Search
  • Follow NativePlanet
Share
» » സഞ്ചാരികള്‍ക്കു പ്രിയം ജമ്മു കാശ്മീര്‍! ചരിത്രം കുറിക്കുവാനൊരുങ്ങി പഹല്‍ഗാം!

സഞ്ചാരികള്‍ക്കു പ്രിയം ജമ്മു കാശ്മീര്‍! ചരിത്രം കുറിക്കുവാനൊരുങ്ങി പഹല്‍ഗാം!

ഞ്ഞുവീഴ്ച ആരംഭിച്ച കഴിഞ്ഞ മൂന്നു മാസത്തിനടിയില്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

വിനോദ സഞ്ചാരരംഗത്ത് കൊവിഡ് അടച്ച വാതിലുകള്‍ ഓരോന്നായി തുറക്കുകയാണ് ലോകം. കൊവിഡിന്‍റെ പ്രതിസന്ധിയില്‍ നിന്നും കരകയറുമ്പോള്‍ വിനോദ സഞ്ചാരവും വളരുകയാണ്. മഞ്ഞുകാലമായതോടെ വിനോദ സഞ്ചാരത്ത് വന്‍ കുതിപ്പ് നടത്തുകയാണ് ജമ്മു കാശ്മീര്‍. മഞ്ഞുവീഴ്ച ആരംഭിച്ച കഴിഞ്ഞ മൂന്നു മാസത്തിനടിയില്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
കൊവിഡ് വിനോദ സഞ്ചാരത്തെ വളരെ രൂക്ഷമായി ബാധിച്ച പഹല്‍ഗാമിലേക്ക് നിരവധി സഞ്ചാരികളാണ് ഇപ്പോള്‍ എത്തുന്നത്.

jammu kashmir

കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്നു. എന്നാല്‍ പഹല്‍ഗാമില്‍ കഴിഞ്ഞ പത്ത് ദിവസങ്ങളിലായി റെക്കോര്‍ഡ് നമ്പര്‍ ആളുകളാണ് വിനോദ സഞ്ചാരത്തിനായി എത്തുന്നത്. ഫെബ്രുവരി അവസാനം വരെ തിരക്ക് ഇതേരീതിയില്‍ തുടര്‍ന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തപ്പെടുമെന്ന് എഎന്‍ഐ റിപ്പോര്‍‌ട്ട് ചെയ്തു.
വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പകരമായാണ് മിക്കവരും കാശ്മീര്‍ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇപ്പോള്‍ ഇവിടെ എത്തിച്ചേരുന്നു. റിസോര്‍ട്ടുകളെ കൂടാതെ ഹോട്ടലുകള്‍ക്കും പ്രതീക്ഷയുണര്‍ത്തുന്നതാണ് പുതിയ മാറ്റം.

ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്

കാശ്മീരില്‍ തന്നെ പഹല്‍ഗാം ആണ് കൂടുതലും സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. നേരത്തെ അക്രമങ്ങള്‍ കാരണം ഇവിടം സുരക്ഷിതമല്ല എന്നൊരു തോന്നല്‍ സഞ്ചാരികള്‍ക്കുണ്ടായിരുന്നുവെങ്കിലും അതെല്ലാം മാറി എന്നതിന്‍റെ തെളിവ് ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ തന്നെയാണ്.

അടുത്തിടെ പുതിയ മഞ്ഞുവീഴ്ച ലഭിച്ചതിന് ശേഷം കുഫ്രിയിലെ സ്കീയിംഗ്, സ്നോ പാർക്കുകളും സഞ്ചാരികളുടെ പ്രിയവിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയി‌‌ട്ടുണ്ട് .

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

തണുത്തുവിറച്ച് ഊട്ടി!!ആറുവര്‍ഷത്തിനിടെ ആദ്യമായി പൂജ്യത്തിനു താഴെയെത്തി താപനിലതണുത്തുവിറച്ച് ഊട്ടി!!ആറുവര്‍ഷത്തിനിടെ ആദ്യമായി പൂജ്യത്തിനു താഴെയെത്തി താപനില

കാശ്മീരില്‍ പോകുന്ന ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ബീച്ചുകള്‍കാശ്മീരില്‍ പോകുന്ന ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന ലോകത്തിലെ എണ്ണപ്പെട്ട ബീച്ചുകള്‍

Read more about: jammu kashmir travel news winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X