Search
  • Follow NativePlanet
Share
» »ലൈറ്റ് ആന്‍ഡ് സ്മാര്‍ട്ട്... ബാഗ് പാക്ക് ചെയ്യാം ഇങ്ങനെ!!

ലൈറ്റ് ആന്‍ഡ് സ്മാര്‍ട്ട്... ബാഗ് പാക്ക് ചെയ്യാം ഇങ്ങനെ!!

യാത്ര പോകുമ്പോള്‍ ഏറ്റവും ലളിതമായും സ്മാര്‍ട് ആയും എങ്ങനെ ബാഗ് പാക്ക് ചെയ്യാമെന്നു നോക്കാം.

വേണ്ടതും വേണ്ടാത്തതുമായ വസ്ത്രങ്ങള്‍ ഒരു ബാഗ് നിറയെ, ചെരിപ്പും തൊപ്പിയും സോക്ലും ഉള്‍പ്പെ‌ടെയുള്ള കാര്യങ്ങള്‍ മറ്റൊന്നില്‍.. ഇനി യാത്രയില്‍ എങ്ങാനും ആവശ്യമായി വന്നേക്കുമോ എന്നു പരിഭ്രമിച്ച് വാരിക്കൂട്ടിയിരിക്കുന്ന സാധനങ്ങള്‍ വേറെയും... മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ചെറിയ യാത്രകളില്‍ പോലും പലരുടെയും ബാഗ് പാക്കിങ് ഇങ്ങനെയാണ്. ഒപ്പം ഇതെല്ലാം കൊണ്ടുനടക്കുന്നതിന്റെ ക്ഷീണവും... ഇതൊന്ന് മാറ്റിപ്പി‌‌ടിക്കേണ്ടെ?? അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രം പാക്ക് ചെയ്ത് സ്മാര്‍‌ട്ടായി സമയവും സ്പേസും ലാഭിച്ച് പോകുന്നതല്ലേ ഒരു യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നതല്ലേ ഏറ്റവും നല്ലത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. യാത്ര പോകുമ്പോള്‍ ഏറ്റവും ലളിതമായും സ്മാര്‍ട് ആയും എങ്ങനെ ബാഗ് പാക്ക് ചെയ്യാമെന്നു നോക്കാം.

ലൈറ്റ് പാക്കിങ്

ലൈറ്റ് പാക്കിങ്

പാക്കിങ് ലൈറ്റ്... യാത്രകളെക്കുറിച്ചും ബാഗ് പാക്കിങ്ങിനെക്കുറിച്ചുമെല്ലാം ഇന്‍റര്‍നെറ്റില്‍ തിരയുമ്പോള്‍ ഏറ്റവുമാദ്യം കയറിവരുന്ന കാര്യങ്ങളിലൊന്നാണിത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ വളരെ കുറച്ചു ലഗേജ് മാത്രം ഉപയോഗിച്ചുള്ള യാത്രയാണിത്. കുറച്ച് ലഗേജ് എന്നു പറയുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒഴിവാക്കുക എന്നതല്ല മറിച്ച് ബാഗിലെടുക്കുന്ന വസ്ത്രങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റവും മികത്ത രീതിയില്‍ പാക്ക് ചെയ്ത് പരമാവധി ഉപയോഗിക്കുക എന്നതാണ്. യാത്രകള്‍ സുഖമമാക്കുവാനും അനാവശ്യഭാരവും ടെന്‍ഷനും യാത്രയിലുടനീളം വഹിക്കുന്നതും ഒഴിവാക്കുവാന്‍ ഇത് സഹായിക്കും.
PC:Dane Deaner
https://unsplash.com/photos/HKOr0LoRGFM

