Search
  • Follow NativePlanet
Share
» »കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍

കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍

ചെറിയ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രകള്‍ മാതാപിതാക്കള്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. യാത്രകള്‍ അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതു മുതല്‍ കാലാവസ്ഥയും ഭക്ഷണവും എല്ലാമായി ശ്രദ്ധിക്കേണ്ട നൂറുകൂട്ടം കാര്യങ്ങളുണ്ട്. പുതിയ ഇടങ്ങള്‍ പരിചയപ്പെടുന്നതും സംസ്കാരങ്ങള്‍ അറിയുന്നതുമെല്ലാം കുട്ടികളുടെ മാനസിക വികാസത്തെ വളരെ നല്ലരീതിയില്‍ സ്വാധീനിക്കുമെങ്കിലും കുട്ടികളെ കൂട്ടിയുള്ള യാത്രകള്‍ കൃത്യമായി പ്ലാന്‍ ചെയ്തില്ലെങ്കില്‍ അത് യാത്രകളെ പ്രതികൂലമായി ബാധിച്ചേക്കും. കുട്ടികളുമായി യാത്ര ചെയ്യാൻ ശ്രമിക്കുന്ന രക്ഷിതാക്കൾക്ക് യാത്രകള്‍ എങ്ങനെ ലളിതമാക്കി, പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്നു നോക്കാം..

യാത്രയില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക

യാത്രയില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക

കുട്ടികളുമായി യാത്ര പോകുമ്പോള്‍ നിരവധി പ്രതിസന്ധികള്‍ തരണം ച‌െയ്തുവേണം പോകുവാന്‍ എന്നത് നമുക്കറിയാം. അതില്‍ മിക്കവയും നമുക്ക് മുന്‍കൂട്ടി പ്രതീക്ഷിക്കാവുന്നതു തന്നെയാണ്, ബാത്റൂം ബ്രേക്കുകള്‍, ഭക്ഷണത്തിനായുള്ള ഇടയ്ക്കിടെയുള്ള ഇടവേളകള്‍, അവരുടെ ബഹളങ്ങള്‍, പിടിവാശികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കൊപ്പമുള്ള ഏത് യാത്രയിലും സംഭവിക്കുന്ന കാര്യങ്ങള്‍ നേരിടുവാന്‍ നാം സന്നദ്ധരായിരിക്കണം. ഇക്കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടക്കാവുന്നതാണ് എന്നു മനസ്സിലാക്കി മാനസികമായി ഒരുങ്ങുക. വാശിപിടിച്ച് കുട്ടികള്‍ കരയുമ്പോള്‍ അവരോട് ദേഷ്യം കാണിക്കാതെ പരമാവധി ശാന്തരായി പെരുമാറുക. ശാന്തതയോടെ തന്നെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുവാന്‍ സാധിക്കുന്ന പ്രായത്തിലുള്ളവരാണെങ്കില്‍ അതിനനുസരിച്ച് പെരുമാറാം.
യാത്രയ്ക്കിടയില്‍ ചെറിയ കുട്ടികളെ കാലാവസ്ഥാമാറ്റം പെട്ടന്നു ബാധിക്കാറുണ്ട്, യാത്രകള്‍ ചിലപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി മടങ്ങേണ്ടതായി വരുന്ന സാഹചര്യങ്ങള്‍ പോലും യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഓര്‍മിക്കാം.

സ്മാര്‍ട് ആയി പാക്ക് ചെയ്യാം...

സ്മാര്‍ട് ആയി പാക്ക് ചെയ്യാം...

കുട്ടികളുമൊത്തുള്ള യാത്രയിലെ മറ്റൊരു പ്രതിസന്ധി ബാഗ് പാക്കിങ് തന്ന‌യാണ്. ഇവിടുത്തെ വില്ലന്‍ ഓവര്‍ പാക്കിങ് ആയിരിക്കും. യാത്രയില്‍ എപ്പോഴെങ്കിലും ആവശ്യമായി വന്നെങ്കിലോ എന്നു കരുതി അനാവശ്യമായി ഒട്ടേറെ സാധനങ്ങള്‍ നമ്മള്‍ പാക്ക് ചെയ്യുവാന്‍ സാധ്യതയുണ്ട്. അത്യാവശ്യം വേണ്ട സാധനങ്ങള്‍ മറന്നുപോകുന്നതാണ് പാക്കിങ്ങിലെ മറ്റൊരു പ്രശ്നം. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം, ഡയപ്പറുകള്‍, മരുന്നുകള്‍, മില്‍ക്ക് ബോട്ടില്‍ തുടങ്ങിയ സാധനങ്ങള്‍ മറക്കാതെ പാക്ക് ചെയ്യുക. വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുവാന്‍ പറ്റിയവ എടുക്കാ. മൂന്നോ നാലോ ജോഡി വസ്ത്രങ്ങള്‍ എടുക്കുവാന്‍ വിട്ടുപോകരുത്.

