Search
  • Follow NativePlanet
Share
» »ഉദയം മുതല്‍ അസ്തമയം വരെ ചിന്നാറില്‍

ഉദയം മുതല്‍ അസ്തമയം വരെ ചിന്നാറില്‍

കേരളത്തിലെ 12 സംരക്ഷിത വനമേഖലകളില്‍ ഒന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതം.

By Staff

മൂന്നാറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സംസ്ഥാന പാത 17ല്‍ മറയൂര്‍ എന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം താലുക്കിലെ മറയൂര്‍ കാന്തല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഈ വന്യ ജീവി സങ്കേതം വ്യാപിച്ച് കിടക്കുന്നത്. കേരളത്തിലെ 12 സംരക്ഷിത വനമേഖലകളില്‍ ഒന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതം.

സന്ദർശകർ അറിയാൻ

പ്രാദേശിക ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ വനം വകുപ്പാണ് ചിന്നാറിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രകൃതിയേ നശിപ്പിക്കാത്തവിധത്തിലുള്ള ഇക്കോ ടൂറിസമാണ് ഇവിടെ വനം വകുപ്പ് നടത്തിവരുന്നത്.

ട്രെക്കിംഗ്

പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചിന്നാർ നദിയുടെ തീരത്തുകൂടെ ട്രെക്കിംഗ് നടത്താൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്ന് മലയണ്ണാൻമാരുടെ മരംചാട്ടാമാണ്. തൂവാനം വെള്ളച്ചാട്ടമാണ് മറ്റൊരു പ്രധാന ആകർഷണം. നിരവധി ആളുകൾ ഇവിടെ ക്യാമ്പിംഗും നടത്താറുണ്ട്.

ഇത് കൂടാതെ ചിന്നാറിൽ നിന്ന് ചുള്ളിപ്പെട്ടിയിലേക്കും കൂറ്റാറിലേക്കും ട്രെക്കിംഗ് നടക്കുന്നുണ്ട്. മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന മുനിയറകൾ കാണാനും ചിന്നാറിൽ നിന്ന് ട്രെക്കിംഗ് നടത്തപ്പെടുന്നുണ്ട്.

വാച്ച് ടവർ

ചിന്നാർ വന്യജീവി സങ്കേതത്തിന്റെ പനോരമിക് വ്യൂ കാണാൻ ഇവിടെ ഒരു വാച്ച് ടവറും നിർമ്മിച്ചിട്ടുണ്ട്. ദേശീയ പാത 17ൽ സ്ഥിതി ചെയ്യുന്ന ചിന്നാർ ചെക്ക് പോസ്റ്റിൽ നിന്ന് 20 മിനുറ്റ് നടന്നാൽ വാച്ച് ടവറിൽ എത്താം. വാച്ച് ടവറിൽ കയറി കാഴ്ചകൾ കാണുന്നതിന് 15 രൂപയാണ് ഫീസ്.

സൂര്യോദയം

സൂര്യോദയം

ചിന്നാറിലെ സൂര്യാദയം കണ്ട് നമുക്ക് യാത്ര തുടങ്ങാം

Photo Courtesy: Dhruvaraj S

ഒറ്റമരം

ഒറ്റമരം

ചിന്നാറിൽ നിന്നുള്ള മറ്റൊരു കാഴ്ച. ഒറ്റയാനെപ്പോലെ നിൽക്കുന്ന ഇല പൊഴിഞ്ഞ ഒരു മരം.

Photo Courtesy: Dhruvaraj S

മലയണ്ണാൻ

മലയണ്ണാൻ

ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒരു മലയണ്ണാൻ.
Photo Courtesy: Ajith U

ഹനുമാൻ കുരങ്ങുകൾ

ഹനുമാൻ കുരങ്ങുകൾ

ചിന്നാർ വന്യജീവി സങ്കേതത്തിലെ ഒരു കാഴ്ച. ഹനുമാൻ കുരങ്ങ് എന്ന് അറിയപ്പെടുന്ന ഒരിനം കുരങ്ങ് വർഗ്ഗം.
Photo Courtesy: Kerala Tourism

കാനന ഛായയിൽ ആടുമേയ്ക്കാൻ

കാനന ഛായയിൽ ആടുമേയ്ക്കാൻ

ചിന്നാറിലെ പുഴകടക്കുന്ന ആട്ടി‌ൻപറ്റം.