 1-2-3-4-5-6 റൂള്‍

1-2-3-4-5-6 റൂള്‍

യാത്രയില്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. പോകുന്ന യാത്രയുടെ ദൈര്‍ഘ്യം മുതല്‍ കാലാവസ്ഥയും നിങ്ങളുടെ ആരോഗ്യസ്ഥിതിതിയും കണക്കിലെടുത്തു വേണം എത്ര വസ്ത്രം വേണമെന്നു തീരുമാനിക്കുവാന്‍. ഇത്തരം അവസരങ്ങളില്‍ ഉപയോഗപ്രദമാകുന്ന ഒന്നാണ് 1-2-3-4-5-6 റൂള്‍. ഇതനുസരിച്ച് ഒരു തൊപ്പി, രണ്ട് ജോഡി ഷൂസ്, മൂന്ന് പാന്റ്സ്,അല്ലെങ്കില്‍ ബോട്ടം, നാല് ടോപ്പുകൾ (ചെറിയ അല്ലെങ്കിൽ നീളൻ സ്ലീവ് ), അഞ്ച് ജോഡി സോക്സുകൾ, ആറ് ജോഡി അടിവസ്ത്രങ്ങൾ എന്നിവ ഏകദേശം രണ്ടാഴ്ചയോളം വരുന്ന യാത്രയ്ക്കായി പായ്ക്ക് ചെയ്യാം. കഴിവതും വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രം പാക്ക് ചെയ്യുക.
യാത്രയില്‍ നിങ്ങള്‍ സാഹസികവിനോദങ്ങള്‍ക്കായോ നീന്തല്‍ പോലുള്ള കാര്യങ്ങള്‍ക്കായോ പോകുന്നുണ്ടെങ്കില്‍ അതിനാവശ്യമായ തരത്തിലുള്ള വസ്ത്രങ്ങളുമെടുക്കാം. മറ്റൊരു കാര്യം എളുപ്പത്തില്‍ ഉണങ്ങുന്നതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ വേണം എടുക്കുവാന്‍. ഒന്നിലധികം ദിവസം ഒരു വസ്ത്രം ധരിക്കുന്നതും പരിശീലിക്കാം.

PC:Andrew Neel

ലിസ്റ്റ് വേണം

ലിസ്റ്റ് വേണം

യാത്രയില്‍ നിങ്ങള്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമായി വന്നേക്കും എന്നതുനോക്കി ആദ്യം അവയെല്ലാം ഒന്നു പട്ടികപ്പെടുത്താം. അതില്‍ നിന്നും അത്യാവശ്യമില്ല എന്നു തോന്നുന്ന കാര്യങ്ങള്‍ വെട്ടിക്കളഞ്ഞ് ലിസ്റ്റ് പകുതിയാക്കുക. അതില്‍ ഏറ്റവും ആവശ്യം വേണ്ടുന്ന കാര്യങ്ങള്‍ മാത്രം യാത്രയ്ക്കായി എടുക്കുക. കൂടാതെ ഏതെങ്കിലും സാധനം എടുക്കണമോ എന്നു സംശയമുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം. സംശയം വരുന്നവ മിക്കവാറും നിങ്ങള്‍ക്ക് യാത്രയില്‍ ഉപകാരപ്പെടുവാന്‍ സാധ്യതയില്ല.
ബാഗിലേക്ക് സാധനങ്ങള്‍ എടുത്തുവയ്ക്കുന്നതിനു മുന്‍പായി ആവശ്യമാണോ എന്ന് ഒന്നുകൂടി ചിന്തിച്ചിട്ട് എടുത്തുവയ്ക്കാം.

PC:Anete Lūsiņa

 ഒരു കൈ ഫ്രീയാക്കാം

ഒരു കൈ ഫ്രീയാക്കാം

ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ വസ്ത്രങ്ങള്‍ പോലുള്ള സാധനങ്ങള്‍ എല്ലാം പരമാവധി ഒരു ബാഗില്‍ മാത്രം വയ്ക്കുക. പാസ്പോര്‍ട്ട്, പണം, കാര്‍ഡുകള്‍,ടിക്കറ്റ് തുടങ്ങിയ എളുപ്പം എടുക്കേണ്ടവ ഒരു ബാക്ക്പാക്കില്‍ വെക്കാം. ഇത് മുന്‍പില്‍ തൂക്കിയിട്ടു ക‍ൊണ്ടുപോകുവാന്‍ കഴിയുന്ന വിധത്തില്‍ മാത്രമേ ഭാരമുണ്ടാകാവു. വലിയ ബാഗ് ട്രോളിയാണെങ്കിലും റക്ക്സാക്കോ ബാക്ക് പാക്കോ ഏതാണെന്നുള്ളത് നിങ്ങളുടെ സൗകര്യമാണ്. കഴിവതും ഒരു കൈ ഫ്രീയാക്കി ഇടാന്‍ സാധിക്കുന്ന രീതിയില്‍ ചെയ്യാം.

PC:Ari He

ഹാന്‍ഡ്ബാഗ് മുന്നില്‍ പിടിക്കാം

ഹാന്‍ഡ്ബാഗ് മുന്നില്‍ പിടിക്കാം

യാത്രയില്‍ ഹാന്‍ഡ് ബാഗ് നിങ്ങള്‍ എടുക്കുന്നുണ്ടെങ്കില്‍ കഴുത്തു വഴി തോളിലൂടെ അതിന്‍റെ സ്ട്രാപ് ഇട്ട് ബാഗ് മുന്നിലേക്കിടാം. ഇതുവഴി നിങ്ങളുടെ ബാഗിലുള്ള ഫോണും പണവുമെല്ലാം സുരക്ഷിതമാണെന്ന് യാത്രയിലുടനീളം ഉറപ്പുവരുത്തുവാനും സാധിക്കും.