കിഴിവുകള്‍ ചോദിച്ചുവാങ്ങാം

കിഴിവുകള്‍ ചോദിച്ചുവാങ്ങാം

യാത്രകളില്‍ കുട്ടികള്‍ക്ക് പല ഇളവുകളും ലഭിക്കുവാന്‍ സാധ്യതകളുണ്ട്. യാത്രകളിലെ ടിക്കറ്റ് നിരക്ക് മുതല്‍ പാര്‍ക്കിലെയും റസ്റ്റോറന്‍റിലെയും ഡിസ്കൗണ്ടുകള്‍ വരെ പരമാവധി പ്രയോജനപ്പെടുത്താം. പലരും കുട്ടികള്‍ക്കുള്ള കിഴിവുകള്‍ ചോദിക്കുവാന്‍ മടിക്കുമെങ്കിലും ഇവ ഒരു ശതമാനം ചിലവ് നിങ്ങള്‍ക്ക് കുറച്ചുതരും.
ഫ്ലൈറ്റുകളും ബസുകളും ട്രെയിനുകളും ഉൾപ്പെടെയുള്ള ഗതാഗതത്തിൽ കിഴിവ്, എൻട്രി ടിക്കറ്റുകൾ, ഗെയിം സോണുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയിൽ കിഴിവ്,
യാത്രാ ടൂറുകളിൽ കിഴിവ്, തുടങ്ങിയവ പ്രയോജനപ്പെടുത്താം.

 കുട്ടികള്‍ക്കു മാത്രം പോരാ ...

കുട്ടികള്‍ക്കു മാത്രം പോരാ ...

കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള യാത്രകളില്‍ അവരെ നോക്കി തളര്‍ന്നു പോകുന്ന മാതാപിതാക്കളെ നമുക്കു കാണാം. രാവിലെ മുതല്‍ അവരുടെ പിന്നാലെ നടന്ന് ക്ഷീണിക്കുന്ന മാതാപിതാക്കള്‍ അവരുടെ സന്തോഷങ്ങള്‍ക്കായി കുറച്ചു സമയം കണ്ടെത്തണം. അല്ലാത്തപക്ഷം, പിറ്റേദിവസം അതേ ക്ഷീണത്തോടെ വേണം പുതിയ ദിവസം തുടങ്ങുവാന്‍. നിങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടും സമയത്തോടും കൂടി സ്വയം പെരുമാറാൻ ശ്രമിക്കുക. നിങ്ങൾ കുറച്ച് 'മീ ടൈം' കിട്ടുന്ന തരത്തില്‍ വേണം യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍.

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം

കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ എല്ലാ തരത്തിലും മുതിര്‍ന്ന ആളുകള്‍ക്കൊപ്പമുള്ള യാത്രകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. സാധാരണ യാത്രകളില്‍ ചെയ്യുന്നതുപോലെ പെട്ടന്ന് റൂട്ട് മാറ്റുവാനോ യാത്രാ ലക്ഷ്യം മാറ്റുവാനോ എപ്പോഴെങ്കിലും റൂം എടുക്കുവാനോ തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുവാനോ ഒന്നും സാധിക്കില്ല. പകരം കൃത്യമായി പ്ലാന്‍ ചെയ്തു വണം പോകുവാന്‍. പ്ലാന്‍ ചെയ്യുന്നതില്‍ പകുതി കാര്യങ്ങള്‍ പോലും നടക്കുവാന്‍ ഈ യാത്രകള്‍ സമ്മതിക്കില്ലെങ്കില്‍ പോലും യാത്രകള്‍ എങ്ങനെ നടത്തണമെന്ന് ഒരു ഊഹം മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം,
മുഴുവൻ കുടുംബവും ഇഷ്ടപ്പെടുന്ന അവധിക്കാല സ്ഥലങ്ങളും പ്രവർത്തനങ്ങളും തിരഞ്ഞെടുക്കുക. നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിലും മുതിര്‍ന്ന കുട്ടികളുടെ അഭിപ്രായം സ്വീകരിക്കുവാന്‍ ശ്രദ്ധിക്കണം.

സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍സുഹൃത്തുക്കള്‍ക്കൊപ്പം പോകാം ഇന്ത്യ കാണാന്‍... ആഘോഷമാക്കാം വാരാന്ത്യ യാത്രകള്‍

വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X