Photo Courtesy: Kerala Tourism

ചെക്ക് പോസ്റ്റ്

ചെക്ക് പോസ്റ്റ്

സംസ്ഥാന പാത 17ൽ ചിന്നാർ നദിക്ക് കുറുകേയുള്ള പാലത്തിന് സമീപത്തെ തമിഴ്നാടിന്റെ ചെക്ക് പോസ്റ്റ്.

Photo Courtesy: Marcus334

ചിന്നാർ നദി

ചിന്നാർ നദി

ചിന്നാർ നദിയുടെ സുന്ദരമായ കാഴ്ച. ചിന്നാർ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുള്ള ദൃശ്യം

Photo Courtesy: Marcus334

വനാന്തരം

വനാന്തരം

ചിന്നാർ വനത്തിൽ നിന്നുള്ള സുന്ദരമായ ഒരു കാഴ്ച.
Photo Courtesy: Kerala Tourism

വാച്ച് ടവർ

വാച്ച് ടവർ

ചിന്നാറിലെ വാച്ച് ടവർ. ചിന്നാറിലെ പ്രകൃതി സുന്ദരമായ ദൃശ്യങ്ങൾ കാണാൻ ഈ വാച്ച് ടവറിൽ കയറിയാൽ മതി.
Photo Courtesy: Marcus334

വെള്ളകാട്ടുപോത്ത്

വെള്ളകാട്ടുപോത്ത്

ചിന്നാർ വനമേഖലയിൽ നിന്ന് പ്രശസ്ത ഫോട്ടോഗ്രാഫർ എൻ എ നസീർ പകർത്തിയ ചിത്രം. അപൂർവമായി കാണാറുള്ള വെള്ളകാട്ടുപോത്താണ് ഈ ചിത്രത്തെ വിലപിടിപ്പുള്ളതാക്കുന്നത്.

Photo Courtesy: Copyright © N. A. Naseer / www.nilgirimarten.com / [email protected]

സിംഹവാലൻ കുരങ്ങ്

സിംഹവാലൻ കുരങ്ങ്

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങ്.
Photo Courtesy: Manucherian

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

ചിന്നാറി‌ൽ കാഴ്ചക്കാരെ ആകർഷിപ്പികുന്ന തൂവാനം വെള്ളച്ചാട്ടം.

Photo Courtesy:Ajith U

പാപ്പാത്തികൾ

പാപ്പാത്തികൾ

ചിന്നാറിലെ മണ്ണിൽ ഉല്ലസിക്കുന്ന പാപ്പാത്തികൾ

Photo Courtesy: D momaya

ചിന്നാർ വെള്ളച്ചാട്ടം

ചിന്നാർ വെള്ളച്ചാട്ടം

ചിന്നാറിലെ തൂവാനം വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം.
Photo Courtesy: Jbmarshal27

പ്രാപ്പിടിയൻ

പ്രാപ്പിടിയൻ

ചിന്നാറിലെ ഒരു കാഴ്ച.
Photo Courtesy: Dhruvaraj S

ബോർഡ്

ബോർഡ്

ചിന്നാർ വന്യാജീവി സങ്കേതത്തേക്കുറിച്ച് വിവരം നൽകുന്ന ബോർഡ്

Photo Courtesy: Marcus334

മാ‌ൻകൂട്ടം

മാ‌ൻകൂട്ടം

ചിന്നാർ വന്യജീ വി സങ്കേതത്തി‌ലെ മാൻ‌ കൂട്ടം

Photo Courtesy: Dhruvaraj S

മുനിയറ

മുനിയറ

ചിന്നാറിന് സമീപത്തെ മുനിയറ.
Photo Courtesy: Naseer Ommer

ചിന്നാർ

ചിന്നാർ

ചിന്നാർ നദിയുടെ സുന്ദരമായ കാഴ്ച

Photo Courtesy: nishad kaippally

ചിന്നാർ

ചിന്നാർ

ചിന്നാറിൽ നിന്ന് ഒരു കാഴ്ച.
Photo Courtesy: nishad kaippally

അസ്തമയം

അസ്തമയം

ചിന്നാറിലെ അസ്തമയ ദൃശ്യം. വാച്ച് ടവറിൽ നിന്നുള്ള കാഴ്ച

Photo Courtesy: Dhruvaraj S

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X