PC:Nick Noel

ചുരുട്ടി വയ്ക്കാം

ചുരുട്ടി വയ്ക്കാം

ബാഗ് പാക്ക് ചെയ്യുമ്പോള്‍ സമയവും സ്പേസും ലാഭിക്കുവാന്‍ ചെയ്യാനുള്ള എളുപ്പവഴിയാണ് വസ്ത്രങ്ങള്‍ ഫോള്‍ഡ് ചെയ്തുവയ്ക്കുന്നത്. ലിനന്‍ അല്ലെങ്കില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ എളുപ്പത്തില്‍ ചുരുങ്ങുന്നതിനാല്‍ ചുരുട്ടി വയ്ക്കുന്നത് യാത്രയില്‍ വളരെ സഹായകമായേക്കും.

PC:Markus Spiske

വിഭജിച്ച് പാക്ക് ചെയ്യാം

വിഭജിച്ച് പാക്ക് ചെയ്യാം

ബാഗിനുള്ളിലേക്ക് സാധനങ്ങള്‍ വെറുതേ എടുത്തുവയ്ക്കുന്നത് പിന്നെയും കണ്‍ഫ്യൂഷനാവും. സാധനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ എവിടെയാണ് വെച്ചതെന്നറിയാതെ എല്ലാം വാലിവലിച്ച് പുറത്തിടേണ്ടി വരുന്ന അവസ്ഥ യാത്രയ്ക്കിടയില്‍ ഒഴിവാക്കുവാന്‍ സാധനങ്ങള്‍ വിഭജിച്ച് പാക്ക് ചെയ്യാം.നിങ്ങൾ ശരിക്കും പാക്ക് ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ സ്യൂട്ട്കേസ് ക്രമമായ ഭാഗങ്ങളായി വിഭജിക്കുക. വലിപ്പമനുസരിച്ച് അവയെ വേർതിരിക്കാം. ചെറിയ വസ്ത്രങ്ങൾ ഒരു ബോക്സിലും വലിയവ മറ്റൊന്നിലും എല്ലാ വസ്ത്രങ്ങളും പായ്ക്ക് ചെയ്യുക. സാധനങ്ങൾ ഒന്നിന് മുകളിൽ അടുക്കിവെക്കുന്നതിനു പകരം ലഗേജിൽ ലംബമായി സൂക്ഷിക്കുക. നിങ്ങൾ കൂടുതൽ കമ്പാർട്ട്മെന്റലൈസേഷൻ ഉപയോഗിക്കുമ്പോൾ, യാത്രയ്ക്കിടെ സാധനങ്ങൾ പായ്ക്ക് ചെയ്യാനും കണ്ടെത്താനും എളുപ്പമായിരിക്കും.

PC:Jose Hernandez-Uribe

മറ്റൊരു ലൈറ്റ് വെയ്ററ് ബാഗ് കൂടി

മറ്റൊരു ലൈറ്റ് വെയ്ററ് ബാഗ് കൂടി

യാത്രയ്ക്കിടയില്‍ എന്തേലും ആവശ്യം വന്നാല്‍ ഉപയോഗിക്കുവാന്‍ ഒരു ചെറിയ ബാഗ് കൂടി കരുതാം. വളരെ ചെറുതായി മടക്കിവയ്ക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്. യാത്രയ്ക്കിടയിലെ പര്‍ച്ചേസുകളും മറ്റും വരുമ്പോള്‍ ഈ ബാഗ് പ്രയോജനപ്പെടുത്താം.

PC:Elena Rabkina

ചെരിപ്പ് എടുക്കുമ്പോള്‍

ചെരിപ്പ് എടുക്കുമ്പോള്‍

യാത്രയില്‍ ചെരിപ്പ് എടുക്കുമ്പോള്‍ വിവിധാവശ്യങ്ങള്‍ക്കുപയോഗിക്കുവാന്‍ പറ്റുന്ന ഒറ്റജോഡി പാദരക്ഷ എടുക്കുവാന്‍ ശ്രദ്ധിക്കുക. സാധ്യമല്ലെങ്കില്‍ യാത്ര ചെയ്യുന്ന സമയത്ത് ഭാരം കൂടിയത് ധരിക്കുക. ഹൈക്കിങ്ങിനോ ട്രക്കിങ്ങിനോ പോകുമ്പോള്‍ അതിനനുസരിച്ചുള്ളവ ധരിക്കാം, ബൾക്കി ഹൈക്കിംഗ് ബൂട്ടുകൾക്ക് പകരം ലൈറ്റ് ട്രയൽ റണ്ണിംഗ് ഷൂകൾ പരിഗണിക്കുക. ഇത് കാല്‍നട യാത്രയ്ക്കും ഓട്ടത്തിനും നടത്തത്തിനും വളരെ നല്ലതാണ്.

PC:Arnel Hasanovic

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെരണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X