാര്‍ട്ടികള്‍ ഇഷ്ടപ്പെടുന്നയാള്‍, ചിന്തകന്‍
പുതിയ ഇടങ്ങള്‍ എന്നും കാണുവാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാരാണ് ജെമിനി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതുകൊണ്ടു തന്നെ ജപ്പാനും യുകെയും ഇത്തവണത്തെ ജെമിനിയുടെ യാത്രാ വിഭാഗത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം. കാരണം ഇവ രണ്ടും ജെമിനിയുടെ ഊര്‍ജത്തെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന സ്ഥലങ്ങളാണ്. പാര്‍ട്ടി ആസ്വദിക്കാത്ത സമയങ്ങളില്‍ ഇവര്‍ ചരിത്ര സ്ഥാനങ്ങള്‍ തിരഞ്ഞായിരിക്കും സമയം ചിലവഴിക്കുക.

4. ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

4. ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

വ്യക്തിത്വം: സര്‍ഗാത്മക കഴിവുകളുള്ളവര്‍, മൂഡിനനുസരിച്ച് പെരുമാറുന്ന ആളുകല്‍

ക്യാന്‍സര്‍ രാശിക്കാര്‍ വികാരാധീനരാണ്. കാര്യങ്ങളെ വിവേകത്തെക്കാള്‍ വിചാരങ്ങളോടെ സമീപിക്കുന്നവരാണ് ഇക്കൂട്ടര്‍. സ്നേഹം ഇവരുടെ വലിയ ബലഹീനതയാണ്. സ്നേഹത്തിനായി എന്തും ത്യജിക്കുവാന്‍ ഇവര്‍ തയ്യാറാവും.
ഇറ്റലിയും സ്കോട്ട്‌ലൻഡും 2022 ലെ ക്യാൻസർ ആളുകൾക്ക് അനുയോജ്യമായ യാത്രാ സ്ഥലങ്ങളാണ്. ഈ ആളുകൾ റോമിലെ പഴയ പാതകളുമായും സ്കോട്ട്ലൻഡിലെ പുരാതന വാസ്തുവിദ്യകളുമായും എളുപ്പത്തില്‍ കൂട്ടാകും എന്നതിനാല്‍ ഈ സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താം.

5. ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

5. ലിയോ(ജൂലൈ 23-ഓഗസ്റ്റ് 22 വരെ)

വ്യക്തിത്വം: ഭയമില്ലാത്തവരും ജീവിത്തെ നിസാരമായി കാണുന്നവരും

ആഢംബരത്തെ ഇഷ്ടപ്പെടുന്നവരും റൊമാന്‍റിക് ആയിട്ടുള്ളവരും ആണ് ലിയോ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍. 2022-ൽ പാരീസാണ് അവർക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം. പാരീസിനേക്കാൾ മികച്ച ഒരു സ്ഥലം ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാകില്ല. ജീവിതത്തിന്റെയും നിറങ്ങളുടെയും പര്യായമായ ഇടമാണ് പാരീസ്.

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വിര്‍ഗോ(ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)

വ്യക്തിത്വം: പൂര്‍ണ്ണതയില്‍ വിശ്വസിക്കുന്നവരും ബുദ്ധിപരമായി ചിന്തിക്കുന്നവരും

തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പൂര്‍ണ്ണത തേടുന്നവരാണ് വിര്‍ഗോ വിഭാഗക്കാര്‍. അതാത് നിമിഷങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഇവര്‍ക്ക് ജീവിതത്തില്‍ വേണ്ടത് സമാധാനവും സ്നേഹവുമാണ്. ദക്ഷിണ കൊറിയയിലേക്കുള്ള ഒരു സംഘടിത യാത്ര 2022-ൽ വിർഗോസിന്റെ മനസ്സിന് ആശ്വാസം നൽകും. സിയോൾ മുതൽ ജെജു ദ്വീപ് വരെ, ദക്ഷിണ കൊറിയയിൽ നിരവധി മനോഹരമായ കഫേകളും മഹത്തായ കൊട്ടാരങ്ങളും കാണുവാന്‍ സാധിക്കും.

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

ലിബ്രാ(സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)

വ്യക്തിത്വം: സംസ്കാരത്തെ സ്നേഹിക്കുന്നവര്‍, വിനോദത്തെ ആസ്വദിക്കുന്നവര്‍
സന്തുലിതമായ ഒരു ജീവിതം ആസ്വദിക്കുന്നവരാണ് ലിബ്രാ രാശിക്കാര്‍. മനസ്സിനും ശരീരത്തിനും ആത്മാവിനും ഇടയിൽ ഒരു നല്ല സന്തുലിതാവസ്ഥ എവിടെ കണ്ടെത്താനാകുമെന്ന് പര്യവേക്ഷണം ചെയ്യാൻ അവർ ഇഷ്ടപ്പെടുന്നു.2022-ൽ അവരുടെ ആത്മാവിന് സമനില കണ്ടെത്താനാകുന്ന സ്ഥലമാണ് കാശ്മീർ. ഭൂമിയുടെ സ്വർഗ്ഗമായ കാശ്മീല്‍ ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

സ്കോര്‍പിയോ(ഒക്ടോബര്‍ 23-നവംബര്‍ 21)

വ്യക്തിത്വം: നിഗൂഢമായ ജീവിതവും പ്രസരിപ്പും ഉള്ളവര്‍

ജീവിതത്തില്‍ ഉടനീളം നിഗൂഢത സൂക്ഷിക്കുന്നവരാണ് സ്കോര്‍പിയോ ആളുകള്‍. ജീവിതത്തോടുള്ള അഭിനിവേശമാണ് ഇവരുടെ പ്രത്യേകത. അത്തരം ആളുകൾ അത്ര അറിയപ്പെടാത്ത വിദേശ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്നു. 2022 ല്‍ ഇവര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലം ബൊളീവിയ ആണ്. മനോഹരമായ ആൻഡീസ് പർവതനിരകൾ, അറ്റകാമ മരുഭൂമി, ആമസോൺ ബേസിൻ മഴക്കാടുകൾ എന്നിവ ഇവിടുത്തെ പ്രത്യേക കാഴ്ചകളാണ്.

 സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

സാജിറ്റേറിയയസ് (നവംബര്‍ 22- ഡിസംബര്‍ 21)

വ്യക്തിത്വം: സാഹസികരും അലഞ്ഞു തിരിയുവാന്‍ ഇഷ്ടപ്പെടുന്നവരും

ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് ഏറ്റവും പ്രാധാന്യം കല്പിക്കുന്നവരാണ് സാജിറ്റേറിയസ് വിഭാഗത്തില്‍ പെടുന്നവര്‍. നീണ്ടകാലം ഒരു സ്ഥലത്ത് ജീവിക്കുന്നതിന് ഇവര്‍ക്ക് താല്പര്യമേ ഉണ്ടാവില്ല. അലഞ്ഞുതിരിഞ്ഞു ജീവിക്കുക എന്നതാണ് ഇവരെ സംബന്ധിച്ച് ഏറ്റവും മനോഹരമായ കാര്യം. എപ്പോഴും ഒരു യാത്രയ്ക്ക് ഇവര്‍ തയ്യാറാണ്! 2022 സ്വതസിദ്ധമായ നിരവധി യാത്രകൾ സാജിറ്റേറിയസുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ വർഷം വർണ്ണാഭമായ ഡെന്മാർക്ക് അവരെ വിളിക്കുന്നു. സാഹസികതയോടുള്ള അവരുടെ ദാഹം ശമിപ്പിക്കുന്ന സ്ഥലമാണിത്.

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

കാപ്രിക്കോണ്‍ (ഡിസംബര്‍22- ജനുവരി19)

വ്യക്തിത്വം: അടങ്ങാത്ത ആഗ്രഹങ്ങള്‍ ഉള്ളവരും സമര്‍ത്ഥരും

സംസ്കാരത്തെയും ചരിത്രത്തെയും സ്നേഹിക്കുന്നവരാണ് കാപ്രിക്കോണ്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍. സാഹസികത ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. പുതിയ കാര്യങ്ങള്‍ അറിയുവാനുള്ള ഇവരുടെ താല്പര്യം എടുത്തു പറയേണ്ടത് തന്നെയാണ്. അതിനാല്‍ തന്നെ പുതിയ നഗരങ്ങളും കാഴ്ചകളും ഇവരുടെ യാത്രകളോടുള്ള അഭിനിവേശത്തെ വര്‍ധിപ്പിക്കുന്നു. ഈ അലഞ്ഞുതിരിയുന്ന ആത്മാക്കൾ യാത്ര ചെയ്യുമ്പോൾ എപ്പോഴും സന്തോഷമുള്ളവരായിരിക്കും.

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20-ഫെബ്രുവരി 18)

വ്യക്തിത്വം: ഭാവനയും ജിജ്ഞാസയും
അക്വേറിയസ് സൂര്യരാശിക്കാര്‍ അത്ഭുത ലോകത്ത് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടേതായ ലോകത്ത് വിനോദത്തില്‍ ജീവിക്കുവാനാണ് ഇഷ്ടപ്പെടുന്നവരാണ് ഈ കൂട്ടര്‍. 2022-ൽ ബെൽജിയം അവർക്ക് അനുയോജ്യമായ സ്ഥലമാണ്. ഈ മനോഹരമായ പശ്ചിമ യൂറോപ്യൻ രാഷ്ട്രം അതിന്റെ മധ്യകാല നഗരങ്ങൾക്കും പുരാതന വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്.

 പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ്(ഫെബ്രുവരി 19- മാര്‍ച്ച് 20)

വ്യക്തിത്വം: കലകളില്‍ നിപുണരും സ്വപ്നത്തില്‍ ജീവിക്കുന്നവരും
ജീവതത്തിന്‍റെ മാന്ത്രികതയില്‍ വിശ്വസിക്കുന്നവരാണ് പിസസ് വിഭാഗത്തില്‍പ്പെട്ട ആളുകള്‍. പകല്‍ സ്വപ്നം കാണുന്ന ഇവര്‍ക്ക് തങ്ങളുടെ യാത്രാ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന നിരവധി ഇടങ്ങള്‍ സ്വന്തമായുണ്ട്. 2022-ൽ ഹവായ് ആണ് പിസസ് വിഭാഗക്കാര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലം.

ഇത് പുരുളിയ...പച്ചപ്പും പ്രകൃതിഭംഗിയും ആവശ്യത്തിലധികമുള്ള നാട്...പോയാലോ!!ഇത് പുരുളിയ...പച്ചപ്പും പ്രകൃതിഭംഗിയും ആവശ്യത്തിലധികമുള്ള നാട്...പോയാലോ!!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X